തളരാത്ത
മനസ്സില്‍ പ്രതീക്ഷകളുടെ
പൂക്കള്‍ നിറച്ച് സ്നേഹസംഗമം
രോഗം
തളര്‍ത്തിയ ബലഹീനതകള്‍
വകവെയ്കാതെ തളരാത്ത
മനസ്സുമായിഒരെത്തുചേരല്‍.നാട്ടതിരുകളുടെയും
അപരിചിതത്വത്തിന്റെ യും
വലയങ്ങള്‍ ഭേദിച്ച് പരസ്പരം
അറിയാനും പരിചയപ്പെടാനും
നൊമ്പരങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള
വേദിയായി മാറി കഴിഞ്ഞ ദിവസം
സിദ്റാ പാര്‍ക്കില്‍ നടന്ന
സ്നേഹസംഗമം.വടക്കാങ്ങര
സിദ്റാ പാര്‍ക്കിലാണ്
മക്കരപറമ്പ്,കുറുവ,പുഴക്കാട്ടിരി,കൂട്ടിലങ്ങാടി
പഞ്ചായത്തുകളിലെ കിടപ്പിലായരോഗികളുടെ
സംഗമം നടന്നത്.മക്കരപറമ്പ്
ഗ്രാമപഞ്ചായത്ത് പരിരക്ഷയും
പെയിന്‍ ആന്റ് പാലിയേറ്റീവ്
കെയര്‍യൂണിറ്റും സംയുക്തമായി
സംഘടിപ്പിച്ച രോഗി-ബന്ധു-വളണ്ടിയര്‍
സംഗമം പങ്കെടുത്തവര്‍ക്കെല്ലാം
നവ്യാനുഭവമായി.ജസ്ഫര്‍
കോട്ടക്കുന്ന് വായകൊണ്ട്
ചിത്രം വരച്ച് ക്യാമ്പ്
ഉദ്ഘാടനം ചെയ്തു.ഹേമ
കടന്നമണ്ണ,സജ്ന,നിസാര്‍
മാസ്റ്റര്‍,ദിനേശന്‍,ഇഫ
ആബിദീന്‍ എന്നിവര്‍
ഗാനങ്ങളാലപിച്ചു.വള്ളിക്കാപ്പറ്റ
കേരള സ്കൂള്‍ ഫോര്‍ ദിബ്ലൈന്‍ഡ്
സ്കൂള്‍ അധ്യാപകനും സംഗീത
സംവിധായകനുമായ നിസാര്‍
മാസ്റ്റര്‍ നേത്രദാനത്തെകുറിച്ച്
രചിച്ച കവിത ആലപിച്ചു.ജര്‍ഷ
വെങ്ങിട്ട ഗാനമാലപിച്ചു.ജില്ലാപഞ്ചായത്ത്
അംഗം ഉമ്മര്‍ അറക്കല്‍,ബ്ലോക്ക്
പഞ്ചായത്ത് അംഗം സി.എച്ച്
മുഹമ്മദലി,ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ്
മുഹമ്മദ് മാസ്റ്റര്‍,മുന്‍
എം.എല്‍.എ
വി.ശശികുമാര്‍,
ഡോ.അബൂബക്കര്‍തയ്യില്‍,ഡോ.സുധീര്‍അമ്പാടി,തോരപ്പ
മുസ്തഫ,ഇ.സി.ആയിഷ,
കെ.പി.ഷാഹിദ
എന്നിവര്‍ പ്രസംഗിച്ചു
No comments:
Post a Comment