flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Monday 9 December 2013

കളംപാട്ട് പൈതൃകം കാത്തുവെച്ച് ഒരു കുടുംബം


കളംപാട്ട് പൈതൃകം കാത്തുവെച്ച് ഒരു കുടുംബം


കേരളത്തിലെ അനുഷ്ഠാന കലകളില്‍ അന്യം നിന്നു പോകുന്ന കളംപാട്ടിനെ കാത്തുവെച്ച് ഒരു കുടുബം.കടന്നമണ്ണ കുറുപ്പത്ത് തറവാട് രണ്ടു നൂറ്റാണ്ടോളമായി ഈ കലയെ സംരക്ഷിച്ചുപോരന്നു.കടന്നമണ്ണ നാരായണന്‍കുട്ടി കുറുപ്പ് ,മകന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രതികൂല സാഹചര്യത്തിലും ഈ രംഗത്ത് പിടിച്ചു നിന്ന് ഇതിന്റെ പ്രചാരണത്തിനു ശ്രമിക്കുന്നത്.വള്ളുവനാട് പ്രധാനി,കുളത്തൂര്‍ തമ്പുരാട്ടി,മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി കടന്നമണ്ണ ഉണ്ണിയനുജന്‍ രാജ തുടങ്ങിയവരില്‍ നിന്ന് ഉപഹാരങ്ങള്‍ ലഭിച്ച നാരായണന്‍കുട്ടി കുറുപ്പിന്റെ മകന്‍ ശ്രീനിവാസന്‍ കളംപാട്ടു രംഗത്ത് സജീവമാണ്.ഉത്സാവാഘോഷങ്ങള്‍ക്കു മുന്നോടിയായാണ് കളംപാട്ടു നടത്തുന്നത്.വൃശ്ചികം മുതല്‍ മീനം വരെയാണ് കളംപാട്ടിന്റെ സീസണ്‍.മന,കോവിലകങ്ങള്‍,ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലൊതുങ്ങി നില്‍ക്കുന്ന ഈ കലയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഞരളത്ത് ഹരിഗോവിന്ദന്റെ കലാശ്രമത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരുപരിപാടി നടത്തുകയുണ്ടായി.

അരി,മഞ്ഞള്‍,മ‍ഞ്ചാടി ഇല,ചുണ്ണാമ്പ് എന്നിവയില്‍ നിന്നുണ്ടാക്കുന്ന അഞ്ച് വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചാണ് കളംവരക്കുന്നത്.പതിനെട്ട് മൂര്‍ത്തികള്‍ക്കാണ് കളമെഴുത്തിന്റെ ശരിയായ രീതിയെങ്കിലും അയ്യപ്പന്‍,ഭഗവതി,വേട്ടക്കൊരുമകന്‍ എന്നീ മൂന്ന് മൂര്‍ത്തികള്‍ക്കാണ് വള്ളുവനാടന്‍ രീതിയിലുള്ള കളമെഴുത്ത്.താലപൊലി പാട്ടുത്സവമായ കളംപാട്ടില്‍ താലപൊലിക്ക് മാത്രമാണ് ഇന്ന് പ്രാധാന്യം നല്കുന്നതെന്നും പാട്ട് അവഗണിക്കപ്പെടുകയാണെന്നും ഈ കലക്ക് വേണ്ടത്ര അംഗീകാരവും പ്രതിഫലവും നല്‍കാന്‍ ഇപ്പോഴും സമൂഹം തയ്യാറല്ലെന്നും ശ്രീനിവാസന്‍ പറയുന്നു
 

No comments:

Post a Comment