flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Sunday 30 August 2015

vasu master


ശ്രീ. വാസുദേവന്‍ മാസ്റ്റര്‍നിര്യാതനായി

                  





മങ്കട: മേലാറ്റൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മങ്കട വെള്ളിലയിലെ കൂറ്റീരി വാസുദേവന്‍ മാസ്റ്റര്‍ (53) നിര്യാതനായി. ഇലെ രാവിലെ പത്ത് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ായിരുന്നു മരണം സംഭവിച്ചത്. 20ല്‍ പരം വര്‍ഷക്കാലം മങ്കട ഗവ ഹൈസ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇടുക്കി ചെമ്പകപ്പാറ ഹൈസ്‌കൂളില്‍ പ്രധാനദ്ധ്യാപകനായും, പിന്നീട് മേലാറ്റൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായും സേവനമുഷ്ടിക്കുകയായിരുന്നു. വടക്കാങ്ങര എം.എം.എല്‍.പി.സ്‌കൂളിലും, ചേരിയം ഗവ.യു.പി.സ്‌കൂളിലും അധ്യാപകനായി സേവനമനുഷ്ടിച്ചി'ട്ടുണ്ട്. സംസ്‌കാരം വൈകുരേം അഞ്ച് മണിയോടെ വീട്ടൂവളപ്പില്‍ നടന്നു. വെള്ളിലയിലെ പരേതനായ കൂറ്റീരി വേലായുധന്‍ മാസ്റ്ററുടെയും ജാനകിയുടെയും മകനാണ് വാസുദേവന്‍ മാസ്റ്റര്‍. ഭാര്യ പ്രസന്ന. മക്കളില്ല. സഹോദരങ്ങള്‍ സുകുമാരന്‍, ശിവശങ്കരന്‍ (റിട്ട'. ...മങ്കട), കുമാരകൃഷ്ണന്‍, ശ്രീധരന്‍, ശശികുമാര്‍ (പള്ളിപ്പുറം ഹൈസ്‌കൂള്‍ അധ്യാപകന്‍), ശശികല, ബേബി വത്സല.ഇടതുപക്ഷ അധ്യാപക സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അന്തരിച്ച വാസുദേവന്‍ മാസ്റ്റര്‍.

onam

മങ്കടയിലെ ഓണാഘോഷം


 

Saturday 22 August 2015

gold star cheriyam



പ്രകൃതിയുമായി കൈകോര്‍ത്ത് ഒരു യുവജന കൂട്ടായ്മ
നോര്‍ത്ത് ചേരിയം ഗോള്‍ഡ് സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്

തയ്യാറാക്കിയത് : ഇഖ്ബാല്‍ മങ്കട 
 


യുവജന കൂട്ടായ്മകള്‍ നാടിനുണ്ടാക്കുന്ന നേട്ടങ്ങള്‍ പുതിയ അനുഭവമൊന്നുമല്ല.പലപ്പോഴും മാതൃകാ കൂട്ടായ്മകളായി നമ്മുടെ വാര്‍ത്താമാധ്യമങ്ങളില്‍ പല ക്ലബ്ബുകളും പ്രത്യക്ഷപ്പെടാറുമുണ്ട്.എന്നാല്‍ മങ്കട നോര്‍ത്ത് ചേരിയം പ്രദേശത്ത് യുവാക്കളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട നോര്‍ത്ത് ചേരിയം ഗോള്‍ഡ് സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ആസൂത്രണംകൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നു.

മനസ്സില്‍ നിന്നും മണ്ണിനേയും കൃഷിയേയും പടിയിറക്കിയ ഒരു കാലഘട്ടത്തിലൂടെയാണ് മലയാളികളായ നമ്മള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. കൃഷിമരിക്കുന്നു,തമിഴ് നാട്ടില്‍ നിന്നും വിഷമയമായ പച്ചക്കറികള്‍ വരുന്നു തുടങ്ങി തുടരന്‍ ലേഖനങ്ങളും ചര്‍ച്ചകളുമായി വാര്‍ത്താമാധ്യമങ്ങള്‍ വിലപിക്കുന്ന കാലം.ഉള്ള ഭൂമിതന്നെ ആദ്യവര്‍ഷം തരിശും പിന്നീട് ക്രമേണ തോട്ടം,അതുകഴിഞ്ഞ് കോണ്‍ക്രീറ്റ് വനങ്ങളായി പരിണാമം സംഭവിക്കുന്ന സമൂഹത്തില്‍ നിന്നും മങ്കടയും മോചിതമല്ലെന്ന സത്യം ഉള്‍കൊള്ളുമ്പോള്‍തന്നെയാണ് അഞ്ചേക്കര്‍ തരിശുഭൂമി ഉപയോഗ യോഗ്യമാക്കി കൃഷിയിറക്കി സമൂഹത്തിനു മാതൃകയായ ഒരു കൂട്ടം യുവാക്കള്‍, ഗോള്‍ഡ് സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കാന്‍ എടുക്കുന്ന തീരുമാനത്തിന്റെ മൂല്യം ഓരോ മങ്കടക്കാരനും മാതൃകയായി സമൂഹത്തിന്റെ മുമ്പില്‍ വെയ്ക്കുന്നത്.
മികച്ച യുവ കര്‍ഷകര്‍ക്കുള്ള അവാര്‍ഡ്
 കാര്‍ഷിക ജോലിക്ക് ആളെകിട്ടാതെ വരികയും കൃഷിലാഭകരമല്ലാതാവുകയും ചെയ്തതോടെ കാര്‍ഷിക പ്രവര്‍ത്തനം നിര്‍ത്തിയ, തരിശായ ചേരിയത്തെ പീഴ് ത്തിനിപ്പാടം ഉടമസ്ഥന്‍മാരായ സര്‍വ്വശ്രീ കെ.ടി സൈനുദ്ധീന്‍ഹാജി,അബുണ്ണി ഹാജി,സൈതാലി ഹാജി,പൂന്തോടന്‍ അബു എന്നിവരില്‍ നിന്നും ഗോള്‍ഡ് സ്റ്റാര്‍ പാട്ടത്തിനായി ഭൂമി ഏറ്റെടുക്കുകയും യുവാക്കളുടെ കായികാദ്ധ്വനത്തിലൂടെ കൃഷിക്കനുയോജ്യമാക്കി മാറ്റിയെടുക്കുകയും ചെയ്തു.ട്രാക്ടര്‍ ഉപയോഗിച്ചു നിലമുഴുത് വിത്തുവിതക്കാനുള്ള ശ്രമമായതോടെ യുവാക്കളുടെ ഉത്സാഹതിമര്‍പ്പില്‍ കാഴ്ചക്കാരായി നോക്കി നില്ക്കാന്‍ തങ്ങളെകിട്ടിലെന്ന മുന്നറീപ്പുമായി പഴയതലമുറയും കൂടി ഉപദേശ നിര്‍ദ്ദേശങ്ങളോടെ കൂടെ വന്നപ്പോള്‍ ആത്മവിശ്വാസത്തോടെ മുന്നേറാനായി.വിത്തും വളവും വാങ്ങുന്നതിനായി സഹായവുമായി മങ്കട സര്‍വ്വീസ് സഹകരണ ബേങ്കും,കൃഷിഭവനും കൂടി കടന്നു വന്നത്തോടെ ഉത്സവാന്തരീക്ഷത്തില്‍ നടീലിന് മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.അബ്ദുല്‍കരീം തുടക്കം കുറിച്ചു.പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ച് നടത്തിയ ഈ കാര്‍ഷിക പരീക്ഷണം മികച്ചവിജയമായതിന്റെ സന്തോഷം പങ്കിടാന്‍ ബഹു.മങ്കട എം.എല്‍.എ ശ്രീ അഹമ്മദ് കബീറും പി.ഉബൈദുള്ളയും എത്തിയത് ക്ലബ്ബംഗങ്ങള്‍ക്കും നാട്ടുക്കാര്‍ക്കും ലഭിച്ച അംഗീകാരവും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കടലാസിലല്ല പ്രകൃതിയില്‍ തന്നെ ചെയ്തുകാണിക്കാനുള്ളതാണെന്ന സന്ദേശവുമാണ് സമൂഹത്തിനു നല്കിയത്.



കൃഷിയില്‍ മാത്രം ഒതുങ്ങാതെ സമൂഹത്തിലെ വിവിധമേഖലകളെ പ്രവര്‍ത്തനകേന്ദ്രമാക്കാനാണ് ക്ലബ്ബ് അംഗങ്ങള്‍ ശ്രമിച്ചത്.നെഹൃയുവകേന്ദ്രയുമായി സഹകരിച്ച് പ്രദേശത്തുള്ള വനിതകള്‍ക്ക് തയ്യല്‍പരിശീലനം നല്കാനും അമ്പതിലധികം വരുന്ന തൊഴില്‍രഹിതര്‍ക്ക് അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനം നല്കി ജീവിതമാര്‍ഗ്ഗം കണ്ടെത്താനുള്ള വഴിയൊരുക്കാനും ക്ലബ്ബിനായി.
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നോട്ടുപുസ്തക വിതരണം,വിവിധ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം തുടങ്ങി കൃഷിഭവന്റെ സഹായത്തോടെ വിത്ത്,വളം,തൈകള്‍ എന്നിവ പ്രദേശത്ത് വിതരണം ചെയ്യാന്‍ മുന്‍ക്കൈഎടുത്തതും ഗോള്‍ഡ് സ്റ്റാര്‍ ക്ലബ്ബാണ്.സമീപത്തെ ചേരിയം ഗവ:ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യഫുട്ബോള്‍ കോച്ചിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.ഇതിനെല്ലാമപ്പുറം മികച്ച ഒരു വായന കേന്ദ്രം ഒരുക്കാനും ക്ലബ്ബിനായി എന്നത് വളര്‍ന്നു വരുന്നതലമുറക്കായിയുള്ള അക്ഷരവെളിച്ചത്തിന്റെ കൈയൊപ്പായി കാണാവുന്നതാണ്.


 ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വിവിധമേഖലയില്‍ തൊഴിലെടുക്കുന്നവരാണ്.തങ്ങളുടെ ഒഴിവുസമയം പൂര്‍ണ്ണമായും ക്ലബ്ബിനു നീക്കിവെയ്ക്കാന്‍ തയ്യാറായ നോര്‍ത്ത് ചേരിയം ഗോള്‍ഡ് സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് അംഗങ്ങള്‍ക്ക് മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍.
ഭാരവാഹികള്‍:
പ്രസിഡന്റ് സൈതാലിക്കുട്ടി ചേലശ്ശേരി
വൈസ് പ്രസിഡന്റ്: 1.ജവാദ് ആലുങ്ങള്‍.2. സുനീര്‍പാറക്കല്‍
സെക്രട്ടറി നൗഷാദ് .പി.കെ(മദീന)
ജോ.സെക്രട്ടറി. 1.അര്‍ഷദ് ചോലശ്ശീരി.2.സാജിര്‍ആലുങ്ങല്‍
ട്രഷര്‍ മുഹമ്മദ്ക്കുട്ടി(ബാവ മദീന)
സ്പോര്‍ട്സ് വിഭാഗം : ബാസിം
വിദ്യാഭ്യാസ വിഭാഗം: 1.ഫവാസ്.കെ2.സല്‍സബീല്‍.പി
ആര്‍ട്സ്: ഷബീബ് മേലേതില്‍

Monday 17 August 2015

birth

ജനന രജിസ്‌ട്രേഷന്‍ : പേര് ചേര്‍ക്കാനുള്ള കാലാവധി നീട്ടി

2015 ജൂണ്‍ 23 ന് മുമ്പ് പേരില്ലാതെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ജനന രജിസ്റ്ററില്‍ അഞ്ച് വര്‍ഷത്തിനകം കുട്ടിയുടെ പേര് ഉള്‍പ്പെടുത്തണം. ഈ കാലയളവിന് ശേഷമുള്ളവ പതിനഞ്ച് കൊല്ലത്തിനകവും ലേറ്റ് ഫീസോടെ പേര് ഉള്‍പ്പെടുത്താമെന്ന് കേരള ജനന രജിസ്‌ട്രേഷന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (പി) നമ്പര്‍. 119/2015/എല്‍.എസ്.ജി.ഡി, എസ്.ആര്‍.ഒ നമ്പര്‍ 484/2015)

Friday 14 August 2015

സ്വാതന്ത്രദിനാശംസകള്‍


മങ്കടഓണ്‍ലൈനിന്റെ
സ്വാതന്ത്രദിനാശംസകള്‍



Sunday 2 August 2015

apj


ഡോ. .പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതദര്‍ശനം






സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ വാര്‍ഷിക ദിനമായ ഓഗസ്റ്റ് രണ്ട് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുളള ആദരസൂചകമായി അദ്ദേഹത്തിന്റെ അനുസ്മരണ ദിനമായി സംസ്ഥാനത്തെ എല്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സ്‌കൂളുകളും ആചരിക്കാന്‍തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ മങ്കട ഗവണ്‍മെന്റ് ഹൈസ്ക്കൂളിലും പ്രവര്‍ത്തനങ്ങള്‍ ഇന്നു(ആഗസ്റ്റ് 2) നടന്നു.
രാവിലെ എട്ടു മുതല്‍ ഡോ. .പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതത്തില്‍ നിന്നു ഞാന്‍ എന്തു പഠിച്ചു എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം, അദ്ദേഹത്തിന്റെ ജീവിതത്തെയും സംഭാവനകളെയും അടിസ്ഥാനപ്പെടുത്തിയുളള ക്വിസ് മത്സരം, ഡോ. .പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം, മുതലായവയും സംഘടിപ്പിച്ചിരുന്നു.
ഞാന്‍ ഇത് എഴുതാന്‍കാരണം ഡോ. .പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ എന്നെയാണ് ഭാരവാഹികള്‍ ചുമതലപ്പെടുത്തിയത്.രാവിലെ ഒന്‍പത് മണിക്കായിരുന്നു എനിക്കുള്ള ചുമതല. .പി.ജെ. അബ്ദുള്‍ കലാം എന്ന പച്ചയായ മനുഷ്യനെ എനിക്കെന്നും ഇഷ്ടമായിരുന്നു.അദ്ദേത്തിന്റെ ജീവിതദര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കാനൊന്നും കഴിവുള്ള ആളുമല്ല ഞാന്‍.എന്നാലും ഒരു അധ്യാപകന്‍ എന്ന നിലയില്‍ കലാം എന്ന പ്രതിഭയുടെ മേന്മകള്‍ വായിച്ചും കേട്ടും എന്നിലുണ്ടാക്കിയ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെയ്ക്കാനായിട്ടാണ് എന്റെ മാതൃ വിദ്യാലയത്തില്‍ എത്തിയത്.വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ പഠിച്ച ക്ലാസ് മുറിയില്‍ ഒരധ്യാപകനായി ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരധ്യാപകന്റെ ജീവിത ദര്‍ശനത്തെക്കുറിച്ചു സംസാരിക്കാനായതിന്റെ സംതൃപ്തിയിലാണു ഞാനിന്ന്.കുട്ടികളോട് സംവദിക്കുന്നതിനായി അഗ്നിച്ചിറകുകള്‍ എന്ന കലാമിന്റെ ആത്മകഥയുടെ ഒരു കോപ്പി കയ്യില്‍ വെച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബാല്യവും വിദ്യാഭ്യാസകാലും ശാസ്ത്രലോകവും രാഷ്ട്രപതി യായ കലാമും കുട്ടികളോടൊത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സഹപ്രവര്‍ത്തകരുടെ വാക്കുകളില്‍ അബ്ദുല്‍ കലാം ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ സന്തതസഹചാരിയാരുന്ന ശ്രീജന്‍പാല്‍ സിങ്ങിന്റെ അവസാന യാത്രാനുഭവവും കുട്ടികളുമായി പങ്കുവെച്ചശേഷം സ്വപ്നം കാണുക, ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുക എന്നതായിരുന്നു കലാം എന്ന വ്യക്തിയുടെ ജീവിതദര്‍ശനം എന്ന ഓര്‍മ്മപ്പെടുത്തലോടെ ,എണ്‍പത്തിനാലാം വയസ്സില്‍ അവുല്‍ പക്കീര്‍ ജൈനലാബ്ദീന്‍ അബ്ദുല്‍ കലാം എന്ന എ.പി.ജെ. അബ്ദുല്‍ കലാം ലോകത്തോട് വിട പറയുമ്പോള്‍ അദ്ദഹം ചൊരിഞ്ഞ പ്രകാശം മാത്രമല്ല, മനസ്സില്‍ തെളിയുന്നത്. മറിച്ച് 'അഗ്നിച്ചിറകുകളു'ടെ അവസാനഭാഗത്ത് അദ്ദേഹം എഴുതിയ ഒരു വാചകമാണെന്നു പറഞ്ഞു ഞാന്‍ ആത്മകഥയിലെ അവസാനഭാഗം ശബ്ദക്രമീകരണത്തോടെ വായിച്ചു തീര്‍ന്നതും ഒരു നെടുവീര്‍പ്പോടെ കുട്ടികള്‍ കുറച്ചുസമയം നിശബ്ദമായിരുന്നതും എന്നിലുണ്ടാക്കിയത് വികാരം വാക്കുക്കള്‍ക്കപ്പുറമായിരുന്നു.
ആത്മകഥയിലെ അവസാനഭാഗം ഇപ്രകാരമായിരുന്നു:

'
രാമേശ്വരം ദ്വീപിലെ മോസ്‌ക് സ്ട്രീറ്റില്‍ നൂറ് വര്‍ഷത്തിലേറെക്കാലം ജീവിച്ച് അവിടെത്തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്റെ പുത്രന്റെ കഥ, തന്റെ സഹോദരനെ സഹായിക്കാനായി വര്‍ത്തമാന പത്രങ്ങള്‍ വിറ്റുനടന്ന ഒരു ബാലന്റെ കഥ, ശിവസുബ്രഹ്മണ്യ അയ്യരാലും അയ്യാദുരെ സോളമനാലും വളര്‍ത്തിയെടുക്കപ്പെട്ട ശിഷ്യന്റെ കഥ, പണ്ടാലയെപ്പോലുള്ള അധ്യാപകര്‍ പഠിപ്പിച്ച വിദ്യാര്‍ഥിയുടെ കഥ, എം.ജി.കെ. മേനോനാല്‍ കണ്ടെത്തപ്പെട്ട് ഐതിഹാസികനായ പ്രൊഫസര്‍ വിക്രം സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട എന്‍ജിനീയറുടെ കഥ, പരാജയങ്ങളാലും തിരിച്ചടികളാലും പരീക്ഷിക്കപ്പെട്ട ഒരു ശാസ്ത്രജ്ഞന്റെ കഥ, അതിവിദഗ്ധരുടെ വലിയൊരു ടീമിനാല്‍ പിന്തുണയ്ക്കപ്പെട്ട ഒരു ലീഡറുടെ കഥ. ഈ കഥ എന്നോടൊപ്പം അവസാനിക്കും. ലൗകികമായി എനിക്കാരും പിന്തുടര്‍ച്ചാവകാശി ഇല്ല. ഞാനൊന്നും നേടിയിട്ടില്ല, ഒന്നും നിര്‍മിച്ചിട്ടില്ല, ഒന്നും കൈവശം വെക്കുന്നുമില്ല. കുടുംബമോ പുത്രന്മാരോ പുത്രിമാരോ ഒന്നും.......