കുരങ്ങന്‍ചോല
ഇന്നലെ
രാവിലെ വീട്ടിലെ വാഴ തൈകള്‍ക്ക്
വളമിട്ടുകൊണ്ടിരിക്കുന്ന
സമയത്താണ് മങ്കടയിലെ മാധ്യമം
ദിനപത്രത്തിന്റെ ലേഖകന്‍
മുനീര്‍ മങ്കട വിളിക്കുന്നത്.മങ്കടയുടെ
ഉള്‍പ്രദേശത്തുള്ള നല്ല ഒരു
വ്യൂ പോയിന്റുണ്ട് ഒന്ന്
പോയിനോക്കിയാലോന്ന് .പിന്നെ
ഒന്നും ആലോചിച്ചില്ല.പത്തുമിനുട്ടിനുള്ളില്‍
മങ്കട ടൗണിലെത്തി.
രണ്ടുപേരും
കൂടി വേരുംപുലാക്കല്‍ വഴി
മുക്കില്‍ ചേരിയത്തു നിന്നു
മൂന്ന് കിലോമീറ്റര്‍
ഉള്ളിലോട്ടുപോയി കുരങ്ങന്‍ചോലയെന്ന
മിനി ഊട്ടിയിലെത്തി.ശരിയ്ക്കും
വനത്തിലൂടെയുള്ള യാത്രാനുഭവം.അവിടെയുള്ള
പ്രകൃതിഭംഗി കൂറേസമയം
ആസ്വദിച്ചു.കുറെ
ഫോട്ടോകള്‍ എടുത്തു.മൂനീര്‍
ഇന്ന് മാധ്യമം
പത്രത്തിലിട്ടിരിയ്ക്കുന്നു.എനിക്ക്
മറ്റൊരു രീതിയിലാണ് ഈ വാര്‍ത്തയെ
സമീപിക്കാന്‍ തോന്നുന്നത്.
അമ്യൂസ്
മെന്റ് പാര്‍ക്കുകളും
ജലകേളികളുംമൊക്കെ തേടിപോകുന്ന
എന്റെ നാട്ടുകാരെങ്കിലും
കുറച്ചുസമയം കുടുംബത്തെയും
കൂട്ടി ഇവിടെ വന്നിരുന്നാല്‍
ഉണ്ടാകാവുന്ന ലാഭം
വളരെയധികമായിരിയ്ക്കും കാരണം
പ്രകൃതിയെ അറിയാനുള്ള ഒരു
മനസ്സ് കുരുന്നിലെ
കുട്ടികള്‍ക്കുണ്ടാകുന്നത്
വിദ്യാലയങ്ങളില്‍ നിന്നല്ല
.എന്തായാലും
എന്റെ മനസ്സു നിറഞ്ഞു.സന്ദര്‍ശിക്കാന്‍
താല്പര്യമുള്ളവര്‍
മങ്കട-വേരുംപുലാക്കല്‍-മുക്കില്‍ചേരിയം
റോഡ്-
പന്തലൂര്‍
മലറോഡിലൂടെ മുന്നോട്ടുപോയാല്‍
സ്ഥലത്തു എത്താവുന്നതാണ്.
No comments:
Post a Comment