flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Thursday, 17 July 2014

ഇരുട്ട് വീണ ജീവിതത്തില്‍ റാങ്കുകളുടെ വെളിച്ചവുമായി ഹാനിയ


ഇരുട്ട് വീണ ജീവിതത്തില്‍ റാങ്കുകളുടെ വെളിച്ചവുമായി ഹാനിയ

 
 ഇരുട്ട് വീണ ജീവിതത്തില്‍ റാങ്കുകളുടെ വെളിച്ചവുമായി ഹാനിയ. മങ്കട വടക്കാങ്ങര കരുവാട്ടില്‍ മുഹമ്മദലി-സുനിമോള്‍ ദമ്പതികളുടെ മകളായ ഹാനിയയാണ് നേട്ടങ്ങളുമായി മുന്നേറുന്നത്.
വിഭിന്ന ശേഷിയുള്ളവരുടെ വിഭാഗത്തില്‍ കുസാറ്റ് എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്, ..ടി എന്‍ട്രന്‍സില്‍ 32ാം റാങ്ക്, കേരള എന്‍ജിനീയറിങില്‍ 32ാം റാങ്ക്, .എസ്.ആര്‍.ഒയുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ എന്‍ട്രന്‍സില്‍ അഞ്ചാം റാങ്ക് എന്നിവയാണ് പരിമിതികളെ വെല്ലുവിളിച്ച് ഹാനിയ സ്വന്തമാക്കിയത്.
കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലേക്ക് പ്രവേശം ലഭിച്ച 150 പേരുടെ പട്ടികയിലും ഈ 19കാരി ഉള്‍പ്പെട്ടിട്ടുണ്ട്.
ഭാഗികമായി കാഴ്ച്ചയില്ലാതെയാണ് ഹാനിയ ജനിച്ചത്. ആറാം ക്ളാസിലത്തെിയപ്പോഴേക്കും ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായും മറുകണ്ണിന്‍െറ കാഴ്ച്ച 75 ശതമാനവും നഷ്ടമായി.
ജീവിതത്തില്‍ ഒരു നിമിഷം നിരാശ തോന്നി വിദ്യാഭ്യാസം അവസാനിപ്പിച്ച ഹാനിയ വല്ല്യൂപ്പ സെയ്തലവിയുടെയും മറ്റുള്ളവരുടെയും നിര്‍ബന്ധപ്രകാരം വീണ്ടും പുസ്തകമെടുക്കുകയായിരുന്നു. എന്നിട്ടും 12ാം ക്ളാസ് പൂര്‍ത്തിയാക്കാന്‍ എട്ട് സ്കൂളുകളില്‍ പഠിക്കേണ്ടി വന്നു. കാഴ്ച പൂര്‍ണമായും നഷ്ടമാകുമെന്നായിരുന്നു അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍, കണ്ണൂരിലുള്ള ഡോക്ടറുടെ സഹായത്തോടെ 25 ശതമാനം കാഴ്ച്ച നിലനിര്‍ത്തി.
തുടര്‍ന്നിങ്ങോട്ട് ജീവിതത്തെ വാശിയോടെ നേരിട്ടാണ് ഈ നേട്ടങ്ങളെല്ലാം ഹാനിയ സ്വന്തമാക്കിയത്.
ആഗ്രഹിച്ച നേട്ടങ്ങളിലേക്കുള്ള യാത്ര തുടരുമ്പോഴും ചിലയിടത്തുനിന്നുള്ള പരിഹാസങ്ങളില്‍ ദു$ഖിതയാണ് ഇവര്‍.
മെഡിക്കല്‍ എന്‍ട്രന്‍സ് ലഭിച്ച് മെഡിക്കല്‍ കൗണ്‍സിലിന്‍െറ ഇന്‍റര്‍വ്യൂവിനത്തെിയപ്പോള്‍ ബോര്‍ഡിലിരുന്നവര്‍ ഏറ്റവും മോശമായാണ് തന്നോട് പെരുമാറിയതെന്ന് ഹാനിയ പറഞ്ഞു.
മാന്യമായി പറയുന്നതിന് പകരം ഉന്നതസ്ഥാനങ്ങളിലിരുന്നവര്‍ കാഴ്ചയില്ളെന്ന് അധിക്ഷേപിച്ച് തന്നെ പറഞ്ഞുവിടുകയായിരുന്നു.
മക്കരപറമ്പ് ഗവ. ജി.എച്ച്.എസ്.എസില്‍നിന്ന് 96 ശതമാനം മാര്‍ക്കുമായാണ് പ്ളസ് ടു വിജയിച്ചത്. പത്തിലും എല്ലാവിഷയത്തിലും എ പ്ളസും ലഭിച്ചിരുന്നു. ഈ നേട്ടങ്ങള്‍ക്കെല്ലാം ദൈവത്തിന് അകമഴിഞ്ഞ് നന്ദി പറയുകയാണ് ഹാനിയ.
ഒപ്പം തനിക്ക് പ്രചോദനമേകിയ വല്യുപ്പക്ക് സ്മൃതിനാശം ബാധിച്ചതിനാല്‍ ഈ നേട്ടങ്ങളൊന്നും അറിയാനാകുന്നില്ളെന്ന സങ്കടവുമുണ്ട്.
മദ്രാസ് ഐ..ടിയില്‍ പ്രവേശം ലഭിക്കുമെങ്കിലും ഐസറിന്‍െറ പുണെ കാമ്പസില്‍ തുടര്‍ന്ന് പഠിക്കാനാണ് ആഗ്രഹം.
ഹാദി അലി, ഹനീന്‍ അലി, ഹാഷിം അലി എന്നിവരാണ് സഹോദരങ്ങള്‍.

No comments:

Post a Comment