കാഴ്ചപ്പാട്
റേഷന്‍കടയിലെ
കൊള്ളരുതായ്മകള്‍
കേരളംപോലെയുള്ള
സമ്പൂര്‍ണ്ണ ഉപഭോക്തൃ
സംസ്ഥാനത്തില്‍ പൊതുവിതരണ
സംവിധാനങ്ങളുടെ സ്വാധീനവും
ആവശ്യകതയും പ്രത്യേകം
സൂചിപ്പിക്കേണ്ടതില്ല.കുട്ടിയായിരുന്ന
കാലത്തു രാവിലെ മദ്രസ്സയില്‍
(മതപഠനക്ലാസില്‍)പോകുന്നതിനു
മുമ്പ് ആഴ്ചയില്‍ ഒരിക്കല്‍
ലഭിക്കുന്ന റേഷന്‍
അരിക്കായിഎല്ലാതിങ്കളാഴ്ചയും
റേഷന്‍കടയില്‍ കാര്‍ഡ്
വെയ്ക്കാന്‍പോയകാലം ഒരു
ഗൃഹാതുരത്വം നല്കുന്ന
ഓര്‍മ്മയായി ഇപ്പോഴും ഉണ്ട്.ആ
റേഷന്‍ സംവിധാനമെല്ലാം പാടെ
മാറി.ഇപ്പോള്‍
മാസത്തിലൊരിക്കലാണ്.അതും
കൃത്ത്യതയൊന്നുമില്ല.ഇതെഴുതാന്‍കാരണം
കഴിഞ്ഞ രണ്ടുദിവസവും റേഷന്‍കടയില്‍
ചെന്നപ്പോള്‍ ഒരു റേഷന്‍
കടയില്‍ മാത്രം(മങ്കടയില്‍
രണ്ടെണ്ണമുണ്ട്)മുഴുവന്‍
സാധനങ്ങളും ഇല്ല.ഓണമായതിനാല്‍
എ.പി.എല്‍
വിഭാഗത്തിന് അരി,മണ്ണെണ്ണ
എന്നിവയ്ക്ക് പുറമേ ഒരുകിലോ
പഞ്ചസാരയുമുണ്ട്.എന്തായാലും
ഇന്ന് വെള്ളിയാഴ്ച്ച(സെപ്തംബര്‍
12)രാവിലെ
പത്ത്മണിക്ക് താഴെ
റേഷന്‍കടയിലെത്തി.ഇവിടെ
നിന്നാണ് കഥ ആരംഭിക്കുന്നത്.....
റേഷന്‍കടക്കാരനെ
പരിചയപ്പെടുത്തേണ്ടതായിട്ടുണ്ട്.പഴയ
പ്രാദേശിക
രാഷ്ടീയക്കാരന്‍,മൂര്‍ച്ചയില്ലാകത്തി,റേഷന്‍സാധനങ്ങള്‍
കൃത്യസമയത്ത് എത്തിക്കില്ല.ആളുകള്‍ക്ക്
ടിയാന്‍ നല്കുന്ന ഔദാര്യമാണ്
റേഷന്‍ എന്നതാണ് വെപ്പ്
.ഏകദേശം ഒരു
കൊല്ലത്തോളം ടിയാന്റെ ഭാര്യയുടെ
പേരിലുള്ള ലൈസന്‍സ് സസ്പെന്‍ഡ്
ചെയ്യുകയും പകരം കട നടത്തിയ
ആള്‍ തികച്ചും മാതൃകാപരമായി
കടനടത്തികാണിച്ചു കൊടുക്കുകയും
ചെയ്തു.എന്തു
കൊള്ളരുതായ്മകള്‍ ചെയ്താലും
ഞങ്ങള്‍ മങ്കടക്കാര്‍ക്ക്
അനങ്ങാപ്പാറ നയമാണ്.ഗാന്ധിജി
കഴിഞ്ഞാല്‍ സഹനത്തിനു
അവാര്‍ഡുകൊടുക്കുന്നുണ്ടെങ്കില്‍
അത് മങ്കടക്കാര്‍ക്ക്
കൊടുക്കണം.കുട്ടികളായിരിക്കുമ്പോള്‍
റേഷനരിക്ക് ഒരു രൂപകൂട്ടിയാല്‍,റേഷന്‍
കടയില്‍ അരിവരാതിരുന്നാല്‍
പപ്പായഇലയുടെ തണ്ടില്‍
മണ്ണെണ്ണ നിറച്ച് അന്തിമയങ്ങുന്ന
നേരത്ത് പണികഴിഞ്ഞെത്തുന്ന
സഖാക്കന്‍മാര്‍ നടത്തിയിരുന്ന
പ്രതിഷേധങ്ങള്‍ തെല്ലും
ആരാധനയോടെയാണ് എന്നെപോലെയുള്ള
തലമുറ ഇപ്പോഴുംകാണുന്നത്.ഇന്ന്
ഫെയ്സ്ബുക്ക് വിപ്ലവമായതിനാല്‍
സഖാക്കള്‍ക്കും ടിയാന്റെ
വിഷയത്തില്‍ താല്പര്യമില്ല.
അങ്ങിനെയുള്ള
കഥാപാത്രത്തിന്റെ അടുത്തേക്ക്
ഞാന്‍ ചെല്ലുന്നു.സാധനങ്ങള്‍
ചോദിക്കുന്നതോടെ മണ്ണെണ്ണയില്ല
,കിട്ടുമ്പോള്‍
തരാം എന്ന അഹങ്കാരത്തോടെയുള്ള
മറപടിയും .ആരുമില്ലാത്തതിനാല്‍
ടിയാനോട് നയത്തില്‍ പറഞ്ഞു
എന്തിനാണ് പാവങ്ങള്‍ക്കു
കിട്ടേണ്ട സാധനങ്ങള്‍ ഇങ്ങിനെ
കൊടുക്കാതിരിക്കുന്നത്.അതോടെ
കാര്യങ്ങള്‍ ഗൗരവത്തിലായി.ടിയാന്‍
കണ്ടതുകൂട്ടിക്കോ എന്ന
രീതിയില്‍ ഇതൊക്കെ എനിക്ക്
പുല്ലാണെന്ന ഭാവത്തില്‍
പെരുമാറിയപ്പോള്‍ എന്നിലെ
പഴയസഖാവ് ഒന്നു ഉണര്‍ന്നു.മങ്കടമേലെ
ഒരു റേഷന്‍കടകൂടി ഉണ്ടെന്നും
അവിടെ എപ്പോഴും സാധനങ്ങളുണ്ടെന്നും
നിനക്ക് മാത്രം സാധനം
ലഭിക്കാതിരിക്കുന്നത്
എങ്ങിനെയാണെന്നും ചോദിച്ചപ്പോള്‍
ടിയാന്‍ എന്നെ വെല്ലുവിളിക്കുകയാണ്
ചെയ്തത് മങ്കടയല്ല ഈ സമീപപ്രദേശത്ത്
മണ്ണെണ റേഷന്‍കടകളില്ലാ എന്ന
രീതിയില്‍ പറഞ്ഞപ്പോള്‍
,പിന്നെ
എപ്പോഴാണ് നിനക്കിത് തരാന്‍
കഴിയുക എന്ന സമാധാനത്തിന്റെ
അവസ്ഥയിലേക്കു ഞാന്‍ വരികയും
കാര്യങ്ങളൊന്ന് അന്വേഷിക്കാന്‍
തീരുമാനിക്കുകയുംചെയ്തു.
തുടര്‍ന്ന്
മങ്കട മേലെയുള്ള റേഷന്‍
ഷോപ്പില്‍ നിന്നും മണ്ണെണ്ണയടക്കമുള്ള
സാധനങ്ങള്‍ വാങ്ങുകയും
ചെയ്തു(തറവാടുവീട്ടിലെ
കാര്‍ഡും കയ്യിലുണ്ടായിരുന്നു).വീണ്ടും
മണ്ണെണ്ണ ചലഞ്ചിനായി(ഇപ്പോള്‍
ചലഞ്ചിന്റെ കാലമല്ലേ!)
നമ്മുടെ കഥാപാത്രത്തന്റെ
അടുത്തേക്കു വന്നപ്പോള്‍
കുറെ ആളുകള്‍ സാധനങ്ങള്‍
വാങ്ങാന്‍ അവിടെയുണ്ടായിരുന്നു.അവരുടെ
മുമ്പില്‍ വെച്ച് മണ്ണെണ
കാണിച്ചു കൊടുത്ത് ഇനി
എന്നാണെനിക്ക് മണ്ണെണ്ണ
തരുന്നത് എന്നു ചോദിച്ചപ്പോഴും
മിണ്ടതിരിക്കല്‍ നയമാണ്
ടിയാന്‍ സ്വീകരിച്ചത്.അപ്പോഴാണ്
ഞാന്‍ പരാതി പുസ്തകം ചോദിച്ചത്.അതോടെ
കാര്യങ്ങള്‍ തകിടംമറിയുന്നു.പുലിയെ
പോലെനിന്ന കഥാപാത്രം
പൂച്ചയാകുന്നു.ഒന്ന്
സമാധാനത്തോടെ നമ്മുക്ക്
സംസാരിക്കാം എന്നു പറയുന്നു.നീ
എനിക്ക് പരാതി പുസ്തകം തരികയോ
അല്ലെങ്ങില്‍ നിന്റെ കച്ചവടത്തിന്
ഞാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു
എന്ന് പറഞ്ഞ് പോലീസിനെ
വിളിക്കണമെന്നും പറഞ്ഞിട്ടും
പരാതി പുസ്തകം തരാന്‍ ടിയാന്‍
തയ്യാറായില്ല.എന്താണ്
നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്
? എല്ലാവരും
സ്വപ്നാടനത്തിലാണ്.സാധാരണക്കാരന്
ലഭിക്കേണ്ട ഏറ്റവും ചുരുങ്ങിയ
അവകാശങ്ങള്‍പ്പോലും കിട്ടുന്നുണ്ടോ
എന്നന്വേഷിക്കാന്‍
യുവജനപ്രസ്ഥാനങ്ങള്‍ക്കാവുന്നില്ല.ഒരിക്കല്‍
സസ്പെന്‍ഡ് ചെയ്യപ്പെട്ട
ലൈസന്‍സ് എന്തിന്റെ അടിസ്ഥാനത്തിലാണ്
പുതുക്കി നല്കിയതെന്നറിയില്ല.ഞാനേതായാലും
തുടര്‍നടപടികളുമായി
മുന്നോട്ടുപോവുകയാണ്.
അണ്ണാറകണ്ണനും
തന്നാലായത്.
No comments:
Post a Comment