flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Tuesday, 30 December 2014

ഡിസംബര്‍ 31 ഹംസതയ്യില്‍ അനുസ്മരണം

ഡിസംബര്‍ 31 ഹംസതയ്യില്‍ അനുസ്മരണം
ഓര്‍മ്മകളില്‍ ഹംസ തയ്യില്‍
1999 ഡിസംബര്‍ 30  വ്യാഴം  മങ്കടക്കാര്‍ക്ക് കറുത്ത ദിവസമായിരുന്നു.അന്നാണ് ഹംസ തയ്യില്‍ മങ്കടയോട് വിടപറഞ്ഞത്.
തയ്യില്‍ അബ്ദുറഹിമാന്‍ ഹാജിയുടെയും മറിയുമ്മ ഹജ്ജുമ്മയുടെയും രണ്ടാമത്തെ പുത്രനായി ഹംസ തയ്യില്‍ ജനിച്ചു.മങ്കട ഹൈസ്ക്കൂളിലും ഫാറൂക്ക്കോളേജിലുമായിരുന്നു വിദ്യാഭ്യാസം.ഗ്വാളിയോറില്‍ നിന്നും എം.പി.എഡ് റാങ്കോടെ പാസ്സായി.തിരൂര്‍ക്കാട് ഹൈസ്ക്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി  ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് തവന്നൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പട്ടാമ്പി ഗവ:സംസ്കൃത കോളേജിലും പെരിന്തല്‍മണ്ണ ഗവ:കോളേജിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയരക്ടറായി.തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ മാനവശേഷി വികസന വകുപ്പിന്റെ കീഴിലുള്ള നെഹൃയുവ കേന്ദ്രയുടെ കോര്‍ഡിനേറ്ററായിചുമതലയേറ്റു.ഇടുക്കിയിലുംപാലക്കാട്ടും മലപ്പുറത്തുംകോര്‍ഡിനേറ്റര്‍ പദവിയില്‍ സേവനമനുഷ്ടിച്ചു.മലപ്പുറം ആസ്ഥാനമായി കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും സംയുക്ത ചുമതലയുള്ള റീജ്യണല്‍ കോര്‍ഡിനേറ്ററായത് 1987ലാണ്. കര്‍ണാടകയുടെ കോര്‍ഡിനേറ്ററായിചുമതല വഹിച്ചിട്ടുണ്ട്.1999ജൂലൈ മാസത്തിലാണ് തമിഴ് നാട്,പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ പരിധിയായ സോണല്‍ ഡയരക്ടറായത്.

യുവജനക്ഷേമ രംഗത്ത് പതിനഞ്ച് വര്‍ത്തോളം കേന്ദ്രസര്‍ക്കാര്‍ നിയമിച്ച എല്ലാ ദേശീയ യുവജന നയരൂപീകരണ സമിതികളിലും അംഗമായ ഹംസതയ്യില്‍  കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ യുവജന കാര്യ ഏകോപന സമിതിയുടെ ഏഷ്യാപസഫിക് മേഖല സെക്രട്ടറിയായിരുന്നു.

ബി.എസ്സിക്ക് പഠിക്കുമ്പോള്‍ഫാറൂക്ക് കോളേജ് ഫുട്ബോള്‍ ടീം ക്യാപറ്റനായിരുന്നു.1976 ലാണ് നെഹൃയുവ കേന്ദ്രയുടെ ഇടുക്കി ജില്ലാ യൂത്ത് കോര്‍ഡിനേറ്ററായത്.
കെയ്റോയില്‍ നടന്ന U.Nജനസംഖ്യാ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി.സോവിയറ്റ് യൂണിയനില്‍ നടന്ന യുവജന ഫെസ്റ്റിവെല്ലില്‍ ഇന്ത്യയില്‍നിന്നുള്ള സംഘത്തിന്റെ തലവനായിരുന്നു.ശ്രീലങ്കയിലും മലേഷ്യയിലും ഇന്ത്യന്‍ സംഘവുമായി പങ്കെടുത്തു.വിവിധ രാഷ്ടങ്ങളില്‍ നിന്നായി 35 പേര്‍ പങ്കെടുത്ത ചണ്ഢിഗഡ് കോമണ്‍വെല്‍ത്ത് ടൂത്ത് പ്രോഗ്രാം കോഴ്സില്‍ റാങ്ക് നേടി.മലപ്പുറം യൂത്ത് കോര്‍ഡിനേറ്റര്‍ ആയിരിക്കെ രാജ്യത്തെ മികച്ച കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഭൂവനേശ്വര്‍ ദേശീയ അവാര്‍ഡ് ഹംസ തയ്യിലിനെ തേടിയെത്തി.1984,1991വര്‍ഷങ്ങളില്‍ മലപ്പുറത്ത് നടന്ന ഭാരതോത്സവങ്ങള്‍ ഹംസ തയ്യിലിന്റെ സംഘാടക മികവിന്റെ മികച്ച ഉദാഹരണങ്ങളാണ്.മികച്ച പ്രഭാഷകനായിരുന്ന ഹംസ തയ്യില്‍ ഒരു പക്ഷേ കേരളത്തല്‍ ഏറ്റവും കൂടുതല്‍ വേദികള്‍ പങ്കിട്ട ഉദ്യോഗസ്ഥനായിരുന്നു.1991ല്‍ ഡല്‍ഹിയില്‍ നടന്നയൂത്ത് ടൂറിസം അന്താരാഷ്ട്ര സമ്മേളനത്തിലും 1993ല്‍ ബാംഗ്ളൂരില്‍ നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലും 1998ലെ ചെന്നൈയില്‍ നടന്ന ദേശീയ യുവജോത്സവങ്ങളിലും ഹംസ തയ്യില്‍ തിളങ്ങി.

 ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും മങ്കടയുടെ ഓരോ തുടിപ്പിലും നിറഞ്ഞുനില്‍ക്കാന്‍ ഹംസ തയ്യിലിനായിരുന്നു.മങ്കട മഹല്‍ ജമാഅത്തിലും ദീര്‍ഘകാലം മങ്കട ഓര്‍ഫനേജ് പ്രസിഡന്റുമായിരുന്നു.കെ.എന്‍.എം മെമ്പറും M.E.S യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റുമായിരുന്നു. M.E.S ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു.മങ്കട അറബിക് കോളേജ് കമ്മിറ്റി അംഗമായിരുന്നു.മങ്കട ഹൈസ്ക്കൂളിന് നെഹൃസെന്റിനറി സ്റ്റേഡിയം നിര്‍മ്മിച്ചത്  ഹംസ തയ്യിലിന്റെ ശ്രമഫലമാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മങ്കട മാണിക്യേടത്ത് ശിവക്ഷേത്രത്തിന് 80സെന്റ് സ്ഥലവും ക്ഷേത്രാവശിഷ്ടങ്ങളും തന്റെ ഉമ്മയുടെ സ്വത്തിന്റെ ഓഹരിയിലുള്‍പ്പെട്ടപ്പോള്‍ അത് തദ്ദേശീയരായ ഹിന്ദു സഹോദരന്‍മാര്‍ക്ക് കൈമാറുന്നതിന് മുന്‍കയ്യെടുത്തത് ഹംസ തയ്യിലായിരുന്നു.ഇന്ത്യന്‍ പാര്‍ലിമെന്റില്‍പോലും ഇത് പരാമര്‍ശിക്കപ്പെട്ടു.

1999 ഡിസംബര്‍ 30 ന് വ്യാഴാഴ്ച്ച,മങ്കടയില്‍ നിന്നും ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ ഹംസതയ്യില്‍ അന്തരിച്ചു.ചെന്നൈയിലെ താമസസ്ഥലമായ കില്‍പാക്കിലെ ഫ്ലാറ്റില്‍ നിന്നും ഡിസംബര്‍ 27ന് താഴെക്ക് വീണ് അപ്പോളോ ആശുപത്രിയില്‍ ചിക്ത്സയിലായിരുന്നു അദ്ദേഹം.തിരക്കേറിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഭോപ്പാലില്‍ വെച്ച് മലേറിയ പിടിച്ച് യാത്ര മതിയാക്കി ചെന്നൈ എത്തിയതായിരുന്നു.വിശ്രമത്തിനായി മങ്കടയിലേക്ക് വരാന്‍ കാത്തിരുന്ന സമയത്തായിരുന്നു മരണം അദ്ദേഹത്തെ കൂട്ടികെണ്ടുപോയത്.ഓരോ യുവജന കൂട്ടായ്മക്കും എന്നും മാര്‍ഗ്ഗദര്‍ശ്ശിയായിരുന്ന ഹംസതയ്യില്‍ ഓര്‍മ്മയായിട്ട് പതിമൂന്ന് വര്‍ഷം പിന്നിടുമ്പോഴും മങ്കടയുടെ ചരിത്രത്തില്‍ ഒരു അവിഭാജ്യ ഘടമായി നിലനില്‍ക്കുന്നു.ബ്ലോഗിന്റെ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.

No comments:

Post a Comment