flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday, 16 March 2018

foot ball history


കാല്‍ പന്തുകളിയില്‍ മങ്കടയുടെ തേരോട്ടത്തിന് അമ്പത് വയസ്സ്

(ഇഖ്ബാല്‍ മങ്കട)




മുകളിലെ വരി- തങ്ങള്‍മുഹമ്മദ,മുഹമ്മദ്ക്കുട്ടി(അങ്ങാടിപ്പുറം),എം.ടി.ഗോപാലകൃഷ്മന്‍ (വൈദ്യര്‍മാഷ്), പറവത്ത് അബു,ഷെയ്ക്ക് മുഹമ്മദ്,അബൂബക്കര്‍തയ്യില്‍,തേവര്‍ത്തൊടി കുഞ്ഞുമുഹമ്മദ് (ഇപ്പൂന)
നടുവില്‍- രാമചന്ദ്രന്‍മാഷ്,അഹമ്മദലിമാഷ്,രാധാകൃഷ്ണമേനോന്‍,ഹംസതയ്യില്‍
താഴെ- മോഹന്‍ദാസ്(കുട്ടന്‍),ഉമര്‍ തയ്യില്‍.


 



1930കളില്‍ മങ്കടയില്‍ കാല്‍പന്തുകളി ആരംഭിച്ചിരുന്നുവെങ്കിലും ആദ്യമായി മങ്കട ടീം മങ്കടക്കുപുറത്ത് വിജയകൊടി പാറിച്ചിട്ട് അമ്പതുവര്‍ഷം തികയുന്നു.1968ല്‍ മണ്ണാര്‍ക്കാട് വെച്ച്നടന്ന ടൂര്‍ണമെന്റില്‍ അരീക്കോടിനെ പരാജയപ്പെടുത്തി ട്രോഫി നേടി മങ്കടയുടെ കായിക ചരിത്രത്തില്‍ ഇടം പിടിച്ചവരായിരുന്നു ഹംസ തയ്യില്‍ (ക്യാപ്റ്റന്‍) കെ.രാമചന്ദ്രന്‍ മാസ്റ്റര്‍,എം.ടി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍(വൈദ്യര്‍ മാഷ്),പി.അബൂബക്കര്‍,സി.ഉണ്ണീന്‍, ടി.ടി.കുഞ്ഞിക്കോയ, ഉമര്‍തയ്യില്‍(വൈസ് ക്യാപ്റ്റന്‍), അബൂബക്കര്‍ തയ്യില്‍,ഷെയ്ക്ക്മുഹമ്മദ്,കെ.മോഹന്‍ദാസ് എന്നിവര്‍.വള്ളുവനാട് സെവന്‍സ് എന്നപേരിലായിരുന്നു മത്സരിച്ചത്.ഇവരില്‍ ഹംസ തയ്യിലും രാമചന്ദ്രമാഷും നമ്മോട് വിടപറഞ്ഞു.അമ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് മങ്കടക്കായി ബൂട്ടണിഞ്ഞ കളിക്കാരെ കഴിഞ്ഞ ദിവസം ഇന്‍ഡിപെന്റ്ന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ആദരിച്ചു.

www.mankadaonline.blogspot.in
മങ്കടയുടെ കാല്‍പന്തുകളിയുടെ ചരിത്രം വായനക്കായി

ഇന്ത്യ സ്വാതന്ത്രമാവുന്നതിനു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മങ്കടയില്‍ പന്തുകളി ആരംഭിച്ചിരുന്നു.1930ല്‍ എം.നാരയണഅയ്യര്‍,മീനേടത്ത് ഗോവിന്ദന്‍ നായര്‍,പെരുന്നാന്‍ ചാമി,മാമന്‍കുട്ടി എന്നിവര്‍ചേര്‍ന്ന് കോവിലകത്തെ കണ്ടത്തിലായിരുന്നു കളിതുടങ്ങിയത്.തുടക്കത്തില്‍ ചെറിയതോതില്‍ തുടങ്ങിയ കളി പിന്നീട് കോവിലകത്തെ പൂരംകളിക്കുന്ന മുറ്റത്തേക്ക് മാറ്റി.അന്ന് കോവിലകവുമായി ബന്ധപ്പെട്ടു വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് കളിയിലേര്‍പ്പെട്ടിരുന്നത്.രാമനാഥവര്‍മ്മ രാജ,കൃഷ്ണവര്‍മ്മ രാജ,രാജ രാജവര്‍മ്മ രാജ,ഗംഗാധരമേനോന്‍,വേണുഗോപാല മേനോന്‍,ആലങ്ങാടന്‍ സൈതാലി ഹാജി,കളത്തിങ്ങല്‍ ഖാദര്‍ ഹാജി എന്നിവര്‍ അന്നത്തെ പ്രധാന കളിക്കാരായിരുന്നു.യുബ്രോയി കമ്പനി നിര്‍മ്മിച്ച പന്തുകൊണ്ടായിരുന്നു കളിച്ചിരുന്നത്.1948ല്‍ കോവിലകത്തെ കാളപൂട്ട്കണ്ടത്തിലേക്ക് കളിക്കളം മാറ്റി.കണ്ടത്തിലെ വെള്ളം വറ്റിച്ച് ഗ്രൗണ്ട്മാര്‍ക്ക് ചെയ്താണ് കളിച്ചിരുന്നത്.പുതുമന കുഞ്ഞനിയന്‍ നമ്പൂതിരി,മരുമകന്‍ നമ്പൂതിരി,കെ.രാമചന്ദ്രന്‍ മാസ്റ്റര്‍,താപ്പന്‍ മാസ്റ്റര്‍,എം.ടി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍,കെ.അഹമ്മദലി മാസ്റ്റര്‍,പള്ളിയാലില്‍ മുഹമ്മദ്,പുല്ലോടന്‍ ഇബ്രാഹിം എന്നിവരായിരുന്നു അന്നത്തെ മുതിര്‍ന്ന കളിക്കാര്‍.ഒന്നേക്കാല്‍ രൂപക്ക് പെരിന്തല്‍മണ്ണ സ്ക്കൂളില്‍ നിന്നും ലേലത്തില്‍ പിടിച്ച പന്തുമായിട്ടായിരുന്നു കളി.കാറ്റടിച്ച് തുന്നിക്കൂട്ടി കളിച്ചിരുന്ന പന്ത് ശരിയാക്കുന്നതില്‍ മിടുക്കരായിരുന്നു കുട്ടന്‍ മേനോനും വൈദ്യരു മാഷും.സുന്ദരന്‍ മാസ്റ്റര്‍,മണി,സി.പ്രഭാകരന്‍,രാമന്‍പണിക്കര്‍,കുഞ്ചന്‍,കമാല്‍അഹമ്മദ് എന്നിവര്‍ അറിയപ്പെടുന്ന കളിക്കാരായിരുന്നു.1952ആയപ്പോഴെക്കും മങ്കടയില്‍ പന്തുകളി ജനകീയമായി.പറവത്ത്അബ,ഹംസതയ്യില്‍,ഉമര്‍തയ്യില്‍, കെ.മോഹന്‍ദാസ്, .വി.സിറിയക്,അബൂബക്കര്‍ തയ്യില്‍, ടി.ടി.കുഞ്ഞിക്കോയഎം.വി.മുഹമ്മദലി തുടങ്ങിയവര്‍ പന്തുകളിയില്‍ പ്രാഗത്ഭ്യം തെളിയികാന്‍ തുടങ്ങി.എം.എസ്.പിയിലും തുടര്‍ന്ന് തിരുവനന്തപുരം ടൈറ്റാനിയത്തിനും കളിച്ച അബൂബക്കര്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായി.മങ്കടയില്‍ നിന്നും ആദ്യമായി ഒരാള്‍ കേരളത്തിനു വേണ്ടി കളിച്ചത് ടൈറ്റാനിയം അബുക്കയാണ്.അതിനു പിറകേ പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിച്ചിരുന്ന ഉമ്മര്‍ തയ്യില്‍ കാലിക്കറ്റ് സര്‍വ്വകലാശാല അംഗമാവുകയും ചെയ്തു.ഉമ്മര്‍ തയ്യില്‍ പിന്നീട് കൊച്ചിന്‍ കസ്റ്റംസിന്റെകളിക്കാരനായി.കെ.മോഹന്‍ദാസ്(കുട്ടന്‍), ടി.ടി.കുഞ്ഞിക്കോയ എന്നിവര്‍ അക്കാലത്ത് മലപ്പുറം ജില്ലാടീമിനെ പ്രതിനിധീകരിച്ചു.ഇസ്മയില്‍അലി,റസാി,ി.ഉണ്ണീന്‍,പി.വി.രാമചന്ദ്രന്‍, സി.പി.ഹൈദ്രോസ്.എം.ഹമീദ് എന്നിവരും അന്നത്തെ കളിക്കാരാണ്.
1957ല്‍ രൂപംകൊണ്ട മങ്കട യൂത്ത് ക്ലബ്ബ് പിന്നീട് കെ.രാധാകൃഷ്ണമേനോന്റെ നേതൃത്വത്തില്‍ മങ്കട വായനാശാലയായി മാറി.അവിടന്നങ്ങോട്ട് മങ്കടയുടെ കലാ-കായിക -സാംസ്കാരിക കൂട്ടായ്മക്ക് നേതൃത്വം നല്കിയത് വായനാശാലയാണ്.

1959ല്‍ അലനല്ലൂരില്‍ മങ്കട ടീം ആദ്യമായി ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തു.1968ല്‍ മണ്ണാര്‍ക്കാട് വെച്ച്നടന്ന ടൂര്‍ണമെന്റില്‍ അരീക്കോടിനെ പരാജയപ്പെടുത്തി ട്രോഫി നേടുകയും ചെയ്തു.ഹംസ തയ്യില്‍ നായകനായ അന്നത്തെ ടീമില്‍ കെ.രാമചന്ദ്രന്‍ മാസ്റ്റര്‍,എം.ടി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍,പി.അബൂബക്കര്‍,സി.ഉണ്ണീന്‍, ടി.ടി.കുഞ്ഞിക്കോയ, ഉമര്‍തയ്യില്‍, അബൂബക്കര്‍ തയ്യില്‍,ഷെയ്ക്ക്മുഹമ്മദ്,കെ.മോഹന്‍ദാസ് എന്നിവര്‍ പ്രധാനകളിക്കാരായിരുന്നു.1970കളില്‍ ഒട്ടനവധി കളിക്കാര്‍ ഇവിടെ ഉണ്ടായിരുന്നു.എം.ടി രാമചന്ദ്രന്‍, സുബ്രമണ്യന്‍, എം.ടി.സുരേഷ്, .ടി.മോഹന്‍,കുഞ്ഞിമുഹമ്മദ് എന്നഇപ്പൂന,ഹൈദ്രോസ്,
പി.ടി.കുഞ്ഞുമുഹമ്മദ്, ശ്രീകുമാര്‍, എം.വിശ്വനാഥന്‍,കെ.ഗോവിന്ദന്‍കുട്ടി
എന്നിവരായിരുന്നു.1981ല്‍ കെ.സുരേന്ദ്രന്‍ മലപ്പുറം ജില്ലാ സബ്ജൂനിയര്‍ ടീമിലൂടെ കേരളത്തിനു വേണടികളിക്കുകയുംകേരളം ആദ്യമായി നാഷണല്‍ ചാമ്പ്യന്‍മാരാവുകയും ചെയ്തു.1982ല്‍ കേരളാസ്റ്റേറ്റ് ജൂനിയര്‍ ടീമില്‍ കളിക്കുകയും 1984-1988 വരെ നാലുവര്‍ഷം കാലിക്കറ്റ് സര്‍വകലാശാലാ ടീമില്‍ കളിക്കുകയും ചെയ്തു.1988ല്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമില്‍ അംഗമാവുകയും അതിന്റെ ക്യാപ്റ്റനാവുകയും ചെയ്തു.പിന്നീട് കെ.എസ്..ബിക്കു വേണ്ടി കളിച്ചു.

1985ല്‍ ടി.ടി അബ്ബാസലി ഗാന്ധി യൂണിവേഴ്സിറ്റി താരമായി.1980മുതല്‍ മങ്കടയില്‍ ഫുട്ബോള്‍ പുരോഗതിയുടെ പാതയിലായിരുന്നു.1990ല്‍ മണിയറയില്‍ ഷൗക്കത്തലി കാലിക്കറ്റ് സര്‍വകലാശാലായെ പ്രതിനിധീകരിച്ചു.ഇക്കാലത്ത് ഒട്ടനവധി കളിക്കാര്‍ ജില്ലാടീമിയെത്തി.ഗോവിന്ദന്‍കുട്ടി,അജിത്കുമാര്‍,ബാബുരാജ്,എം.ടി രാജേന്ദ്രന്‍,ടി.ടി.ബഷീര്‍ എന്നിവരായിരുന്നു അവര്‍.

1990 മുതല്‍ മഴക്കാല ഫുട്ബോള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയതും ഇവിടത്തുക്കാര്‍തന്നെ.മലപ്പുറം ജില്ലക്കാര്‍ക്കുതന്നെ ഇടവപ്പാതി ഫുട്ബോള്‍ എന്ന ആശയം സമ്മാനിച്ചതും നമ്മളാണ്.

വളരെയധികം ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനും ട്രോഫികള്‍ നേടുന്നതിനും ഇക്കാലത്ത് സാധിച്ചു.എഫ്.ആര്‍.സി മങ്കട എന്നപേരിലായിരുന്നു ക്ലബ്ബ് പ്രവര്‍ത്ിച്ചിരുന്നത്.എം.ഡി ആന്റ​ണി (അച്ചന്‍കുഞ്ഞ്),ടി.ഹമീദ് എന്നിവരായിരുന്നു എഫ്.ആര്‍.സി ഭാരവാഹികള്‍.പിന്നീട് ടൗണ്‍ടീം മങ്കടയായി മാറി.
അസോസിയേഷന്‍ ഫുട്ബാളില്‍ അതുവരെ മങ്കട ടീമിനു പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.90കളില്‍ അല്‍ബ എന്ന ക്ലബ്ബ് ജില്ലാ ഫുട്ബാള്‍ അസോസിയേഷനില്‍ വരികയും ലീഗില്‍ കളിക്കാന്‍ അര്‍ഹത നേടുകയും ചെയ്തു.എന്നാല്‍ ക്ലബ്ബിന്റെ അംഗീകാരം അധികം നീണ്ടുനിന്നില്ല.
1996ലാണ് ഇന്‍ഡിപെന്റന്‍സ് സോക്കര്‍ ക്ലബ്ബ് നിലവില്‍വരികയും ജില്ലാ ഫുട്ബാള്‍ അസോസിയേഷനില്‍ അംഗമാവുകയും ചെയ്തു.ഡി-ഡിവിഷനില്‍ അംഗീകാരം കിട്ടിയ ടീമിനു പുതിയ വിജയങ്ങള്‍ എ ഡിവിഷനില്‍ എത്തിച്ചു.
ഒട്ടനവധി ഫുട്ബാള്‍ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ ഇന്‍ഡിപെന്റന്‍സ് സോക്കര്‍ ക്ലബ്ബ്എന്നിവര്‍ ജൂനിയര്‍ സ്റ്റേറ്റിനു വേണ്ടിയുംഎസ്.ബി.ടി,കേരളാ യൂണിവേഴ്സിറ്റി എന്നിവക്ക് വേണ്ടി കൂട്ടില്‍ മനാഫും ജഴ്സിയണിഞ്ഞു.

മലപ്പുറം ജില്ലക്കു വേണ്ടി ആസിഫ്.എം, യൂനുസ്.കെ, ബൈജു, സിദ്ദീഖ്,ഹൈദര്‍,ഷറഫുദ്ദീന്‍(ബാവ),സജിത്റഹ്മാന്‍,സി.പി സുഹൈല്‍,കമാലുദ്ധീന്‍ തയ്യില്‍ എന്നിവരും അണ്ടര്‍13ഇന്ത്യന്‍ ക്യാമ്പില്‍ കര്‍ക്കിടകത്തെ ഷാനവാസ് ഉള്‍പ്പെട്ടതും അംഗീകാരങ്ങളാണ്.ഇപ്പോള്‍ പുതു തലമുറയില്‍ നിന്നും ഒരുപാട് ഭാവി വാഗ്ദാനങ്ങളും- (കെ.സുരേന്ദ്രന്റെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത് -ഇഖ്ബാല്‍ മങ്കട)


No comments:

Post a Comment