flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Thursday, 21 January 2016

നാദിയ



നാദിയ- സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍
മങ്കടയുടെ കയ്യൊപ്പ്
നാദിയ
തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ മങ്കടയുടെ കയ്യൊപ്പുചാര്‍ത്തി നാദിയ .ഹയര്‍സെക്കണ്ടറി വിഭാഗം മലയാളം കവിതാരചനയിലാണ് നാദിയ തന്റെ മനസ്സില്‍ ഒളിപ്പിച്ച അക്ഷരങ്ങള്‍ക്ക് പേപ്പറില്‍ ജീവന്‍ നല്കി ഒന്നാം സ്ഥാനം നേടിയത്. "തോറ്റവരുടെ കൂടാരം " എന്ന വിഷയമാണ് മത്സരത്തിനായി നല്കിയത്.മൃതസഞ്ജീവനി തേടി എന്ന തലക്കെട്ടിലാണ് നാദിയ വരികള്‍ പകര്‍ന്നത്. ജയിച്ചിട്ടും തോറ്റവരുടെ കൂടാരത്തില്‍ കഴിയേണ്ടി വന്ന ബുദ്ധനെയുംഅര്‍ജുനനെയും പൊട്ടിയ കണ്ണടകൂടുമായ് നില്കുന്ന ഗാന്ധിയെയും നിസ്സഹായതയുടെ കണ്ണുനീരുമായ് മൗനം പാലിച്ച മദര്‍തെരേസയെയും കൊച്ചു കവയിത്രി അക്ഷരങ്ങളിലൂടെ കോറിയിടുമ്പോള്‍ തോറ്റുപോകുന്നത് സമൂഹമാണ്.

എല്ലാ അത്യാര്‍ത്ഥികള്‍ക്കും ശമനംലഭിച്ചപ്പോള്‍ പിന്നിലേക്കുനോക്കുന്ന മനുഷ്യന് ജയിച്ചിട്ടും തോറ്റപോയ ജന്മത്തിന്റെ ബാക്കിപത്രം സമര്‍പ്പിക്കുന്ന കവിത ,പുതിയ മൃതസഞ്ജീവനി തേടാന്‍ ഓര്‍മ്മപ്പെടുത്തുന്നു.

കോഴിക്കോട് ചേന്ദമംഗലൂര്‍എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനിയായ നാദിയ മുന്‍ പാളയം ഇമാം ജമാലുദ്ധീന്‍ മങ്കടയുടെയും മങ്കട ഗവ:ഹൈസ്ക്കൂള്‍ ചേരിയത്തിലെ അധ്യാപികയായ ശ്രീമതി.കെ.പി ജസീനയുടെയും മകളാണ്. സഹോദരി ദാനിയ രണ്ടു തവണ അറബി ഉപന്യാസ മത്സരത്തില്‍ സംസ്ഥാനതല വിജയിയായിരുന്നു..അറബികവിതാരചനയില്‍ കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ മത്സരിച്ച നാദിയ പാലക്കാട് നടന്ന സംസ്ഥാന കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം കവിതാ രചനയില്‍ രണ്ടാംസ്ഥാനം നേടിയിരുന്നു.

പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയായ നാദിയായുടെ പതിനഞ്ച് കവിതകള്‍ ഉള്‍പ്പെടുത്തി ആദ്യകവിതാ സമാഹാരം പുറത്തിറങ്ങാന്‍പോകുന്നു.നദിയ എന്ന ഈ സാഹിത്യകാരിക്ക് മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍.

കവിത :

മൃതസഞ്ജീവനി തേടി

തോറ്റവരുടെ കൂടാരംതേടി
യാത്രപോയതാണു ഞാന്‍
ഗലികളുംചേരികളും
അഭയാര്‍ത്ഥിക്യാമ്പുകളും
പിന്നിട്ട്
ക്യാന്‍സര്‍ വാര്‍ഡും
അന്ധവിദ്യാലയവും കടന്ന്
ശവമഞ്ചങ്ങള്‍ക്കു
പൂക്കളര്‍പ്പിക്കവെ
ബുദ്ധഗയയിലെ
കാറ്റാണെന്നെ ഇവിടെയെത്തിച്ചത്.
ബോധിയുടെ ശേഷിച്ച തണലില്‍
ഇപ്പോഴും ഭിക്ഷതേടി ബുദ്ധന്‍!
തുരുമ്പെടുത്ത പഴയൊരു വില്ലിന്റെ
ഞാണ്‍ മുറുക്കുന്നു അര്‍ജുനന്‍.
കറകറ തിരിയുന്ന ചര്‍ക്കയും
പൊട്ടിയ കണ്ണടകൂടില്‍ ഗാന്ധിയും
നീലിച്ച സാരിതുമ്പാല്‍
കണ്ണുതുടച്ചു,
മൗനം തുടര്‍ന്നു
മദര്‍തെരേസ!
ചോരയിറ്റുന്ന മുള്‍കിരീടവും
കാലമഴിച്ചുവെച്ച രുദ്രാക്ഷവും
ചിതലരിച്ച
ഓലക്കെട്ടുംഎഴുതാണിയും
അവിടവിടെ
ചിതറികിടക്കുന്നു

ഭഗീരഥനും ബ്രഹ്മാവും
അന്യരെപ്പോലെയിരുന്നു

പഴയൊരു റേഡിയോവില്‍
ഓണപ്പാട്ടുമുഴങ്ങി
അരികില്‍-
ആദര്‍ശംപൊടിതട്ടി
ഗുരുദേവനും
വിപ്ലവത്തിന്നീരടി മൂളി
അയ്യങ്കാളിയും

ഞാനൊന്നു മുരടനക്കി
ഉടന്‍ഒരശരീരി
'പോകൂ ജയിച്ചുവരൂ;
ഇതു
ജയിച്ചിട്ടും തോറ്റവരുടെ
അള്‍ത്താരയാണ് '
ജയിച്ചതെന്തിനെന്നാണ്
തോറ്റവരിപ്പോള്‍
ആലോചിക്കുന്നത്,
ഞാനും...........?



Thursday, 7 January 2016

sankaru


ശങ്കരു നിര്യാതനായി


മങ്കട പരേതരായ പറക്കാട്ട് നാരായണൻ നായരുടെയും പൊറ്റേക്കാട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ ശങ്കരനാരായണൻ (ശങ്കരു) നിര്യതനായി.വാഹന അപകടത്തെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്നു രാവിലെ 8.30നാണ് മരിച്ചത്.ദീര്‍ഘകാലം മങ്കടയിലെ സിനിമാടാക്കീസായിരുന്ന ഷഹനാസ് ടാക്കീസിലെ(പിന്നീട് അമിതാഭ് ടാക്കീസ്) ജീവനക്കാരനായിരുന്നു.എല്ലാവരോടും സൗഹൃദം കാണിച്ചിരുന്ന ശങ്കരുവിനെ ഒരുകാലഘട്ടത്തിലെ മങ്കടയിലെ സിനിമാ പ്രേമികള്‍ക്ക് മറക്കാനാവില്ല.അദ്ദേഹത്തിന്റെ വിയോഗത്തില്‍ മങ്കടഓണ്‍ലൈന്‍ അനുശോചനം രേഖപ്പെടുത്തുന്നു

Sunday, 3 January 2016

vydar master



 വൈദ്യര്‍മാസ്റ്റര്‍ക്ക് സ്നേഹാദരം



മങ്കടയുടെ ഫുട്ബാള്‍ ലെജന്‍റ് ശ്രീ വൈദ്യര്‍മാസ്റ്റര്‍ക്ക് (ബാലകൃഷ്ണന്‍)അരിപ്ര ഓറിയോണ്‍ കൂട്ടായ്മയുടെ സ്നേഹാദരം...........
1960
കളില്‍ കോഴിക്കോട് യംഗ് ചലഞ്ചേഴ്സിന്‍റെ ടീമിലെ
അവിഭാജ്യഘടകമായിരുന്നു മാസ്റ്റര്‍. ഒരു ഗോളും
വഴങ്ങാതെ ജില്ലാലീഗ് ചാമ്പ്യന്‍മാരായി ടീം ചരിത്രത്തിന്‍റെ ഭാഗമായപ്പോള്‍ ലെഫ്റ്റ്ബാക്ക് ആയി
ടൂര്‍ണമെന്‍റില്‍ നിറഞ്ഞു നിന്നു ................അരിപ്രയില്‍ വച്ച് നടന്ന ചടങ്ങില്‍ അങ്ങാടിപ്പുറം
പഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രീ ഒ.കേശവന്‍ പൊന്നാടയണിയിച്ചു മെമന്റോ നല്‍കി ആദരിച്ചു