സലാം
എലിക്കോട്ടില്‍
വായനയും
എഴുത്തും ഉപാസനയാക്കിയ
മങ്കടക്കാരന്‍
തയ്യാറാക്കിയത്
:ഇഖ്ബാല്‍
മങ്കട
|
ശ്രീ സലാം എലിക്കോട്ടിലിനോടൊപ്പം |
ഗ്രന്ഥശാല
പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന
ശ്രീ .പി.എന്‍
പണിക്കരുടെ സ്മരണ പുതുക്കുന്ന
ജൂണ്‍ 19
ന്
കേരളത്തിലെ വിദ്യാലയങ്ങളില്‍
വായനാദിനമായി ആചരിക്കുന്ന
ഘട്ടത്തില്‍ തന്നെ വായനയുടെയും
എഴുത്തിന്റെയും ലോകത്ത്
തന്റേതായ ഒരിടം കണ്ടെത്തിയ
മങ്കടയിലെ ശ്രീ.സലാം
എലിക്കോട്ടിലിനെ കുറിച്ച്
രേഖപ്പെടുത്താനായതില്‍
വളരെയധികം സന്തോഷിക്കുന്ന
ഒരാളാണു ഞാന്‍.കൃത്രിമമായി
ഉണ്ടാക്കിയെടുക്കുന്ന
പ്രശസ്തിയുടെയും പൊങ്ങച്ചത്തിന്റെയും
വര്‍ത്തമാന രീതികളെ പാടെ
അകറ്റി നിര്‍ത്തി,
പുറംലോകത്തോടു
ശ്രദ്ധയോടെ മാത്രം സംവദിക്കുന്ന
വേറിട്ടൊരു വ്യക്തിത്വത്തെയാണ്
ശ്രീ സലാം എലിക്കോട്ടിലില്‍
നമ്മുക്ക് കാണാനാവുക.
മലയാളത്തില്‍
വിവിധ പ്രസിദ്ധീകരണങ്ങളിലായി
ആയിരത്തിലധികം സൃഷ്ടികളും
ഇംഗ്ലീഷ്ഭാഷയില്‍ എട്ടു
പുസ്തകങ്ങളും മുപ്പതിലധികം
പ്രസിദ്ധീകരണങ്ങളിലായി
അറനൂറോളം രചനകളും പ്രസിദ്ധീകരിച്ച
ഒരു മങ്കടക്കാരന്‍ ഇവിടെ
ജീവിക്കുന്നുണ്ടെന്ന്
അറിയുമ്പോള്‍ അദ്ദേഹത്തെ
അറിയാതെ പോകുന്ന ഒരു തലമുറ
മങ്കടയില്‍ ഉണ്ടാവരുത് എന്ന
ലക്ഷ്യത്തോടെയാണ് ഈ കുറിപ്പ്
തയ്യാറാക്കാനുള്ള
ശ്രമത്തിലേര്‍പ്പെട്ടത്.
സലാം
എലിക്കോട്ടില്‍ എന്ന
എഴുത്തുക്കാരനെ കുറിച്ച്
പരമാവധി വിവരങ്ങള്‍ മങ്കട
ഓണ്‍ലൈനിനു വേണ്ടി ശേഖരിക്കുക
എന്ന ലക്ഷ്യത്തോടെയാണ് ഞാനും
മുനീര്‍ മങ്കടയും അദ്ദേഹത്തിന്റെ
വീട്ടിലെത്തിയത്.ദീപസ്തംഭം
എന്ന അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍
കയറി വിവരങ്ങള്‍ ശേഖരിക്കാന്‍
ശ്രമിച്ചിരുന്നുവെങ്കിലും
വ്യക്തിവിവരങ്ങളൊന്നും തന്നെ
ലഭ്യമായിരുന്നില്ല.ഇഷ്ട
വിനോദം വായനയും എഴുത്തും
തന്നെയായതിനാല്‍ ചര്‍ച്ചകള്‍
കേന്ദ്രീകരിച്ചത് സാഹിത്യത്തില്‍
തന്നെയായിരുന്നു .
ഡല്‍ഹിയില്‍
സേവനമനുഷ്ടിക്കുന്ന കാലത്ത്
ഖസാക്കിന്റെ ഇതിഹാസക്കാരന്‍
ഒ.വി
വിജയനുമായി വളരെ അടുപ്പം
പുലര്‍ത്തിയിരുന്നു.പ്രഭാതസവാരികളിലും
സായാഹ്നങ്ങളിലെ കൂട്ടായ്മകളിലും
ഒ.വി
വിജയനോടൊപ്പം സാഹിത്യചര്‍ച്ചകളില്‍
ഏര്‍പ്പെട്ടിരുന്നതും
മലയാളത്തിലെ പ്രമുഖ
എഴുത്തുക്കാരുമായി സംവദിക്കാനുള്ള
അവസരങ്ങള്‍ ലഭിച്ചിരുന്നതും
തന്റെ പരന്നവായനക്കും
എഴുത്തിനും പ്രചോദനമായതായി
ശ്രീ സലാം എലിക്കോട്ടില്‍
പറഞ്ഞു.
കേരള,കോഴിക്കോട്,അലിഗഢ്,ഉസ്മാനിയ,മദിരാശി
സര്‍വ്വകലാശാലകളില്‍ നിന്നും
MA,BL,Mphil,DPM,DJ
തുടങ്ങിയ
അക്കാദമിക നേട്ടങ്ങള്‍
കൈവരിച്ചശേഷം കേന്ദ്ര തൊഴില്‍
മന്ത്രാലയത്തില്‍ ഒന്നാംക്ലാസ്
ഗസറ്റഡ് പദവിയില്‍ പ്രവേശിച്ച്
ഡയരക്ടറായാണ് സേവനത്തില്‍
നിന്നും വിരമിച്ചത്.ഡല്‍ഹിക്കുപുറമേ
പത്തോളം സംസ്ഥാനങ്ങളിലും
യുറോപ്പിലും സേവനമനുഷ്ടിച്ചു.കേന്ദ്ര
ആഭ്യന്തരം,
വാര്‍ത്താവിനിമയം
,വിദ്യാഭ്യാസം(മാനവവിഭവം)
തുടങ്ങിയ
മന്ത്രാലയങ്ങളിലുംഇന്ത്യന്‍
നാവികസേന,ബി.എസ്.എന്‍.എല്‍,നഷണല്‍
ട്രെയിനിംഗ് അക്കാദമി തുടങ്ങിയ
സ്ഥാപനങ്ങളിലും
പ്രവര്‍ത്തിച്ചിട്ടുണ്ട്.മലയാളം,ഇംഗ്ലീഷ്,ഹിന്ദി
ഭാഷകളില്‍ നന്നായി പ്രസംഗിക്കാന്‍
കഴിയുന്ന ഇദ്ദേഹം നിരവധി
പ്രശസ്ത സ്ഥാപനങ്ങളില്‍
ക്ലാസുകള്‍ എടുത്തിട്ടുണ്ട്.
ഗാന്ധി
ഫിലിം സംവിധാനം ചെയ്ത റിച്ചാര്‍ഡ്
ആറ്റംബറോയെക്കുറിച്ച് ഒരു
കവര്‍സ്റ്റോറി തയ്യാറാക്കിയിട്ടുണ്ട്.ഈസ്റ്റ്
യുറോപ്യന്‍ സിനിമകളെകുറിച്ച്
നന്നായി എഴുതാന്‍ കഴിയുന്ന
ഒരാളാണ് ശ്രീ സലാം
എലിക്കോട്ടില്‍.കേരളത്തിലെ
ഇതര പത്രങ്ങളിലൊക്കെ കരിയര്‍
ഗൈഡന്‍സിനെകുറിച്ചുള്ള
പംക്തികള്‍ വരുന്നതിനുമുമ്പുതന്നെ
മാധ്യമം പത്രത്തില്‍ ഈ പംക്തി
ആരംഭിച്ചത് ശ്രീ.
സലാം
എലിക്കോട്ടിലിലുടെയായിരുന്നു.
എക്സ്റ്റേണല്‍
സ്കോളര്‍ഷിപ്പ് വിംഗില്‍
സേവനമനുഷ്ടിക്കുന്ന കാലത്ത്
വിദേശ സ്കോളര്‍ഷിപ്പുകളെ
പത്രമാധ്യമങ്ങിലൂടെ
വായനക്കാര്‍ക്ക്
പരിചയപ്പെടുത്തി.യൂറോപ്യന്‍
സേവനക്കാലത്ത്
ഇറ്റലി,ജര്‍മ്മനി,നെതര്‍ലാന്‍ഡ്
എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
SAM
ELCOT എന്ന
തൂലികനാമത്തിലാണ് ഇംഗ്ലീഷ്
ഭാഷയില്‍ വളരെയധികം കൃതികള്‍
രചിച്ചത്.Timeless
tales of nasrudheen,Classic tales from eternal east,Sufi to Zen
stories,immortal tales of mulla nasredheen,Ancient tales from eternal
east,if you thought തുടങ്ങിയവ
അതില്‍ ചിലതാണ്.
മരണം,മനസ്സറിയും
മൃഗം,കവണ,ലെനാര്‍ഡ്-1,ആന്റിപോഡ്
അങ്കില്‍പോഡ്,ലിവ്
ഇന്‍ റിലേഷന്‍ഷിപ്പ് ,സര്‍പ്പ
കന്യക,
ജനറേഷന്‍ഗ്യാപ്,
അഹങ്കാരം
തുടങ്ങിയ കൃതികളും ഇലക്ട്രോണിക്ക്
മാധ്യമത്തിലൂടെ
വായനക്കാരിലെത്തിയവയാണ്.സമീപകാലത്തായി
പുറത്തിറങ്ങിയ ജപ്പാനീസ്
സെന്‍കഥകള്‍ എന്ന പുസ്തകം
ഒലീവ് പബ്ലിക്കേഷനാണ്
പുറത്തിറക്കിയത്.അഫ്ഗാന്‍
ലോകകഥകള്‍ എന്ന പുസ്തകവും
ഒലീവ് പബ്ലിക്കേഷന്‍
പുറത്തിറക്കീട്ടുണ്ട്.
1950ല്‍
എലിക്കോട്ടില്‍ കുഞ്ഞിമമ്മു
ഹാജിയുടെയും പാത്തുമ്മടീച്ചറുടെയും
മകനായി മങ്കടയില്‍ ജനിച്ച
ശ്രീ സലാം എലിക്കോട്ടില്‍
നീണ്ടകാലത്തെ പ്രവാസത്തിനു
ശേഷം വിശ്രമജീവിതം മങ്കട
വേരുംപിലാക്കലിലുള്ള
എലിക്കോട്ടില്‍ വീട്ടില്‍
വായനയ്ക്കും എഴുത്തിനുമായി
നീക്കി വെച്ചിരിക്കുകയാണ്.ഭാര്യ
മലപ്പുറം ജില്ലാ പഞ്ചായത്ത്
മെമ്പര്‍ ശ്രീമതി പാത്തുമ്മക്കുട്ടി
ടീച്ചറാണ്.
സൂഫി
സൂക്തങ്ങളോടുള്ള അടങ്ങാത്ത
ആരാധന ഇദ്ദേഹത്തിന്റെ വരികളിലും
രേഖപ്പെടുത്തലുകളിലും
കാണാവുന്നതാണ്.സൂഫി
സൂക്തങ്ങള്‍ ജീവിത വിജയത്തിന്
എന്ന ലേബലില്‍ സോഷ്യല്‍
മീഡിയയില്‍ സജീവമാണ്.
“എല്ലാ
നന്മയും ആരംഭിക്കുന്നത്
ദൈവസ്മരണയില്‍ നിന്നാണ്.എല്ലാ
തിന്മകളും ഒടുങ്ങുന്നതും
ദൈവസ്മരണയില്‍ തന്നെ ” സൂഫി
സൂക്തം
-ഇഖ്ബാല്‍
മങ്കട