തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് : ജൂലൈ 15 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
തദ്ദേശസ്വയംഭരണ
പൊതുതെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും
വോട്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം, തെറ്റുതിരുത്തല്‍ എന്നിവയ്ക്ക്
അപേക്ഷിക്കുന്നതിനുമായുള്ള ഓണ്‍ലൈന്‍ സൗകര്യം ജൂലൈ 22 വൈകിട്ട് ആറ്
മണിമുതല്‍ നിലവില്‍ വരും. 2015 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ, ഇപ്പോള്‍
പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ജൂലൈ 15
വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ്
കമ്മിഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ്
കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച്
കരട് വോട്ടര്‍ പട്ടികയിന്‍മേലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും അതത്
തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക്
(ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റി സെക്രട്ടറി) സമര്‍പ്പിക്കണം. ഓണ്‍ലൈന്‍
അപേക്ഷ അയയ്ക്കുമ്പോള്‍ ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്യുന്നതിന്
സൗകര്യമുണ്ടായിരിക്കും. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാലുടന്‍
നേര്‍വിചാരണയ്ക്കുള്ള നോട്ടീസ് അപേക്ഷകന് ലഭിക്കും. ഇത് പ്രകാരം നിശ്ചിത
സ്ഥലത്തും തീയതിയിലും രേഖകള്‍ സഹിതം ഹാജരാകണം. ഓണ്‍ലൈനില്‍ ഫോട്ടോ അപ്‌ലോഡ്
ചെയ്യാത്തവര്‍ക്ക് അപ്പോള്‍ ഫോട്ടോ ഹാജരാക്കാം. ഓണ്‍ലൈന്‍ അപേക്ഷ അക്ഷയ
സെന്റര്‍ വഴിയും സമര്‍പ്പിക്കാം. ഇതിനായി അപേക്ഷയൊന്നിന് 20 രൂപ ഫീസ്
നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ കരട് വോട്ടര്‍ പട്ടികയില്‍ നിലവിലുള്ള
വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതും ഉള്‍പ്പെടുത്തുന്നതും സംബന്ധിച്ചുള്ള
മറ്റ് വോട്ടര്‍മാരുടെ ആക്ഷേപങ്ങള്‍ ഫോറം അഞ്ചില്‍ ബന്ധപ്പെട്ട ഇലക്ടറല്‍
രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ വേണം
സമര്‍പ്പിക്കേണ്ടത്. വാര്‍ഡ് പുനര്‍വിഭജനം നടക്കുന്ന തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പട്ടിക പുനര്‍വിഭജനം കഴിഞ്ഞാല്‍ പുനര്‍വിന്യസിക്കും.
പുനഃപ്രസിദ്ധീകരിക്കുന്ന പട്ടികയിലുള്ള പരാതികള്‍ പരിഹരിക്കാന്‍ സമയം
അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമായാണ് വോട്ടര്‍പട്ടികയുമായി
ബന്ധപ്പെട്ട ഇ-സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. നാഷണല്‍
ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി) കേരള ഘടകമാണ് ഇതിനാവശ്യമായ
സോഫ്റ്റ്‌വേര്‍ നിര്‍മ്മിച്ചത്.
No comments:
Post a Comment