flash news
TODAYS SPECIAL
Wednesday, 26 March 2014
Wednesday, 5 March 2014
jaya
കടന്നമണ്ണ ,അരിപ്ര കോവിലകങ്ങളെ കുറിച്ചുവന്ന പോസ്റ്റിലെ ഒരു തെറ്റ് ചൂണ്ടികാണിച്ച്ശ്രീ.എം.സി.ജയകൃഷ്ണന്‍ അയച്ച കുറിപ്പ്
It is not correct to write Kadannamanna
Covilakam is extinct. Members of Kadannamanna Covilakam have modified
the buildings and many of them are still staying there. Old
buildings might have taken a new shape and form.
Aripra Covilakam
building is no more in existance but members of Aripra Covilakam are
still living in Kozhikode and Cheruppulassery.
murukan
മുരുകനെ
പോലെയുള്ളവരെയാണ്
പൊതുജനങ്ങള്‍ക്കുവേണ്ടത്
മുരുകന്‍,ലൈന്‍മാന്‍,കെ.എസ്.ഇ.ബി മങ്കട |
നമ്മുടെ
പൊതുമേഖല സ്ഥാപനങ്ങളായ
കെ.എസ്.ഇ.ബി,
കെ.എസ്.ആര്‍.ടി.സി,
ബി.എസ്.എന്‍.എല്‍
തുടങ്ങിയ സ്ഥാപനങ്ങളുടെ
നിലനില്പുതന്നെ ചോദ്യചിഹ്നമായി
മാറുന്ന കാലത്ത് ഇത്തരം
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും
അവിടെത്തെ ചില ഉദ്യോഗസ്ഥരുടെയെങ്കിലും
കയ്യിലിരിപ്പും നമ്മുക്കുണ്ടായ
ചില അനുഭവങ്ങളും കൂടി ചേര്‍ത്തു
വായിക്കുമ്പോള്‍ ഓരോ മലയാളിയുടെയും
(ചുരുങ്ങിയത്
ഓരോ മങ്കടക്കാരന്റെയെങ്കിലും)ഉള്ളില്‍
ഉണ്ടാകുന്ന മനോഭാവം എന്താണെന്ന്
ഊഹിക്കാവുന്നതെയുള്ളൂ.
എന്നെ
സംബന്ധിച്ചിടത്തോളം
സമീപകാലത്തുണ്ടായ രണ്ട്
അനുഭവങ്ങളാണ് ഈ കുറിപ്പിന്
ആധാരം.
ഒന്നാമത്തേത്
മാസങ്ങള്‍ക്കു മുമ്പ് എന്റെ
പേരിലുള്ള ലാന്‍ഡ്ഫോണ്‍
കണക്ഷന്‍ എന്റെ പുതിയ വീട്ടിലേക്ക്
മാറ്റുന്നതിനും ഇന്റര്‍നെറ്റ്
കണക്ഷന്‍ ലഭിക്കുന്നതിനും
വേണ്ടി മങ്കട ബി.എസ്.എന്‍.എല്‍
ഓഫീസില്‍ അപേക്ഷ നല്‍കി
ദിവസങ്ങളോളം ഓഫീസില്‍ കയറിഇറങ്ങി
അവസാനം കിട്ടിയ മറുപടി മങ്കട
ടൗണില്‍ നിന്നും അരകിലോമീറ്റര്‍
മാത്രം അകലെയുള്ള എന്റെ
വീട്ടിലേക്ക് നെറ്റ് കണക്ഷന്‍
തരാന്‍ ബി.എസ്.എന്‍.എല്‍
എന്ന സ്ഥാപനത്തിന് ഇപ്പോള്‍
സാങ്കതിക സൗകര്യമില്ലത്രേ!(സ്വകാര്യ
ഫോണ്‍ കമ്പനികള്‍ വിജയിക്കട്ടെ....)
രണ്ടാമത്തെ
സംഭവമാണ് ശരിയ്കും ഈ കുറിപ്പ്
എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.കഴിഞ്ഞ
ദിവസം (6/3/2014)
വൈകുന്നരം
വീട്ടിലെത്തിയപ്പോള്‍ വൈദ്യുതി
വിതരണം 'വരികയുംപോവുകയും'
ചെയ്യുന്ന
അവസ്ഥയായിരുന്നു.വീട്ടിലെ
ഇലക്ട്രിക് മീറ്ററിന്റെ
സമീപത്തുള്ള ഫ്യൂസില്‍നിന്ന്
സ്പാര്‍ക്കിങ്ങും അനുഭവപ്പെട്ടപ്പോള്‍
മങ്കടയിലെ കെ.എസ്.ഇ.ബി
ഓഫീസിലേക്ക് വിളിച്ചു.
മുരുകന്‍
എന്ന ലൈന്‍മാനാണ് ഫോണ്‍
എടുത്തത്.(സമയം
രാത്രി 7മണി)പ്രശ്നം
പറയുകയും പറ്റുമെങ്കില്‍
നാളെ രാവിലെ വന്ന് പരിശോധിക്കാമോ
എന്നുചോദിച്ചപ്പോള്‍ ,എന്നെതന്നെ
അത്ഭുതപ്പെടുത്തികൊണ്ട്
ഇപ്പോള്‍ തന്നെവരാം എന്നു
പറഞ്ഞ് വഴിചോദിച്ചു.പത്തുമിനുട്ടിനുള്ളില്‍
മുരുകനും സുഹൃത്തും ഒരു
ബൈക്കിലെത്തി.ഫ്യൂസ്
പൂര്‍ണ്ണമായും കത്തിയതിനാല്‍
തല്‍കാലത്തേക്ക് വൈദ്യുതി
ബന്ധം സ്ഥാപിച്ച്,നിങ്ങള്‍
ഒരു ഫ്യൂസ് വാങ്ങിവെച്ചാല്‍
നാളെ ഉച്ചയ്ക്ക് വന്ന്
ശരിയാക്കിതരാം എന്നുപറഞ്ഞ്
ഒരു ഗ്ലാസ് തണുത്ത വെള്ളം
കുടിച്ച് അവര്‍പോയി.
ആവശ്യക്കാരന്‍
ഞാനായതുകൊണ്ട് അപ്പോള്‍തന്നെ
ഫ്യൂസ് വാങ്ങികൊണ്ടുവന്നു.അടുത്ത
ദിവസം പതിവുപോലെ സ്കൂള്‍
വിട്ടുവരുമ്പോള്‍ ,കെ.എസ്.ഇ.ബിയെ
കുറിച്ച് ഒരു മുന്‍ധാരണയുള്ളതിനാല്‍
വീട്ടിലെത്തി മുരുകനെ ഒന്നുകൂടി
വിളിക്കണം എന്നു വിചാരിച്ച്
ഗേറ്റ് കടന്നപ്പോള്‍ തന്നെ
ഫ്യൂസ് മാറ്റിയതായി കണ്ടു.
എന്റെ
ഉമ്മയോട് ഫ്യൂസ് മാറ്റി
വെച്ചവിവരം പറഞ്ഞ് മുരുകന്‍
എന്ന നല്ല ലൈന്‍മാന്‍
പോയിരുന്നു.എന്നാല്‍
മുരുകനെന്ന ലൈന്‍മാന്‍
മാറ്റിയത് എന്റെ ധാരണയെയാണ്.മുരുകന്‍
എന്ന ഉദ്യോഗസ്ഥന്‍
ഏതുയൂണിയനില്‍പ്പെട്ട
ആളാണെന്ന് എനിക്കറിയില്ല.പക്ഷേ
മുരുകനെ പോലെയുള്ള ലൈന്‍മാന്‍മാരാണ്
കെ.എസ്.ഇ.ബി
യെ നിലനിര്‍ത്തുന്നത് എന്ന്
പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.മുരുകന്
എന്നെപോലെയുള്ളവര്‍ നല്കുന്ന
ഈ അംഗീകാരം തന്നെയാണ് സര്‍വീസില്‍
നിന്നും ലഭിക്കുന്ന ഗുഡ്സ്
സര്‍വ്വീസ് എന്‍ട്രിയെക്കാള്‍
മികച്ചത്.
വാല്‍കഷ്ണം:മുരുകന്‍
എന്നലൈന്‍മാന്‍ അയാളുടെ
ഡ്യൂട്ടിയാണ് ചെയ്തത് എന്ന
ആദര്‍ശം ദയവായി പറയാതിരിക്കുക.
Tuesday, 4 March 2014
മങ്കട ദാമോദരന്‍ മാഷെ കുറിച്ച് HINDU NEWS PAPER പ്രസിദ്ധീകരിച്ചത്
മങ്കട ദാമോദരന്‍ മാഷെ കുറിച്ച്
HINDU NEWS PAPER പ്രസിദ്ധീകരിച്ചത്
Mankada Damodaran leading a music class near Mankada Kovilakam.
: A music teacher hailing from a little known place in Malappuram district is busy tuning a rare “composition that will pay homage to poet Kamala Surayya” on her third death anniversary on Friday. Mankada Damodaran, a retired music teacher, has chosen the Arabic version of Surayya's poem ‘Ya Allah'. He believes there is no better way to pay tribute to the poet than composing music to that poem. Mr. Damodaran says his work is almost complete. He is waiting for Hanna Yasir, the Muslim girl who studied Carnatic music and performed in temples, including Thirumandhamkunnu Bhagavati Temple, Angadipuram, to give voice to the evocative lines of Surayya.
“It is an altogether different experience giving music to the Arabic version of Kamala Surayya's ‘Ya Allah', says Mr. Damodaran, who has done Carnatic music with Islamic poems earlier.
Mr. Damodaran has erased the ‘touch-me-not' attitude that existed between Muslim society and Carnatic music.
It was under his tutelage that young Hanna Yasir rendered Quranic couplets at some temples in classical music form. She passed her SSLC examinations this year with A-plus in all subjects, and is seeking admission to the Plus One course.
Mr. Damodaran, who teaches music at ‘Thampuru', near Mankada Kovilakam, and has more than 1,000 disciples of repute, has scored music for many songs, dramas and telefilms. Communal amity has been a motto of this 62-year-old music teacher, who would be a regular face among the jury of school youth festivals.
Translated into Arabic by K. Moidu Moulavi and published by Islamic Publishing House, Surayya's poem ‘Ya Allah' has been well received in the Muslim world, including the Gulf.
The poem expresses Surayya's ardent love of God in the following words: ‘Ya Allah, forgive me, my Lord.. My voice turns bitter, as of a weary lover. How long more, my Lord, is the waiting, for this Surayya, the hapless, who has fathomed the profundity of love, to reach you, the formless, to learn the ecstasy of another embracing.'
Mankada Damodaran has set to tune Surayya's poem ‘Ya Allah.'
മങ്കട -ആയിരനാഴികോവിലകങ്ങള്‍ ചരിത്രത്തില്‍
മങ്കട
-ആയിരനാഴികോവിലകങ്ങള്‍
ചരിത്രത്തില്‍
മലബാറിലെ
പ്രശസ്തമായ കോവിലകങ്ങളില്‍
ഉള്‍പ്പെട്ടതാണ് മങ്കടകോവിലകവും
ആയിരനാഴികോവിലകവും.
ചരിത്രമുറങ്ങുന്ന
മങ്കട കോവിലകത്തിന്റെ
വിശാലമുറ്റത്തേക്ക് കടക്കുന്നതോടെ
ആനവാതില്‍ പടിപ്പുര കടന്ന്
കോവിലകത്തിന്റെ പ്രൗഢമായ
ലോകത്തേക്ക് പ്രവേശിക്കാം.വള്ളുവനാട്ടിലെ
പ്രസിദ്ധമായ കോവിലകമാണ്
മങ്കടകോവിലകം.അപൂര്‍വ്വവും
യുഗങ്ങളുടെ പഴക്കത്തിന്റെ
തെളിവുമായി ഒരുദേശത്തിന്റെ
തന്നെ ആണിക്കല്ലായി മങ്കടകോവിലകം
നില്‍ക്കുന്നു.പന്തലൂര്‍മലയില്‍നിന്നും
പ്രത്യേകസാഹചര്യങ്ങളാല്‍
വള്ളുവനാട്ടു രാജകുടുംബം
കടന്നമണ്ണകോവിലകത്തേക്കും
തുടര്‍ന്ന് കുടുംബങ്ങളിലെ
അംഗസംഖ്യവര്‍ദ്ധിച്ചതോടെ
മങ്കട കോവിലകവും രൂപംകൊണ്ടതായാണ്
ചരിത്രം.ഏകദേശം
മൂന്ന് നൂറ്റാണ്ടിലധികം
പഴക്കമുള്ള മങ്കട കോവിലകം
പതിനഞ്ച് ഏക്കറില്‍ 46
മുറികളും
ആറ് കുളങ്ങളും ഒമ്പത് കിണറും
രണ്ടു ക്ഷേത്രങ്ങളും
അനുബന്ധകെട്ടിടങ്ങളും
അടങ്ങിയതായിരുന്നു
മങ്കടകോവിലകം.16കെട്ടായാണ്
കോവിലകം നിര്‍മ്മിച്ചത്.പിന്നീട്
കാലക്രമേണ ക്ഷയിച്ച്
എട്ടുകെട്ടായിമാറി.തൃശൂരില്‍
നിന്നും കൊച്ചിയില്‍ നിന്നും
വന്ന തച്ചന്‍മാരാണ് കോവിലകത്തെ
കൊത്തുപണികള്‍
ചെയ്തിട്ടുള്ളത്.ചേരിയത്തുനിന്നും
കൊണ്ടുവന്ന തേക്ക് ,പ്ലാവ്
എന്നിവ ഉപയോഗിച്ചാണ് മരപ്പണികള്‍
പൂര്‍ത്തിയാക്കിത്.ഒറ്റത്തടിപ്ലാവില്‍
നിര്‍മ്മിച്ച തൂണുകളും
വാതിലുകളും ഇന്നും കേടുകൂടാതെ
നില്‍കുന്നു.കോവിലകത്തിന്റെ
മുഖമണ്ഡപത്തില്‍ തച്ചന്‍മാരുടെ
കരവിരുതുകള്‍ ആമ,പാമ്പ്,തവള,വ്യാളീമുഖം
തുടങ്ങിയ രൂപങ്ങളില്‍ മരത്തില്‍
ചിത്രലേഖനം ചെയ്തിരിക്കുന്നു.പൂമുഖ
വാതിലിനും മുകളിലുള്ള
മംഗളപലക(കൊത്തുപണി)കാഴ്ചകാരില്‍
അത്ഭുതംവിടര്‍ത്തും.കോവിലകം
വളപ്പിലുള്ള അഞ്ചുകുളങ്ങളില്‍
പെരുംകുളം ഒരേക്കറില്‍
വ്യാപിച്ചുകിടക്കുന്നു.
പുരുഷന്‍മാര്‍ക്കും
സ്ത്രീകള്‍ക്കും പ്രത്യേകം
പ്രത്യേകം കെട്ടിടങ്ങളായിരുന്നു.ഇതിനു
ഊട്ടുപുരയും പത്തായപുരയും
അടുക്കളയും അനുബന്ധമായുണ്ടായിരുന്നു.ഒരുനേരത്തെ
ഭക്ഷണത്തിനായി ഏകദേശം
ഒന്നരച്ചാക്ക് അരി
ഉപയോഗിച്ചിരുന്നു.കണക്കെടുപ്പുക്കാര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കുമായാണ്
മുന്‍വശത്തുള്ള ബംഗ്ലാവ്
നിര്‍മ്മിച്ചത്.പടിപ്പുരക്ക്
വലതുവശത്തായുള്ള ഈ ഓഫീസ്
കെട്ടിടം '
രായസ്
' എന്നാണ്
അറിയപ്പെട്ടിരുന്നത്.പൂമുഖത്തറയില്‍
രാവിലെ തമ്പുരാന്‍ പരാതികള്‍
സ്വീകരിച്ചിരുന്നു.എന്നാല്‍
അവസാന തീര്‍പ്പുകള്‍ മൂത്ത
തമ്പുരാട്ടിയുടെതായിരുന്നു.
ഓരോ
പ്രദേശത്തുമായി
പതിനെട്ടുചേരിക്കല്ലുകളില്‍(പ്രദേശസ്ഥാനം)നിന്നായി
120000പറനെല്ലും
36000രൂപയും
വാര്‍ഷികവരുമാനമായി
ലഭിച്ചിരുന്നു.തറവാട്ടിലെ
മുതിര്‍ന്ന കാരണവര്‍ സവാരിക്കായി
കുതിരവണ്ടി ഉപയോഗിച്ചിരുന്നു.മറ്റുള്ളവര്‍
കാളവണ്ടി,പല്ലക്ക്
എന്നിവയും ഉപയോഗിച്ചിരുന്നു.ആറ്
പല്ലക്കുകള്‍
മങ്കടകോവിലകത്തുണ്ടായിരുന്നു.1947ലാണ്
കോവിലകം ഭാഗം വെച്ചത്.ഇപ്പോള്‍
മൂന്ന് കുടുംബങ്ങളാണ് കോവിലകത്ത്
താമസിക്കുന്നത്.നിരവധി
പ്രശസ്തര്‍ മങ്കട കോവിലകത്തു
നിന്നും ഉണ്ടായിട്ടുണ്ട്.മലബാര്‍
ഗോഖലെ ,റാവുബഹദൂര്‍
എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന
കൃഷ്ണ വര്‍മ്മരാജ മലബാര്‍
മേഖലയില്‍ പതിനെട്ടു സ്കൂളുകള്‍
നിര്‍മ്മിച്ചു.കൃഷ്ണ
വര്‍മ്മരാജയുടെ മരുമകനായിരുന്നു
പ്രശസ്ത സിനിമാ ഛായാഗ്രാഹകനായിരുന്ന
മങ്കട രവിവര്‍മ്മ.നാല്
കഥകളിയും നിരവധി കാവ്യങ്ങളും
രചിച്ച ശ്രീവല്ലഭരാജാ കുട്ടന്‍
തമ്പുരാന്‍ മങ്കട കോവിലകത്തെ
മറ്റൊരു പ്രശസ്തനായിരുന്നു.
ആയിരനാഴികോവിലകം:
പ്രതാപകാലത്തിന്റെ
തിരുശേഷിപ്പുകള്‍ കുറെയൊക്കെ
അവശേഷിച്ചിട്ടുള്ള വള്ളുവനാട്ടിലെ
മറ്റൊരു കോവിലകമാണ്
ആയിരനാഴികോവിലകം.ഏകദേശം
ഒന്നരനൂറ്റാണ്ടിന്റെ പഴക്കം
കണക്കാക്കുന്നു.തൊട്ടടുത്തുതന്നെയുള്ള
കെട്ടിടത്തിനു 70വര്‍ഷത്തെ
പഴക്കമുണ്ട്.അഞ്ച്
ഏക്രയോളം വരുന്ന പ്രദേശത്ത്
40സെന്റ്
സ്ഥലത്താണ് ആയിരനാഴികോവിലകം
സ്ഥിതിചെയ്യുന്നത്.26മുറികളും
അടുക്കള,വരാന്ത,രണ്ടുനടുമുറ്റങ്ങള്‍,തെക്കിനി
എന്നിവയടങ്ങിയ എട്ട് കെട്ടായാണ്
കോവിലകം നിര്‍മ്മിച്ചിരിക്കുന്നത്.നമ്പൂതിരിമാര്‍
തന്നെയാണ് കോവിലകത്തിനു
വേണ്ടി കൊത്തുപണികള്‍തീര്‍ത്തത്.
കോവിലകം
ക്ഷേത്രത്തിലും തെക്കിനിയിലും
തിരുമാന്ധാം കുന്നിലമ്മയാണ്
പ്രതിഷ്ഠ.മുന്‍ഭാഗത്ത്
അരികിലായി കുളിപ്പുരയോടുകൂടിയ
കുളം വലിയകരിങ്കല്‍ തൂണുകളും
പടവുകളും!.പ്രതാപകാലത്ത്
പന്ത്രണ്ടാനകളും നിരവധിസ്ഥലങ്ങളും
ഉണ്ടായിരുന്നു.ദിവസവും
ആയിരം നാഴിഅരി അന്നദാനത്തിനായി
ഉപയോഗിച്ചിരുന്നു എന്നതിനാലാവാം
ആയിരനാഴി എന്നപേരുവന്നത്.കാവുകള്‍
കോവിലക വളപ്പില്‍തന്നെ
കാണാവുന്നതാണ്.പണ്ട്
കഥകളി നടന്നിരുന്നു.ഋതുഭേദം,1921,എന്നെന്നും
കണ്ണേട്ടന്റെ എന്നീ സിനിമകള്‍
ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.എസി.കെ
ഭാനുണ്ണി രാജ,ഉദയവര്‍മ്മരാജ
എന്നിവര്‍ ഈ കോവിലകത്തെ
പ്രശസ്തരാണ്.
വള്ളുവനാട്ടിലെ
തന്നെകോവിലകങ്ങളില്‍ പ്രശസ്തമായ
കോവിലകങ്ങളായിരുന്നു
അരിപ്ര,കടന്നമണ്ണ
കോവിലകങ്ങള്‍.ഈ
രണ്ട് കോവിലകങ്ങളില്‍ കടന്നമണ്ണ കോവിലകത്തിന്റെ കെട്ടിടം മാറ്റങ്ങള്‍ വരുത്തുകയും അരിപ്ര കോവിലകത്തിന്റേത് പൂര്‍ണ്ണമായും പൊളിക്കുകയും ചെയ്തിട്ടുണ്ട്.
ഖിലാഫത്ത് രക്തസാക്ഷികള്‍ക്ക് മങ്കടയിലും സ്മാരകം
ഖിലാഫത്ത്
രക്തസാക്ഷികള്‍ക്ക് മങ്കടയിലും
സ്മാരകം
1921ലെമലബാര്‍
കലാപത്തില്‍ വെള്ളക്കാരോട്
ഏറ്റുമുട്ടി രക്തസാക്ഷിത്വം
വരിച്ച അഞ്ചുപേരെ ഒന്നിച്ചു
മറവുചെയ്ത വെള്ളില പാറമല്‍തൊടിയിലെ
ഖബറാണ് ഖിലാഫത്ത് സ്മാരകമായി
മങ്കട ഗ്രാമപഞ്ചായത്ത്
പുതുക്കി പണിതത്.ചാളക്കതൊടി
കുടുംബത്തിലെ അംഗങ്ങളായ
മൊയ്തീന്‍കുട്ടി,അസ്സന്‍മോയു,മരക്കാര്‍
എളാപ്പ,കുഞ്ഞിപ്പോക്കര്‍,മരക്കാര്‍
എന്നിവരെയാണ് ഇവിടെ മറവ്
ചെയ്തിരിക്കുന്നത്.കോഴിക്കോട്ടു
പറമ്പ്-മക്കരപറമ്പ്
റോഡില്‍ പാറമ്മതൊടി എന്ന
സ്ഥലത്താണ് സ്മാരകം.മങ്കട
ഗ്രാമ പഞ്ചായത്ത് വാര്‍ഷിക
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നിര്‍മ്മിച്ച ഈ സ്മാരകം
ഉദ്ഘാടനം ചെയ്തത് ബഹു.മങ്കട
എം.എല്‍.എ
ശ്രി.അഹമ്മദ്
കബീറാണ്.
Sunday, 2 March 2014
മങ്കട രവിവര്‍മ്മ സ്മാരകം ജനാഭിലാഷം പൂവണിയുന്നു
മങ്കട
രവിവര്‍മ്മ സ്മാരകം ജനാഭിലാഷം
പൂവണിയുന്നു
കലാസാംസ്കാരിക
കായികമേഖലയില്‍ വളരെയേറെ
സംഭാവനകള്‍ നല്‍കിയ മങ്കട
എന്നഗ്രാമത്തിന്റെ പ്രശസ്തി
വാനോളം ഉയര്‍ത്തിയ മങ്കട
രവിവര്‍മ്മയുടെ നാമധേയത്തില്‍
സ്മാരകം ഉയരുന്നു.മങ്കടയുടെ
ജനാഭിലാഷം പൂവണിപ്പിക്കുന്നതിനായി
ബഹു.മങ്കട
എം.എല്‍.എ
ശ്രി.ടി.എ.അഹമ്മദ്
കബീറിന്റെ നേതൃത്വത്തില്‍
നടത്തിയ പ്രവര്‍ത്തനങ്ങള്‍
ലക്ഷ്യംകാണുന്നു.കേരള
സര്‍ക്കാര്‍ സാംസ്കാരിക
വകുപ്പിന്റെ 17/02/2014
ലെ
78/14/CAD
നമ്പര്‍
ഉത്തരവ് പ്രകാരം മങ്കട
രവിവര്‍മ്മക്ക് സ്മാരകം
നിര്‍മ്മിക്കുന്നതിനായുള്ള
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി
25 ലക്ഷം
രൂപ അനുവദിച്ചിരിക്കുന്നു.സ്മാരക
നിര്‍മ്മാണത്തിനായി തുടക്കം
മുതല്‍ സജീവമായി ഇടപ്പെട്ടത്
ചലചിത്രഅക്കാദമി അംഗമായ
ശ്രി.സമദ്
മങ്കടയാണ്.2012ല്‍
ശ്രി.ഗണേഷ്
കുമാര്‍ സ്പോര്‍ട്സ്,വനം,സിനിമ
മന്ത്രിയായിരുന്ന കാലത്ത്
ശ്രി.സമദ്
മങ്കട നല്‍കിയ അപേക്ഷ ചലചിത്ര
അക്കാദമി സെക്രട്ടറിയുടെ
തുടര്‍നടപടിക്കായി വിടുകയും
പിന്നീട് ബഹു.എം.എല്‍.എ
നിയമസഭയില്‍ ചോദ്യമായി
ഉന്നയിക്കുകയും ആയതിന്റെ
അടിസ്ഥാനത്തില്‍ സാംസ്കാരിക
വകുപ്പിന്റെ ഉത്തരവ്
പുറത്തിറങ്ങുകയും ചെയ്തു.രവിവര്‍മ്മ
സ്മാരകത്തിനായി മങ്കട രാജകുടുംബം
ഒരേക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍
സന്നദ്ധമായതിന്റെ അടിസ്ഥനത്തിലാണ്
സര്‍ക്കാര്‍ ഉത്തരവിറക്കിയത്.മലബാര്‍
മേഖലയില്‍ സിനിമ സംബന്ധമായ
പഠനങ്ങള്‍ക്ക് സഹായകരമാകുന്ന
തരത്തിലാണ് മങ്കടയില്‍ ഈ
സ്മാരകം ഉയര്‍ന്നു വരേണ്ടത്.റഫറന്‍സ്
ലൈബ്രറി,ഓഡിറ്റോറിയം,മ്യൂസിയം
തുടങ്ങി മലബാറിലെ സാംസ്കാരിക
പ്രവര്‍ത്തനങ്ങളുടെ ഭൂപടത്തില്‍
മങ്കടയുടെ സ്ഥാനം രേഖപ്പെടുത്താന്‍
ഇനി വേണ്ടത് മങ്കട കോവിലകത്തില്‍
നിന്നും ഭൂമി സാംസ്കാരിക
വകുപ്പിനു വിട്ടുനല്കുക
എന്നതാണ്.സ്ഥലം
ലഭ്യമാവുന്ന മുറക്ക്
പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന്
എം.എല്‍.എ
ശ്രീ.അഹമ്മദ്
കബീറും കണ്‍വീനറായ സമദ്
മങ്കടയും പറഞ്ഞു.മങ്കട
കോവിലകത്തിന്റെ ഭാഗത്തു
നിന്നുള്ള നടപടിക്കള്‍ക്കായി
മങ്കടക്കാരും കാത്തിരിക്കുന്നു.
Subscribe to:
Posts (Atom)