flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

കലാസാംസ്കാരികം


-->
മങ്കട -സാമൂഹ്യ സാംസ്കാരിക ചരിത്രം


നൂറ്റാണ്ടകളുടെ ചരിത്രം മങ്കടയുടെ മണ്ണില്‍ ഉറങ്ങികിടക്കുന്നു.പോയകാലത്തിന്റെ കാല്പാടുകള്‍തേടിപോകുന്നചരിത്രാന്വേഷകര്‍ക്കുഇനിയും പൂര്‍ണ്ണമായി നശിക്കാത്ത പല ചരിത്രതുടിപ്പുകളും ഇന്നുംദൃശ്യമാണ്.
മങ്ങട,കൂട്ടില്‍ പ്രദേശങ്ങളിലെ ഐരുമടകള്‍,ഇരിങ്ങാട്ടുപറമ്പിലെ ചെങ്കല്‍ ക്വാറികള്‍,പണിക്കരുകുന്നിലെ എടുത്തികുത്തികല്ല്,പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായതെന്നനുമാനിക്കുന്ന ചേരിയം ദേശത്തെ മാണിയോട്ടുപറമ്പ്ക്ഷേത്രം,കൊടക്കാട്ടുനായന്‍മാരുടെ ഊരാണ്‍മയിലായിരുന്ന കൂട്ടില്‍ശിവക്ഷേത്രം,കടന്നമണ്ണ ജുമാമസ്ജിദ്,തുടങ്ങിയവ പൗരാണികചരിത്രത്തിലേക്കു വെളിച്ചംവീശുന്ന കൈത്തരികളാണ്.

വടക്ക്-പടിഞ്ഞാറ് ആനക്കയം പുഴക്കും തെക്ക്-കിഴക്ക് കുന്തിപ്പുഴ,പുലാമന്തോള്‍ പുഴകള്‍ക്കും മദ്ധ്യേ പഴയവള്ളുവനാടും അതിന്റെ അധീശന്‍മാരായ വള്ളുവനാട്ടുക്കര രാജവംശവും.
ഐതിഹ്യങ്ങളുടെ ചുവടുപിടിച്ചു പിന്നോട്ടുനടന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് സാമൂതിരിയുംവള്ളുവകോനാതിരിയും തമ്മിലുള്ള സമരങ്ങളുടെ ചരിത്രഭൂമികയിലാണ്.
യുദ്ധസന്നാഹങ്ങളേറെയുണ്ടങ്കിലും 13ഉം 14ഉം നൂറ്റാണ്ടുകളിലെ തുടര്‍ച്ചയായ യുദ്ധങ്ങളില്‍ പരാജയം സാമൂതിരിക്കായിരുന്നു.തന്റെഗുരുവായ വില്വമംഗലം സ്വാമിയാരുടെ ദിവ്യശക്തിയാല്‍ വള്ളുവനാട്ടുടയോനുവേണ്ടി പടനയിച്ചിരുന്നത് അദ്ദേഹത്തിന്റെ പരദേവതയായ തിരുമാംകുന്നില്‍ഭഗവതിയാണെന്നും സാമുതിരി കണ്ടെത്തി.തുടര്‍ന്ന് തപസിലൂടെ ഭഗവതിയെ പ്രീതിപ്പെടുത്തി സാമൂതിരി കോഴിക്കോട്ടേക്ക്കൊണ്ടുപോയി പ്രതിഷ്ഠിച്ചതോടെ പരാജയം വള്ളുവനാട്ടുക്കര രാജാവിനായിയെന്നു ഐതിഹ്യം.



താവളം നഷ്ടപ്പെട്ട രാജാവും കുടുംബാംഗങ്ങളും താമസിയാതെ മലകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് താമസമുറപ്പിച്ചു. പ്രധാന താവഴി മങ്കടയിലും ബാക്കിമൂന്ന് താവഴി ആയിരനാഴി,കടന്നമണ്ണ,അരിപ്ര എന്നിവിടങ്ങളിലും താമസമുറപ്പിച്ചു.ഇതോടെ മങ്കടയുടെ ചരിത്രം ആരംഭിക്കുകയായി.

ജന്മികുടിയാന്‍ ബന്ധം ഇവിടെ പൊതുവെ സൗഹാര്‍ദ്ദപരമായിരുന്നു.1906ല്‍ ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരികോന്നതിക്ക് നിദാനമായ പ്രാഥമികവിദ്യാലയം ആരംഭിച്ചു.
1908ല്‍ ഇത് യു.പി സ്ക്കൂളായി ഉയര്‍ത്തി.വള്ളുവനാടിന്റെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ടോളം വിദ്യാലയങ്ങള്‍ സ്ഥാപിച്ച് മങ്കട എഡ്യൂക്കേഷന്‍ ലീഗ് എന്നപേരില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.പിന്നീട് ഈ സ്ഥാപനങ്ങള്‍ താലൂക്ക് ബോര്‍ഡിന് ഏല്‍പ്പിച്ചു കൊടുത്തു.ഇതിന്റെയെല്ലാം സൂത്രധാരന്‍ റാവു ബഹദൂര്‍ എം.സി കൃഷ്ണവര്‍മ്മരാജയായിരുന്നു.ഈ രംഗത്തെ മറ്റൊരു പ്രമുഖ വ്യക്തിത്വമായിരുന്നു ശ്രി.എസ്.വെങ്കിടാദ്രിഅയ്യര്‍.

1921 ലെ മലബാര്‍ കലാപം സാമുദായികാന്തരീക്ഷത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ലാത്ത പഞ്ചായത്താണ് മങ്കട. ഇവിടത്തെകോവിലകത്തെ ശ്രീ.വല്ലഭരാജ എന്ന ഉണ്ണികിടാവ് തമ്പുരാന്റെ നേതൃത്വത്തില്‍ സര്‍വ്വശ്രീ.കോയഅധികാരി,പി.ഉണ്ണീന്‍ മൗലവി,നെല്ലേങ്ങര ഉണ്ണീന്‍കുട്ടി തുടങ്ങിയവര്‍ ഒത്തൊരുമിച്ചുപ്രവര്‍ത്തിച്ചു.ഇതിനുപാരിതോഷികമായി കോവിലകത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണ് മങ്കട വലിയ ജുമായത്ത്പള്ളി.
ദേശീയപ്രസ്ഥാനരംഗത്ത് ഗണനീയസംഭാവനകള്‍ നല്‍കാന്‍ ഈ പ്രദേശത്തിനായിട്ടിലെങ്കിലും ശ്രീ.പി ഉണ്ണീന്‍മൗലവി ആദ്യകാല ഖദര്‍ധാരിയുംകോണ്‍ഗ്രസുകാരനുമായിരുന്നു.സര്‍വ്വശ്രീ.എന്‍.കെ.വെള്ളോടി,കെ.കൃഷ്ണന്‍നായര്‍,പി.അപ്പുനായര്‍,പാച്ചുകുട്ടി മാസ്റ്റര്‍ തുടങ്ങിയവരും, 1930ലെ ബോംബെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍പോയ പൊന്നുണ്ണി രാജ,കുരണാകരമാരാര്‍,വി.എം പണിക്കര്‍ എന്നിവര്‍ ഈരംഗത്ത് എളിയ സംഭാവനകള്‍ നല്കിയവരാണ്.

20/01/1962 ല്‍ ഒരു സ്പെഷ്യല്‍ ഓഫീസറുടെ ഭരണത്തിന്‍കീഴില്‍ മങ്കട ഗ്രാമ പഞ്ചായത്ത് നിലവില്‍വന്നു.ഒരുകൊല്ലത്തിന്‍ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സര്‍വ്വശ്രീ.കെ.കെ.എസ് തങ്ങള്‍ പ്രസിഡന്റും കെ.രാധാകൃഷ്ണമേനോന്‍ വൈസ് പ്രസിഡന്റുംമായി ആദ്യഭരണസമിതി നിലവില്‍വന്നു.

No comments:

Post a Comment