മങ്കടയുടെ
ചരിത്രവും വര്‍ത്തമാനവും
ചരിത്രസെമിനാര്‍ നടത്തി
ചരിത്രസെമിനാര്‍ നടത്തി
മങ്കട: മങ്കട ജി എല്‍ പിസ്‌കൂളിന്റെ 108 ാം വാര്‍ഷികത്തോടനുബന്ധിച്ച് മങ്കടയുടെ ആധികാരിക ചരിത്രം സുവനീറായി പുറത്തിറക്കുന്നതിന്റെ ഭാഗമായി മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ചരിത്ര സെമിനാര്‍ നടത്തി.
മഞ്ചേരി എന്‍ എസ് എസ് കോളേജ് മുന്‍ ചരിത്രവിഭാഗം മേധാവി ഡോ എം വിജയലക്ഷ്‌മി ഉദ്‌ഘാടനം ചെയ്‌തു .മലബാര്‍ കാലത്തെ മങ്കട കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യിലെ അസോ പ്രഫസര്‍ ഡോ പി ശിവദാസന്‍, ചരിത്ര ഭൂമിശാസ്‌ത്രം ഭവ്യമോള്‍ , വള്ളുവകാലത്തെ മങ്കട ചരിത്രകാരന്‍ എസ് രാജേന്ദു ,സ്വാതന്ത്ര്യ സമരത്തിലെ വള്ളുവനാടന്‍ സാന്നിദ്ധ്യം സമദ് മങ്കട, വിദ്യാഭ്യാസ സാംസ്‌കാരിക നവോത്ഥാന വളര്‍ച്ച മങ്കടയില്‍ റിയാസ് കെ .ടി. മങ്കടയിലെ ജാതീയതയും വംശീയതയും എന്ന വിഷയത്തില്‍ ഗോപാലന്‍ പടുവില്‍ മങ്കടയുടെ കലാലോകങ്ങള്‍ എന്ന വിഷയത്തില്‍ അനില്‍മങ്കടയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു പി ടി എ പ്രസിഡന്റ് സി അശോകന്‍, സ്വാഗതം പറഞ്ഞു ,പി മുഹമ്മദ് ഇഖ്‌ബാല്‍(സുവനീര്‍ കമ്മിറ്റി) മോഡറേറ്ററായി. സുവനീര്‍ കണ്‍വീനര്‍ ടി ഫരീദ നന്ദി പറഞ്ഞു
No comments:
Post a Comment