മങ്കട
ചരിത്രത്തിലൂടെ
പ്രൊഫസര്‍
മങ്കട അബ്ദുല്‍ അസീസ് മൗലവി
(Digitalised:iqbal
mankada)
മങ്കടയുടെ
രേഖപ്പെടുത്തിട്ടുള്ള പ്രാചീന
ചരിത്രം അന്വേഷിച്ചുള്ള
യാത്രയില്‍ ഞാന്‍ എത്തിയ
വ്യക്തികളില്‍ രണ്ടുപേരാണ്
പ്രൊഫസര്‍ മങ്കട അബ്ദുല്‍
അസീസ് മൗലവിയും ഹാജി മുഹമ്മദ്
കപ്പൂരും.മങ്കടയുടെ
ചരിത്രം മറ്റൊരു വ്യക്തിയും
ഇത്രയുംസമഗ്രമായി
രേഖപ്പെടുത്തീട്ടില്ല.
ഇതൊരു
അമൂല്യനിധിയാണ്.രണ്ടുപേരും
ഇന്ന് ജീവിച്ചിരിപ്പില്ല.അടുത്ത
തലമുറക്കായി അവര്‍ നീക്കിവെച്ച
ഈ നിധിയുടെ മൂല്യം
വിലമതിക്കാനാവാത്തതാണ്.ഒരു
തലമുറക്കുവേണ്ടി മങ്കട
ഓണ്‍ലൈന്‍ ഇവര്‍ക്കുള്ള
പ്രണാമം അര്‍പ്പിക്കുന്നു.
മങ്കട-അതിന്
ചരിത്രമുണ്ടോ?പ്രാചീനതയില്‍
അധിഷ്ഠിതമായ ചരിത്രം.
അസീസ്
മൗലവിയുടെ ലേഖനം
ആരംഭിക്കുന്നതിങ്ങനെയാണ്.ചരിത്രം
എന്നത് നിലനില്പിന്റെ
തെളിവായതിനാല്‍ മങ്കടയ്കും
ഒരു ചരിത്രമുണ്ടാവും എന്നത്
സത്യമാണ്.ആ
ചരിത്രം ലഭ്യമാക്കാനുള്ള
ശ്രമത്തിലാണ് മങ്കട ഓണ്‍ലൈന്‍.
തുടര്‍ന്ന്
വായിക്കുക.
ചരിത്രത്തിലേക്കുള്ള
വാതായനം നമ്മുക്ക് കൂട്ടായി
തുറക്കാം.
കേരളത്തിന്റെ
ചരിത്രഗതിയില്‍ മാറ്റംവരുത്തിയ
പലസംഭവങ്ങളും നടന്നിട്ടുണ്ട്.അവയിലെല്ലാം
വള്ളുവകോനാതിരിയുടെ പങ്ക്
പ്രമുഖമായതായിരുന്നു.ഈ
സ്വരൂപം പലപേരുകളിലും
അറിയപ്പെടുന്നു.
വള്ളാട്ടിരി,അറങ്ങോട്ടിരി
എന്നിവ അവയില്‍പ്പെടുന്നു.
കൊങ്ങന്‍പ്പടയുടെ
ആക്രമണം
തമിഴ്
നാട്ടില്‍ നിന്ന് പലക്കാലങ്ങളിലായി
പാലക്കാട് തുറസ്സിലൂടെ
ചോളന്‍മാരുടെയും പാണ്ഢ്യന്‍മാരുടെയും
സൈന്യങ്ങള്‍ കേരളത്തിലേക്ക്
അധിക്രമിച്ച് കടന്നിട്ടുണ്ട്.ഈ
കൊങ്ങന്‍ ആക്രമണം തുരത്താന്‍
സാമൂതിരിയും വള്ളുവക്കോനാതിരിയും
കേരളത്തിലെ മറ്റ് നാടുവാഴികളും
സംയുക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരദേശിസേനയെ
തുരത്തുന്നതില്‍ പലപ്പോഴും
അവര്‍ വിജയിച്ചു.പക്ഷേ
അതിന്റെ അനന്തരഫലം വള്ളുവക്കോനാതിരിയെ
പ്രതികൂലമായി ബാധിച്ചു.വള്ളുവക്കോനാതിരിക്ക്
പല പ്രധാന സ്ഥലങ്ങളും
നഷ്ടപ്പെട്ടു.സാമൂതിരി
അവകയ്യടക്കുകയാണ് ഉണ്ടായത്.രണ്ട്
സ്വരൂപങ്ങളും തമ്മിലുള്ള
മത്സരം ഇതോടെ രൂക്ഷമായി.അതിന്റെ
പ്രത്യക്ഷഫലമാണ് തിരുനാവായയില്‍
നടന്നിരുന്ന മാമാങ്കത്തില്‍
പ്രകടമായത്.
വള്ളുവക്കോനാതിരിയില്‍
നിന്ന് മാമാങ്കത്തിന്റെ
അദ്ധ്യക്ഷസ്ഥാനം സാമൂതിരി
പിടിച്ചെടുത്തു.
ഈ
കാര്യത്തില്‍ മുസ്ലീംങ്ങളുടെ
സഹായം സാമൂതിരിക്ക്
ലഭിച്ചിരുന്നു.പിന്നീട്
വള്ളുവക്കോനാതിരിയുടെ ശക്തി
ക്രമേണകുറയുന്നതായിട്ടാണ്
നാം കാണുന്നത്.
തുടര്‍ന്ന് വായിക്കാന്‍ മുകളിലുള്ള ചരിത്രം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് വായിക്കാന്‍ മുകളിലുള്ള ചരിത്രം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
No comments:
Post a Comment