ചരിത്രമുറങ്ങുന്ന
ആവല്‍മട
ഗുഹാവാസികളെ
ഓര്‍മിപ്പിക്കുംവിധം കൗതുകമായി
നില്‍ക്കുകയാണ് വേരുംപിലാക്കലിലെ
ആവല്‍മട.ഉള്ളിലേക്ക്
നാലു മീറ്ററോളം നീളവും ഒരു
മീറ്ററിലധികം മുന്‍ഭാഗത്ത്
വ്യാസവുമുള്ള ഈ ഗുഹ പ്രേതകഥകളിലെ
ഗുഹകളെ ഓര്‍മ്മിപ്പിക്കുന്നു.രാത്രിയില്‍
ഇവിടെ നരിച്ചീറുകളുടെ
സങ്കേതമായതുകൊണ്ടാണ് ആവല്‍മട
എന്ന പേരു വന്നത്.
കാട്ടുവാസികളായ
ആളര്‍വിഭാഗത്തിലെ ചില
കുടുംബങ്ങള്‍ ഇവിടെ
താമസിച്ചിരുന്നതായി പഴമക്കാര്‍
പറയുന്നു.വേരുംപുലാക്കല്‍
അങ്ങാടിയില്‍ നിന്ന് മലയിലേക്കുള്ള
റോഡിലൂടെ ഏകദേശം രണ്ട്
കിലോമീറ്റര്‍ സഞ്ചരിച്ചാല്‍
എത്തുന്ന മലയുടെ ഒരുഭാഗത്തായാണ്
ഈ ഗുഹ.മുന്‍കാലങ്ങളില്‍
ജനവാസമുണ്ടായിരുന്നു എന്നതിന്
തെളിവായി പാചകത്തിന്
ഉപയോഗിച്ചിരുന്ന കല്ലുകളുംമറ്റും
ഇവിയെയുണ്ട്.
ഗുഹ
ഒരാള്‍ക്ക് നില്‍ക്കാന്‍
പാകത്തില്‍ ഉയരമുണ്ടായിരുന്നതും
ഉള്ളിലേക്ക്ഇനിയുംനീളമുള്ളതുമായിരുന്നു.ക്രമേണ
ആള്‍പെരുമാറ്റത്തില്‍
ഗുഹയില്‍ കല്ലുകള്‍ നിറയുകയും
ഗുഹയുടെ വ്യാസം കുറയുകയുമാണുണ്ടായത്.
No comments:
Post a Comment