flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Sunday, 20 October 2013

മങ്കടയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഏതാനും ചിത്രങ്ങള്‍

മങ്കടയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഏതാനും ചിത്രങ്ങള്‍





Saturday, 19 October 2013

മങ്കടയില്‍ നിന്നൊരു ചരിത്രാധ്യാപകന്‍


മങ്കടയില്‍ നിന്നൊരു ചരിത്രാധ്യാപകന്‍
ഡോ.ശിവദാസന്‍
കോഴിക്കോട് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഒരധ്യാപകന്‍ മങ്കടക്കാരനാണെന്നതില്‍ അഭിമാനിക്കാം.മങ്കട തെങ്ങിന്‍തൊടിയില്‍ ഗോപിനാഥന്റെയുംരുഗ്മിണിയുടെയും മുന്ന് മക്കളില്‍ രണ്ടാമനായ ശിവദാസന്റെ കഴിവുകള്‍ മങ്കടക്കാര്‍ ആദ്യമറിഞ്ഞത് കാലിക്കറ്റ് യൂണിവേഴ് സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ റാങ്ക് നേടിപ്പോഴാണ്.
1971 മെയ് 30ന് മങ്കടയില്‍ ജനനം.1986ല്‍ മങ്കട ജി.എച്ച്.എസില്‍ നിന്നും പത്താംക്ലാസ് പാസ്സായി.എന്‍.എസ്.എസ് മഞ്ചേരിയില്‍ നിന്ന് ഡിഗ്രിയും പി.ജിയും.ബി.എഡ് ഫാറൂഖ് ട്രെയിനിംഗ് കോളേജ്.
എസ്.എന്‍ കോളേജ് ചെമ്പഴഞ്ഞിയില്‍ നിന്നാണ് അധ്യാപക ജോലിയുടെ ആരംഭം.1995മുതല്‍ 2009വരെ വിവിധ എസ്.എന്‍ കോളേജുകളില്‍ സേവനമനുഷ്ഠിച്ചു.നിലവില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു.
Late Nineteenth and Early Twentieth Century Social and Religious History, History of Modern Kerala എന്നമേഖലയില്‍ പ്രത്യേക പഠനം നടത്തുന്നു.ദക്ഷിണേന്ത്യന്‍ ചരിത്രകോണ്‍ഗ്രസ്സിന്റെ എക്സിക്യൂട്ടിവ് മെമ്പര്‍,കേരള സര്‍വ്വകലാശാല പി.ജി.ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം,KCHRലെ ലൈഫ് മെമ്പര്‍,ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ്സിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

കോഴിക്കോട് സര്‍വ്വകലാശാലയുടെ പി.എച്ച്.ഡി,എംഫില്‍ വിഭാഗത്തില്‍ റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിക്കുന്ന ശ്രീ.ശിവദാസിന്റെ വളരെയധികം ചരിത്രപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ആനുകാലികങ്ങളില്‍ സജീവസാനിദ്ധ്യവുമാണ്.

(With Dr. B. Sobhanan and Prof. S. Raimon as co-editors,) Kerala Kranti, in Malayalam published by Rajiv Gandhi National Institute for Youth and Development (RGNIYD), Sriperumbadur, Chennai, 2008 (English and Hindi versions are forthcoming soon).

Kerala Charithram Sambhavangaliloode, in Malayalam, Chintha Publishers, Thiruvananthapuram, 2007.

Loka Charithram Sambhavangaliloode, (Onnam Bhagam) in Malayalam, Chintha Publishers, Thiruvananthapuram, 2008.

Prepared a hand book on the freedom movement in South India for Rajiv Gandhi National Institute for Youth and Development (RGNIYD), Sriperumbadur titled Dakshin Kranti,.

(With Dr. V. Rajendran Nair) Loka Charithram Sambhavangaliloode,(Randam Bhagam) in Malayalam, Chintha Publishers, Thiruvananthapuram, October 2009 .

Articles

The Hindu Sabha of Cochin and Nationalism in Kerala’ in Journal of Kerala Studies, (pp. 125-134), Vol. XXX, Mar-Sept 2003.
‘Col. H.S. Olcott and Kerala’ in Journal of Kerala Studies, (pp. 169-180), Vol. XXX I, Mar-Dec 2004.

‘Indianisation of an Empire Force: The Scout Movement and the Freedom Struggle in India’ in Indian Historical Studies, (pp. 81-87), Vol. II, No. I, Oct 2005.

‘Our Aryan Fore Fathers’ Society and the Work of Col. H.S. Olcott in
Tirunelveli’ in the South Indian History Congress Silver Jubilee 25th Annual Session, Madurai, Proceedings, (pp. 225-229), (20-22 January 2005).

‘Nationalism and Hindu Revivalism: A Study of the Work of Col. H.S. Olcott in Kerala’ KCHR, Paper Submitted, 2006.
‘A Pledge for Social Change: The Stalwarts and the Freedom Movement in South India’, Indian Historical Studies, Vol. III, No. 1, October 2006, (pp. 94-102).

‘Political Consciousness and the Teachers in Kerala: A Study of the Travancore Teachers’ Association’ in the South Indian History Congress Proceedings, 26th Session, Bangalore (3-5 March 2006).
‘The Dawn of Marxism and the Politicisation of the Masses in Kerala, 1912-1920: An Enquiry’ in Journal of Kerala Studies, Vol. XXXI, Mar-Dec 2006, (pp. 142-151).

‘The Swadeshi Movement and Nationalism in Kerala, 1905-1910: An Enquiry’, Historia, (pp. 86-90), Vol.I, Number: I,(November 2007).

‘The Collapse of Koot Hoomi and the Origin of the Indian National Congress’, South Indian Congress Proceedings, XXVIIth Session, held at Raju’s College Rajapalayam, Tamilnadu, 2007.

‘H.S.Olcott and Kerala: An Enquiry’, Anantha Souvenir-2008, Quasqui Centennial 1883-2008, pp. 63-67, July, 2008.

‘The Swadeshi Movement and Mass Nationalism in Kerala, 1905-1910: An Enquiry’ South Indian Congress Proceedings, XXVIIIth Session, held at Sri Krishnadevaraya University, Anatapur, Andhrapradesh (19-21 January 2008).

‘The Theosophical Society and the First World war, 1914-1918’ in South Indian History Congress Proceedings, XXIX Session, held at the Manonmaniam Sundaranar University, Tirunelveli(January 29th to 1st February 2009).
Manjeri Sammelanathinu Thonnooru Vayassu’ in Deshabhimani daily news paper on 28th April 2010.


Research Projects

UGC minor research project in humanities to study ‘combating communalism and casteism: misrabhojanam (inter-dining) and the secular public space in modern keralam, 1900-1947’

UGC post doctoral research award (2009)to study ‘Indian nationalism and the theosophical lodges: a study of the Kerala experience, 1879-1947’

Awards / Honours

Associate in the Indian Institute of Advanced Studies (IIAS), Shimla for 2009-2011.

UGC Research Award for Post Doctoral Research 2009-2011.

Tuesday, 8 October 2013

ഞാറക്കാട് കോളനിയില്‍ വികസനം


ഞാറക്കാട് കോളനിയില്‍ ഒരുകോടി രൂപയുടെ വികസന പദ്ധതിയുടെ  പ്രവര്‍ത്തനോദ്ഘാടനം

Sunday, 6 October 2013

മങ്കട ചരിത്രത്തിലൂടെ


മങ്കട ചരിത്രത്തിലൂടെ

പ്രൊഫസര്‍ മങ്കട അബ്ദുല്‍ അസീസ് മൗലവി
(Digitalised:iqbal mankada)

മങ്കടയുടെ രേഖപ്പെടുത്തിട്ടുള്ള പ്രാചീന ചരിത്രം അന്വേഷിച്ചുള്ള യാത്രയില്‍ ഞാന്‍ എത്തിയ വ്യക്തികളില്‍ രണ്ടുപേരാണ് പ്രൊഫസര്‍ മങ്കട അബ്ദുല്‍ അസീസ് മൗലവിയും ഹാജി മുഹമ്മദ് കപ്പൂരും.മങ്കടയുടെ ചരിത്രം മറ്റൊരു വ്യക്തിയും ഇത്രയുംസമഗ്രമായി രേഖപ്പെടുത്തീട്ടില്ല. ഇതൊരു അമൂല്യനിധിയാണ്.രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല.അടുത്ത തലമുറക്കായി അവര്‍ നീക്കിവെച്ച ഈ നിധിയുടെ മൂല്യം വിലമതിക്കാനാവാത്തതാണ്.ഒരു തലമുറക്കുവേണ്ടി മങ്കട ഓണ്‍ലൈന്‍ ഇവര്‍ക്കുള്ള പ്രണാമം അര്‍പ്പിക്കുന്നു.

മങ്കട-അതിന് ചരിത്രമുണ്ടോ?പ്രാചീനതയില്‍ അധിഷ്ഠിതമായ ചരിത്രം.
അസീസ് മൗലവിയുടെ ലേഖനം ആരംഭിക്കുന്നതിങ്ങനെയാണ്.ചരിത്രം എന്നത് നിലനില്പിന്റെ തെളിവായതിനാല്‍ മങ്കടയ്കും ഒരു ചരിത്രമുണ്ടാവും എന്നത് സത്യമാണ്.ആ ചരിത്രം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് മങ്കട ഓണ്‍ലൈന്‍. തുടര്‍ന്ന് വായിക്കുക. ചരിത്രത്തിലേക്കുള്ള വാതായനം നമ്മുക്ക് കൂട്ടായി തുറക്കാം.
കേരളത്തിന്റെ ചരിത്രഗതിയില്‍ മാറ്റംവരുത്തിയ പലസംഭവങ്ങളും നടന്നിട്ടുണ്ട്.അവയിലെല്ലാം വള്ളുവകോനാതിരിയുടെ പങ്ക് പ്രമുഖമായതായിരുന്നു.ഈ സ്വരൂപം പലപേരുകളിലും അറിയപ്പെടുന്നു. വള്ളാട്ടിരി,അറങ്ങോട്ടിരി എന്നിവ അവയില്‍പ്പെടുന്നു.



കൊങ്ങന്‍പ്പടയുടെ ആക്രമണം

തമിഴ് നാട്ടില്‍ നിന്ന് പലക്കാലങ്ങളിലായി പാലക്കാട് തുറസ്സിലൂടെ ചോളന്‍മാരുടെയും പാണ്ഢ്യന്‍മാരുടെയും സൈന്യങ്ങള്‍ കേരളത്തിലേക്ക് അധിക്രമിച്ച് കടന്നിട്ടുണ്ട്.ഈ കൊങ്ങന്‍ ആക്രമണം തുരത്താന്‍ സാമൂതിരിയും വള്ളുവക്കോനാതിരിയും കേരളത്തിലെ മറ്റ് നാടുവാഴികളും സംയുക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരദേശിസേനയെ തുരത്തുന്നതില്‍ പലപ്പോഴും അവര്‍ വിജയിച്ചു.പക്ഷേ അതിന്റെ അനന്തരഫലം വള്ളുവക്കോനാതിരിയെ പ്രതികൂലമായി ബാധിച്ചു.വള്ളുവക്കോനാതിരിക്ക് പല പ്രധാന സ്ഥലങ്ങളും നഷ്ടപ്പെട്ടു.സാമൂതിരി അവകയ്യടക്കുകയാണ് ഉണ്ടായത്.രണ്ട് സ്വരൂപങ്ങളും തമ്മിലുള്ള മത്സരം ഇതോടെ രൂക്ഷമായി.അതിന്റെ പ്രത്യക്ഷഫലമാണ് തിരുനാവായയില്‍ നടന്നിരുന്ന മാമാങ്കത്തില്‍ പ്രകടമായത്.

വള്ളുവക്കോനാതിരിയില്‍ നിന്ന് മാമാങ്കത്തിന്റെ അദ്ധ്യക്ഷസ്ഥാനം സാമൂതിരി പിടിച്ചെടുത്തു. ഈ കാര്യത്തില്‍ മുസ്ലീംങ്ങളുടെ സഹായം സാമൂതിരിക്ക് ലഭിച്ചിരുന്നു.പിന്നീട് വള്ളുവക്കോനാതിരിയുടെ ശക്തി ക്രമേണകുറയുന്നതായിട്ടാണ് നാം കാണുന്നത്.
തുടര്‍ന്ന് വായിക്കാന്‍ മുകളിലുള്ള  ചരിത്രം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക