flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Saturday, 22 August 2015

gold star cheriyam



പ്രകൃതിയുമായി കൈകോര്‍ത്ത് ഒരു യുവജന കൂട്ടായ്മ
നോര്‍ത്ത് ചേരിയം ഗോള്‍ഡ് സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്

തയ്യാറാക്കിയത് : ഇഖ്ബാല്‍ മങ്കട 
 


യുവജന കൂട്ടായ്മകള്‍ നാടിനുണ്ടാക്കുന്ന നേട്ടങ്ങള്‍ പുതിയ അനുഭവമൊന്നുമല്ല.പലപ്പോഴും മാതൃകാ കൂട്ടായ്മകളായി നമ്മുടെ വാര്‍ത്താമാധ്യമങ്ങളില്‍ പല ക്ലബ്ബുകളും പ്രത്യക്ഷപ്പെടാറുമുണ്ട്.എന്നാല്‍ മങ്കട നോര്‍ത്ത് ചേരിയം പ്രദേശത്ത് യുവാക്കളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട നോര്‍ത്ത് ചേരിയം ഗോള്‍ഡ് സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ആസൂത്രണംകൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നു.

മനസ്സില്‍ നിന്നും മണ്ണിനേയും കൃഷിയേയും പടിയിറക്കിയ ഒരു കാലഘട്ടത്തിലൂടെയാണ് മലയാളികളായ നമ്മള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. കൃഷിമരിക്കുന്നു,തമിഴ് നാട്ടില്‍ നിന്നും വിഷമയമായ പച്ചക്കറികള്‍ വരുന്നു തുടങ്ങി തുടരന്‍ ലേഖനങ്ങളും ചര്‍ച്ചകളുമായി വാര്‍ത്താമാധ്യമങ്ങള്‍ വിലപിക്കുന്ന കാലം.ഉള്ള ഭൂമിതന്നെ ആദ്യവര്‍ഷം തരിശും പിന്നീട് ക്രമേണ തോട്ടം,അതുകഴിഞ്ഞ് കോണ്‍ക്രീറ്റ് വനങ്ങളായി പരിണാമം സംഭവിക്കുന്ന സമൂഹത്തില്‍ നിന്നും മങ്കടയും മോചിതമല്ലെന്ന സത്യം ഉള്‍കൊള്ളുമ്പോള്‍തന്നെയാണ് അഞ്ചേക്കര്‍ തരിശുഭൂമി ഉപയോഗ യോഗ്യമാക്കി കൃഷിയിറക്കി സമൂഹത്തിനു മാതൃകയായ ഒരു കൂട്ടം യുവാക്കള്‍, ഗോള്‍ഡ് സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കാന്‍ എടുക്കുന്ന തീരുമാനത്തിന്റെ മൂല്യം ഓരോ മങ്കടക്കാരനും മാതൃകയായി സമൂഹത്തിന്റെ മുമ്പില്‍ വെയ്ക്കുന്നത്.
മികച്ച യുവ കര്‍ഷകര്‍ക്കുള്ള അവാര്‍ഡ്
 കാര്‍ഷിക ജോലിക്ക് ആളെകിട്ടാതെ വരികയും കൃഷിലാഭകരമല്ലാതാവുകയും ചെയ്തതോടെ കാര്‍ഷിക പ്രവര്‍ത്തനം നിര്‍ത്തിയ, തരിശായ ചേരിയത്തെ പീഴ് ത്തിനിപ്പാടം ഉടമസ്ഥന്‍മാരായ സര്‍വ്വശ്രീ കെ.ടി സൈനുദ്ധീന്‍ഹാജി,അബുണ്ണി ഹാജി,സൈതാലി ഹാജി,പൂന്തോടന്‍ അബു എന്നിവരില്‍ നിന്നും ഗോള്‍ഡ് സ്റ്റാര്‍ പാട്ടത്തിനായി ഭൂമി ഏറ്റെടുക്കുകയും യുവാക്കളുടെ കായികാദ്ധ്വനത്തിലൂടെ കൃഷിക്കനുയോജ്യമാക്കി മാറ്റിയെടുക്കുകയും ചെയ്തു.ട്രാക്ടര്‍ ഉപയോഗിച്ചു നിലമുഴുത് വിത്തുവിതക്കാനുള്ള ശ്രമമായതോടെ യുവാക്കളുടെ ഉത്സാഹതിമര്‍പ്പില്‍ കാഴ്ചക്കാരായി നോക്കി നില്ക്കാന്‍ തങ്ങളെകിട്ടിലെന്ന മുന്നറീപ്പുമായി പഴയതലമുറയും കൂടി ഉപദേശ നിര്‍ദ്ദേശങ്ങളോടെ കൂടെ വന്നപ്പോള്‍ ആത്മവിശ്വാസത്തോടെ മുന്നേറാനായി.വിത്തും വളവും വാങ്ങുന്നതിനായി സഹായവുമായി മങ്കട സര്‍വ്വീസ് സഹകരണ ബേങ്കും,കൃഷിഭവനും കൂടി കടന്നു വന്നത്തോടെ ഉത്സവാന്തരീക്ഷത്തില്‍ നടീലിന് മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.അബ്ദുല്‍കരീം തുടക്കം കുറിച്ചു.പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ച് നടത്തിയ ഈ കാര്‍ഷിക പരീക്ഷണം മികച്ചവിജയമായതിന്റെ സന്തോഷം പങ്കിടാന്‍ ബഹു.മങ്കട എം.എല്‍.എ ശ്രീ അഹമ്മദ് കബീറും പി.ഉബൈദുള്ളയും എത്തിയത് ക്ലബ്ബംഗങ്ങള്‍ക്കും നാട്ടുക്കാര്‍ക്കും ലഭിച്ച അംഗീകാരവും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കടലാസിലല്ല പ്രകൃതിയില്‍ തന്നെ ചെയ്തുകാണിക്കാനുള്ളതാണെന്ന സന്ദേശവുമാണ് സമൂഹത്തിനു നല്കിയത്.



കൃഷിയില്‍ മാത്രം ഒതുങ്ങാതെ സമൂഹത്തിലെ വിവിധമേഖലകളെ പ്രവര്‍ത്തനകേന്ദ്രമാക്കാനാണ് ക്ലബ്ബ് അംഗങ്ങള്‍ ശ്രമിച്ചത്.നെഹൃയുവകേന്ദ്രയുമായി സഹകരിച്ച് പ്രദേശത്തുള്ള വനിതകള്‍ക്ക് തയ്യല്‍പരിശീലനം നല്കാനും അമ്പതിലധികം വരുന്ന തൊഴില്‍രഹിതര്‍ക്ക് അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനം നല്കി ജീവിതമാര്‍ഗ്ഗം കണ്ടെത്താനുള്ള വഴിയൊരുക്കാനും ക്ലബ്ബിനായി.
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നോട്ടുപുസ്തക വിതരണം,വിവിധ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം തുടങ്ങി കൃഷിഭവന്റെ സഹായത്തോടെ വിത്ത്,വളം,തൈകള്‍ എന്നിവ പ്രദേശത്ത് വിതരണം ചെയ്യാന്‍ മുന്‍ക്കൈഎടുത്തതും ഗോള്‍ഡ് സ്റ്റാര്‍ ക്ലബ്ബാണ്.സമീപത്തെ ചേരിയം ഗവ:ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യഫുട്ബോള്‍ കോച്ചിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.ഇതിനെല്ലാമപ്പുറം മികച്ച ഒരു വായന കേന്ദ്രം ഒരുക്കാനും ക്ലബ്ബിനായി എന്നത് വളര്‍ന്നു വരുന്നതലമുറക്കായിയുള്ള അക്ഷരവെളിച്ചത്തിന്റെ കൈയൊപ്പായി കാണാവുന്നതാണ്.


 ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വിവിധമേഖലയില്‍ തൊഴിലെടുക്കുന്നവരാണ്.തങ്ങളുടെ ഒഴിവുസമയം പൂര്‍ണ്ണമായും ക്ലബ്ബിനു നീക്കിവെയ്ക്കാന്‍ തയ്യാറായ നോര്‍ത്ത് ചേരിയം ഗോള്‍ഡ് സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് അംഗങ്ങള്‍ക്ക് മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍.
ഭാരവാഹികള്‍:
പ്രസിഡന്റ് സൈതാലിക്കുട്ടി ചേലശ്ശേരി
വൈസ് പ്രസിഡന്റ്: 1.ജവാദ് ആലുങ്ങള്‍.2. സുനീര്‍പാറക്കല്‍
സെക്രട്ടറി നൗഷാദ് .പി.കെ(മദീന)
ജോ.സെക്രട്ടറി. 1.അര്‍ഷദ് ചോലശ്ശീരി.2.സാജിര്‍ആലുങ്ങല്‍
ട്രഷര്‍ മുഹമ്മദ്ക്കുട്ടി(ബാവ മദീന)
സ്പോര്‍ട്സ് വിഭാഗം : ബാസിം
വിദ്യാഭ്യാസ വിഭാഗം: 1.ഫവാസ്.കെ2.സല്‍സബീല്‍.പി
ആര്‍ട്സ്: ഷബീബ് മേലേതില്‍

No comments:

Post a Comment