വിതയ്ക്കട്ടെ
നന്മയുടെ വിത്തുക്കള്‍
ഇഖ്ബാല്‍
മങ്കട
പൊതു
വിദ്യാലയങ്ങള്‍ മികവിന്റെ
കേന്ദ്രം എന്ന ബാനറില്‍
കേരളത്തിലെ എല്ലാ അധ്യാപകരും
ഈ അധ്യയന വര്‍ഷത്തെ ആദ്യ
ക്ലസ്റ്ററില്‍ പങ്കെടുത്ത
ദിവസമായിരുന്നു ഇന്ന്
.പൊതുവിദ്യഭ്യാസ
സംരക്ഷണത്തിനായി പൊതുജനങ്ങളെകൂടി
ഉള്‍പ്പെടുത്തികൊണ്ടുള്ള
ഒരു ക്യാമ്പെയിന് തുടക്കംകുറിക്കാനുള്ള
തയ്യാറെടുപ്പില്‍ അധ്യാപകന്റെ
സ്ഥാനം എവിടെയാണെന്ന്
വ്യക്തതവരുത്താനുംകൂടി
ഉദ്ദ്യേശിച്ചുകൊണ്ടുള്ളതായിരുന്നു
ക്ലസ്റ്ററിലെ പ്രവര്‍ത്തനങ്ങള്‍.പ്രധാനമായും
വിദ്യാലയത്തിന്റെ അക്കാദമികവും
ഭൗതികവും സാമൂഹ്യവുമായ
മേഖലകളിലെ ഉന്നതി ഉറപ്പുവരുത്താനുതകുന്ന
സമഗ്രഗുണമേന്മ വിദ്യാലയ
വികസന പദ്ധതിയുടെ കരട്
തയ്യാറാക്കാനുള്ള പ്രാഥമിക
ധാരണ സൃഷ്ടിക്കുക എന്ന
ലക്ഷ്യത്തോടെയായിരുന്നു
ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചത്.
ഒറ്റപ്പാലം
വിദ്യഭ്യാസജില്ലയിലെ
ഷൊര്‍ണൂര്‍,പട്ടാമ്പി,തൃത്താല
ഉപജില്ലകളുടെ ക്ലസ്റ്റര്‍കേന്ദ്രം
വാടാനാംകുറിശ്ശി ഗവണ്‍മെന്റ്
ഹൈസ്ക്കൂളായിരുന്നു.കോര്‍
ഡി.ആര്‍.ജിയില്‍
പങ്കെടുത്തിരുന്നുവെങ്കിലും
ഈ ക്ലസ്റ്റര്‍ കേന്ദ്രത്തില്‍
റിസോഴ്സ് പേഴ്സണായി ക്ലാസെടുക്കേണ്ടി
വന്നപ്പോള്‍ ഉണ്ടായ ഒരു
അനുഭവമാണ് ഈ കുറിപ്പിടാന്‍
എന്നെ പ്രേരിപ്പിക്കുന്നത്.
ഭൗതികമേഖലകളിലെ
മികവുകള്‍ രേഖപ്പെടുത്തേണ്ടിന്റെ
അടിസ്ഥാന തത്വങ്ങള്‍
ചര്‍ച്ചചെയ്യുന്ന ഘട്ടത്തില്‍
ഉച്ചഭക്ഷണം എന്നത് ഒരു
ഉപമേഖലയായി പരിഗണിച്ചാല്‍
എന്തെല്ലാംപ്രവര്‍ത്തനങ്ങളാണ്
അതുമായി ബന്ധപ്പെട്ടു
ചെയ്യാനാവുക എന്ന ഒരു പ്രവര്‍ത്തനം
രേഖപ്പെടുത്താനായി നല്കുകയും
പോഷകാഹാരവും ആരോഗ്യവും
എന്നതലക്കെട്ടില്‍
കുറിപ്പുകള്‍തയ്യാറാക്കാന്‍
ആവശ്യപ്പെടുകയും ചെയ്തു.
വിദ്യാലയത്തിലെ
ഉച്ചഭക്ഷണപദ്ധതി മികച്ചതാക്കാന്‍
വന്ന നിര്‍ദ്ദേശങ്ങളില്‍
ചിലത് ഇവിടെകുറിക്കട്ടെ
1.സ്ഥലസൗകര്യമുള്ള
സ്ക്കൂള്‍ കോമ്പൗണ്ടുകളില്‍
നിര്‍ബന്ധമായുംകൃഷി നടത്തുക.
2.വീട്ടില്‍
കൃഷിചെയ്തുണ്ടാക്കുന്ന
പച്ചക്കറികള്‍ അധ്യാപകരും,വിദ്യാര്‍ത്ഥികളും
രക്ഷിതാക്കളും ഉച്ചഭക്ഷണത്തിനായി
സ്കൂളിലേക്കു നല്കുക.
3.കാലാവസ്ഥയ്ക്ക്
അനുയോജ്യമായ ഭക്ഷണവും അതിനുള്ള
ഒരു മെനുവും തയ്യാറാക്കുക
4.പായ്ക്കറ്റ്
മസാലപൊടികള്‍ ഒഴിവാക്കി
വീട്ടില്‍ തയ്യാറാക്കുന്ന
പൊടികള്‍ ഉപയോഗപ്പെടുത്തുക.
5.പാല്‍,മുട്ട
എന്നിവ പ്രാദേശികമായി
ശേഖരിക്കുക.
6.ഭക്ഷണത്തില്‍
ഇലക്കറികളും ധാന്യങ്ങളും
ഉള്‍പ്പെടെ വൈവിധ്യമുണ്ടാക്കുക
7.കുടുംബശ്രീയൂണിറ്റുകള്‍,തൊഴിലുറപ്പ്
പദ്ധതി എന്നിവ ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തുക തുടങ്ങിയ
മികച്ച നിര്‍ദ്ദശങ്ങള്‍
ഉയര്‍ന്നു വന്നു.
എന്നാല്‍
എന്നെ സംബന്ധിച്ചിടത്തോളം
ഇതിനേക്കാള്‍ മികച്ച ഒരു
നിര്‍ദ്ദേശമായി തോന്നിയത്
വിദ്യാലയങ്ങള്‍ തരിശുകിടക്കുന്ന
കൃഷിഭൂമി പാട്ടത്തിനെടുത്ത്
കൃഷി ആരംഭിക്കുക
എന്നതിനോടായിരുന്നു.എന്താണ്
ആ നിര്‍ദ്ദശത്തിന്റെ പ്രാധാന്യം
എന്ന് ആലോചിക്കുമ്പോഴാണ്
കൂടുതല്‍ തെളിച്ചം
ലഭിക്കുക.ഗ്രാമപ്രദേശങ്ങളില്‍
കൃഷിഭൂമി സമീപത്തുതന്നെ
ലഭ്യമാകുന്നു.പട്ടണ
പ്രദേശങ്ങളില്‍ നിന്നുള്ളവര്‍
ഗ്രാമങ്ങളിലെ കൃഷിഭൂമി
പാട്ടത്തിനെടുക്കുന്നു.ലാഭകരമല്ല
എന്നതിന്റെ അടിസ്ഥാനത്തില്‍
ഉപേക്ഷിക്കപ്പെട്ട തരിശാക്കി
മാറ്റിയ പാടങ്ങള്‍ക്ക്പച്ചക്കറികള്‍,നെല്ല്
തുടങ്ങിയ വിളകളാല്‍ വീണ്ടും
ജീവന്‍ തിരിച്ചുകിട്ടുന്നു.ഇതിനപ്പുറം
കൃഷി ഒരു സംസ്കാരമായി
പാഠപുസ്തകങ്ങള്‍ക്കുമപ്പുറം
കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ
ജീവിതത്തിന്റെ ഭാഗമാവുന്നു.സിലബസില്‍
കൃഷിപാഠങ്ങള്‍ ഉള്‍പ്പെടുത്താന്‍
വിദ്യാഭ്യാസ വകുപ്പ്
നിര്‍ബന്ധമാകുന്നു.നിശ്ചിത
പിര്യേഡുകള്‍ കുട്ടികളും
അധ്യാപകരുംകൃഷിഭൂമിലേക്ക്
ഇറങ്ങണം.സഹായത്തിനായി
കൃഷിഭവനുകളും പ്രാദേശിക
കര്‍ഷകരും.
ഇതിനെല്ലാമപ്പുറം
ഗ്രാമത്തിന്‍ വിശുദ്ധി
പട്ടണങ്ങളിലേക്കും അതിലൂടെ
നന്മയുടെ വിത്തുകള്‍
ഭാവിതലമുറയ്ക്കായി വിതക്കാനും
കഴിയണം.സ്വപ്നങ്ങള്‍
തന്നെയാണ് വിദ്യാലയങ്ങളെ
അന്താരാഷ്ട്രനിലവാരത്തിലേക്ക്
എത്തിക്കുന്നത്.
ReplyDeletesrinagartourpackages
srinagar-tour
kashmir-tour-packages