flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Tuesday 10 September 2013

ഓണത്തെ വരവേല്‍ക്കാന്‍ ഇത്തവണ മങ്കടക്കാര്‍ക്ക് ഉത്സവ ഗാനങ്ങള്‍


ഓണത്തെ വരവേല്‍ക്കാന്‍ ഇത്തവണ മങ്കടക്കാര്‍ക്ക് ഉത്സവ ഗാനങ്ങള്‍

ദാമോദരന്‍ മാസ്റ്ററുടെ മാസ്മരിക സംഗീതവും സംഗീതലോകത്തേക്കു കടന്നുവന്ന ഡോക്ടര്‍ എം.ജി സിജിന്റെ വരികളും മങ്കടക്കാര്‍ക്ക് അനുഭൂതിയുടെ പുതിയലോകം തുറന്നു കൊടുക്കുന്നു."സമ്മോഹനം "എന്ന ടൈറ്റിലില്‍ പുറത്തിറക്കിയ ഓഡിയോ സി.ഡിയില്‍ ഒമ്പതു പാട്ടുകളുണ്ട്.സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ മങ്കടയിലെ ഒരു തലമുറയുടെ അധ്യാപകനുമായ ശ്രീ.ഹംസമാസ്റ്ററാണ് സി.ഡി പ്രകാശനം നിര്‍വ്വഹിച്ചത്. പൂവിരിയ്ക്കും, പെയ്തൊഴി‍ഞ്ഞ, ചെമ്പരത്തിക്കൊരു, ചിങ്ങനിലാവെ, ആനന്ദഭൈരവി, ആവണിചിമിഴിലെ,തേക്കിലകുമ്പിളുമായി,ഉത്രാടരാത്രിയില്‍ തുടങ്ങി ഗാനങ്ങളാണ് സി.ഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോ.എം.ജി.സിജിന്‍,ശ്യമ,വിന്നി,ദാമോദരന്‍ മാസ്റ്റര്‍,സന്തോഷ്,ടി.കെ ചന്ദ്രശേഖരന്‍,ജിതേഷ് നാരായണന്‍,ദിനേശ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.രചനകള്‍ ഡോ.എം.ജി.സിജിന്‍,കെ.വി.ശബരിമണി,ഡോ.ഹരിദാസ്.സി.വന്നേരി എന്നിവരാണ്.എം.ജി ഓഡിയോസ് പുറത്തിരക്കുന്ന സമ്മോഹനത്തിന്റെ സംഗീത സംവിധാനം മങ്കടയുടെ അനുഗ്രഹീത കലാകാരന്‍ ശ്രീ.ദാമോദരന്‍ മാസ്റ്ററാണ്.

No comments:

Post a Comment