അനുസ്മരണം:
റോഷന്‍
യാത്രയായിട്ട് ഒരു വര്‍ഷം
തികയുന്നു.....
എന്റ
സഹോദരന്‍ മങ്കടയിലെ
പറച്ചിക്കോട്ടില്‍ അഷ്റഫിന്റെയും
റുഖിയ്യായുടെയും മൂത്ത
മകനായിരുന്ന റമീസ് റോഷന്‍
ഈ ലോകത്തോട് യാത്രപറഞ്ഞിട്ട്
ഇന്നേക്ക് (08/01/2014)
ഒരുവര്‍ഷം
തികയുകയാണ്.വളരെ
സൗമ്യമായി ഇടപ്പെടുകയും
നല്ലൊരു സുഹൃത് ബന്ധം
നിലനിര്‍ത്തുകയും മാനന്തവാടി
ഗവ:എന്‍ജിനീയറിംഗ്
കോളേജിലെ അവസാന സെമസ്റ്റര്‍
വിദ്യാര്‍ത്ഥിയുമായിരുന്ന
റോഷനെ വിധി തട്ടിയെടുത്തത്
പെട്ടന്നായിരുന്നു.08/01/2013
ചൊവ്വാഴ്ച
രാവിലെ മലപ്പുറം-പെരിന്തല്‍മണ്ണ
റോഡിലുള്ള പനങ്ങാങ്ങരയിലെ
ഉമ്മ വീട്ടില്‍ ഉമ്മയെ
കൊണ്ടുചെന്നാക്കി,തിരിച്ച്
അമ്മാവന്റെ ചെറിയകുട്ടിയെ
തിരൂര്‍കാടുള്ള അസ്ഹര്‍
ഇംഗ്ളീഷ് മീഡിയം സ്കൂളിലാക്കിയ
ശേഷം വീട്ടിലേക്ക് തിരിച്ച
റോഷനെ മഹീന്ദ്ര ഷോ റുമിന്റെ
മുന്നില്‍ നിന്നും യാതൊരു
മുന്നറീപ്പുമില്ലാതെ റോഡിലേക്ക്
കുറുകെ വന്ന ഒരു വാന്‍
സമാന്തരമായി വന്ന ബൈക്കിനെ
ഇടിച്ച് റോഷന്റെ
ബൈക്കിലിടിക്കുകയായിരുന്നു.(ഈ
വാന്‍ വികലാംഗര്‍ക്കായി
മാറ്റം വരുത്തിയതും അശ്രദ്ധമായി
പുറത്തേക്ക് എടുത്തതുമായിരുന്നു.)
റോഷന്‍
ആശുപത്രിയിലേക്കുള്ള വഴിമധ്യേ
നമ്മെ വിട്ടു പിരിഞ്ഞു.
റോഷന്‍
എനിക്ക് സഹോദരപുത്രന്‍
മാത്രമായിരുന്നുവോ?എന്റെ
കുടുബത്തിലെ മുഴുവന്‍
കുട്ടികള്‍ക്കും സ്വഭാവഗുണംകൊണ്ടും
പഠിക്കാനുള്ള കഴിവുകൊണ്ടും
മാതൃകയായിരുന്നു.എന്റെ
ജീവിതത്തില്‍ ഒരിക്കലും
ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത
ദിനമാണ് 2013
ജനവരി
8ലെ
ആ ചൊവ്വാഴ്ച്ച.രാവിലെ
വീട്ടില്‍ നിന്നും പുറത്തിറങ്ങാനായി
നില്‍ക്കുന്ന സമയത്ത് റോഷന്റെ
ബൈക്കിന് ചെറുതായി അപകടം
പറ്റീട്ടുണ്ട് ,ഒന്ന്
അങ്ങാടിയിലേക്ക് വരാമോ എന്നു
ചോദിച്ച് സുഹൃത്തിന്റെ
വിളി,തൊട്ടു
പിറകേ മങ്കടയിലെ രണ്ടുകുട്ടികള്‍
ബൈക്കില്‍ വന്ന് വേഗം വരണം
എന്നു പറഞ്ഞു.അപ്പോഴും
മരണം എന്ന അവസ്ഥ
മുന്നിലുണ്ടായിരുന്നില്ല.ഞാനും
സഹോദരനും ബൈക്കില്‍
പെരിന്തല്‍മണ്ണയിലേക്ക്
പോകുമ്പോള്‍ തീരൂര്‍ക്കാട്
അപകടസ്ഥലം ജന നിബിഡമായിരുന്നു.റോഷന്റെ
ബൈക്ക് സമീപത്തെന്നും
കാണാതായപ്പോള്‍ അപകടം
ഇതായിരിക്കില്ല എന്ന ആശ്വാസത്തില്‍
പെരിന്തല്‍മണ്ണ അല്‍ശിഫ
ആശുപത്രിയുടെ മോര്‍ച്ചറിക്ക്
സമീപത്തായി ബൈക്ക്
നിര്‍ത്തിയപ്പോള്‍,കുടുംബത്തിലുള്ള
സമദ് പറച്ചിക്കോട്ടില്‍
ഇങ്ങോട്ടു വാ എന്നു പറഞ്ഞ്
മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്
ഇപ്പോഴും ഉള്‍കിടിലത്തോടുകൂടി
മാത്രമേ ഓര്‍ക്കാന്‍
കഴിയുന്നുള്ളൂ......പീന്നിടുള്ള
കാര്യങ്ങള്‍ ഞാന്‍
രേഖപ്പെടുത്തുന്നില്ല.
റോഷനെ
സ്നേഹിച്ച നൂറുകണക്കിനു
വ്യക്തികള്‍.അവന്റെ
സഹപാഠികള്‍,അധ്യാപകര്‍,അവന്റെ
നിഴല്‍പോലെ ഒപ്പമുണ്ടായിരുന്നവര്‍
…..ഇന്നും
റോസിന്റെ (ഞാന്‍
വിളിക്കുന്ന പേര്)
ഫോട്ടോകള്‍
കാണുമ്പോള്‍ നെഞ്ചിലുണ്ടാകുന്ന
നീറ്റല്‍.....മറക്കാനാവുന്നില്ല.......എന്റെ
നൊമ്പരങ്ങള്‍ ഈ വാക്കുകളിലൂടെയെങ്കിലും
പ്രകടിപ്പിക്കട്ടെ.എന്റെ
റോസിനു ദൈവം എല്ലാ അനുഗ്രഹങ്ങളും
നല്കട്ടെ.നിങ്ങളുടെ
എല്ലാവരുടെയും പ്രാര്‍ത്ഥനയുണ്ടാവുമെന്ന
വിശ്വാസത്തോടെ …...റോഷന്
സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.
ഇഖ്ബാല്‍
മങ്കട
മങ്കട
ഓണ്‍ലൈന്‍
No comments:
Post a Comment