flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

ബ്ലോഗര്‍

ഇത് എന്റെ പേജ്.
ചിത്രങ്ങളും വിവരണങ്ങളും വ്യക്തികേന്ദ്രീകൃതം
പരിഭവങ്ങള്‍ വേണ്ട.
ബ്ലോഗറുടെ ഒരിടമായി കരുതിയാല്‍ മതി
                                               - ഇഖ്ബാല്‍ മങ്കട
നന്ദനാര്‍ അനുസ്മരണം  15/5/2015 നന്ദനാര്‍ ഭവനം
















പരീക്ഷാ മുറിയിലെ വികൃതികള്‍
29/08/2014
(ഇന്ന് രാവിലെ ഒരുപരീക്ഷമാത്രമായിരുന്നു.കുട്ടികള്‍ പൊതുവെ സംതൃപ്തര്‍.ശാന്തമായ അന്തരീക്ഷം.പേനയും പേപ്പറും കയ്യെത്തും ദൂരത്ത്.‍‍ഞാനും ഒരു സാഹിത്യകാരനായി.ഒന്നരമണിക്കൂറില്‍ പിറന്ന വരികള്‍...)
1.
കാലമാണു സാക്ഷി...
പൊയ് മുഖങ്ങളെ വാഴ്ത്തുന്നതും പിന്നെ വീഴ്ത്തുന്നതും
കൂടപിറപ്പിന്റെ കണ്ണുകളില്‍പോലും,
അവിശ്വാസമുതിര്‍ത്ത കാലം.
നേരുകള്‍,നന്മകള്‍ കാണാതെപോയ കാലം
പൊയ് മുഖങ്ങളുടെ കരവിരുതുകള്‍ വാഴ്തിയകാലം
ഉറങ്ങാതിരുന്ന് രക്ഷാകവചം തീര്‍ക്കേണ്ടവര്‍,
പൊയ് മുഖങ്ങളുടെ തീന്‍മേശയില്‍ സഹഭോജികള്‍
കാലമാണു സാക്ഷി....

2.

പരീക്ഷാമുറിയില്‍ തലപുകച്ചവര്‍
ക്ലാസ് മുറിയില്‍ സുഖനിദ്രയിലായിരുന്നു.

3.

മത്സരങ്ങള്‍ക്ക് ഇനിമുതല്‍
പിന്നില്‍ നിന്നാണത്രേ കണക്കെടുപ്പ്

4.

ഉറങ്ങിയവര്‍ കണ്ടതെല്ലാം
ഉറങ്ങാത്തവരുടെ കിനാവുകള്‍
ഉറങ്ങാത്തവര്‍ക്ക് സമയംകിട്ടിയില്ലാപ്പോലും!

5.

ശര്‍ക്കരതേടിപ്പോയ ഈച്ചയെ
കാത്തിരുന്നത് പഞ്ചസാര കിണ്ണം
ഈച്ചക്കുണ്ടോ വകഭേദം



6.നുറുങ്ങുകാളാണെന്റെ കവിത
നുറുങ്ങിപോകാതിരിക്കാന്‍ എന്തുചെയ്യണം?

7.

വീഴ്ത്താന്‍ വെമ്പിയവര്‍ക്ക്,
വീണുകിടന്നപ്പോള്‍ മനംപുരട്ടല്‍

8.

കൂടോത്രങ്ങളുടെ നാട്ടില്‍
കൂട്ടികൊടുപ്പുക്കാര്‍ക്ക് പഞ്ഞമില്ല.

9.

വിത്തുകുത്തിയവര്‍,
വറ്റിന് കൊള്ളാത്തവരായി.

10.

മുരടിപ്പ് ഫാഷനായപ്പോള്‍
ബോണ്‍സായ് പിറന്നു.

11.

കുത്തി വീഴ്ത്തിയവര്‍
കത്തിയെടുക്കാന്‍ പേടിച്ചു

12.

ബാറുവിഷയം അധികം ബോറാക്കാതെ
തീറാക്കുന്നതാണുത്തമം

13.

'കുട്ടികൃഷ്ണനെ' കൃഷ്ണന്‍കുട്ടിയെന്നു വിളിച്ചാല്‍
കുട്ടിയല്ലാതാവുമോ

14
കൗരവരെ തോല്‍പ്പിക്കാന്‍ പാണ്ഡവര്‍ക്കായത്
ദുര്യോധനന്‍ 'യന്തിരന്‍' കാണാത്തതിനാലാണ്.

15.
ഭീകരനു നല്കിയ യാത്രയയപ്പില്‍
കുഞ്ഞാടിന്റെ കുപ്പായം തയപ്പിക്കാന്‍
എന്തൊരു തിരക്കായിരുന്നു.
പരീക്ഷാ മുറിയിലെ വികൃതികള്‍
01/09/2014

വരികള്‍ കുറിച്ചിടുന്നു. ആശയത്തെ വിലയിരുത്താം കട്ടികണ്ണട കൂടാതെ
(പരീക്ഷഹാളില്‍ നിന്ന് ഇന്നും കവിതയെഴുതിയോന്ന് പരീക്ഷബോര്‍ഡിലെ ലത ടീച്ചര്‍)


പിന്‍വാതില്‍

വെളിച്ചത്തെ ഭയന്നവര്‍
ഇരുട്ടിനെ കൂട്ടുപിടിച്ചു
പുറംവാതായനങ്ങള്‍ തുറന്നിട്ടിട്ടും
പിന്‍വാതില്‍ ചവിട്ടിപൊളിച്ചു
നേരുനെറിയും കുപ്പയിലിട്ടവര്‍
കറുത്തപക്ഷത്തെ നെഞ്ചോടുചേര്‍ത്തു.

ഗുരുവന്ദനം

തമസ്സകറ്റുന്നവന്‍ ഗുരുവെന്നു-
ചൊല്ലിപഠിച്ചൊരുബാല്യം
കണ്ടതുംകേട്ടതുംകൂട്ടിവായിച്ചപ്പോള്‍
അക്ഷരതെറ്റുകളേറെ.

ഒറ്റകുപ്പായം

ഒറ്റക്കുപ്പായം അലക്കിവെളുപ്പിച്ച്
നിത്യവും പോയിഞാന്‍ അക്ഷരം നുണയുവാന്‍
കൂട്ടുക്കാര്‍ക്കത് കുപ്പായത്തോടുള്ള എന്റെ ഇഷ്ടമായിരുന്നു.

തെറ്റുംശരിയും

ശരിയുടെ പക്ഷത്ത് തെറ്റായിനിന്നാല്‍
തെറ്റുളൊക്കെ ശരിയാകുന്ന കാലം



ഇഷ്ടന്‍

ഇഷ്ടന്റെ ഇഷ്ടങ്ങളൊക്കെ അനിഷ്ടമായപ്പോള്‍
കഷ്ടങ്ങള്‍ ഇഷ്ടംപോലെവരവായി.

വ്യാകരണനിയമം

വാതിലടയ്ക്ക്
ജനലടയ്ക്
വായമൂട്
വ്യാകരണ നിയമത്തില്‍ ഇരയുടെ കരച്ചിലുണ്ടായിരുന്നില്ല

വിശപ്പിന്റെ താളം

പട്ടിണിക്കാരന്റെ കരച്ചിലിന്
സംഗതികള്‍ പോരെന്ന് ജഡ്ജസ്



കലഹപ്രിയന്‍

കലഹപ്രിയനെന്നു പേരുചാര്‍ത്തി കിട്ടിയവന്‍
ശരിയുടെ പക്ഷത്തായിരുന്നു എന്നും


പുലകുളി

കെട്ട്യോന്റെ പെലക്കുളി
കഴിഞ്ഞോടി,എന്നചോദ്യം
കോസ് മെറ്റിക്സ് തിരയുന്നതിനിടയിലാണ് അവള്‍ കേട്ടത്.



വാഴ്ത്തപ്പെടല്‍
വാഴുന്നവരെ വാഴ്ത്താന്‍
വായ്ത്താരികള്‍ ചുട്ടെടുക്കുന്നവര്‍
വീഴ്ത്തുന്നവരുടെ രാത്രിക്കാല സേവകര്‍

ചൂല്‍
(ഒക്ടോബര്‍ 2 ഗാന്ധജയന്തിദിനത്തില്‍ എഴുതിയത് )

അഴുക്കകറ്റാന്‍ എന്നെയെടുത്തവര്‍
പിന്നെ അകറ്റിനിര്‍ത്തി ദൂരേ
കാലം മാറി,കോലംമാറി
ഞാന്‍ ജനഹിതത്തിന്‍ ചിഹ്നം
വലിയകൈകളില്‍ സൂഗന്ധമുള്ള
അഴുക്കകറ്റി ഞാന്‍
വരുവാനുള്ളൊരു ജന്മദിനത്തിനായ്
കാത്തിരിക്കുന്നു …...!വീണ്ടും...



കവിത

അക്ഷരങ്ങള്‍ക്കു ജീവന്‍ നല്‍കാന്‍
ഒരെഴുത്തച്ഛന്‍ വേണ്ടിവന്നു
സഞ്ചാരപഥമൊരുക്കാന്‍
ഗുണ്ടര്‍ട്ടു വന്നു
ഭംഗിനല്‍കാന്‍ ചിത്രകാരനായി
വഴിതെറ്റിച്ചതു വാഗ്മി
കണ്ടുനിന്നതു മലയാളക്കര

നിഴല്‍മാത്രമോ?

ബാല്യകൗമാരത്തില്‍ കൂട്ടുകാരൊത്തിരി
യൗവ്വനമായപ്പോള്‍ തല്‍പ്പരര്‍മാത്രം
ജീവിതം പങ്കിട്ടപ്പോള്‍ നല്ലപാതി
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നിഴല്‍മാത്രം
വിടപറയാന്‍ നേരം നിഴല്‍പോലും-
മില്ലാത്തവന്‍ ഞാന്‍മാത്രമോ?

സാങ്കേതികം


യൗവ്വനത്തിലും കൗമാര മനസ്സായിരുന്നു അവര്‍ക്ക്
വാര്‍ധക്യം അവരെ ബാധിച്ചില്ല
ജരാ നരകള്‍ ബാഹ്യമായിരുന്നു
അവള്‍ വിശുദ്ധയായിരുന്നു
അവനെ വിശുദ്ധനായി പ്രഖ്യാപിച്ചു
രണ്ടുപേരും ജ്ഞാനസ്നാനം ചെയ്യപ്പെട്ടു
ഇപ്പോള്‍ ശൈശവ ദശയിലായി
ചാപല്യങ്ങള്‍ക്കു ശൈശവത്തിന്റെ കുപ്പായമിട്ടു
സമൂഹം ഉറ‍ക്കം നടിച്ചു
ഉറക്കത്തില്‍ നിന്നും ഇടക്കൊരു ഞരക്കം
വിശുദ്ധയുടെ ഉടമസ്ഥനുറങ്ങാനായില്ല
മൊബൈല്‍,ലാന്‍ഡ് ഫോണ്‍ അരിച്ചു പെറുക്കി
കാളര്‍ ഐഡിയില്‍ സൂത്രവാക്യങ്ങള്‍
ആദ്യവിളിയില്‍ out of range
പിന്നെ engaged
മൂന്നാമതൊരു വിളിക്കു നില്‍ക്കാതെ
ഉടമസ്ഥന്‍ വിശുദ്ധയോടു ചോദിച്ചു
തെറ്റ് ചെയ്തവന്‍ ഞാനോ?
ഉത്തരം message ആയി വന്നു
no one do the wrong,sorry”
താന്തോന്നിത്തം

സൂര്യന്റെ ഔദാര്യമാണു
പകലെന്നു പറ‌‌ഞ്ഞവര്‍
രാത്രിയുടെ പിറവിയെപറ്റി
പറയാത്തതെന്ത്?
രാത്രികള്‍ പകലായാല്‍
നഗ്നത വെളിപ്പെടുമെന്നു ഭയന്നോ?

പരിഹാരം

പറക്കാന്‍ ചിറക്
അദൃശ്യ ശരീരം
തുറന്നിട്ട വാതിലുകള്‍
എങ്കില്‍ ഞാന്‍ തന്നെ
പ്രശ്നപരിഹാരമാകുമായിരുന്നു.




No comments:

Post a Comment