flash news
TODAYS SPECIAL
Sunday, 27 July 2014
Saturday, 26 July 2014
Thursday, 24 July 2014
Thursday, 17 July 2014
തയ്യില്‍ കുഞ്ഞമ്മദ് ഹാജി നിശബ്ദനായ മനുഷ്യസ്നേഹി.
തയ്യില്‍ കുഞ്ഞമ്മദ് ഹാജി നിശബ്ദനായ മനുഷ്യസ്നേഹി.
മങ്കട:തയ്യില്‍
കുഞ്ഞമ്മദ് ഹാജി ജൂലൈ പതിനേഴിനു
പുലര്‍ച്ചെ നാലുമണിക്ക്
മരണപ്പെട്ടു.മങ്കട
അനാഥശാല സംഘം വൈസ് പ്രസിഡന്റ്,മദീന
മസ്ജിദ് കമ്മിറ്റി
പ്രസിഡന്റ്,തഹ്ഫീലുല്‍
ഖുര്‍ആന്‍ ഡയരക്ടര്‍ എന്നീ
നിലകളില്‍ സജീവമായിരുന്നു.ഭാര്യ
പരേതയായ റുഖിയ്യ ടീച്ചര്‍,മക്കള്‍
ലുഖുമാനുല്‍
ഹക്കീം(USA)ഫുആദ്(ബാംഗ്ളൂര്‍),ഉസാമ.മരുമക്കള്‍
സീനത്ത്(USA),ഫെബിന്‍,ഖൈറുന്നീസ.
മനുഷ്യന്
മുഖങ്ങള്‍ പലതാണെന്ന് പലപ്പോഴും
അനുഭവങ്ങളില്‍ നിന്ന്
എനിക്കുതോന്നീയിട്ടുണ്ട്.എന്നാല്‍
എന്റെ ജീവിതത്തില്‍ മേല്‍പറഞ്ഞ
അഭിപ്രായം തിരുത്തിയ ഒരു
വ്യക്തിയാണ് തയ്യില്‍ കുഞ്ഞമ്മദ്
ഹാജി എന്ന മനുഷ്യസ്നേഹി.കൗമാരത്തിലും
യൗവനത്തിലും പ്രയാസങ്ങളുടെ
ചുടറിഞ്ഞ് പഠനത്തില്‍
സാമര്‍ത്ഥ്യം കാണിച്ച ഹാജി
ദീര്‍ഘകാലം സൗദി അറേബ്യയിലെ
മക്കാ വാട്ടര്‍ അതോറിറ്റിയില്‍
മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു.പ്രവാസ
ജീവിതത്തിനുശേഷം
മങ്കടയിലെത്തുന്നതോടെയാണ്
ഞങ്ങളുടെ തലമുറ അദ്ദേഹത്തെ
കാണാന്‍ തുടങ്ങുന്നത്.ഒരു
ചെറുപുഞ്ചിരിയിലൊതുങ്ങുന്ന
സലാം മടക്കലോടെ അദ്ദേഹം
ചോദിച്ച കാര്യങ്ങള്‍ക്കുള്ള
മറുപടിയും മതപരമായ കാര്യങ്ങളില്‍
സൂഷ്മതയോടെയുള്ള ജീവിതവും
പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു.പള്ളിയുടെ
വികസനം,മതപരമായ
പ്രവര്‍ത്തനങ്ങള്‍,അനാഥ-അഗതികളെ
സഹായിക്കല്‍ തുടങ്ങിയവ
ജീവിതചര്യയായിരുന്നു എന്നുതന്നെ
പറയാം.സ്വന്തം
ജീവിതത്തിലെ ലാളിത്യം
അദ്ദേഹത്തിനെ ഒരു മാതൃക
വ്യക്തിത്വമാക്കി.സാമ്പത്തികമായി
വളരെ ഉന്നതിയുള്ള കുടുംബമായിട്ടും
ജീവിതത്തില്‍ ഹാജിയും മക്കളും
വളരെ ലളിതമായ ജീവിതമായിരുന്നു
നയിച്ചിരുന്നത്.അദ്ദേഹത്തിന്റെ
ഭാര്യയായിരുന്ന പരേതയായ
റുഖിയ്യ ടീച്ചര്‍ സമീപപ്രദേശത്തുള്ള
സ്ത്രീകള്‍ക്ക് വിശുദ്ധ
ഖുര്‍ആന്‍ പഠിക്കാനായി
ക്ലാസുകള്‍ നടത്തുന്നതിന്
നേതൃത്വം കൊടുത്തിരുന്നു.ഇതെല്ലാം
സംശുദ്ധമായ ഒരു ജീവിതരീതിയുടെ
തെളിഞ്ഞ ചിത്രങ്ങളായിരുന്നു.
തയ്യില്‍
കുഞ്ഞമ്മദ്ഹാജി ഒരു
മനുഷ്യസ്നേഹിയായിരുന്നുവെന്ന്
നൂറു ശതമാനം ഉറപ്പിച്ചു
പറയാന്‍ പറ്റുന്ന അവസരങ്ങള്‍
നേരിട്ടു അനുഭവപ്പെട്ട
വ്യക്തിയാണു ഞാന്‍.എല്ലാം
തുറന്നു പറയാന്‍ വിഷമ
മുണ്ടെങ്കിലും ദാനം ചെയ്യുന്നതിന്റെ
ഇരട്ടി പ്രശസ്തി പിടിച്ചു
വാങ്ങുന്ന ഈ കാലഘട്ടത്തില്‍
ഒരു കൈ സഹായിക്കുന്നത് മറുകൈ
അറിയരുത് എന്നു പഠിപ്പിച്ച
മതത്തിന്റെ യഥാര്‍ത്ഥ അനുയായി
ആയി മരിക്കാന്‍ ഹാജിക്കായി
എന്നുറപ്പിച്ചു
പറയാനാവുമെനിക്ക്.വര്‍ഷങ്ങള്‍ക്കു
മുമ്പ് എന്റെ കുടുംബത്തിലൊരാള്‍
കോഴിക്കോട് മെഡിക്കല്‍
കോളേജില്‍ അസുഖമായി കിടന്നപ്പോള്‍
കുറെ പൈസ എന്റെ കയ്യില്‍ തന്ന്
ഇത് ആരു തന്നു എന്നു പറയേണ്ട
ആവശ്യമായ ചികിത്സ നടത്തിക്കോളു
എന്നു പറയുമ്പോഴാണ് കുഞ്ഞമ്മദ്
ഹാജി എന്ന മനുഷ്യനെ ഞാന്‍
ആദ്യമായി തുറന്ന കണ്ണുകളോടെ
കാണുന്നത്.പിന്നീട്
എന്റെ കുടുംബത്തില്‍ തന്നെയുള്ള
ഒരു പെണ്‍കുട്ടിയുടെ
വിവാഹത്തിനായി അന്‍പതിനായിരം
രൂപ കൊടുത്ത വിവരം ഞാനറിഞ്ഞത്
കുടുംബനാഥന്‍ പറയുമ്പോഴാണ്.മങ്കടക്കാര്‍ക്കും
സമീപ പ്രദേശത്തുള്ളവര്‍ക്കും
പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ടാവും
എന്നത് സത്യമാണ്.അതെല്ലാം
അദ്ദേഹത്തിന്റെ പരലോക
ജീവിതത്തില്‍
മുതല്‍കൂട്ടാവട്ടെ.ആശുപത്രിയിലാവുന്നതിനു
തൊട്ടു തലേ ദിവസംവരെ റമളാനിലെ
,നീണ്ട രാത്രി
നമസ്കാരത്തിനു കൃത്യമായി
പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ
വിശ്വാസത്തിലെ കണിശത
പരലോകജീവിതത്തിലും അദ്ദേഹത്തിനു
തുണയാകട്ടെ.അദ്ദേഹത്തിന്റെ
അകാലമരണത്തില്‍ അദ്ദേഹത്തിന്റെ
കുടുംബത്തോടൊപ്പം മങ്കടയിലെ
ഓരോ വ്യക്തിയും ദു:ഖിക്കുന്നു.ഈ
വിയോഗത്തില്‍ മങ്കട ഓണ്‍ലൈനിന്റെ
അനുശോചനങ്ങള്‍ അറീയ്ക്കുന്നു.
ഇരുട്ട് വീണ ജീവിതത്തില്‍ റാങ്കുകളുടെ വെളിച്ചവുമായി ഹാനിയ
ഇരുട്ട്
വീണ ജീവിതത്തില്‍ റാങ്കുകളുടെ
വെളിച്ചവുമായി ഹാനിയ
ഇരുട്ട്
വീണ ജീവിതത്തില്‍ റാങ്കുകളുടെ
വെളിച്ചവുമായി ഹാനിയ. മങ്കട
വടക്കാങ്ങര കരുവാട്ടില്‍
മുഹമ്മദലി-സുനിമോള്‍
ദമ്പതികളുടെ മകളായ ഹാനിയയാണ്
നേട്ടങ്ങളുമായി മുന്നേറുന്നത്.
വിഭിന്ന ശേഷിയുള്ളവരുടെ വിഭാഗത്തില്‍ കുസാറ്റ് എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്, ഐ.ഐ.ടി എന്‍ട്രന്‍സില്‍ 32ാം റാങ്ക്, കേരള എന്‍ജിനീയറിങില്‍ 32ാം റാങ്ക്, ഐ.എസ്.ആര്‍.ഒയുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ എന്‍ട്രന്‍സില്‍ അഞ്ചാം റാങ്ക് എന്നിവയാണ് പരിമിതികളെ വെല്ലുവിളിച്ച് ഹാനിയ സ്വന്തമാക്കിയത്.
കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലേക്ക് പ്രവേശം ലഭിച്ച 150 പേരുടെ പട്ടികയിലും ഈ 19കാരി ഉള്‍പ്പെട്ടിട്ടുണ്ട്.
ഭാഗികമായി കാഴ്ച്ചയില്ലാതെയാണ് ഹാനിയ ജനിച്ചത്. ആറാം ക്ളാസിലത്തെിയപ്പോഴേക്കും ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായും മറുകണ്ണിന്‍െറ കാഴ്ച്ച 75 ശതമാനവും നഷ്ടമായി.
ജീവിതത്തില്‍ ഒരു നിമിഷം നിരാശ തോന്നി വിദ്യാഭ്യാസം അവസാനിപ്പിച്ച ഹാനിയ വല്ല്യൂപ്പ സെയ്തലവിയുടെയും മറ്റുള്ളവരുടെയും നിര്‍ബന്ധപ്രകാരം വീണ്ടും പുസ്തകമെടുക്കുകയായിരുന്നു. എന്നിട്ടും 12ാം ക്ളാസ് പൂര്‍ത്തിയാക്കാന്‍ എട്ട് സ്കൂളുകളില്‍ പഠിക്കേണ്ടി വന്നു. കാഴ്ച പൂര്‍ണമായും നഷ്ടമാകുമെന്നായിരുന്നു അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍, കണ്ണൂരിലുള്ള ഡോക്ടറുടെ സഹായത്തോടെ 25 ശതമാനം കാഴ്ച്ച നിലനിര്‍ത്തി.
തുടര്‍ന്നിങ്ങോട്ട് ജീവിതത്തെ വാശിയോടെ നേരിട്ടാണ് ഈ നേട്ടങ്ങളെല്ലാം ഹാനിയ സ്വന്തമാക്കിയത്.
ആഗ്രഹിച്ച നേട്ടങ്ങളിലേക്കുള്ള യാത്ര തുടരുമ്പോഴും ചിലയിടത്തുനിന്നുള്ള പരിഹാസങ്ങളില്‍ ദു$ഖിതയാണ് ഇവര്‍.
മെഡിക്കല്‍ എന്‍ട്രന്‍സ് ലഭിച്ച് മെഡിക്കല്‍ കൗണ്‍സിലിന്‍െറ ഇന്‍റര്‍വ്യൂവിനത്തെിയപ്പോള്‍ ബോര്‍ഡിലിരുന്നവര്‍ ഏറ്റവും മോശമായാണ് തന്നോട് പെരുമാറിയതെന്ന് ഹാനിയ പറഞ്ഞു.
മാന്യമായി പറയുന്നതിന് പകരം ഉന്നതസ്ഥാനങ്ങളിലിരുന്നവര്‍ കാഴ്ചയില്ളെന്ന് അധിക്ഷേപിച്ച് തന്നെ പറഞ്ഞുവിടുകയായിരുന്നു.
മക്കരപറമ്പ് ഗവ. ജി.എച്ച്.എസ്.എസില്‍നിന്ന് 96 ശതമാനം മാര്‍ക്കുമായാണ് പ്ളസ് ടു വിജയിച്ചത്. പത്തിലും എല്ലാവിഷയത്തിലും എ പ്ളസും ലഭിച്ചിരുന്നു. ഈ നേട്ടങ്ങള്‍ക്കെല്ലാം ദൈവത്തിന് അകമഴിഞ്ഞ് നന്ദി പറയുകയാണ് ഹാനിയ.
ഒപ്പം തനിക്ക് പ്രചോദനമേകിയ വല്യുപ്പക്ക് സ്മൃതിനാശം ബാധിച്ചതിനാല്‍ ഈ നേട്ടങ്ങളൊന്നും അറിയാനാകുന്നില്ളെന്ന സങ്കടവുമുണ്ട്.
മദ്രാസ് ഐ.ഐ.ടിയില്‍ പ്രവേശം ലഭിക്കുമെങ്കിലും ഐസറിന്‍െറ പുണെ കാമ്പസില്‍ തുടര്‍ന്ന് പഠിക്കാനാണ് ആഗ്രഹം.
ഹാദി അലി, ഹനീന്‍ അലി, ഹാഷിം അലി എന്നിവരാണ് സഹോദരങ്ങള്‍.

Subscribe to:
Posts (Atom)