കേരളാംതൊടി
കുടുംബ സംഗമം
കൂട്ടുകുടുംബങ്ങള്‍
അണുകുടുംബത്തിലേക്ക് മാറിയതോടെ
കുടുംബ ബന്ധങ്ങളുടെ വിലയറിയാതെപോയ
ഒരു സമൂഹത്തിന്റെ തിരിച്ചുവരവാണ്
കുടുംബസംഗമങ്ങളായി ഇപ്പോള്‍
നമ്മുടെ നാട്ടില്‍ കാണുന്നത്.ക്ലാസ്
മേറ്റ് എന്ന സിനിമ ഹിറ്റായതോടെ
നമ്മുടെ കലാലയങ്ങളില്‍
പൂര്‍വ്വവിദ്യാര്‍ത്ഥി
സംഗമങ്ങളുടെ എണ്ണം
വര്‍ദ്ധിച്ചു.ഭൂതകാലത്തെകുറിച്ചറിയുമ്പോഴാണ്
ഒരു വ്യക്തിക്ക് ചുരുങ്ങിയപക്ഷം
തന്നെകുറിച്ചുള്ള കാഴ്ചപ്പാടെങ്കിലും
മാറ്റാനാകുന്നത്.
എന്തായാലും
കഴിഞ്ഞ ദിവസം മങ്കടയിലും
സമീപപ്രദേശങ്ങളിലുമായിവ്യാപിച്ചുകിടക്കുന്ന
കേരളാംതൊടി കുടുംബങ്ങളുടെ
പ്രഥമ കൂട്ടായ്മ കൂട്ടില്‍
പൊന്തൊടികയിലുള്ള കോയഅധികാരി
നഗറില്‍ നടന്നു.ബ്രിട്ടീഷ്
കാലഘട്ടത്തില്‍ മങ്കടയില്‍
റവന്യൂ അധികാരിയായിരുന്ന
'കോയഅധികാരി'
ഈ
കുടുംബാംഗമായതിനാല്‍
അദ്ദേഹത്തന്റെ ഓര്‍മ്മകള്‍
പങ്കുവെയ്കുന്ന കോയാധികാരി
നഗറിലാണ് ഒത്തുചേരല്‍ നടന്നത്.
മെയ്
18
ഞായറാഴ്ച്ച
നടന്ന കുടുംബസംഗമത്തിനായി
മുഹമ്മദാലി മാസ്റ്റര്‍
രക്ഷാധികാരിയായും റിയാസ്(ജനറല്‍
കണ്‍വീനര്‍),
സിദ്ധീഖ്,
ഷബീല്‍
(കണ്‍വീനര്‍മാര്‍)
ശ്രീ.ഉമ്മര്‍
മൗലവി,ഹംസ,
ഉമ്മര്‍കോയ,
അബ്ദുറഹ്മാന്‍,അബ്ദല്‍മുത്ത്വലിബ്,
മൊയ്തി,
യൂസുഫ്,
മൊയ്തീന്‍കുട്ടി,
ഹുസൈന്‍അലി
ആലങ്ങാടന്‍,
സി.ടി.മുഹമ്മദ്കോയ
എന്നിവര്‍ ഉപദേശകസമിതി
അംഗങ്ങളായും ഒരു കമ്മിറ്റി
രൂപം കൊണ്ടിരുന്നു.
ഈ
കമ്മിറ്റിയുടെ ശ്രമഫലമായാണ്
കുടുംബ സംഗമം ചിട്ടയായി
നടത്താനായത്.ബ്ലോക്ക്പഞ്ചായത്ത്
സ്ഥിരം സമിതി ചെയര്‍മാന്‍
യു.കെ
അബൂബക്കര്‍ ഉദ്ഘാടനം
നിര്‍വ്വഹിച്ചു.കെ.ടി
മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത
വഹിച്ചു.മങ്കട
ഗ്രാമപഞ്ചായത്ത് അംഗം കളത്തില്‍
മുഹമ്മദലി,മുഹമ്മദ്
അസ്ലം മാസ്റ്റര്‍,സൈനുദ്ധീന്‍
മൗലവി,സീമു
മാസ്റ്റര്‍,കെ.ടി
ഉമ്മര്‍ മാസ്റ്റര്‍,കെ.ടി.ഹംസ
എന്നിവരും കുട്ടിപട്ടുറുമാല്‍
ഫെയിം ജര്‍ഷ വെങ്കിട്ട
മുഖ്യാതിഥിയുമായി.
കുടുംബത്തിലെ
നൂറ്റിയഞ്ചുവയസ്സുള്ള കാരണവരായ
കുഞ്ഞുമൊയ്തിന്‍ എന്ന
പഴയകര്‍ഷകനെ ആദരിച്ചുകൊണ്ടാണ്ടായിരുന്നു
ചടങ്ങുകള്‍ ആരംഭിച്ചത്.കുടുംബത്തിന്റെ
തായ് വേര് കോഴിക്കോട്ടുനിന്നാണ്
വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.തലമുറകളില്‍
മൊയ്തീന്‍,കുഞ്ഞുമൊയ്തീന്‍
എന്നപേരുകളാണ് കൂടുതലായി
ഉപയോഗിച്ചിരുന്നത്.കുടുംബ
സംഗമത്തിന്റെ ഓര്‍മ്മക്കായി
സ്മരണിക തയ്യാറാക്കാനും
വാര്‍ഷികസംഗമങ്ങള്‍ നടത്താനും
തീരുമാനിച്ചു.ഷമീര്‍
രാമപുരം സമ്മാനദാനം നടത്തുകയും
കെ.ടി.റിയാസ്
സ്വാഗതവും മുത്ത്വലിബ്
നന്ദിയും രേഖപ്പെടുത്തി,
അടുത്ത
സംഗമത്തിനായി കുടുംബങ്ങള്‍
പിരിഞ്ഞു.
No comments:
Post a Comment