മങ്കടയില്‍
നിന്നും ഒരു യുവസാഹിത്യകാരന്‍
വിനോദ്
മങ്കട
വിനോദിനെ
ഞാന്‍ തിരിച്ചറിയുന്നത്
ഫെയ്സ്ബുക്കിലൂടെയാണ്. കവിതകളായും
ചെറുകഥകളായും ഇടയ്കൊക്കെ
വിനോദിനെ കാണാം.പക്ഷേ
എന്റെ നാട്ടുക്കാരനായിട്ടും
ആളെ എനിക്കറിയില്ലായിരുന്നു.അവസാനം
എഫ്.ബി
തന്നെ തപ്പി നമ്പര്‍ കണ്ടുപിടിച്ചാണ്
മങ്കട ഓണ്‍ലൈനിനുവേണ്ട
വിവരങ്ങള്‍ശേഖരിച്ചത്.
സാഹിത്യാഭിരുചി
ഉണ്ടാവുക എന്നത് അതിനെ
ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം
വരദാനമാണ്.അതുകൊണ്ടുതന്നെ
വിനോദിനു ലഭിച്ച വരദാനം
ചുരുങ്ങിയത് മങ്കടക്കാരെങ്കിലും
അനുഭവിക്കണം.വിനോദിന്റെ
ഒരു സൃഷ്ടി ഇവിടെ പകര്‍ത്തട്ടെ.
ചില
ഭ്രാന്തന്‍ ചിന്തകള്‍
1
വായ്പയെടുത്ത
കര്‍ഷകന്‍
പലിശയുടെ
പേരുപറഞ്ഞുള്ള
ബാങ്കുകാരുടെ
പീഢനം
സഹിക്കാന്‍
കഴിയാതെയാണ്
ആത്മഹത്യ
ചെയ്തത്
പക്ഷേ
നാട്ടുക്കൂട്ടം
പ്രതികൂട്ടില്‍
നിര്‍ത്തിയത്
മൂപ്പെത്താതെ
നിലംപതിച്ച
വാഴക്കുലകളെയായിരുന്നു.
2
മത്സരിച്ചോടുന്ന
ബസ്സില്‍നിന്നും
തെറിച്ചുവീഴാന്‍തുടങ്ങിയ
യുവതിയെ
രക്ഷപ്പെടുത്താന്‍വേണ്ടിയാണയാള്‍
പിടിച്ചുനിര്‍ത്തിയത്
പക്ഷകോടതി
അയാളെ
പീഢനകേസിലെ
പ്രതിയാക്കി.
3
യജമാനന്‍
വിലയ്ക്കുവാങ്ങിയ
പനയോല
മറിച്ചുവിറ്റ്
ഷാപ്പിലെ
പറ്റുതീര്‍ത്ത്
ഒറ്റക്കാലില്‍
വേച്ചുപോകുന്ന പാപ്പാനെ
ഒന്നുപേടിപ്പിക്കാനാണ്
കുട്ടിശങ്കരന്‍
ഉറക്കെചിന്നം വിളിച്ചത്
പക്ഷേചാനലുകള്‍
മദമിളകിയആനയെന്നുപേരിട്ട്
അതൊരു
ഉത്സവമാക്കി.
മങ്കട
മേലോട്ടുംകാവില്‍ പൂവപ്പറ്റ
അയ്യപ്പന്‍ക്കുട്ടിയുടെയും
രുഗ്മിണിയുടെയും മകനായി
1981ലാണ്
വിനോദ് ജനിച്ചത്.പെരിന്തല്‍മണ്ണ
ഇ.എം.എസ്
മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍
ലാബോര്‍ട്ടറി ജീവനക്കാരനായി
സേവനമനുഷ്ഠിക്കുന്നു.ചെറുകഥകളും
കവിതകളുമായി വളരെയധികം
സൃഷ്ടികള്‍ വിനോദിന്റെതായി
ആനുകാലികങ്ങളില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഴുത്ത്,വായന,ചിത്രരചന
എന്നിവയില്‍ താല്പര്യമുള്ള
വിനോദിനു പഠനക്കാലത്തുതന്നെ
ഒട്ടേറെ സമ്മാനങ്ങള്‍
നേടാനായിട്ടുണ്ട്.സാഹിത്യലോകത്തിന്റെയും
സിനിമാലേകത്തിന്റെയും ഒരു
ചെറിയഭാഗമായി പ്രവര്‍ത്തിക്കാനായെങ്കിലെന്ന
ആഗ്രവുമായി സ്വന്തംലോകത്തു
ഒതുങ്ങിക്കൂടുകയാണി
യുവസാഹിത്യക്കാരന്‍.ഭാര്യ
ഷൈജി,മകന്‍
ഋഗ് വേദ്.
വിനോദിന്റെ
സൃഷ്ടികള്‍
ചെറുകഥകള്‍
ഇതെന്താഇങ്ങിനെ,സംതിങ്ങ്റോങ്ങ്,വോട്ട്ഫോര്‍മി,കാന്‍സര്‍,വെറുതെ,സാക്ഷി,ചെരുപ്പിന്റെ
ഡയറിക്കുറിപ്പുകള്‍,ബലിമൃഗങ്ങള്‍,സ്വര്‍ണ്ണം,വര്‍ത്തമാനം,പ്രവാചകന്‍,
റിപ്പര്‍,നവകേരളം.കോം,ജലരേഖകള്‍,നാണിത്തള്ള.
കവിതകള്‍
ആത്മാവിന്റെ
വിലാപം,പ്രതീക്ഷ,ഭ്രാന്തന്‍ചിന്തകള്‍,യുദ്ധം,തുമ്പപ്പൂവിനു
പറയാനുള്ളത്,അമ്മമനസ്സ്,നഗരചിത്രങ്ങളും
മഴയും അന്ത്യഗീതം.
ചിലകുടുംബചിത്രങ്ങള്‍
എന്നപ്പേരില്‍ ഹാസ്യനാടകവും
തയ്യാറാക്കീട്ടുണ്ട്.
വിനോദിനോപോലെയുള്ള
യുവസാഹിത്യക്കാരന്‍മാര്‍
മങ്കടയുടെ പ്രതീക്ഷകളാണ്.മങ്കടഓണ്‍ലൈനിന്റെ
ആശംസകള്‍.
-ഇഖ്ബാല്‍ മങ്കട
No comments:
Post a Comment