അമ്പതുവര്‍ഷത്തെ
ഇടവേളയ്ക്കു്ശേഷം ഒത്തുച്ചേരലിന്റെ
നിര്‍വൃതിയില്‍ പഴയ
പത്താംക്ലാസുകാര്‍
പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഗമങ്ങള്‍
ഇന്നൊരുപുതുവാര്‍ത്തയല്ല.ലാല്‍ജോസ്
സംവിധാനം ചെയ്ത ക്ലാസ് മേറ്റ്
എന്ന സിനിമയ്ക്ക് ശേഷം
മലയാളികള്‍ ഏറെ ഏറ്റെടുത്ത
ഒരു സംഭവമാണ് പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഗമങ്ങള്‍.എന്നാല്‍
ഇന്ന് മങ്കടയില്‍ ഒത്തുച്ചേര്‍ന്ന
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
പ്രായംകൊണ്ട് കാലത്തെ
പിന്നിലാക്കി യവരാണ്.മങ്കട
ഗവ:ഹൈസ്ക്കൂളിലെ
അഞ്ചാമത്തെ എസ്.എസ്.എല്‍.സി
ബാച്ചും 1963-64കാലത്തെ
പതിനഞ്ചാം വയസുക്കാരുമായ
നാല്പതിലധികംപൂര്‍വ്വ
വിദ്യാര്‍ത്ഥികളാണ് ഇന്നു
സംഗമത്തിനെത്തിയിട്ടുള്ളത്.ഒപ്പം
അവരെ പഠിപ്പിച്ച അഞ്ച്
അധ്യാപകരെയും വേദിയിലെത്തിക്കാനായി.അനുഭവങ്ങള്‍
പങ്കുവെയ്ക്കാനും പരിചയങ്ങള്‍
പുതുക്കാനും തങ്ങളോപ്പംചേരാനാവാതെ
കാലയവനികയിലേക്ക് പോയവര്‍ക്ക്
അനുശോചനം രേഖപ്പെടുത്താനും
അവര്‍ അവസരങ്ങള്‍ കണ്ടെത്തി.മങ്കട
എല്‍.പി.സ്കൂളിന്റെ
എസ്.എം.സി
കമ്മിറ്റിക്കായി എത്തിയ
ശ്രീ.ഉമ്മര്‍തയ്യില്‍
(ഞങ്ങള്‍
ഉമ്മറാക്ക എന്നുവിളിയ്ക്കും)നിന്നാണ്
പൂര്‍വ്വ വിദ്യാര്‍ത്ഥി
സംഗമത്തെ കുറിച്ചറിഞ്ഞത്
.അപ്പോള്‍തന്നെ
നാളെ ഞാനുംകൂടിവരുന്നതില്‍
എന്തെങ്കിലും വിഷമമുണ്ടോ
എന്നു ചോദിച്ചപ്പോള്‍ ഇതിന്റെ
സംഘാടകരിലൊരാളായ അദ്ദേഹം
സന്തോഷത്തോടെ ക്ഷണിക്കുകയാണ്
ചെയ്തത്.അങ്ങിനെയാണ്
ഒക്ടോബര്‍ 19
ഞായര്‍
രാവിലെ പത്തുമണിക്ക് മങ്കട
ജി.എല്‍.പി
സ്കൂളിലെത്തിയത്.
പ്രാര്‍ത്ഥനയോടെ
ആരംഭിച്ച കൂട്ടായ്മക്ക്
ശ്രീ.ദിവാകരന്‍
സ്വാഗതം ആശംസിച്ചു.തുടര്‍ന്ന്
ശ്രീ.ഉമ്മര്‍തയ്യില്‍
അധ്യക്ഷ പ്രസംഗം നടത്തി.തങ്ങളുടെ
അധ്യാപകരെ പൊന്നാട അണിയിച്ച്
ആദരിച്ചു.പിന്നീട്
അധ്യാപകരുടെ അനുഭവങ്ങളാണ്
പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി
പങ്കുവെച്ചത്.ഇപ്പോള്‍
പെരിന്തല്‍മണ്ണയില്‍
താമസിക്കുന്ന ശ്രീ.അബ്ദുല്‍
റസാക്ക് മാസ്റ്റര്‍ പി.ഇ.ടി
അധ്യാപകനായിരുന്നു.ക്ലാസില്‍
തനിക്കുണ്ടായ അനുഭവങ്ങള്‍
നര്‍മ്മത്തോടെയാണ് സാര്‍
അവതരിപ്പിച്ചത്.തുടര്‍ന്ന്
മലയാളം അധ്യാപകനായിരുന്ന
ശ്രീ.പൊതുവാള്‍
മാസ്റ്ററാണ് സംസാരിച്ചത്.അദ്ദേഹം
തൃശ്ശൂര്‍ ജില്ലയിലെ
ഇരിങ്ങാലകുടയില്‍ നിന്നാണ്
ഈ സംഗമത്തിനായി
എത്തിയത്.മങ്കടഹൈസ്ക്കൂളിലേക്ക്
എത്തിയതും അതിനുമുമ്പ്
രാമനാട്ടുക്കരയിലെ ആശ്രമം
സ്കൂളില്‍ കുഞ്ഞുണ്ണി മാഷോടൊത്തു
പ്രവര്‍ത്തിച്ച അനുഭവങ്ങളും
മങ്കട ഹൈസ്ക്കൂളിലെ ഒരധ്യാപകന്‍
എന്ന നിലയില്‍ അനുഭവപ്പെട്ടതും
എല്ലാ അല്പം വിശദമായിതന്നെ
പഴയകുട്ടികളുമായി പങ്കുവെച്ചു.നിലവില്‍
നാട്ടില്‍ ഒരു മലയാളം അധ്യാപകന്റെ
സേവനം കാവ്യകേളി എന്ന
കലാരൂപത്തിനായി നീക്കിവെച്ചതും
വി.കെ
ശ്രീരാമന്റെ വേറിട്ടൊരാള്‍
എന്ന ചാനല്‍ പരിപാടിയിലൂടെ
സമൂഹത്തിന്റെ മുന്നിലേക്കെത്തിയതും
വായനാശാലപ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തുനടത്തുന്നതുമെല്ലാം
ഇപ്പോഴും സംതൃപ്തമായ ഒരു
ജീവിതം തനിക്ക്പ്രധാനം
ചെയ്യുന്നു എന്നാതാണ് തന്റെ
വിദ്യാര്‍ത്ഥികള്‍ക്കായി
അദ്ദേഹം നല്കിയ ഉപദേശം.പിന്നീട്
കദീജ ടീച്ചറും കമലാവതി ടീച്ചറും
കല്ല്യാണികുട്ടി ടീച്ചറും
സംസാരിച്ചു.
പൂര്‍വ്വ
വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍
അയവിറക്കി.സമൂഹത്തില്‍
ഉന്നതങ്ങളില്‍ എത്തിയവരും
നാട്ടിലുള്ളവരുമായി എത്തിയ
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
എല്ലാവരും സൗഹൃദങ്ങള്‍
പുതുക്കി.
പി.അംബുജാക്ഷി,വി.നഫീസ,
പി.പി.ശ്രീദേവി,
കെ.കെ.സരോജിനി,
കെ.എം.ലീല,
കെ.പി.ലീല,
എം.മറിയം,
ഇന്ദിര,
ശാന്തകുമാരി,
മാധവിക്കുട്ടി,
ഗ്രേസിതോമസ്,
ടി.എമജീദ്,
എ.സൈതലവി,
സി.കുഞ്ഞയമു,ടി.ടി.മുഹമ്മദ്,
എം.കെ.കുഞ്ഞുണ്ണി,
ശൂലപാണിവാരിയര്‍,
പി.എ.മുഹമ്മദ്,
എം.ഗണപതി,
ഉമ്മര്‍തയ്യില്‍,
ബാലഗോപാലന്‍,
വി.രാജഗോപാലന്‍,
എ.വേണുഗോപാലന്‍,
കെ.കെ.പ്രഭാകരന്‍നായര്‍.
പി.രാമനാഥന്‍
,ദിവാകരന്‍,
കുട്ടിശങ്കരന്‍,
എം.വി.മുഹമ്മദലി,
എം.ടി.രാമചന്ദ്രന്‍
,എം.കേശവന്‍,
കൃഷ്ണന്‍,
എസ്.കെ.രാധാകൃഷ്ണന്‍,
എസ്.എം.ഉസ്മാന്‍,രാധാകുമാരി,സരോജിനി,ടി.ശിവശങ്കരന്‍,അബ്രഹാം,
മോഹന്‍ദാസ്.കെ,എം.എന്‍.രാമനാഥന്‍,സുഭദ്ര,വസന്ത,മുഹമ്മദ്.ബി,
വേലായുധന്‍,ഇന്ദുമതി,എം.വി.ലീലാവതി.......തുടങ്ങിയവരാണ്
ഈ കൂട്ടായ്മയിലുള്ളത്.
ഈ
കൂട്ടായ്മയില്‍ നിന്നും
എന്നേക്കുമായി
യാത്രയായവര്‍:ടി.ഗോപാലകൃഷ്ണന്‍,രാജകുമാരന്‍,
എം.ഹുസൈന്‍,
ഇ.കുട്ടന്‍,വി.മുഹമ്മദലി,സി.കോമളം,പി.രാമചന്ദ്രന്‍
എന്നിവരാണ്.
പഴയതലമുറയെ
അടുത്തുകാണാനും അവരുടെ
അനുഭവങ്ങള്‍ നേരിട്ടറിയാനും
കഴിഞ്ഞത് ഒരു ഭാഗ്യമായിഞാന്‍
കരുതുന്നു.എത്താന്‍
കഴിയാതിരുന്നവര്‍,അസുഖമായവര്‍,പ്രയാസങ്ങള്‍
അനുഭവിക്കുന്നവര്‍ എല്ലാവര്‍ക്കുമായി
ഇത്തരംകൂട്ടായ്മകള്‍
ആശ്വാസമാകട്ടെയെന്നും
മങ്കടയുടെ ചരിത്രത്തില്‍
ആദ്യത്തെ സംരഭത്തിന് മങ്കട
ഓണ്‍ലൈനിന്റെ എല്ലാഭാവുകങ്ങളും
നേരുന്നു.
മുഹമ്മദ്
ഇഖ്ബാല്‍.പി
www.mankadaonline.blogspot.in