flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Tuesday, 30 December 2014

ബി.എസ്.എന്‍.എല്‍


ബി.എസ്.എന്‍.എല്‍ എന്ന സ്ഥാപനം എങ്ങിനെ നന്നാവും?



മങ്കടയി കെ.എസ്..ബി സബ് സെക്ടഷനിലെ മുരുകന്‍ എന്ന ലൈന്‍മാന്റെ ആത്മാര്‍ത്ഥ സേവനത്തെക്കുറിച്ചും അദ്ദേഹത്തെപ്പോലെയുള്ളവരാണ് കെ.എസ്.,ബി എന്ന സ്ഥാപനത്തിനു വേണ്ടതെന്നും ഒരനുഭവത്തിന്റെ വെളിച്ചത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ ഞാന്‍ ഇട്ടിരുന്നു.എന്നാല്‍ ഇക്കഴിഞ്ഞ ക്രിസ്തുമസ് വെക്കേഷന്‍ക്കാലത്ത് ഇതിനു വിരുദ്ധമായ ഒരനുഭവം എനിക്കുണ്ടായി.ഇവിടെ കെ.എസ്..ബി പകരം ബി.എസ്.എന്‍.എല്‍ എന്നതു മാത്രമാണ് മാറ്റം.എന്റെ സഹോദരന്റെ വീട്ടിലെ ലാന്‍ഡ്ഫോണ്‍ കേടുവരികയും ശരിയായരീതിയില്‍ പരാതി നല്കുകയും ചെയ്തു.കുറെ ദിവസങ്ങള്‍ക്കുശേഷം ഓഫീസില്‍പോയി അന്വേഷിച്ചപ്പോള്‍ ഇന്നു വരും എന്നു പറഞ്ഞ് അവരെ തിരിച്ചയച്ചു.ആ ദിവസം മുഴുവനും ലൈന്‍മാന്റെ വരവുംകാത്തിരുന്ന സഹോദരന്റെ ഭാര്യ ക്രിസ്തുമസ് വെക്കേഷനായതിനാല്‍ ,ലൈന്‍മാന്‍ വരികയാണെങ്കില്‍ വീടുതുറന്നുകൊടുക്കണമെന്ന് എന്നോട് പറഞ്ഞ് അവരുടെ വീട്ടില്‍പോയി.ഡിസംബര്‍ 24 ന് രാവിലെ 11.30 ആയപ്പോള്‍ ഭാരത്ഗ്യാസ് ഏജന്‍സിയുടെ ഗ്യാസ്ഡെലിവറി വാഹനം വരികയും അയല്‍വാസികളും ഞാനുള്‍പ്പെടെയുള്ളവരും ഗ്യാസ് സിലിണ്ടര്‍മാറ്റുന്ന തിരക്കിലായ സമയം നമ്മുടെ ബി.എസ്.എന്‍.എല്‍ ലൈന്‍മാന്‍ എന്ന കഥാപാത്രം ഒരു ബൈക്കില്‍ വീടിനു മുന്നില്‍ 11.40നു ലാന്‍ഡ് ചെയ്തു.അദ്ദേഹത്തെ കണ്ടമാത്രയില്‍ ഞാന്‍ സ്വാഭാവികരീതിയില്‍ ഒരുമിനുട്ട് ഇപ്പോള്‍ വരാം എന്നു പറഞ്ഞ് സിലിണ്ടറിനുള്ള പൈസ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ കഥാപാത്രം ഒരു മറുപടിയും പറയാതെ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു തിരികെപോകാന്‍ തുടങ്ങി.കാര്യം പെട്ടെന്നു പിടികിട്ടാതെ ഒന്നു അന്ധാളിച്ചുപോയ ഞാന്‍ ബൈക്കിനു പിറകേ ഓടി അയാളെ കൈക്കാട്ടി വിളിച്ചു നിര്‍ത്തി കിതപ്പോടെ നിങ്ങള്‍ എന്തുപണിയാണു കാണിക്കുന്നതെന്നു ചോദിച്ചപ്പോള്‍ ,ടിയാന്‍ യാതൊരു കൂസലുംകൂടാത"ഞാന്‍ വന്നപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയാണ് എന്നു റിപ്പോര്‍ട്ട് ചെയ്യും നിങ്ങള്‍ക്കു എന്തുവേണമെങ്കിലും ചെയ്യാം ”എന്ന അല്പം ദാര്‍ഷ്ട്യത്തോടെ എന്നോട് പറഞ്ഞു.കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ടിയാന്‍ നില്കാതെ 11.45 ന് സ്ഥലം വിട്ടു.

എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഒരനുഭവം.പൊതുവെ പെട്ടെന്നുതന്നെ പ്രതികരിക്കുന്ന ഒരാളായതിനാല്‍ ഉടനെ തന്നെ ഒരു പരാതി എഴുതി തയ്യാറാക്കി സഹോദരന്റെ ഭാര്യയുടെ ഒപ്പും വാങ്ങി ഒരു മണിക്കൂറിനുള്ളില്‍തന്നെ മങ്കട ടെലിഫോണ്‍ എക്സ്ചേഞ്ചിലെത്തി ജെ.ടി.ഒ മുമ്പാകെ നടന്നകാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും പരാതിയില്‍ സൂചിപ്പിച്ചതുപോലെ ടെലിഫോണ്‍ അതോറിറ്റിമുഖേനയല്ല മാത്രമല്ല പരാതി മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദ്യേശിക്കുന്നതെന്നും സൂചിപ്പിച്ചപ്പോള്‍ എന്റെ മുന്നില്‍ വച്ചുതന്നെ ജെ.ടി.
ആ ലൈന്‍മാനുമായി ഫോണില്‍ സംസാരിക്കുകയും നിങ്ങള്‍ ആളുസ്ഥലത്തില്ലാന്നു പറഞ്ഞ വീട്ടുക്കാര്‍ നീണ്ട ഒരു പരാതിയുമായി ഇവിടെ ഇതാ വന്നിരിക്കുന്നു,ഉടനെ അവരുടെ പ്രശ്നം എന്താണെന്നു വെച്ചാല്‍ തീര്‍ത്തോളു എന്ന മുന്നറീപ്പോടെ ആ ഒഫീസര്‍ ഫോണ്‍സംഭാഷണം നിര്‍ത്തുകയുംചെയ്തു.ഞാന്‍ അവര്‍ക്ക് നന്ദി പറഞ്ഞു വീട്ടിലെത്തിയപ്പോഴെക്കും നമ്മുടെ പഴയ ലൈന്‍മാന്‍ ഒരു സഹായിയുമായി വീട്ടു പടിക്കലെത്തിയിരിക്കുന്നു.പത്തുമിനുട്ടുകൊണ്ടു പണിപൂര്‍ത്തിയാക്കി പോകാന്‍ നേരം ഞാന്‍ ചോദിച്ചു.വീട് ക്ലോസ്ചെയ്തിരിക്കുന്നു എന്നു റിപ്പോര്‍ട്ട് എഴുതാന്‍ പോയ ആളെങ്ങനെ വീണ്ടും ഇവിടെ എത്തി എന്നു ചോദിച്ചപ്പോള്‍ ഒരു മറുപടിപ്പോലും നല്കാന്‍ നില്കാതെ പോവുകയാണുണ്ടായത്,

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ കൊണ്ടാലും പഠിക്കില്ല.കാല്‍ച്ചോട്ടിലെ മണ്ണു് ദിനം പ്രതി ഒലിച്ചുകൊണ്ടിരിക്കുന്ന ഒരു' മഹാ'സ്ഥാപനമാണ് ബി.എസ്.എന്‍.എല്‍ .ലക്ഷകണക്കിനു കണക്ഷനുകളാണ് ബി.എസ്.എന്‍.എല്ലിനു നഷ്ടമായിട്ടുള്ളത് .ലാന്‍ഡ് ഫോണുകള്‍ ആളുകള്‍ എന്നേ ഉപേക്ഷിച്ചിരിക്കുന്നു.ആ സമയത്താണ് വെക്കേഷന്‍കാലം നോക്കി വീടുകളില്‍ ആളിലെന്ന ന്യായവുമായി ഇത്തരം വെള്ളാനകള്‍ വെറുതെ ശമ്പളവും കിമ്പളവുമായി സുഖിച്ചു ജീവിക്കുന്നത്.യുവജന സംഘടനകളുടെ നട്ടെല്ലുകള്‍ എന്നോ പണയം വെച്ചതിനാല്‍ ഇത്തരത്തിലുള്ള സാധനങ്ങള്‍ എല്ലാമേഖലയിലും ഉണ്ടാകും .പ്രതികരിക്കാന്‍ കഴിവോശേഷിയോ ഇല്ലാത്ത പാവം ജനങ്ങളെ ഈ കള്ളനാണയങ്ങള്‍ പറ്റിച്ചുകൊണ്ടെയിരിക്കുന്നു......
വാല്‍കഷ്ണം:കരയുന്ന കുട്ടിക്കേ പാലൊള്ളു......

No comments:

Post a Comment