മങ്കടകോവിലകം പടിപ്പുര പെളിച്ചുമാറ്റി
കാലപ്പഴക്കവും അറ്റകുറ്റപണികളുടെ അഭാവവുംകാരണം മങ്കട കോവിലകത്തിന്റെ പടിപ്പുര പൊളിച്ചുമാറ്റുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു.ഒരാഴ്ചയിലേറെയായി പൊളിക്കല്‍ തുടങ്ങിയിട്ട്.മങ്കടയെ സ്നേഹിക്കുന്ന ഏതൊരാളിലും വേദനയുണ്ടാക്കുന്ന ദിവസങ്ങളാണിത്.കാരണം അടുത്തതലമുറയോട് ഇങ്ങിനെ ഒരു സംവിധാനം ഇവിടെ ഉണ്ടായിരുന്നുഎന്ന് പറഞ്ഞുകൊടുക്കാന്‍ ഇനി ഓര്‍മ്മകള്‍ മാത്രം.പൊളിക്കുന്ന പല ദിവസങ്ങളിലും ഞാനവിടെപോയിരുന്നുു.ഭാവിതലമുറയ്ക്കായി സൂക്ഷിച്ചുവെയ്ക്കാന്‍ ഒരു കീറകടലാസുപോലും വിലയുള്ളതായി കണക്കാക്കുന്ന മനസ്സുമായി.അവിടെ നിന്നും ലഭിച്ച ഏതാനും ഭൂരേഖകള്‍തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ സമ്പത്തായിരുന്നു.
No comments:
Post a Comment