flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Sunday 1 September 2013


അറുപത്തിയേഴാം വയസ്സിലും മങ്കടയിലെ രായീന്‍കാക്ക മരം വെട്ടുകയാണ്

വീടിനും നാടിനും അപകടകരമായി വളരുന്ന മരങ്ങള്‍ മുറിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം നാവിന്‍തുമ്പില്‍ വരുന്ന പേരാണ് മങ്കടയിലെ തേവര്‍തൊടി രായീന്‍കാക്കയുടേത്.വയസ്സ് അറുപത്തിയേഴ് കഴിഞ്ഞെങ്കിലും മങ്കടകാര്‍ക്ക് മരം മുറിക്കാന്‍ രായീന്‍കാക്ക വേണം.നാല്പതുകൊല്ലത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് ഒരുപാട് അനുഭവങ്ങളുണ്ട്.രായീന്‍കാക്ക മരം മുറിക്കുന്നതു കണ്ടാല്‍ നമ്മുടെ നെഞ്ചാണ് പിടക്കുക.തെങ്ങ് മുറിക്കുന്നതിലാണ് പ്രത്യേക വൈഭവം.ആദ്യം തെങ്ങിന്റെ തലപ്പ് മുറിച്ചുകളഞ്ഞശേഷം ഒരു നിശ്ചിത അകലം താഴോട്ടിറങ്ങി തലക്കുമുകളിലുള്ള ഭാഗം വെട്ടാന്‍ തുടങ്ങും.ഏകദേശം 99ശതമാനവും വെട്ടിതീര്‍ന്നാല്‍ പിന്നെ ഏതുഭാഗത്തേക്ക് വീഴ്ത്തത്തണമെന്ന് നോക്കും,പിന്നെ തെങ്ങില്‍ നിന്നുകൊണ്ടുതന്നെ തന്റെ തലക്കു മുകളിലുള്ള ഭാഗത്തെ വെട്ടി കൈകൊണ്ടു മറിച്ചിടുന്ന രംഗം ശ്വാസമടക്കിപിടിച്ചു മാത്രമേ ഏതൊരാള്‍ക്കും നോക്കി നില്‍ക്കാനാകൂ.....അതാണ് രായീന്‍കാക്ക.

കഴിഞ്ഞദിവസം ഒരു തെങ്ങുമുറിക്കുന്നതു കണ്ടുനിന്നപ്പോഴാണ് രായീന്‍കാക്കയും നമ്മുടെ ബ്ലോഗിന്റെ പ്രതിഭ പട്ടികയില്‍ വരേണ്ട ഒരാളാണെന്ന് ഓര്‍ത്തപോയത്.പിന്നെ അടുത്തുചെന്നു വിശേഷങ്ങള്‍ തിരക്കി.പൊതുവെ ഗൗരവക്കാരനാണെങ്കിലും എന്നോട് വളരെ സൗമ്യമായാണ് കാര്യങ്ങള്‍ പറഞ്ഞുതന്നത്.



1946ല്‍ മങ്കട തേവര്‍തൊടി കോയകുട്ടിയുടെയും ബീവിയുടെയും രണ്ടാമത്തെ മകനായി ജനിച്ചു.പിതാവ് മരപ്പണിക്കാരനായിരുന്നു.പതിനഞ്ചാംവയസ്സുമുതല്‍ മേല്‍മുറിയിലെ നാടി എന്ന മരംവെട്ടുക്കാരന്റെ കൂടെയായിരുന്നു.രായീന്റെ കഴിവ് മനസ്സിലാക്കിയ നാടി വളരെ വേഗത്തില്‍ മരത്തില്‍ കയറിവെട്ടാനുള്ള അവസരം രായീനു നല്‍കി.കുറച്ചുകാലത്തിനുള്ളില്‍തന്നെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള അവസ്ഥയിലെത്തി.മുപ്പതുകൊല്ലത്തോളം വേങ്ങരയിലാണ് മരംവെട്ടു ജോലികള്‍ ചെയ്തത്.വേങ്ങരയിലുള്ളവരാണ് മങ്കടകാരെക്കാളും തന്നെഅറിയുകയെന്ന് രായീന്‍കാക്ക.വേങ്ങരയില്‍ തൊഴിലെടുക്കുന്ന സമയത്തുണ്ടായ ഒരനുഭവം ഇപ്പോഴും ഓര്‍ക്കാനിഷ്ടമാണ്.വേങ്ങര കച്ചേരിപ്പടിക്കടുത്തുള്ള സര്‍ക്കാര്‍ ഓഫീസിനു മുകളിലേക്ക് അപകടകരമായി വളര്‍ന്ന പ്ലാവ് വെട്ടിമാറ്റണം.കൂടുതല്‍ നാശനഷ്ടവും അപകടവും ഉണ്ടാവാനും പാടില്ല.അവസാനം രായീന്‍കാക്കയുടെ അവസരമായി.മരംമുറയിലെ വൈഭവം കണ്ടു ഒരുനാടിന്റെ ആദരം ഏറ്റുവാങ്ങിയാണ് അന്ന് രായീന്‍കാക്ക നാട്ടിലേക്കുപോന്നത്.വേങ്ങര അങ്ങാടിയില്‍ വെച്ച് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സമ്മാനങ്ങള്‍നല്‍കിയത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാല്പതുകൊല്ലത്തെ മരംവെട്ടു തൊഴിലില്‍ കഴിഞ്ഞവര്‍ഷം മങ്കട ടൗണിനു സമീപം ഒരു കമുങ്ങില്‍ കയറി തലപ്പുവെട്ടുമ്പോള്‍ അടിഭാഗം ദ്രവിച്ചതിന്റെ ഫലമായി കമുങ്ങ് പൊട്ടിവീണു.മുകളില്‍ നിന്നും താഴേക്കുവീണ തനിക്ക് ദൈവകൃപകൊണ്ടുമാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെടാനായതെന്ന് രായീന്‍കാക്ക. ഇതു
മാത്രമാണ് തൊഴിലിനിടയിലെ അപകടമായി സംഭവിച്ചിട്ടുള്ളു.

മരംമുറിയില്‍ ഇടതുകൈ നന്നായി ഉപയോഗിക്കാന്‍ കഴിയുന്നത് വലിയനേട്ടമായി ഇദ്ദേഹം കാണുന്നു.ഇപ്പോള്‍ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ഈര്‍ച്ചവാളുള്ളതിനാല്‍ ജോലി അനായസേന തീര്‍ക്കാവുന്നതാണ്.എന്നാലും അനുഭവം ഏറ്റവും വലിയമുതല്‍ മുടക്കായതിനാല്‍ മരംമുറിയിലുണ്ടാവുന്ന നാശനഷ്ടങ്ങള്‍ പരമാവധികുറക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ ജോലികൊണ്ടു സമ്പാദിച്ച പൈസ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം ഹജ്ജിനു പോകാനായത് ഏറ്റവും വലിയ ഭാഗ്യമായി ഇദ്ദേഹം കരുതുന്നു. ഭാര്യ നബീസ.അഞ്ചുമക്കള്‍.



No comments:

Post a Comment