മങ്കട
യു.പി
സ്കൂളിലെ വിജയഭേരി സഹവാസ
ക്യാമ്പ്
ഉണര്‍വ്
ഒരു
രക്ഷിതാവെന്ന നിലയിലും സ്കൂള്‍
വികസന സമിതി അംഗമെന്ന നിലയിലും
ഡിസംബര്‍ 20,21
തീയതികളില്‍
മങ്കട യു.പി
സ്കൂളിലെ വിജയഭേരി സഹവാസ
ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നു.ആദ്യ
ദിവസം എന്റെ സ്കൂളില്‍
എത്തേണ്ടതിനാല്‍ രണ്ടാംദിവസത്തെ
ക്യാമ്പിലാണ് പങ്കെടുക്കാനായത്.ആസൂത്രണം
കൊണ്ടും കുട്ടികളുടെ
പങ്കാളിത്തംകൊണ്ടുംസജീവമായ
ക്യാമ്പില്‍ ഫീല്‍ഡ് ട്രിപ്പിന്റെ
ഭാഗമായി മങ്കടയിലെ നെല്‍പ്പാടങ്ങള്‍
ഉള്‍പ്പെടുന്ന നീര്‍ത്തടങ്ങളിലൂടെ
സഞ്ചരിച്ച് മങ്കടയുടെ
ചരിത്രത്തിലെ പ്രധാന നാഴികകല്ലായ
മങ്കടകോവിലകം സന്ദര്‍ശിക്കുക
എന്നതായിരുന്നു.സ്വന്തം
ഭൂപ്രദേശത്തിന്റെ ചരിത്രം
അറിയുക എന്നത് എല്ലാവരുടെയും
അവകാശമാണ്.മങ്കട
കോവിലകത്തിന്റെ ഉള്‍ഭാഗം
കുട്ടികളെ സംബന്ധിച്ചിടത്തോളം
ആദ്യഅനുഭവമായിരുന്നു
എന്നുതോന്നി.ക്യാമ്പില്‍
തിരിച്ചെത്തിയ കുട്ടികള്‍
തയ്യാറാക്കിയ കുറിപ്പുകളില്‍
കോവിലകത്തിനു നല്കിയ പ്രാധാന്യം
ഫീല്‍ഡ് ട്രിപ്പ് എന്നത്
ഒഴിച്ചുകൂടാന്‍ പറ്റാത്ത
പഠനപ്രവര്‍ത്തനമാണെന്ന്
വ്യക്തമാക്കുന്നു.കൊച്ചു
കൂട്ടുകാരുടെ അനുഭവങ്ങള്‍
രേഖപ്പെടുത്തല്‍ ,ആസൂത്രണം
ചെയ്യാനുള്ള കഴിവ് എന്നിവ
എടുത്തുപറയാവുന്നതാണ്.ഒഴിവുകാലത്തെ
പല ക്യാമ്പുകളും കുട്ടികളെ
സംബന്ധിച്ചിടത്തോളം
വിരസമാകുമ്പോള്‍ ലഘുവും
ലളിതവുമായ ഇത്തരം ക്യാമ്പുകള്‍
വളരെ ആഹ്ലാദകരമാണെന്നു പറയാതെ
വയ്യ.ഇതിനു
നേതൃത്വം കൊടുത്ത പ്രധാന
അധ്യാപിക ശ്രീമതി റഹീമ
ടിച്ചര്‍,ഡെപ്യൂട്ടി
ഹെഡ്മാസ്റ്റര്‍ വാസുദേവന്‍
മാസ്റ്റര്‍,സുനില്‍
മാസ്റ്റര്‍ തുടങ്ങിയവരെ
മങ്കട ഓണ്‍ലൈനിന്റെ പേരില്‍
അഭിനന്ദിക്കുന്നു.
No comments:
Post a Comment