flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Monday, 10 February 2014

പദ്ധതികള്‍ നോക്കുകുത്തി;ഏലച്ചോല ഭാഗത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി അലയുന്നു.


പദ്ധതികള്‍ നോക്കുകുത്തി;ഏലച്ചോല ഭാഗത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി അലയുന്നു.
വേനലും വരള്‍ച്ചയും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കംപാച്ചില്‍ തുടങ്ങി.ലക്ഷങ്ങള്‍പൊതുഖജനാവില്‍ നിന്നും മുടക്കിചെലവഴിച്ച കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിന്ന അവസ്ഥയാണ്.മങ്കട ഏലച്ചോല ഭാഗത്തെ പദ്ധതിയില്‍ നിന്ന് ഒരുമാസമായി വെള്ള വിതരണമില്ല.മങ്കട ഗവ:ആശുപത്രി പരിസരംമുതല്‍ ഏലച്ചോല വരെയുള്ള നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്.ഇവിടെയുണ്ടായിരുന്ന മോട്ടോര്‍ മാറ്റി പഴയതൊന്ന് സ്ഥാപിച്ചിരിക്കുകയാണന്നാണ് നാട്ടുക്കാര്‍ പറയുന്നത്.എന്നാല്‍ കിണറില്‍ വെള്ളമില്ലാത്തത് കാരണം ടാങ്കിലേക്ക് വെള്ളമെത്തുന്നില്ലെന്നും ഇക്കാരണത്താലാണ് ജലവിതരണം തടസ്സപ്പെട്ടെതെന്നും കിണറിനടുത്തുള്ള പൈപ്പ് അഴിച്ച് പരിശോധിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും വാട്ടര്‍ അതോറിറ്റി അസി.എന്‍ജിനീയര്‍ പറഞ്ഞു.രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള കര്‍ക്കിടകത്തെ കിണറില്‍ നിന്നാണ് ഇവിടേക്ക് പമ്പിങ് നടത്തുന്നത്.1984ല്‍ തുടങ്ങിയ പദ്ധതിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ തുരുമ്പെടുത്ത് തുടങ്ങിയിരിക്കുന്നു.

No comments:

Post a Comment