flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Wednesday, 31 December 2014

new year wishes





 ഒരു വര്‍ഷംകൂടിയാത്രപറയുന്നു.പുതിയ വര്‍ഷം കടന്നുവരുന്നു.പകലുംരാത്രിയുംപോലെ.മങ്കട എന്ന ഗ്രാമത്തിന്റെ അറിഞ്ഞതും അറിയാതെപോയതുമായ ചരിത്രവും വര്‍ത്തമാനവും വിവേചനരഹിതമായി പക്ഷങ്ങളില്ലാതെ ഡിജിറ്റല്‍ലോകത്തേക്കു കൊണ്ടുവരാനുള്ള ഒരു എളിയശ്രമത്തിലായിരുന്നു മങ്കട ഓണ്‍ലൈന്‍.കുറെ വായനക്കാരും, അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞവരും ഉണ്ടായിരുന്നു.എല്ലാവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.പുതുവത്സരാശംസകള്‍
                                                  ഇഖ്ബാല്‍ മങ്കട

Tuesday, 30 December 2014

ഡിസംബര്‍ 31 ഹംസതയ്യില്‍ അനുസ്മരണം

ഡിസംബര്‍ 31 ഹംസതയ്യില്‍ അനുസ്മരണം
ഓര്‍മ്മകളില്‍ ഹംസ തയ്യില്‍
1999 ഡിസംബര്‍ 30  വ്യാഴം  മങ്കടക്കാര്‍ക്ക് കറുത്ത ദിവസമായിരുന്നു.അന്നാണ് ഹംസ തയ്യില്‍ മങ്കടയോട് വിടപറഞ്ഞത്.
തയ്യില്‍ അബ്ദുറഹിമാന്‍ ഹാജിയുടെയും മറിയുമ്മ ഹജ്ജുമ്മയുടെയും രണ്ടാമത്തെ പുത്രനായി ഹംസ തയ്യില്‍ ജനിച്ചു.മങ്കട ഹൈസ്ക്കൂളിലും ഫാറൂക്ക്കോളേജിലുമായിരുന്നു വിദ്യാഭ്യാസം.ഗ്വാളിയോറില്‍ നിന്നും എം.പി.എഡ് റാങ്കോടെ പാസ്സായി.തിരൂര്‍ക്കാട് ഹൈസ്ക്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി  ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് തവന്നൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പട്ടാമ്പി ഗവ:സംസ്കൃത കോളേജിലും പെരിന്തല്‍മണ്ണ ഗവ:കോളേജിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയരക്ടറായി.തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ മാനവശേഷി വികസന വകുപ്പിന്റെ കീഴിലുള്ള നെഹൃയുവ കേന്ദ്രയുടെ കോര്‍ഡിനേറ്ററായിചുമതലയേറ്റു.ഇടുക്കിയിലുംപാലക്കാട്ടും മലപ്പുറത്തുംകോര്‍ഡിനേറ്റര്‍ പദവിയില്‍ സേവനമനുഷ്ടിച്ചു.മലപ്പുറം ആസ്ഥാനമായി കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും സംയുക്ത ചുമതലയുള്ള റീജ്യണല്‍ കോര്‍ഡിനേറ്ററായത് 1987ലാണ്. കര്‍ണാടകയുടെ കോര്‍ഡിനേറ്ററായിചുമതല വഹിച്ചിട്ടുണ്ട്.1999ജൂലൈ മാസത്തിലാണ് തമിഴ് നാട്,പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ പരിധിയായ സോണല്‍ ഡയരക്ടറായത്.

യുവജനക്ഷേമ രംഗത്ത് പതിനഞ്ച് വര്‍ത്തോളം കേന്ദ്രസര്‍ക്കാര്‍ നിയമിച്ച എല്ലാ ദേശീയ യുവജന നയരൂപീകരണ സമിതികളിലും അംഗമായ ഹംസതയ്യില്‍  കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ യുവജന കാര്യ ഏകോപന സമിതിയുടെ ഏഷ്യാപസഫിക് മേഖല സെക്രട്ടറിയായിരുന്നു.

ബി.എസ്സിക്ക് പഠിക്കുമ്പോള്‍ഫാറൂക്ക് കോളേജ് ഫുട്ബോള്‍ ടീം ക്യാപറ്റനായിരുന്നു.1976 ലാണ് നെഹൃയുവ കേന്ദ്രയുടെ ഇടുക്കി ജില്ലാ യൂത്ത് കോര്‍ഡിനേറ്ററായത്.
കെയ്റോയില്‍ നടന്ന U.Nജനസംഖ്യാ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി.സോവിയറ്റ് യൂണിയനില്‍ നടന്ന യുവജന ഫെസ്റ്റിവെല്ലില്‍ ഇന്ത്യയില്‍നിന്നുള്ള സംഘത്തിന്റെ തലവനായിരുന്നു.ശ്രീലങ്കയിലും മലേഷ്യയിലും ഇന്ത്യന്‍ സംഘവുമായി പങ്കെടുത്തു.വിവിധ രാഷ്ടങ്ങളില്‍ നിന്നായി 35 പേര്‍ പങ്കെടുത്ത ചണ്ഢിഗഡ് കോമണ്‍വെല്‍ത്ത് ടൂത്ത് പ്രോഗ്രാം കോഴ്സില്‍ റാങ്ക് നേടി.മലപ്പുറം യൂത്ത് കോര്‍ഡിനേറ്റര്‍ ആയിരിക്കെ രാജ്യത്തെ മികച്ച കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഭൂവനേശ്വര്‍ ദേശീയ അവാര്‍ഡ് ഹംസ തയ്യിലിനെ തേടിയെത്തി.1984,1991വര്‍ഷങ്ങളില്‍ മലപ്പുറത്ത് നടന്ന ഭാരതോത്സവങ്ങള്‍ ഹംസ തയ്യിലിന്റെ സംഘാടക മികവിന്റെ മികച്ച ഉദാഹരണങ്ങളാണ്.മികച്ച പ്രഭാഷകനായിരുന്ന ഹംസ തയ്യില്‍ ഒരു പക്ഷേ കേരളത്തല്‍ ഏറ്റവും കൂടുതല്‍ വേദികള്‍ പങ്കിട്ട ഉദ്യോഗസ്ഥനായിരുന്നു.1991ല്‍ ഡല്‍ഹിയില്‍ നടന്നയൂത്ത് ടൂറിസം അന്താരാഷ്ട്ര സമ്മേളനത്തിലും 1993ല്‍ ബാംഗ്ളൂരില്‍ നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലും 1998ലെ ചെന്നൈയില്‍ നടന്ന ദേശീയ യുവജോത്സവങ്ങളിലും ഹംസ തയ്യില്‍ തിളങ്ങി.

 ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും മങ്കടയുടെ ഓരോ തുടിപ്പിലും നിറഞ്ഞുനില്‍ക്കാന്‍ ഹംസ തയ്യിലിനായിരുന്നു.മങ്കട മഹല്‍ ജമാഅത്തിലും ദീര്‍ഘകാലം മങ്കട ഓര്‍ഫനേജ് പ്രസിഡന്റുമായിരുന്നു.കെ.എന്‍.എം മെമ്പറും M.E.S യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റുമായിരുന്നു. M.E.S ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു.മങ്കട അറബിക് കോളേജ് കമ്മിറ്റി അംഗമായിരുന്നു.മങ്കട ഹൈസ്ക്കൂളിന് നെഹൃസെന്റിനറി സ്റ്റേഡിയം നിര്‍മ്മിച്ചത്  ഹംസ തയ്യിലിന്റെ ശ്രമഫലമാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മങ്കട മാണിക്യേടത്ത് ശിവക്ഷേത്രത്തിന് 80സെന്റ് സ്ഥലവും ക്ഷേത്രാവശിഷ്ടങ്ങളും തന്റെ ഉമ്മയുടെ സ്വത്തിന്റെ ഓഹരിയിലുള്‍പ്പെട്ടപ്പോള്‍ അത് തദ്ദേശീയരായ ഹിന്ദു സഹോദരന്‍മാര്‍ക്ക് കൈമാറുന്നതിന് മുന്‍കയ്യെടുത്തത് ഹംസ തയ്യിലായിരുന്നു.ഇന്ത്യന്‍ പാര്‍ലിമെന്റില്‍പോലും ഇത് പരാമര്‍ശിക്കപ്പെട്ടു.

1999 ഡിസംബര്‍ 30 ന് വ്യാഴാഴ്ച്ച,മങ്കടയില്‍ നിന്നും ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ ഹംസതയ്യില്‍ അന്തരിച്ചു.ചെന്നൈയിലെ താമസസ്ഥലമായ കില്‍പാക്കിലെ ഫ്ലാറ്റില്‍ നിന്നും ഡിസംബര്‍ 27ന് താഴെക്ക് വീണ് അപ്പോളോ ആശുപത്രിയില്‍ ചിക്ത്സയിലായിരുന്നു അദ്ദേഹം.തിരക്കേറിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഭോപ്പാലില്‍ വെച്ച് മലേറിയ പിടിച്ച് യാത്ര മതിയാക്കി ചെന്നൈ എത്തിയതായിരുന്നു.വിശ്രമത്തിനായി മങ്കടയിലേക്ക് വരാന്‍ കാത്തിരുന്ന സമയത്തായിരുന്നു മരണം അദ്ദേഹത്തെ കൂട്ടികെണ്ടുപോയത്.ഓരോ യുവജന കൂട്ടായ്മക്കും എന്നും മാര്‍ഗ്ഗദര്‍ശ്ശിയായിരുന്ന ഹംസതയ്യില്‍ ഓര്‍മ്മയായിട്ട് പതിമൂന്ന് വര്‍ഷം പിന്നിടുമ്പോഴും മങ്കടയുടെ ചരിത്രത്തില്‍ ഒരു അവിഭാജ്യ ഘടമായി നിലനില്‍ക്കുന്നു.ബ്ലോഗിന്റെ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.

ബി.എസ്.എന്‍.എല്‍


ബി.എസ്.എന്‍.എല്‍ എന്ന സ്ഥാപനം എങ്ങിനെ നന്നാവും?



മങ്കടയി കെ.എസ്..ബി സബ് സെക്ടഷനിലെ മുരുകന്‍ എന്ന ലൈന്‍മാന്റെ ആത്മാര്‍ത്ഥ സേവനത്തെക്കുറിച്ചും അദ്ദേഹത്തെപ്പോലെയുള്ളവരാണ് കെ.എസ്.,ബി എന്ന സ്ഥാപനത്തിനു വേണ്ടതെന്നും ഒരനുഭവത്തിന്റെ വെളിച്ചത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ ഞാന്‍ ഇട്ടിരുന്നു.എന്നാല്‍ ഇക്കഴിഞ്ഞ ക്രിസ്തുമസ് വെക്കേഷന്‍ക്കാലത്ത് ഇതിനു വിരുദ്ധമായ ഒരനുഭവം എനിക്കുണ്ടായി.ഇവിടെ കെ.എസ്..ബി പകരം ബി.എസ്.എന്‍.എല്‍ എന്നതു മാത്രമാണ് മാറ്റം.എന്റെ സഹോദരന്റെ വീട്ടിലെ ലാന്‍ഡ്ഫോണ്‍ കേടുവരികയും ശരിയായരീതിയില്‍ പരാതി നല്കുകയും ചെയ്തു.കുറെ ദിവസങ്ങള്‍ക്കുശേഷം ഓഫീസില്‍പോയി അന്വേഷിച്ചപ്പോള്‍ ഇന്നു വരും എന്നു പറഞ്ഞ് അവരെ തിരിച്ചയച്ചു.ആ ദിവസം മുഴുവനും ലൈന്‍മാന്റെ വരവുംകാത്തിരുന്ന സഹോദരന്റെ ഭാര്യ ക്രിസ്തുമസ് വെക്കേഷനായതിനാല്‍ ,ലൈന്‍മാന്‍ വരികയാണെങ്കില്‍ വീടുതുറന്നുകൊടുക്കണമെന്ന് എന്നോട് പറഞ്ഞ് അവരുടെ വീട്ടില്‍പോയി.ഡിസംബര്‍ 24 ന് രാവിലെ 11.30 ആയപ്പോള്‍ ഭാരത്ഗ്യാസ് ഏജന്‍സിയുടെ ഗ്യാസ്ഡെലിവറി വാഹനം വരികയും അയല്‍വാസികളും ഞാനുള്‍പ്പെടെയുള്ളവരും ഗ്യാസ് സിലിണ്ടര്‍മാറ്റുന്ന തിരക്കിലായ സമയം നമ്മുടെ ബി.എസ്.എന്‍.എല്‍ ലൈന്‍മാന്‍ എന്ന കഥാപാത്രം ഒരു ബൈക്കില്‍ വീടിനു മുന്നില്‍ 11.40നു ലാന്‍ഡ് ചെയ്തു.അദ്ദേഹത്തെ കണ്ടമാത്രയില്‍ ഞാന്‍ സ്വാഭാവികരീതിയില്‍ ഒരുമിനുട്ട് ഇപ്പോള്‍ വരാം എന്നു പറഞ്ഞ് സിലിണ്ടറിനുള്ള പൈസ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ കഥാപാത്രം ഒരു മറുപടിയും പറയാതെ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു തിരികെപോകാന്‍ തുടങ്ങി.കാര്യം പെട്ടെന്നു പിടികിട്ടാതെ ഒന്നു അന്ധാളിച്ചുപോയ ഞാന്‍ ബൈക്കിനു പിറകേ ഓടി അയാളെ കൈക്കാട്ടി വിളിച്ചു നിര്‍ത്തി കിതപ്പോടെ നിങ്ങള്‍ എന്തുപണിയാണു കാണിക്കുന്നതെന്നു ചോദിച്ചപ്പോള്‍ ,ടിയാന്‍ യാതൊരു കൂസലുംകൂടാത"ഞാന്‍ വന്നപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയാണ് എന്നു റിപ്പോര്‍ട്ട് ചെയ്യും നിങ്ങള്‍ക്കു എന്തുവേണമെങ്കിലും ചെയ്യാം ”എന്ന അല്പം ദാര്‍ഷ്ട്യത്തോടെ എന്നോട് പറഞ്ഞു.കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ടിയാന്‍ നില്കാതെ 11.45 ന് സ്ഥലം വിട്ടു.

എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഒരനുഭവം.പൊതുവെ പെട്ടെന്നുതന്നെ പ്രതികരിക്കുന്ന ഒരാളായതിനാല്‍ ഉടനെ തന്നെ ഒരു പരാതി എഴുതി തയ്യാറാക്കി സഹോദരന്റെ ഭാര്യയുടെ ഒപ്പും വാങ്ങി ഒരു മണിക്കൂറിനുള്ളില്‍തന്നെ മങ്കട ടെലിഫോണ്‍ എക്സ്ചേഞ്ചിലെത്തി ജെ.ടി.ഒ മുമ്പാകെ നടന്നകാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും പരാതിയില്‍ സൂചിപ്പിച്ചതുപോലെ ടെലിഫോണ്‍ അതോറിറ്റിമുഖേനയല്ല മാത്രമല്ല പരാതി മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദ്യേശിക്കുന്നതെന്നും സൂചിപ്പിച്ചപ്പോള്‍ എന്റെ മുന്നില്‍ വച്ചുതന്നെ ജെ.ടി.
ആ ലൈന്‍മാനുമായി ഫോണില്‍ സംസാരിക്കുകയും നിങ്ങള്‍ ആളുസ്ഥലത്തില്ലാന്നു പറഞ്ഞ വീട്ടുക്കാര്‍ നീണ്ട ഒരു പരാതിയുമായി ഇവിടെ ഇതാ വന്നിരിക്കുന്നു,ഉടനെ അവരുടെ പ്രശ്നം എന്താണെന്നു വെച്ചാല്‍ തീര്‍ത്തോളു എന്ന മുന്നറീപ്പോടെ ആ ഒഫീസര്‍ ഫോണ്‍സംഭാഷണം നിര്‍ത്തുകയുംചെയ്തു.ഞാന്‍ അവര്‍ക്ക് നന്ദി പറഞ്ഞു വീട്ടിലെത്തിയപ്പോഴെക്കും നമ്മുടെ പഴയ ലൈന്‍മാന്‍ ഒരു സഹായിയുമായി വീട്ടു പടിക്കലെത്തിയിരിക്കുന്നു.പത്തുമിനുട്ടുകൊണ്ടു പണിപൂര്‍ത്തിയാക്കി പോകാന്‍ നേരം ഞാന്‍ ചോദിച്ചു.വീട് ക്ലോസ്ചെയ്തിരിക്കുന്നു എന്നു റിപ്പോര്‍ട്ട് എഴുതാന്‍ പോയ ആളെങ്ങനെ വീണ്ടും ഇവിടെ എത്തി എന്നു ചോദിച്ചപ്പോള്‍ ഒരു മറുപടിപ്പോലും നല്കാന്‍ നില്കാതെ പോവുകയാണുണ്ടായത്,

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ കൊണ്ടാലും പഠിക്കില്ല.കാല്‍ച്ചോട്ടിലെ മണ്ണു് ദിനം പ്രതി ഒലിച്ചുകൊണ്ടിരിക്കുന്ന ഒരു' മഹാ'സ്ഥാപനമാണ് ബി.എസ്.എന്‍.എല്‍ .ലക്ഷകണക്കിനു കണക്ഷനുകളാണ് ബി.എസ്.എന്‍.എല്ലിനു നഷ്ടമായിട്ടുള്ളത് .ലാന്‍ഡ് ഫോണുകള്‍ ആളുകള്‍ എന്നേ ഉപേക്ഷിച്ചിരിക്കുന്നു.ആ സമയത്താണ് വെക്കേഷന്‍കാലം നോക്കി വീടുകളില്‍ ആളിലെന്ന ന്യായവുമായി ഇത്തരം വെള്ളാനകള്‍ വെറുതെ ശമ്പളവും കിമ്പളവുമായി സുഖിച്ചു ജീവിക്കുന്നത്.യുവജന സംഘടനകളുടെ നട്ടെല്ലുകള്‍ എന്നോ പണയം വെച്ചതിനാല്‍ ഇത്തരത്തിലുള്ള സാധനങ്ങള്‍ എല്ലാമേഖലയിലും ഉണ്ടാകും .പ്രതികരിക്കാന്‍ കഴിവോശേഷിയോ ഇല്ലാത്ത പാവം ജനങ്ങളെ ഈ കള്ളനാണയങ്ങള്‍ പറ്റിച്ചുകൊണ്ടെയിരിക്കുന്നു......
വാല്‍കഷ്ണം:കരയുന്ന കുട്ടിക്കേ പാലൊള്ളു......

Wednesday, 24 December 2014

ക്രിസ്തുമസ് -മങ്കടക്കാര്‍ക്ക് സങ്കടങ്ങളുടെ ഒരാണ്ട്


ക്രിസ്തുമസ് -മങ്കടക്കാര്‍ക്ക് സങ്കടങ്ങളുടെ ഒരാണ്ട്



ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിലാകുമ്പോള്‍ ഞങ്ങള്‍ മങ്കടക്കാര്‍ക്ക് ഈ വര്‍ഷത്തെ ക്രിസ്തുമസ് ദിനം സങ്കടങ്ങളുടെ ഒരാണ്ട് പൂര്‍ത്തിയാവുന്ന ദിവസമാണ്.കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് മങ്കട കരിമല കരിങ്കല്‍ കോറിയില്‍ മൂന്നു കുട്ടികളടക്കം നാലു ജീവനുകള്‍ പൊലിഞ്ഞത്.
മങ്കട കരിമല സ്വദേശി ആന്റണിയുടെ മക്കളായ സിനോ (9), ബിനോ (10), ആന്റണിയുടെ സഹോദരന്‍ ബേബിച്ചന്റെ മകന്‍ സിജോ (12), ഇവരുടെ മുത്തച്ഛന്‍ ദേവസ്യ(60) എന്നിവരാണ് മരിച്ചത്.ആന്റണിയുടെയും ബേബിച്ചന്റെയും  കുടുബത്തിന് എല്ലാ സഹിക്കാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കാനെ കഴിയൂ....മങ്കടഓണ്‍ലൈനിന്റെ സ്മരാണഞ്ജലി അര്‍പ്പിക്കുന്നു.