ഡോക്ടറേറ്റിന്റെ
നിറവില്‍ മങ്കട
ഡോ.മുഹമ്മദ്നൂറുല്‍
അമീന്‍,ഡോ.
വി.പി
അബ്ദുല്‍ കരീം,ഡോ.റീഷകാരളി
(തയ്യാറാക്കിയത്
:ഇഖ്ബാല്‍
മങ്കട)
ഡോ.റീഷ കാരളി |
മങ്കടക്കാരെ
സംബന്ധിച്ചിടത്തോളം അക്കാദമിക
നേട്ടംവളരെയധികം കൊയ്തെടുത്ത
ഒരു വര്‍ഷമാണിത്.ഈ
വര്‍ഷത്തിന്റെ തുടക്കത്തിലാണ്
മങ്കട ഗ്രാമപഞ്ചായത്തിലെ
കൂട്ടില്‍ പ്രദേശത്തുള്ള
മുഹമ്മദ് നൂറുല്‍ അമീന്‍
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍
നിന്നും അറബിക്കില്‍ ഡോക്ടറേറ്റ്
കരസ്ഥമാക്കിയത്.
കണ്ണൂര്‍
സര്‍വ്വകലാശാലയില്‍ നിന്ന്
അറബിക്കില്‍ആദ്യ ഡോക്ടറേറ്റ്
കരസ്ഥമാക്കിയ വ്യക്തി എന്ന
ഒരു നേട്ടവുംകൂടി തുന്നി
ചേര്‍ത്താണ് അമീന്‍ തന്റെ
വിജയം കരസ്ഥമാക്കിയത്.ഇതേ
സമയത്തുതന്നെ വെള്ളിലയിലെ
അബ്ദുല്‍ കരീം വി.പി
പൊളിറ്റിക്കല്‍ സയന്‍സിലും
ഡോക്ടറേറ്റ് കരസ്ഥമാക്കി.ഇങ്ങിനെ
ഇരട്ടിമധുരത്തില്‍ മങ്കട
ആസ്വദിച്ചു നില്‍ക്കുമ്പോഴാണ്
മറ്റൊരു റിക്കാര്‍ഡ് നേട്ടവുമായി
റീഷാ കാരളി വരുന്നത്.മങ്കടയില്‍
നിന്നും ഡോക്ടറേറ്റ്
കരസ്ഥമാക്കുന്ന ആദ്യവനിതയായി
മങ്കടയുടെ ചരിത്രത്തില്‍
ഇടംപിടിക്കുകയാണ് ഡോ.റീഷാ
കാരളി.
യു.ജി.സി.
ഫെല്ലോഷിപ്പോടുകൂടി
എജുക്കേഷനില്‍ കോഴിക്കോട്
സര്‍വ്വകലാശാലയില്‍ നിന്നും
ഡോക്റ്ററേറ്റ് നേടിയ റീഷ,
ബുദ്ധി
വൈകല്യമുള്ള കുട്ടികളുടെ
അധ്യാപകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍,
വെല്ലുവിളികള്‍,
അവ
തരണം ചെയ്യുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍,
കുട്ടികളോടുള്ള
അവരുടെ സമീപനം,
പഠന
രീതി ഇവയില്‍ ഊന്നിയുള്ളതായിരുന്നു
ഗവേഷണം.
മങ്കട കര്‍ക്കിടകത്ത് കാരള്ളി ഹൈദ്രുവിന്റെയും കുഞ്ഞായിഷയുടെയും മകള്‍. വിദ്യഭ്യാസ യോഗ്യത: M.Sc Botany, M.A. Sociology, M.Ed, Ph.D ഉന്നത വിദ്യാഭ്യാസം മുഴുവനും നേടിയതു കാലികറ്റ് സര്‍വ്വകലാശാല ക്യാമ്പസിലെ വിവിധ പഠന വകുപ്പുകളില്‍ നിന്നായിരുന്നു. ഇപ്പോള്‍ മലപ്പുറം ഗവ: ടി.ടി.ഐ.യില്‍ അധ്യാപികയായി ജോലി ചെയ്യുന്നു.വിദ്യാഭ്യാസ മേഖലയില്‍ മങ്കടയുടെ യശസ് ഉയര്‍ത്തിയ ഈ സുഹൃത്തുക്കള്‍ക്ക് മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍.
No comments:
Post a Comment