flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

സ്ഥാപനങ്ങള്‍

1.MANKADA GRAMA PANCHAYATH.
2.SBT MANKADA.
3.MANKADA ORPHANAGE. 
4. AEO OFFICE MANKADA.
5.GHSS MANKADA.
6.PRAVASI IGNOU COMMUNITY COLLEGE. 
7.FEDERAL BANK.
8.POLICE STATION

മങ്കട ഗ്രാമപഞ്ചായത്ത്


-->

1962 ജനുവരി 20-നാണ് മങ്കട പഞ്ചായത്ത് ഔദ്യോഗികമായി നിലിവില്‍ വന്നത്. 31.33 .കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിനെ വടക്കുഭാഗത്തായി കുട്ടിലങ്ങാടി, ആനക്കയം പഞ്ചായത്തുകളും, കിഴക്കു ഭാഗത്ത് അങ്ങാടിപ്പുറം, കീഴാറ്റൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് പഞ്ചായത്തുകളും അതിരിടുന്നു. പഞ്ചായത്തിന്റെ വടക്കു-കിഴക്കു ഭാഗത്തായി പന്തല്ലൂര്‍മല നിലകൊള്ളുന്നു. 28935 വരുന്ന ജനസംഖ്യയില്‍ 14804 സ്ത്രീകളും, 14131 പുരഷന്‍മാരും ഉള്‍പ്പെടുന്നു. 94 ശതമാനമാണിവിടുത്തെ സാക്ഷരത. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് മങ്കട പഞ്ചായത്ത് വരുന്നത്. 19 കുളങ്ങളും, 16 പൊതുകിണറുകളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍. 31 പൊതുകുടിവെള്ള ടാപ്പുകളും പഞ്ചായത്തിലുണ്ട്. 244 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. ചേരിയംമല ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. 270 ഹെക്ടറില്‍ തെങ്ങും, 160 ഹെക്ടറില്‍ റബ്ബറും, 152 ഹെക്ടറില്‍ കശുവണ്ടിയും, 102 ഹെക്ടറില്‍ വാഴയും കൃഷിചെയ്യുന്നുണ്ട്. കുരുമുളക്, മരിച്ചീനി, കവുങ്ങ് എന്നിവയും പ്രധാനപ്പെട്ട കൃഷിയിനങ്ങളാണ്. 70 ഹെക്ടര്‍ സ്ഥലത്ത് മറ്റ് കൃഷികള്‍ ചെയ്തുപോരുന്നു. മങ്കട പഞ്ചായത്തിന്റെ അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ അങ്ങാടിപ്പുറമായതിനാല്‍ ഈ സ്റ്റേഷനെയാണ് റെയില്‍യാത്രകള്‍ക്കായി പഞ്ചായത്തു നിവാസികള്‍ കൂടുതലായും ആശ്രയിക്കുന്നത്. ഈ പഞ്ചായത്തില്‍ നിന്നും 42കി.മീറ്റര്‍ ദൂരത്തിലായാണ് കരിപ്പൂര്‍ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിനോട് ഏറ്റവും അടുത്തുളള തുറമുഖം ബേപ്പൂര്‍ തുറമുഖമാണ്. പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റിലാണ് പ്രധാനമായും റോഡ്ഗതാഗതം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഗതാഗതയോഗ്യമായ നിരവധി റോഡുകള്‍ പഞ്ചായത്തിലുണ്ട്. ആനക്കയം-തിരൂര്‍ക്കാട്, മങ്കട-മക്കരപ്പറമ്പ്, നെരവ്-മക്കരപ്പറമ്പ് തുടങ്ങിയ റോഡുകള്‍ അവയില്‍ ചിലതുമാത്രമാണ്. കര്‍ക്കിടകം പാലം, മങ്കട-കൂട്ടില്‍ പാലം, മങ്കട- ഞാറക്കാട് പാലം തുടങ്ങി ചെറുപാലങ്ങള്‍ ഇവിടുത്തെ ഗതാഗത പുരോഗതിയ്ക്കുള്ള ഉദാഹരണങ്ങളാണ്.എടുത്തുപറയത്തക്ക വന്‍കിട-ഇടത്തര വ്യവസായങ്ങള്‍ ഈ പഞ്ചായത്തിലില്ലെങ്കിലും മങ്കട ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രം പ്രശസ്തമാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഒരു പെട്രോള്‍ബാങ്കും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് 10 റേഷന്‍ കടകളും, ഒരു മാവേലിസ്റ്റോറും പ്രവര്‍ത്തിക്കുന്നു. മങ്കട കോഴിക്കോട്ട് പറമ്പ്, വെള്ളില എന്നീ സ്ഥലങ്ങള്‍ ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്. മങ്കടയില്‍ തന്നെ ഒരു ഷോപ്പിംഗ് കോപ്ളക്സുമുണ്ട്. പഞ്ചായത്തിലെ കൂട്ടില്‍റോഡ് ആഴ്ചചന്ത പ്രശസ്തമാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം മതവിഭാഗങ്ങള്‍ ഒത്തൊരുമയോടെ ഈ പഞ്ചായത്തില്‍ വസിക്കുന്നു. മങ്കട അയ്യപ്പന്‍ കാവ്, കരിമല ക്രിസ്ത്യന്‍ പള്ളി, മലയില്‍ ജുമാമസ്ജിദ് തുടങ്ങി 22 ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിന്റെ 11 വാര്‍ഡുകളിലായി നിലകൊള്ളുന്നു. ഇവിടുത്തെ ക്ഷേത്രോത്സവങ്ങളിലും പള്ളിപെരുന്നാളിലും, ആണ്ടുനേര്‍ച്ചകളിലുമെല്ലാം ജാതിമതഭേദമന്യേ എല്ലാമതസ്ഥരും പങ്കെടുക്കുന്നു. നിരവധി പ്രമുഖര്‍ക്ക് ജന്മം നല്‍കിയ മണ്ണാണിത്. സ്വതന്ത്ര്യസമരസേനാനികളായ എന്‍.കെ.വെള്ളോടി, കെ.പി.ചെള്ളി, ഫൂഡ്ബോള്‍ രംഗത്ത് പ്രശസ്തനായ ഹംസ തയ്യില്‍, ടെന്നീസിലെ മദ്രാസ് യൂണിവേഴ്സിറ്റി താരവുമായിരുന്ന എം.എസ് കൃഷ്ണവര്‍മ്മരാജ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ നാമം പഞ്ചായത്തിന്റെ ചരിത്രത്തോടൊപ്പം തന്നെ എഴുതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. സിനിമാറ്റോഗ്രാഫിയില്‍ പലതവണ സ്വര്‍ണ്ണമെഡല്‍ ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും ഏറ്റുവാങ്ങിയി മങ്കട രവിവര്‍മ്മ എടുത്തുപറയേണ്ട മറ്റൊരു വ്യക്തിത്വമാണ്. പ്രശസ്ത സിനിമ സംവിധായകന്‍ സമ്മദ് മങ്കട, അന്റാര്‍ട്ടിക്കന്‍ പരിവേഷണത്തില്‍ ഭാരതീയ ശാസ്ത്രസംഘത്തിലെ അംഗമായിരുന്ന ധനപാലന്‍ പാറക്കല്‍ എന്നിവര്‍ ഈ നാടിന്റെ സന്തതികളാണ്. ഫാമിലിക്ളബ്ബ്, ഗ്യാലക്സി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്, ആലഞ്ചരി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ് തുടങ്ങിയ 12 ഓളം സംഘടനകള്‍ കലാ-കായിക സാംസ്കാരികരംഗങ്ങളില്‍ പ്രോത്സാഹനമായി നിലകൊള്ളുന്നു. 3 ഗ്രന്ഥശാലകളും, 5 വായനശാലകളും പഞ്ചായത്തു നിവാസികളുടെ സാംസ്കാരിക പുരോഗതിക്കായി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആശുപത്രികള്‍ പഞ്ചായത്തിലുണ്ട്. മങ്കടയില്‍ ഒരു ആയൂര്‍വേദ ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നു. 1962 ല്‍ മങ്കടയില്‍ സേവനമാരംഭിച്ച പ്രാഥമികാരോഗ്യകേന്ദ്രം ഇന്നും കാര്യക്ഷമമാണ്. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ വെള്ളില, കടന്നമണ്ണ, പാറപ്പുറം, കൂട്ടില്‍ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്നു. ഇവയ്ക്കു പുറമെ സ്വകാര്യ മേഖലയിലുള്ള 3 ഹോമിയോ ഡിസ്പെന്‍സറികളും, ഒരു ആയൂര്‍വേദ ആശുപത്രിയും, 3 ആയൂര്‍വേദ ക്ളിനിക്കുകളും, രണ്ട് അലോപ്പതി ആശുപത്രികളും, 3 അലോപ്പതി ക്ളിനിക്കുകളും മങ്കട പഞ്ചായത്തിന്റെ ആരോഗ്യ മേഖലയെ പുഷ്ടിപ്പെടുത്തുന്നു. മൃഗസംരക്ഷണത്തിനായി കടന്നമണ്ണയില്‍ ഒരു വെറ്റിനറി ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ടോട്ടണ്‍ഹാം എലിമെന്ററി സ്ക്കുള്‍ ആരംഭിച്ചതോടെയാണ് മങ്കട പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമായത്. എല്‍.പി, യു.പി, ഹൈസ്ക്കുള്‍ വിഭാഗങ്ങളിലായി 3 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഇന്നിവിടെ പ്രവര്‍ത്തിക്കുന്നു. വെള്ളില പി.റ്റി.എം.എച്ച്.എസ്, മങ്കട അല്‍ അമീന്‍ സ്ക്കുള്‍ എന്നിവ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളാണ്. രണ്ട് പാരലല്‍ കോളേജുകളും പഞ്ചായത്തിലുണ്ട്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ റ്റി.ജി.എം.റ്റി സെന്ററും, മസ്മ ഐ.റ്റിയും കടന്നമണ്ണ, കൂട്ടില്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വിവിധ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂട്ടില്‍ റോഡിലുള്ള അഗതി മന്ദിരം ഇവിടുത്തെ ഏകസാമൂഹിക സ്ഥാപനമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ശാഖയും സൌത്ത് മലബാര്‍ ഗ്രാമീണ ബാങ്ക്, മലപ്പുറം ജില്ലാസഹകരണ ബാങ്ക്, കടന്നമണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക്, മറ്റ് സ്വകാര്യബാങ്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിന്റെ സാമ്പത്തികമേഖല. കല്ല്യാണങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഒരു കമ്മ്യൂണിറ്റിഹാളും പഞ്ചായത്തിനകത്തുണ്ട്. വൈദ്യൂതി ബോര്‍ഡ്, ടെലിഫോണ്‍ എക്സ്ചേഞ്ച്, കൃഷിഭവന്‍, എന്നിവ മങ്കടയിലാണ് സ്ഥിതി ചെയ്യുന്നത്. വേരുമ്പിലാവിലാണ് വില്ലേജ്ഓഫീസുള്ളത്. വെള്ളില, കടന്നമണ്ണ, കൂട്ടില്‍, മങ്കട എന്നിവിടങ്ങളില്‍ തപാല്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു.


സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(SBT)

1975 ലാണ് എസ്.ബി.ടി മങ്കടയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.മങ്കട പഞ്ചായത്തിലെ കാര്‍ഷിക,വാണിജ്യ,വ്യാവസായിക പുരോഗതിക്ക് വലിയ പങ്ക് വഹിച്ച സ്ഥാപനമാണിത്.വായ്പകളും നിക്ഷേപങ്ങളുമായി സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നു.ബാങ്കിന്റെ കീഴിലുള്ള അക്ഷയ സോഷ്യല്‍ സര്‍ക്കിള്‍ സാമൂഹ്യ സേവനരംഗത്ത് പല സംഭാവനകളും നല്‍കുന്നു.
About Us
SBT Mankada Branch Details
S.V.R. Buildings, Mankada p.o., Malappuram dt. Kerala, 679 324

IFSC Code : SBTR0000306
Contact Details
Panchayath Mankada
Place Mankada
Address S.V.R. Buildings 1 Mankada 679 324
Phone Number 04933-239235
Email mankada@sbt.co.in
Website http://www.sbt.co.in

      MANKADA ORPHANAGE
    
-->
MANKADA ORPHANAGE -HISTORY



This Orphanage is a premier Social Institution of Malappuram District. established for the welfare and protection of Orphans and destitutes.
It is run by the "Mnakada Anadha sala Sangham" which is registerd in 1978 as a charitable society.
The Orphanage commenced in a humble way with a strength of 16 inmates. Thanks to inspiring patronage extended by the people to this Institution it progressed tremendously during the course of time. Praise to Allah for all our achivements in various field. 
Now the two orphanages One for Boys another for Girls.The Stregth of the former is 27 and the latter is 60 the total is 87. In both Orphanages food, shelter, dress, medicine, Educational equipments and materials are provided freely Besides the two Orphanages the association established and maintains a chain of institute
V Aboobacker Enggineer President 04933 239284
Abdusalam Thayyil Secretary 04933 239923
Umar Thayyil Treasurer 04933 239223
Mohammadali Haji PK Vice President 04933 238659
Abdul Hameed T Vice President 04933 239709
A Mohammadali Master Joint Secretary 04933 238014
KP Abdul Kader hajji Vice President 04933 239109
P Rahmathulla master Vice President 04933 239212
Kammali T Vice President 04933 239048












Institution Email Phon
masmankada@gmail.com
04933239212
masmankada@gmail.com
04933239212
masmankada@gmail.com
04933239212
masmankada@gmail.com
04933 237817
moitcmankada@gmail.com
04933 200285
masmankada@gmail.com
04933 239212, 237809
masmankada@gmail.com
04933239212
masmankada@gmail.com
04933 237817
masmankada@gmail.com
9446155020
masmankada@gmail.com
04933239212

4. AEO OFFICE MANKADA
യു.പി.സ്കൂള്‍.

ജി.യു.പി.സ്കൂള്‍ കൂട്ടിലങ്ങാടി
ജി.യു.പി.സ്കൂള്‍ മങ്കടപള്ളിപ്പുറം
ജി.യു.പി.എസ്. പനങ്ങാങ്ങര
ജി.യു.പി.സ്കൂള്‍. പാങ്ങ്
ജി.എം.യു.പി.സ്കൂള്‍ മങ്കട
എ.യു.പി.സ്കൂള്‍ കടന്നമണ്ണ
എ.എം.യു.പി.സ്കൂള്‍ കൂട്ടില്‍
എ.എം.യു.പി.സ്കൂള്‍ കൊഴിഞ്ഞില്‍
എ.യു.പി.സ്കൂള്‍ കുറുവ
എ.ഇ.എം.യു.പി.സ്കൂള്‍ മൂര്‍ക്കനാട്
എഫ്.യു.പി.സ്കൂള്‍ പരിയാപുരം
ഒ.യു.പി.സ്കൂള്‍ പൂപ്പലം വലമ്പൂര്‍
വി.എം.എച്ച്.എം.യു.പി.സ്കൂള്‍ പുണര്‍പ്പ
പി.ടി.എം.യു.പി.സ്കൂള്‍ പുത്തനങ്ങാടി
എം.എ.എം.യു.പി.സ്കൂള്‍ വെള്ളില
ഒ.എ.യു.പി.സ്കൂള്‍ പടിഞ്ഞാറ്റുമ്മുറി
എം.പി.എ.യു.പി.സ്കൂള്‍ വടക്കാങ്ങര
എ.എം.യു.പി.സ്കൂള്‍ വെങ്ങാട്
കെ.എസ്.കെ..എം.യു.പി.സ്കൂള്‍ ചെറുകുളമ്പ
എല്‍.പി.സ്കൂള്‍

എ.എ.എല്‍.പി.എസ്.കോട്ടപറമ്പ ,അങ്ങാടിപ്പുറം
കൂട്ടിലങ്ങാടി പഞ്ചായത്ത്'
എ.എം.എല്‍.പി.എസ്. മുഞ്ഞക്കുളം
ജി.എല്‍.പി.എസ്.വള്ളിക്കാപ്പറ്റ
പി.ടി.എം.എല്‍.പി.എസ്.ചെലൂര്‍
ജി.എല്‍.പി.എസ്.പടിഞ്ഞാറ്റുമുറി
എ.എം.എല്‍.പി.എസ്.പറമ്പാട്ടുപറമ്പ
എ.എല്‍.പി.എസ്.വള്ളിക്കാപ്പറ്റ
കെ.എം.എ.എല്‍.പി.എസ്
എ.എം.എല്‍.പി.എസ്.പടിഞ്ഞാറ്റുമുറി വെസ്റ്റ്
എ.എം.എല്‍.പി.എസ്.പടിഞ്ഞാറ്റുമുറി ഈസ്റ്റ്


GHSS MANKADA

  ചരിത്രം
-->

1.1906-ല്‍ എലിമെന്ററി സ്കൂള്‍ (എല്‍‍‍‍‍.പി. സ്കൂള്‍‍‍‍‍) ആയി സ്ഥാപിതമായ വിദ്യലയം പിന്നീട് ഹയ൪ എലിമെന്ററി സ്കൂളായി (യു.പി സ്കൂള്‍‍‍‍)ഉയ൪ത്തപ്പെട്ടു, പിന്നീട് ‍‍‍‍‍‍‍ മലബാ൪ ഡിസ് ട്രിക്ട് ബോ൪ഡ് പ്രസിഡന്റായിരുന്ന ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ പ്രത്യേക താല്‍പര്യുത്തില്‍ 1957ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു . തുട൪ന്ന് ഭരണസൗകര്യാ൪ത്ഥം എല്‍.പി സ്കൂളും, ഹൈസ്ക്കൂളും പ്രത്യേക കോമ്പൗണ്ടുകളിലായി വേ൪ത്തിരി‍‍‍‍‌ഞ്ഞു പ്രവ൪ത്തിച്ചുവരുന്നു. ഹൈസ്ക്കള്‍ വിഭാഗം 1991-ല്‍ VHS ആയും ,2000-ല്‍ ഹയ൪സെക്കന്ററിയായും ഉയ൪ന്നു. മങ്കട കോവിലകത്തെ റാവു ബഹദൂ൪ എം.സി. കൃ‍ഷ്ണവ൪മ്മരാജ അവ൪കളാല്‍ സ്ഥാപിക്കപ്പെടുകയും പിന്നീട് സ്കൂളും അതിനാവശ്യമായ ഭൂമിയും സ൪ക്കാറിലേക്ക് സൗജന്യമായി നല്കുകയും ചെയ്ത് ഈ സത്ക൪മ്മത്തിന് നേതൃത്വം നല്‍‍കിയ മങ്കട കോവിലകത്തേയും,കിഴക്കേപ്പാട്ട് ശ്രീദേവി അമ്മയേയും അവരുടെ മക്കള്‍‍‍‍‍ വിശിഷ്ട്യ ശ്രീ. രാധാകൃഷ്ണ മേനോ൯ , കെ. ഗംഗാധരമേനോ൯ എന്ന കുട്ട൯ മേനോ൯ എന്നിവരാണ്

ഭൗതികസൗകര്യങ്ങള്‍

3.16ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 58ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • കുട്ടികളുടെകണ്ണി തലക്കെട്ട് പൊലീസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • പെരിന്തല്‍മണ്ണ - മന്ചേരി റോഡില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും 10 കി. മീ അകലെ .
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലം
  • സ്ഥാപിതം 01-06-1906
  • സ്കൂള്‍ കോഡ് 18065സ്ഥലം മങ്കട
  • സ്കൂള്‍ വിലാസം മങ്കട പി., മലപ്പുറം പിന്‍ കോഡ് 679324
  • സ്കൂള്‍ ഫോണ്‍ 04933239050
  • സ്കൂള്‍ ഇമെയില്‍ gvhssmkda@gmail.com
  • സ്കൂള്‍ വെബ് സൈറ്റ് http://www.gvhssmankada@blogspot.in
  • വിദ്യാഭ്യാസ ജില്ല മലപ്പുറം
  • റവന്യൂ ജില്ല മലപ്പുറം
  • ഉപ ജില്ല മങ്കട ‌ ഭരണ വിഭാഗംസര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
    ഹയര്‍ സെക്കന്ററി സ്കൂള്‍
    വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മാധ്യമം മലയാളം‌ & ഇംഗ്ളീഷ്
  • ആണ്‍ കുട്ടികളുടെ എണ്ണം 2650 പെണ്‍ കുട്ടികളുടെ എണ്ണം 2068
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
അദ്ധ്യാപകരുടെ എണ്ണം 86
പ്രിന്‍സിപ്പല്‍ വല്‍സല
പ്രധാന അദ്ധ്യാപകന്‍ ഹരിദാസ് .എം
പി.ടി.. പ്രസിഡണ്ട് അദ്വക്കറ്റ് ടി. കുഞ്ഞാലി
ഭൗതികസൗകര്യങ്ങള്‍
3.16ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 58ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
6.PRAVASI IGNOU COMMUNITY COLLEGE
 
IGNOU Pravasi Community College Mankada
MALAPPURAM
Tel:04933 200312
Contact Details
Panchayath
Mankada
Place
Mankada Palakkathadom
Address
IGNOU PRAVASI COMMUNTY COLLEGE MANKADA 679324
Phone Number
04933 200312/237002/238002
Email
ignou@pravasicollege.com
Website
http://www.pravasicollege.com

7.FEDERAL BANK.
 
FEDERAL BANK MANKADA
CONTACT NO:04933 273199
FAX:+91-484-2622672
Website:www.federalbank.co.in
MANAGER


ASST.MANAGER


IFSC CODE
FDRL0001632
WORKING HOUR
MONDAY TO FRIDAY
SATURDAY








8.POLICE STATION
 
MANKADA POLICE STATION
CONTACT NO:
SUB INSPECTOR OF POLICE
MR.HARIDAS
9497980676
ASST.SUB INSPECTOR OF POLICE
MR.SAIDALAVI
9497963218
SERVICES


WORKING HOUR
24 HOURS
EMERGENCY CALL
100




No comments:

Post a Comment