flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

വിദ്യാഭ്യാസം


-->
മങ്കടയുടെ -വിദ്യാഭ്യാസചരിത്രം


അനാചാരങ്ങളും ദുരാചാരങ്ങളും നിലനിന്നിരുന്നകാലത്ത് സാമ്പത്തികാസമത്വങ്ങളോ,ജാതിമതപരിഗണനകളോ ബാധകമാകാതെ എല്ലാവര്‍ക്കും എല്ലാവര്‍ക്കും വിദ്യാലയപ്രവേശം ലഭിച്ച ഒരുനാടാണ് മങ്കട.
കഴിഞ്ഞനൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ കുടിപ്പള്ളിക്കൂടങ്ങള്‍ മങ്കട കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു.ശ്രീ.വേലു എഴുത്തച്ഛന്റെ നാമം സ്മരിക്കപ്പെടേണ്ടതാണ്.ഇവയില്‍പലതും പില്‍കാലത്ത് പ്രൈമറിസ്കൂളുകളായി.പതിനെട്ടാംനൂറ്റാണ്ടിന്റെ അന്ത്യദശകത്തോടെ ആധുനികവിദ്യാഭ്യാസത്തിനുതകുന്ന "ടോട്ടണ്‍ഹാംഎലിമെന്ററി സ്കൂള്‍" പോലെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടു.ഈ സ്ഥാപനമാണ് 1906ല്‍പഞ്ചായത്തിലെ ആദ്യത്തെ പ്രൈമറിസ്ക്കൂളായി മാറിയത്.തുടര്‍ന്ന് ഇത് താലൂക്ക് ബോര്‍ഡും1921ല്‍ ഡിസ്ട്രിക്ക്ബോര്‍ഡും ഏറ്റെടുത്തു.അതെ വര്‍ഷംതന്നെയു.പിയായും1957ല്‍ ഹൈസ്ക്കൂളായും അപ്ഗ്രേഡ്ചെയ്തതാണ് ഇന്നത്തെ മങ്കട ഗവ:ഹൈസ്ക്കൂള്‍.
സമാനകാലഘട്ടത്തില്‍ തന്നെ മങ്കട എഡ്യുകേഷന്‍ ലീഗിന്റെകീഴില്‍ പന്ത്രണ്ടോളം വരുന്ന വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.അവയില്‍ അബോളിഷ്ചെയ്തുപോയ ഒരു സ്ഥാപനമാണ് ചേരിയം പഞ്ചമസ്കൂള്‍.
1910ല്‍ ചേരിയത്തും1920ല്‍ വെള്ളില,കര്‍ക്കിടകം,കൂട്ടില്‍ എന്നിവിടങ്ങളിലും 1930കളില്‍ കടന്നമണ്ണ
നോര്‍ത്ത്,കടന്നമണ്ണ സൗത്ത് 1950കളില്‍ പുളിക്കല്‍പറമ്പ് പ്രദേശത്തും1970കളില്‍ കുഴാപറമ്പ്,കടന്നമണ്ണ പഞ്ചായത്തുപടി എന്നിവിടങ്ങളിലും സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു.

സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങള്‍
സര്‍വ്വശ്രീ.വേലുകുട്ടി മേനോന്‍,ഗോപാലകൃഷ്ണപണിക്കര്‍,വെങ്കിടാതിരിഅയ്യര്‍,പാപ്പു എഴുത്തച്ഛന്‍,പാര്‍വ്വതി ടീച്ചര്‍,ആറങ്ങോട്ട്ഗോവിന്ദന്‍ നായര്‍,കെ.സാമിമാസ്റ്റര്‍,പാച്ചുട്ടിമാസ്റ്റര്‍,പി.കമ്മാലിമാസ്റ്റര്‍,കുഞ്ഞാലിമുസ്‍ ലിയാര്‍,കെ.ചാത്തുകുട്ടിമാസ്റ്റര്‍,കോപ്പന്‍നായര്‍,കുഞ്ചുനായര്‍,അച്യുതന്‍ മാസ്റ്റര്‍.

മങ്കട ഗവ:ഹൈസ്ക്കൂള്‍ വര്‍ത്തമാനകാലത്ത്. 

 
-->

ചരിത്രം

1.1906-ല്‍ എലിമെന്ററി സ്കൂള്‍ (എല്‍‍‍‍‍.പി. സ്കൂള്‍‍‍‍‍) ആയി സ്ഥാപിതമായ വിദ്യലയം പിന്നീട് ഹയ൪ എലിമെന്ററി സ്കൂളായി (യു.പി സ്കൂള്‍‍‍‍)ഉയ൪ത്തപ്പെട്ടു, പിന്നീട് ‍‍‍‍‍‍‍ മലബാ൪ ഡിസ് ട്രിക്ട് ബോ൪ഡ് പ്രസിഡന്റായിരുന്ന ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ പ്രത്യേക താല്‍പര്യുത്തില്‍ 1957ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു . തുട൪ന്ന് ഭരണസൗകര്യാ൪ത്ഥം എല്‍.പി സ്കൂളും, ഹൈസ്ക്കൂളും പ്രത്യേക കോമ്പൗണ്ടുകളിലായി വേ൪ത്തിരി‍‍‍‍‌ഞ്ഞു പ്രവ൪ത്തിച്ചുവരുന്നു. ഹൈസ്ക്കള്‍ വിഭാഗം 1991-ല്‍ VHS ആയും ,2000-ല്‍ ഹയ൪സെക്കന്ററിയായും ഉയ൪ന്നു. മങ്കട കോവിലകത്തെ റാവു ബഹദൂ൪ എം.സി. കൃ‍ഷ്ണവ൪മ്മരാജ അവ൪കളാല്‍ സ്ഥാപിക്കപ്പെടുകയും പിന്നീട് സ്കൂളും അതിനാവശ്യമായ ഭൂമിയും സ൪ക്കാറിലേക്ക് സൗജന്യമായി നല്കുകയും ചെയ്ത് ഈ സത്ക൪മ്മത്തിന് നേതൃത്വം നല്‍‍കിയ മങ്കട കോവിലകത്തേയും,കിഴക്കേപ്പാട്ട് ശ്രീദേവി അമ്മയേയും അവരുടെ മക്കള്‍‍‍‍‍ വിശിഷ്ട്യ ശ്രീ. രാധാകൃഷ്ണ മേനോ൯ , കെ. ഗംഗാധരമേനോ൯ എന്ന കുട്ട൯ മേനോ൯ എന്നിവരാണ്

ഭൗതികസൗകര്യങ്ങള്‍

3.16ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 58ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • കുട്ടികളുടെകണ്ണി തലക്കെട്ട് പൊലീസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • പെരിന്തല്‍മണ്ണ - മന്ചേരി റോഡില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും 10 കി. മീ അകലെ .
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലം
  • സ്ഥാപിതം 01-06-1906
  • സ്കൂള്‍ കോഡ് 18065സ്ഥലം മങ്കട
  • സ്കൂള്‍ വിലാസം മങ്കട പി., മലപ്പുറം പിന്‍ കോഡ് 679324
  • സ്കൂള്‍ ഫോണ്‍ 04933239050
  • സ്കൂള്‍ ഇമെയില്‍ gvhssmkda@gmail.com
  • വിദ്യാഭ്യാസ ജില്ല മലപ്പുറം
  • റവന്യൂ ജില്ല മലപ്പുറം
  • ഉപ ജില്ല മങ്കട ‌ ഭരണ വിഭാഗംസര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
    ഹയര്‍ സെക്കന്ററി സ്കൂള്‍
    വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മാധ്യമം മലയാളം‌ & ഇംഗ്ളീഷ്
    കുട്ടികളുടെ എണ്ണം
    ഹൈസ്ക്കൂള്‍,യു.പി വിഭാഗം :2302
    ഹയര്‍ സെക്കന്ററി :730
    വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി 112.
    ആകെ:3144

3.16ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 58ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

അക്കാദമിക മികവ്  2013
SSLC - 95 %
HSS SCIENCE - 96 %
HSS HUMANITIES- 85%
HSS COMMERCE - 88%
HSS COMMERCE - 100 %
VHSE 87%



SSLC FULL A+ - 8

ആതിര.പി,തപസ്യ,സഫ്ന.സി,നഷ് വ ഹുസൈന്‍.സി,മുഹമ്മദ് അഫ്ഹാം.വി,അജയ്.എം,ഷമീല്‍,മനു മരിയന്‍ അബ്രഹാം.

HSS SCIENCE FULL A+ -2

ഷിഫ്ന .ടി, ഷഹ് മ .സി.

പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുല്‍ കരീം
പ്രന്‍സിപ്പാള്‍ : ശ്രീമതി.വത്സല
ഹെഡ്മിസ്ട്രസ് : ശ്രീമതി.കെ.ടി.റഹീമ ബീഗം.

No comments:

Post a Comment