flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Tuesday 3 December 2013

കാര്‍ഷികമേഖലയില്‍ മങ്കടയിലെ വിദ്യാസമ്പന്നരായ നാല് യുവാക്കളുടെ കൂട്ടായ്മ



കാര്‍ഷികമേഖലയില്‍ മങ്കടയിലെ വിദ്യാസമ്പന്നരായ നാല് യുവാക്കളുടെ കൂട്ടായ്മ

  സിനിമാ നടന്‍മാരായ മമ്മൂട്ടിയും ശ്രീനിവാസനുമൊക്കെ കാര്‍ഷികമേഖലയില്‍ തങ്ങളുടെതായ സംഭാവനകള്‍ നല്‍കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന കാലത്ത് ആരും അറിയാതെ കാര്‍ഷികമേഖലയില്‍ ഒരു മാറ്റത്തിനായി പ്രവര്‍ത്തിക്കുകയാണ് നാലുപേരടങ്ങുന്ന മങ്കടയിലെ യുവകൂട്ടായ്മ.പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലെ ജനറല്‍ സര്‍ജന്‍ മങ്കടയിലെ ഡോ.എം.ജി.സിജിന്‍,വെട്ടത്തൂര്‍ കൃഷി ഓഫീസര്‍ അനൂപ് കുമാര്‍,മലപ്പുറം കോഡൂര്‍ വെസ്റ്റ് യു.പി സ്കൂള്‍ ജീവനക്കാരന്‍ ചുണ്ടയില്‍ അനൂപ്,മലപ്പുറം പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ പൊന്നു എന്നിവരാണ് ഈ കൂട്ടായ്മക്ക് രൂപം നല്കിയത്.



കടന്നമണ്ണ പൂവമ്പാടത്ത് രണ്ട് ഏക്കറോളം പാടം വിലക്ക് വാങ്ങി നെല്ല്,കപ്പ,വെണ്ട,പയര്‍,വാഴ, തുടങ്ങിയ കൃഷികളാണ് ഇപ്പോഴുള്ളത്.
ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി.തരിശായി കിടന്ന ഒരേക്കര്‍ ഭൂമി കാടുവെട്ടി കപ്പകൃഷിയും തുടങ്ങി.



ഞായറാഴ്ച്ചയാണ് നാല്‍വര്‍ സംഘം പാടത്ത് എത്തുന്നത്.അന്നേദിവസം പൂര്‍ണ്ണമായും ഇവര്‍ കൃഷിയിടത്തിലാണ്.ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൃഷി ഓഫീസര്‍ അനൂപ് കുമാര്‍ നല്കുന്നു.തിരക്കുപിടിച്ച ദിവസങ്ങളില്‍ നിന്നും മാറി ഞായറാഴ്ചകളില്‍ പാടത്ത് എത്തുമ്പോള്‍ മനസ്സിനുണ്ടാവുന്ന സമാധാനത്തെകുറിച്ചാണ് ഡോക്ടര്‍ സിജിനു പറയാനുള്ളത്.
ഇനിയും കൃഷിഭൂമി കിട്ടിയാല്‍ വാങ്ങി കൃഷിചെയ്യാന്‍ മനസ്സുള്ള ഈ കൂട്ടായ്മ മങ്കടക്കാര്‍ക്കു മാത്രമല്ല ഒരു സമൂഹത്തിനു തന്നെ മാതൃകയാണ്.


No comments:

Post a Comment