നാദിയ-
സംസ്ഥാന
സ്കൂള്‍ കലോത്സവത്തില്‍
മങ്കടയുടെ
കയ്യൊപ്പ്
നാദിയ
തിരുവന്തപുരത്ത്
നടക്കുന്ന സംസ്ഥാനസ്കൂള്‍
കലോത്സവത്തില്‍ മങ്കടയുടെ
കയ്യൊപ്പുചാര്‍ത്തി നാദിയ
.ഹയര്‍സെക്കണ്ടറി
വിഭാഗം മലയാളം കവിതാരചനയിലാണ്
നാദിയ തന്റെ മനസ്സില്‍
ഒളിപ്പിച്ച അക്ഷരങ്ങള്‍ക്ക്
പേപ്പറില്‍ ജീവന്‍ നല്കി
ഒന്നാം സ്ഥാനം നേടിയത്.
"തോറ്റവരുടെ
കൂടാരം " എന്ന
വിഷയമാണ് മത്സരത്തിനായി
നല്കിയത്.മൃതസഞ്ജീവനി
തേടി എന്ന തലക്കെട്ടിലാണ്
നാദിയ വരികള്‍ പകര്‍ന്നത്.
ജയിച്ചിട്ടും
തോറ്റവരുടെ കൂടാരത്തില്‍
കഴിയേണ്ടി വന്ന ബുദ്ധനെയുംഅര്‍ജുനനെയും
പൊട്ടിയ കണ്ണടകൂടുമായ്
നില്കുന്ന ഗാന്ധിയെയും
നിസ്സഹായതയുടെ കണ്ണുനീരുമായ്
മൗനം പാലിച്ച മദര്‍തെരേസയെയും
കൊച്ചു കവയിത്രി അക്ഷരങ്ങളിലൂടെ
കോറിയിടുമ്പോള്‍ തോറ്റുപോകുന്നത്
സമൂഹമാണ്.
എല്ലാ
അത്യാര്‍ത്ഥികള്‍ക്കും
ശമനംലഭിച്ചപ്പോള്‍
പിന്നിലേക്കുനോക്കുന്ന
മനുഷ്യന് ജയിച്ചിട്ടും
തോറ്റപോയ ജന്മത്തിന്റെ
ബാക്കിപത്രം സമര്‍പ്പിക്കുന്ന
കവിത ,പുതിയ
മൃതസഞ്ജീവനി തേടാന്‍
ഓര്‍മ്മപ്പെടുത്തുന്നു.
കോഴിക്കോട്
ചേന്ദമംഗലൂര്‍എച്ച്.എസ്.എസിലെ
വിദ്യാര്‍ത്ഥിനിയായ നാദിയ
മുന്‍ പാളയം ഇമാം ജമാലുദ്ധീന്‍
മങ്കടയുടെയും മങ്കട ഗവ:ഹൈസ്ക്കൂള്‍
ചേരിയത്തിലെ അധ്യാപികയായ
ശ്രീമതി.കെ.പി
ജസീനയുടെയും മകളാണ്.
സഹോദരി
ദാനിയ രണ്ടു തവണ അറബി ഉപന്യാസ
മത്സരത്തില്‍ സംസ്ഥാനതല
വിജയിയായിരുന്നു..അറബികവിതാരചനയില്‍
കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ മത്സരിച്ച
നാദിയ പാലക്കാട് നടന്ന സംസ്ഥാന
കലോത്സവത്തില്‍ ഹൈസ്ക്കൂള്‍
വിഭാഗം കവിതാ രചനയില്‍
രണ്ടാംസ്ഥാനം നേടിയിരുന്നു.
പ്ലസ്ടു
സയന്‍സ് വിദ്യാര്‍ത്ഥിയായ
നാദിയായുടെ പതിനഞ്ച് കവിതകള്‍
ഉള്‍പ്പെടുത്തി ആദ്യകവിതാ
സമാഹാരം പുറത്തിറങ്ങാന്‍പോകുന്നു.നദിയ
എന്ന ഈ സാഹിത്യകാരിക്ക് മങ്കട
ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍.
കവിത
:
മൃതസഞ്ജീവനി
തേടി
തോറ്റവരുടെ
കൂടാരംതേടി
യാത്രപോയതാണു
ഞാന്‍
ഗലികളുംചേരികളും
അഭയാര്‍ത്ഥിക്യാമ്പുകളും
പിന്നിട്ട്
ക്യാന്‍സര്‍
വാര്‍ഡും
അന്ധവിദ്യാലയവും
കടന്ന്
ശവമഞ്ചങ്ങള്‍ക്കു
പൂക്കളര്‍പ്പിക്കവെ
ബുദ്ധഗയയിലെ
കാറ്റാണെന്നെ
ഇവിടെയെത്തിച്ചത്.
ബോധിയുടെ
ശേഷിച്ച തണലില്‍
ഇപ്പോഴും
ഭിക്ഷതേടി ബുദ്ധന്‍!
തുരുമ്പെടുത്ത
പഴയൊരു വില്ലിന്റെ
ഞാണ്‍
മുറുക്കുന്നു അര്‍ജുനന്‍.
കറകറ
തിരിയുന്ന ചര്‍ക്കയും
പൊട്ടിയ
കണ്ണടകൂടില്‍ ഗാന്ധിയും
നീലിച്ച
സാരിതുമ്പാല്‍
കണ്ണുതുടച്ചു,
മൗനം
തുടര്‍ന്നു
മദര്‍തെരേസ!
ചോരയിറ്റുന്ന
മുള്‍കിരീടവും
കാലമഴിച്ചുവെച്ച
രുദ്രാക്ഷവും
ചിതലരിച്ച
ഓലക്കെട്ടുംഎഴുതാണിയും
അവിടവിടെ
ചിതറികിടക്കുന്നു
ഭഗീരഥനും
ബ്രഹ്മാവും
അന്യരെപ്പോലെയിരുന്നു
പഴയൊരു
റേഡിയോവില്‍
ഓണപ്പാട്ടുമുഴങ്ങി
അരികില്‍-
ആദര്‍ശംപൊടിതട്ടി
ഗുരുദേവനും
വിപ്ലവത്തിന്നീരടി
മൂളി
അയ്യങ്കാളിയും
ഞാനൊന്നു
മുരടനക്കി
ഉടന്‍ഒരശരീരി
'പോകൂ
ജയിച്ചുവരൂ;
ഇതു
ജയിച്ചിട്ടും
തോറ്റവരുടെ
അള്‍ത്താരയാണ്
'
ജയിച്ചതെന്തിനെന്നാണ്
തോറ്റവരിപ്പോള്‍
ആലോചിക്കുന്നത്,
ഞാനും...........?
No comments:
Post a Comment