മങ്കട
66കെ.വി
സബ്സ്റ്റേഷന്‍
മങ്കടയിലേയും
സമീപപ്രദേശങ്ങളിലേയും വൈദ്യുതി
പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന
മങ്കട 66കെ.വി
സബ്സ്റ്റേഷന്‍ കമ്മീഷന്‍
ചെയ്ത്,
ഔപചാരികമായി
ഇന്ന് (13/02/2016
ശനിയാഴ്ച്ച)
ബഹു.കേരളാമുഖ്യമന്ത്രി.ശ്രീ.ഉമ്മന്‍ചാണ്ടി
ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.ഈ
പദ്ധതിയിലൂടെ മങ്കട,
അങ്ങാടിപ്പുറം,
കൂട്ടിലങ്ങാടി,ആനക്കയംപഞ്ചായത്തിലുള്‍പ്പെട്ട
ഉപഭോക്താക്കള്‍ക്ക് ഇതിന്റെ
ഗുണംലഭിക്കും.
2011ഡിസംബറിലാണ്
സബ്സ്റ്റേഷന്‍ നിര്‍മ്മാണം
ആരംഭിച്ചത്.ഹൈദരാബാദ്
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
ആസ്റ്റര്‍ കമ്പനിയാണ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ കരാര്‍
എടുത്തിരുന്നത്.രാജീവ്
ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ
യോജന(RGGVY)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 6.5കോടിരൂപ
ചെലവഴിച്ചാണ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കിത്.10
MVAശേഷിയുള്ള
ഒരു 66/11കെ.വി
ട്രാന്‍സ് ഫോര്‍മറും അനുബന്ധ
ഉപകരണങ്ങളുമാണ്
സ്ഥാപിച്ചിരിക്കുന്നത്.നിലവിലുള്ള
മലപ്പുറം പെരിന്തല്‍മണ്ണ
ഫീഡറില്‍ ഏലച്ചോലയില്‍ നിന്നും
ഒന്നരകിലോമിറ്റര്‍
ദൈര്‍ഘ്യംവരുന്ന66കെ.വി
ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍
നിര്‍മ്മിച്ചാണ് സബ്സ്റ്റേഷനിലേക്ക്
വൈദ്യുതി എത്തിച്ചിരിക്കുന്നത്.
മലപ്പുറം
പെരിന്തല്‍മണ്ണ66കെ.വി
ഫീഡറിന്റെ കപ്പാസിറ്റി 110
kv ആയി
ഉയര്‍ത്തുന്നതിനനുസരിച്ച്
ഈ സബ്സ്റ്റേഷനിലും 110
kv ആക്കി
മാറ്റാവുന്നതരത്തിലാണ്
സബ്സ്റ്റേഷന്റെ നിര്‍മ്മാണം.