മങ്കട
രവിവര്‍മ്മ സ്മാരകം ജനാഭിലാഷം
പൂവണിയുന്നു
കലാസാംസ്കാരിക
കായികമേഖലയില്‍ വളരെയേറെ
സംഭാവനകള്‍ നല്‍കിയ മങ്കട
എന്നഗ്രാമത്തിന്റെ പ്രശസ്തി
വാനോളം ഉയര്‍ത്തിയ മങ്കട
രവിവര്‍മ്മയുടെ നാമധേയത്തില്‍
സ്മാരകം ഉയരുന്നു.മങ്കടയുടെ
ജനാഭിലാഷം പൂവണിപ്പിക്കുന്നതിനായി
ബഹു.മങ്കട
എം.എല്‍.എ
ശ്രി.ടി.എ.അഹമ്മദ്
കബീറിന്റെ നേതൃത്വത്തില്‍
നടത്തിയ പ്രവര്‍ത്തനങ്ങള്‍
ലക്ഷ്യംകാണുന്നു.കേരള
സര്‍ക്കാര്‍ സാംസ്കാരിക
വകുപ്പിന്റെ 17/02/2014
ലെ
78/14/CAD
നമ്പര്‍
ഉത്തരവ് പ്രകാരം മങ്കട
രവിവര്‍മ്മക്ക് സ്മാരകം
നിര്‍മ്മിക്കുന്നതിനായുള്ള
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി
25 ലക്ഷം
രൂപ അനുവദിച്ചിരിക്കുന്നു.സ്മാരക
നിര്‍മ്മാണത്തിനായി തുടക്കം
മുതല്‍ സജീവമായി ഇടപ്പെട്ടത്
ചലചിത്രഅക്കാദമി അംഗമായ
ശ്രി.സമദ്
മങ്കടയാണ്.2012ല്‍
ശ്രി.ഗണേഷ്
കുമാര്‍ സ്പോര്‍ട്സ്,വനം,സിനിമ
മന്ത്രിയായിരുന്ന കാലത്ത്
ശ്രി.സമദ്
മങ്കട നല്‍കിയ അപേക്ഷ ചലചിത്ര
അക്കാദമി സെക്രട്ടറിയുടെ
തുടര്‍നടപടിക്കായി വിടുകയും
പിന്നീട് ബഹു.എം.എല്‍.എ
നിയമസഭയില്‍ ചോദ്യമായി
ഉന്നയിക്കുകയും ആയതിന്റെ
അടിസ്ഥാനത്തില്‍ സാംസ്കാരിക
വകുപ്പിന്റെ ഉത്തരവ്
പുറത്തിറങ്ങുകയും ചെയ്തു.രവിവര്‍മ്മ
സ്മാരകത്തിനായി മങ്കട രാജകുടുംബം
ഒരേക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍
സന്നദ്ധമായതിന്റെ അടിസ്ഥനത്തിലാണ്
സര്‍ക്കാര്‍ ഉത്തരവിറക്കിയത്.മലബാര്‍
മേഖലയില്‍ സിനിമ സംബന്ധമായ
പഠനങ്ങള്‍ക്ക് സഹായകരമാകുന്ന
തരത്തിലാണ് മങ്കടയില്‍ ഈ
സ്മാരകം ഉയര്‍ന്നു വരേണ്ടത്.റഫറന്‍സ്
ലൈബ്രറി,ഓഡിറ്റോറിയം,മ്യൂസിയം
തുടങ്ങി മലബാറിലെ സാംസ്കാരിക
പ്രവര്‍ത്തനങ്ങളുടെ ഭൂപടത്തില്‍
മങ്കടയുടെ സ്ഥാനം രേഖപ്പെടുത്താന്‍
ഇനി വേണ്ടത് മങ്കട കോവിലകത്തില്‍
നിന്നും ഭൂമി സാംസ്കാരിക
വകുപ്പിനു വിട്ടുനല്കുക
എന്നതാണ്.സ്ഥലം
ലഭ്യമാവുന്ന മുറക്ക്
പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന്
എം.എല്‍.എ
ശ്രീ.അഹമ്മദ്
കബീറും കണ്‍വീനറായ സമദ്
മങ്കടയും പറഞ്ഞു.മങ്കട
കോവിലകത്തിന്റെ ഭാഗത്തു
നിന്നുള്ള നടപടിക്കള്‍ക്കായി
മങ്കടക്കാരും കാത്തിരിക്കുന്നു.
No comments:
Post a Comment