flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Thursday 4 July 2013

പഴമയുടെ പ്രൗഢിയോടെ മങ്കടയിലെ ആഴ്ചചന്ത


പഴമയുടെ പ്രൗഢിയോടെ മങ്കടയിലെ ആഴ്ചചന്ത

 
സാധനങ്ങള്‍ക്ക് പകരം സാധനങ്ങള്‍ കൈമാറിയിരുന്ന ബാര്‍ട്ടര്‍ സമ്പ്രദായം മുതലേ പ്രവര്‍ത്തിക്കുന്ന മങ്കടയിലെ ആഴ്ചചന്ത ഇന്നും പഴമയുടെ പ്രൗഢിയോടെ ഇന്നും നിലനില്‍ക്കുന്നു.പഴയ കാലത്ത് മങ്കട,വടക്കാങ്ങര,അരിപ്ര,കടന്നമണ്ണ,ചേരിയം ,വലമ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ പച്ചക്കറി,വെറ്റില,മാംസം,ഉണക്കമത്സ്യം തുടങ്ങിയവ വാങ്ങാന്‍ ആശ്രയിച്ചിരുന്നത് ഈ ചന്തയാണ്.പഴയകാലത്ത് പ്രദേശത്തുള്ളവര്‍ ആഴ്ചയിലൊരിക്കല്‍ ശനിയാഴ്ച്ച സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നത് ഉത്സവാന്തരീക്ഷം സൃഷ്ടിക്കാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു.100 വര്‍ഷങ്ങള്‍ക്ക്മുമ്പ് മങ്കട താഴെ അങ്ങാടിയിലായിരുന്നു ചന്ത നടന്നിരുന്നത്.പിന്നീട് കൂട്ടില്‍ റോഡിലേക്ക് മാറി.അങ്ങാടിയില്‍ പച്ചക്കറികടകള്‍ കൂടിയതോടെ ചന്തയില്‍ നിന്ന്പച്ചക്കറി കച്ചവടം ഒഴിവായി.ഇപ്പോള്‍ ഉണക്കമീനുംവെറ്റിലയും മാത്രമാണുള്ളത്.
രാമപുരം സ്വദേശി മുതീരി മുഹമ്മദും മകന്‍ ഷഹീദുമാണ് ഇപ്പോള്‍ ഉണക്കമീന്‍ കച്ചവടം നടത്തുന്നത്.കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി മുഹമ്മദ് ഈ കച്ചവടം നടത്തുന്നു.ഇപ്പോഴും മുറതെറ്റാതെ ചന്തയില്‍ വരുന്ന ചിലരെങ്കിലും പഴമയുടെ ഈ അവസാനകണ്ണി അറുത്തുമുറിക്കാതെ കാത്തുസൂക്ഷിക്കുന്നു.

No comments:

Post a Comment