flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Saturday, 24 January 2015

kovilakam



അഹമ്മദ്ഷഹല്‍വരച്ച  മങ്കട കോവിലകത്തിന്റെ ചിത്രം


Monday, 5 January 2015

PYCO

PYCO CLUB പുളിക്കല്‍പറമ്പ് 






Sunday, 4 January 2015

റേഷന്‍ കാര്‍ഡ്‌ പുതുക്കല്‍ നിര്‍ദ്ദേശങ്ങള്‍








റേഷന്‍ കാര്‍ഡ്‌ ...@
പുതുക്കാന്‍ ഉള്ള ഫോം കരുതലോടെ വേണം എഴുതാന്‍ !
റേഷന്‍ കാര്‍ഡ്‌ പുതുക്കാന്‍ ഉള്ള ഫോം വിതരണം ചെയ്തു തുടങ്ങി. അതാതു റേഷന്‍ കടകള്‍ വഴിയാണ് വിതരണം നടക്കുന്നത്. ഫോം കിട്ടുമ്പോള്‍ തന്നെ തിരികെ ഏല്പികേണ്ട ദിവസവും photo എടുക്കേണ്ട സ്ഥലവും റേഷന്‍ കടക്കാരനോട് ചോദിച്ചറിയണം.
കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ഉപകരിക്കും
http://www.civilsupplieskerala.gov.in/…/stories/Acts/faq.pdf
സംശയ നിവാരണം ഈ നമ്പരില്‍ വിളിച്ചാല്‍ മതിയാകും
0471-2320379,
Toll Free Number
1800-425-1550, 1967
(ശദ്ധയോടെ ഫോമിനോടൊപ്പം ഉള്ള മാര്‍ഗ നിരദേശങ്ങള്‍ വായിച്ചു മനസ്സില്‍ ആക്കി വേണം ഓരോ കോളവും എഴുതാന്‍. തെറ്റുകളും വെട്ടി തിരുത്തലുകളും പാടില്ല. ഓരോ കാർഡ് ഉടമക്കും വിതരണം ചെയ്യാന്‍ ഉള്ള ഫോം തയ്യാറാകിയിരിക്കുന്നത് സി -ഡിറ്റ് ആകയാലും അവരവര്‍ക് വിതരണം ചെയ്തിട്ടുള്ള ഫോം അവരവരുടെ പേരില്‍ പതിച്ചിരിക്കുന്നത് കൊണ്ടും ,ഒരു ഫോം വികൃതമാകുകയോ ഉപയോഗ്യമാല്ലാണ്ടായി പോകയോ ചെയ്‌താല്‍ പുതിയ ഫോം ലഫ്യമാകാന്‍ നാം നന്നേ വിയർകേണ്ടി വരും. ആകയാല്‍ നിങ്ങൾ മാര്‍ഗ നിരദേശങ്ങള്‍ വായിച്ചു നോക്കി ഫോം സ്വയം എഴുതാന്‍ കഴിയും എന്ന ആത്മ വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ അതിനു മുതിരാവൂ.
ഫോമിൻറ ഓരു കോപ്പി എടുത്ത ശേഷം ആദ്യം അതില്‍ നിറച്ചു ബോധ്യം വന്നശേഷം ഒറിജിനല്‍ ഫോം എഴുതുന്നതാണ് ഉത്തമം. പിന്നെ ചെയ്യാവുന്നത് അതാതു (പദേശത്തെ കഴിവുള്ളവര്‍ മുന്‍കൈ എടുത്തു (പദേശത്തെ എല്ലാവരുടെയും ഫോം അറിയാവുന്നവരെ കൊണ്ട് പൂരിപ്പിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അങ്ങനെ ഒരാള്‍ തന്നെ നിരവധി ഫോം പൂരിപ്പിക്കാന്‍ കഴിഞ്ഞാല്‍ തെറ്റുകളും തിരുത്തും ഒഴിവാക്കാന്‍ കഴിയും
ഫോം പൂരിപ്പിക്കുമ്പോള്‍ ഒപ്പം വേണ്ട രേഖകള്‍.
1. നിലവിലെ റേഷന്‍ കാര്‍ഡ്‌ .
2. ഗ്യാസ് കന്‍സൃൂമര്‍ ബുക്ക്‌ .
3. കറണ്ട് ബില്‍.
4. വാട്ടര്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ അതിന്‍റെ ബില്‍
5. ആധാര്‍ കാര്‍ഡ്‌ ഉണ്ടെങ്കില്‍ അത് ഇല്ലാത്തവർക്ക് photo എടുക്കുന്ന സ്ഥലത്ത് സൗകര്യം ഉണ്ടാക്കി കിട്ടും എന്ന് കേള്‍കുന്നു. (വിശ്വാസം പോര )
6. ബാങ്ക് പാസ്‌ ബുക്ക്‌.
7.എല്ലാ റേഷന്‍ കാര്‍ഡുകളും സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി അതാതു കുടുംബത്തെ മുതിര്‍ന്ന സ്ത്രീയുടെ പേരില്‍ ആണ് അച്ചടിച്ച്‌ വന്നിരിക്കുന്നത് , ആ സ്ത്രീ മരണ പെട്ട് പോയിട്ടുണ്ടെങ്കില്‍ -മരണ സര്‍ട്ടിഫിക്കറ്റ് .
എന്നിവ സഹിതം വേണം ഫോം പൂരിപ്പിച്ചു തുടങ്ങാന്‍.
മാര്‍ഗ നിരദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട് ഫോം ബാര്‍ കോഡ് സംവിധാനം കൂടി ഉള്ളതാകയാല്‍ തോന്നിയ പോലെ മടക്കാന്‍ പാടില്ല.
ഇംഗ്ലീഷ് എഴുതേണ്ട ഭാഗത്ത്‌ ഇംഗ്ലീഷ് തന്നെ എഴുതുകയും മലയാളം എഴുതെണ്ടിടത് മലയാളം തന്നെ എഴുതേണ്ടതും ആകുന്നു.
(ശദ്ധിക്കുമല്ലോ.... @
കടപ്പാട് : നസീര്‍ മങ്കടയുടെ ഫെയ്സ് ബുക്ക് പേജ്

മങ്കട ഗവ :എല്‍.പി



 മങ്കട ഗവ :എല്‍.പി സ്കൂളിന്റെ നൂറ്റിയെട്ടാം വാര്‍ഷികാഘോഷം
യാത്രയയപ്പ് ,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം,സുവനീര്‍ പ്രകാശനം 



 
 മങ്കടയുടെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ അടിത്തറയായ
മങ്കട ഗവ :എല്‍.പി സ്കൂളിന്റെ നൂറ്റിയെട്ടാം വാര്‍ഷികാഘോഷത്തിന്റെ
ഭാഗമായി, മങ്കടയുടെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു സുവനീര്‍ പുറത്തിറയ്ക്കുന്നു.
മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍,രേഖകള്‍,ചിത്രങ്ങള്‍,സംഭവങ്ങള്‍ എന്നിവ സുവനീരില്‍ ഉള്‍പ്പെടുത്തുന്നതിനായി കൈവശമുള്ളവര്‍ മുഹമ്മദ് ഇഖ്ബാല്‍.പി,കണ്‍വീനര്‍,സുവനീര്‍ കമ്മിറ്റി,മങ്കട ജി.എല്‍.പി സ്കൂള്‍ എന്ന വിലാസത്തിലോ,ഫോണ്‍ :9447354397, -മെയില്‍ iqumkd@gmail എന്നിവയില്‍ ബന്ധപ്പെടണമെന്നറീയിക്കുന്നു.

Thursday, 1 January 2015

റേഷന്‍കാര്‍ഡ്

റേഷന്‍കാര്‍ഡ് പുതുക്കല്‍ നിര്‍ദ്ദേശങ്ങള്‍
മങ്കട മേലെ റേഷന്‍കടയില്‍ ഇന്നുമുതല്‍
 (ജനുവരി 1) ഫോറം വിതരണം ആരംഭിച്ചിരിക്കുന്നു.കാര്‍ഡുമായി ചെന്നു ഫോറം കൈപ്പറ്റണം
ജനുവരി 30 ന് ഫോറം പൂരിപ്പിച്ച് IMS ഓഡിറ്റോറിയത്തില്‍ വെച്ചുനടക്കുന്ന ക്യാമ്പില്‍ കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ ഫോട്ടോ എടുക്കുകയും ഫോറം തിരികെ വാങ്ങുകയും ചെയ്യുന്നു.
മങ്കട താഴെ റേഷന്‍കടയില്‍ ജനുവരി 5 നു ഫോറം എത്തുമെന്നറീക്കുന്നു