ഡോ.
എ.പി.ജെ.
അബ്ദുള്‍
കലാമിന്റെ ജീവിതദര്‍ശനം
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതിയുടെ
വാര്‍ഷിക ദിനമായ ഓഗസ്റ്റ്
രണ്ട് അന്തരിച്ച മുന്‍
രാഷ്ട്രപതി എ.പി.ജെ.
അബ്ദുള്‍
കലാമിനോടുളള ആദരസൂചകമായി
അദ്ദേഹത്തിന്റെ അനുസ്മരണ
ദിനമായി സംസ്ഥാനത്തെ എല്ലാ
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
പദ്ധതി സ്‌കൂളുകളും
ആചരിക്കാന്‍തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തില്‍ മങ്കട
ഗവണ്‍മെന്റ് ഹൈസ്ക്കൂളിലും
പ്രവര്‍ത്തനങ്ങള്‍ ഇന്നു(ആഗസ്റ്റ്
2) നടന്നു.
രാവിലെ
എട്ടു മുതല്‍ ഡോ.
എ.പി.ജെ.
അബ്ദുള്‍
കലാമിന്റെ ജീവിതത്തില്‍
നിന്നു ഞാന്‍ എന്തു പഠിച്ചു
എന്ന വിഷയത്തില്‍ ഉപന്യാസ
മത്സരം,
അദ്ദേഹത്തിന്റെ
ജീവിതത്തെയും സംഭാവനകളെയും
അടിസ്ഥാനപ്പെടുത്തിയുളള
ക്വിസ് മത്സരം,
ഡോ.
എ.പി.ജെ.
അബ്ദുള്‍
കലാമിന്റെ ജീവിതദര്‍ശനം എന്ന
വിഷയത്തില്‍ പ്രഭാഷണം,
മുതലായവയും
സംഘടിപ്പിച്ചിരുന്നു.ഞാന്‍ ഇത് എഴുതാന്‍കാരണം ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ എന്നെയാണ് ഭാരവാഹികള്‍ ചുമതലപ്പെടുത്തിയത്.രാവിലെ ഒന്‍പത് മണിക്കായിരുന്നു എനിക്കുള്ള ചുമതല. എ.പി.ജെ. അബ്ദുള്‍ കലാം എന്ന പച്ചയായ മനുഷ്യനെ എനിക്കെന്നും ഇഷ്ടമായിരുന്നു.അദ്ദേത്തിന്റെ ജീവിതദര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കാനൊന്നും കഴിവുള്ള ആളുമല്ല ഞാന്‍.എന്നാലും ഒരു അധ്യാപകന്‍ എന്ന നിലയില്‍ കലാം എന്ന പ്രതിഭയുടെ മേന്മകള്‍ വായിച്ചും കേട്ടും എന്നിലുണ്ടാക്കിയ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെയ്ക്കാനായിട്ടാണ് എന്റെ മാതൃ വിദ്യാലയത്തില്‍ എത്തിയത്.വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ പഠിച്ച ക്ലാസ് മുറിയില്‍ ഒരധ്യാപകനായി ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരധ്യാപകന്റെ ജീവിത ദര്‍ശനത്തെക്കുറിച്ചു സംസാരിക്കാനായതിന്റെ സംതൃപ്തിയിലാണു ഞാനിന്ന്.കുട്ടികളോട് സംവദിക്കുന്നതിനായി അഗ്നിച്ചിറകുകള്‍ എന്ന കലാമിന്റെ ആത്മകഥയുടെ ഒരു കോപ്പി കയ്യില്‍ വെച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബാല്യവും വിദ്യാഭ്യാസകാലും ശാസ്ത്രലോകവും രാഷ്ട്രപതി യായ കലാമും കുട്ടികളോടൊത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സഹപ്രവര്‍ത്തകരുടെ വാക്കുകളില്‍ അബ്ദുല്‍ കലാം ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ സന്തതസഹചാരിയാരുന്ന ശ്രീജന്‍പാല്‍ സിങ്ങിന്റെ അവസാന യാത്രാനുഭവവും കുട്ടികളുമായി പങ്കുവെച്ചശേഷം സ്വപ്നം കാണുക, ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുക എന്നതായിരുന്നു കലാം എന്ന വ്യക്തിയുടെ ജീവിതദര്‍ശനം എന്ന ഓര്‍മ്മപ്പെടുത്തലോടെ ,എണ്‍പത്തിനാലാം വയസ്സില്‍ അവുല്‍ പക്കീര്‍ ജൈനലാബ്ദീന്‍ അബ്ദുല്‍ കലാം എന്ന എ.പി.ജെ. അബ്ദുല്‍ കലാം ലോകത്തോട് വിട പറയുമ്പോള്‍ അദ്ദഹം ചൊരിഞ്ഞ പ്രകാശം മാത്രമല്ല, മനസ്സില്‍ തെളിയുന്നത്. മറിച്ച് 'അഗ്നിച്ചിറകുകളു'ടെ അവസാനഭാഗത്ത് അദ്ദേഹം എഴുതിയ ഒരു വാചകമാണെന്നു പറഞ്ഞു ഞാന്‍ ആത്മകഥയിലെ അവസാനഭാഗം ശബ്ദക്രമീകരണത്തോടെ വായിച്ചു തീര്‍ന്നതും ഒരു നെടുവീര്‍പ്പോടെ കുട്ടികള്‍ കുറച്ചുസമയം നിശബ്ദമായിരുന്നതും എന്നിലുണ്ടാക്കിയത് വികാരം വാക്കുക്കള്‍ക്കപ്പുറമായിരുന്നു.
ആത്മകഥയിലെ അവസാനഭാഗം ഇപ്രകാരമായിരുന്നു:
'രാമേശ്വരം ദ്വീപിലെ മോസ്‌ക് സ്ട്രീറ്റില്‍ നൂറ് വര്‍ഷത്തിലേറെക്കാലം ജീവിച്ച് അവിടെത്തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്റെ പുത്രന്റെ കഥ, തന്റെ സഹോദരനെ സഹായിക്കാനായി വര്‍ത്തമാന പത്രങ്ങള്‍ വിറ്റുനടന്ന ഒരു ബാലന്റെ കഥ, ശിവസുബ്രഹ്മണ്യ അയ്യരാലും അയ്യാദുരെ സോളമനാലും വളര്‍ത്തിയെടുക്കപ്പെട്ട ശിഷ്യന്റെ കഥ, പണ്ടാലയെപ്പോലുള്ള അധ്യാപകര്‍ പഠിപ്പിച്ച വിദ്യാര്‍ഥിയുടെ കഥ, എം.ജി.കെ. മേനോനാല്‍ കണ്ടെത്തപ്പെട്ട് ഐതിഹാസികനായ പ്രൊഫസര്‍ വിക്രം സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട എന്‍ജിനീയറുടെ കഥ, പരാജയങ്ങളാലും തിരിച്ചടികളാലും പരീക്ഷിക്കപ്പെട്ട ഒരു ശാസ്ത്രജ്ഞന്റെ കഥ, അതിവിദഗ്ധരുടെ വലിയൊരു ടീമിനാല്‍ പിന്തുണയ്ക്കപ്പെട്ട ഒരു ലീഡറുടെ കഥ. ഈ കഥ എന്നോടൊപ്പം അവസാനിക്കും. ലൗകികമായി എനിക്കാരും പിന്തുടര്‍ച്ചാവകാശി ഇല്ല. ഞാനൊന്നും നേടിയിട്ടില്ല, ഒന്നും നിര്‍മിച്ചിട്ടില്ല, ഒന്നും കൈവശം വെക്കുന്നുമില്ല. കുടുംബമോ പുത്രന്മാരോ പുത്രിമാരോ ഒന്നും.......
No comments:
Post a Comment