കാഴ്ചപ്പാട്:
സ്കൂള്‍
വാഹനങ്ങള്‍ അപകടകെണിയാകുമോ?
കഴിഞ്ഞ
ദിവസം പെരിന്തല്‍മണ്ണയില്‍
നിന്നും പട്ടാമ്പിക്കടുത്തുള്ള
കൊപ്പത്തേക്ക് മോട്ടോര്‍ബൈക്കില്‍
യാത്രചെയ്തപ്പോളുണ്ടായ
ഒരനുഭവമാണ് ഈ കുറിപ്പിനാധാരം.യാത്ര
രാവിലെയായതിനാല്‍ സ്കൂള്‍
ബസ്സുകള്‍,വാനുകള്‍...തുടങ്ങി
ധാരാളം വാഹനങ്ങള്‍
റോഡിലുണ്ട്.പലപ്പോഴും
യാതൊരു സിഗ്നലുകളും നല്‍കാതെ
സ്കൂള്‍ വാഹനങ്ങള്‍ തൊട്ടു
മുമ്പില്‍ നിര്‍ത്തുന്നു.റോഡില്‍
നിന്നും അല്പംപോലും ഇറക്കി
നിര്‍ത്താതെ കുട്ടികളെ
കയറ്റുന്നതും കൂടി
കണ്ടപ്പോള്‍,പെരിന്തല്‍മണ്ണ
മുതല്‍ കൊപ്പം വരെയുള്ള മറ്റു
സ്കൂള്‍ വാഹനങ്ങളെ കൂടി ഒന്നു
ശ്രദ്ധിക്കാന്‍തോന്നി.
രാവിലെ
എട്ടിനും ഒമ്പതിനുമിടയിലായി
ഇരുപത്തിയേഴു സ്കൂള്‍ വാഹനങ്ങള്‍
!യാതൊരുവിധ
സിഗ്നലുകളും നല്‍കാതെ വളവുകളിലും
തിരക്കുപിടിച്ച ഭാഗങ്ങളിലും
നിര്‍ത്തുകയും കുട്ടികളെ
കയറ്റുകയും അടുത്തലക്ഷ്യത്തിലേക്കു
കുതിക്കുകയും ചെയ്യുന്ന
കാഴ്ചകാണാന്‍ രാവിലെ റോഡിലേക്ക്
ഇറങ്ങിനിന്നാല്‍ മതി.തൊട്ടുപിറകെ
വരുന്ന വാഹനങ്ങള്‍ പെട്ടെന്ന്
വെട്ടിക്കുകയോ ബ്രേക്കിടുകയോ
ചെയ്യുന്നത് സാധാരണ
സംഭവങ്ങള്‍.ഒരപകടം
സംഭവിക്കുമ്പോള്‍ മാത്രം
ചര്‍ച്ചചെയ്തു തള്ളികളുയുന്ന
വിഷയം.സ്കൂള്‍
വാഹനങ്ങള്‍ എന്നത് വിദ്യാര്‍ത്ഥികളെയും
സാധാരണ ബസ് യാത്രക്കാരെയും
സംബന്ധിച്ച് അനുഗ്രഹമാണെന്നകാര്യത്തില്‍
സംശയമില്ല.പക്ഷേ
യാതൊരു മര്യാദകളും പാലിക്കാതെ
ട്രാഫിക്ക് നിയമങ്ങള്‍
കാറ്റില്‍ പറത്തി ഇപ്രകാരം
വാഹനങ്ങള്‍ ഓടിക്കുമ്പോള്‍
സംഭവിക്കാവുന്ന അപകടങ്ങള്‍
മുന്നില്‍ കണ്ടുകൊണ്ടുതന്നേ
മോട്ടോര്‍ വാഹനവകുപ്പിന്റെയും
പോലീസിന്റെയും ഭാഗത്തുനിന്നും
സ്കൂള്‍വാഹനങ്ങളിലെ
ഡ്രൈവര്‍മാര്‍ക്ക്
കര്‍ശനനിര്‍ദ്ദേശങ്ങളും
ബോധവല്‍ക്കരണവും നടത്തേണ്ടകാലം
അതിക്രമിച്ചിരിക്കുന്നു.(വളരെ
നല്ലനിലയില്‍ വാഹനങ്ങള്‍
ഓടിക്കുന്ന ഡ്രൈവര്‍മാരെ
മറന്നുകൊണ്ടല്ല ഈ കത്തെന്നുകൂടി
ഓര്‍മ്മിപ്പിക്കുന്നു.)
മുഹമ്മദ്
ഇഖ്ബാല്‍.പി
മങ്കട
ഓണ്‍ലൈന്‍
9447354397
(
www.mankadaonline.blogspot.in)
No comments:
Post a Comment