തയ്യില്‍
ഹംസമാസ്റ്റര്‍-
തലമുറകളുടെ
വഴിക്കാട്ടി
തയ്യാറാക്കിയത്:ഇഖ്ബാല്‍
മങ്കട
സംസ്ഥാന
അധ്യാപക അവാര്‍ഡ് ജേതാവും
തലമുറകള്‍ക്ക് ശാസ്ത്ര
വിഷയങ്ങളില്‍ വഴിക്കാട്ടിയുമായ
തയ്യില്‍ ഹംസമാസ്റ്റര്‍
വിശ്രമ ജീവിതത്തിലും സജീവമായി
സമൂഹത്തില്‍ ഇടപ്പെട്ടുകൊണ്ടിരിക്കുന്നു.
മങ്കടപൊതുജനവായനശാലയുടെ
ജനറല്‍ബോഡി മീറ്റിംഗില്‍
പങ്കെടുക്കാനെത്തിയ
ഹംസമാസ്റ്ററോട് മങ്കട
ഓണ്‍ലൈനിനുവേണ്ടി മാഷുടെ
കുറച്ച് വിവരങ്ങള്‍ വേണമെന്ന്
പറഞ്ഞപ്പോള്‍ ,"ഞാന്‍
അത്രകൊയ്ക്കെ ആയോ "എന്ന്
തന്റേതായ ശൈലിയില്‍
കണ്ണൊന്നടച്ചുകൊണ്ടു സൗമ്യമായി
പറഞ്ഞപ്പോള്‍ മാസങ്ങള്‍ക്കു
മുമ്പേ ഞാന്‍ സാറിനോടു ഈ വിഷയം
സൂചിപ്പിച്ചിരുന്നു എന്നു
പറഞ്ഞതോടെ കാര്യം എളുപ്പമായി.
സാമ്പത്തികമായി
പിന്നോക്കം നിന്നിരുന്ന ഒരു
കുടുംബത്തില്‍ നിന്നും 1962
കാലഘട്ടത്തില്‍
കോളേജ് പഠനത്തിനുപോയ മിടുക്കരായ
ഇരട്ടകുട്ടികള്‍ക്ക് നേരിടേണ്ടി
വന്ന പ്രയാസങ്ങള്‍
വിവരണാധീതമായിരിയ്ക്കും.പ്രതിബന്ധങ്ങളെ
തട്ടിമാറ്റി ലക്ഷ്യത്തിലേക്കെത്താന്‍
ദൃഢനിശ്ചയംമാത്രമായിരുന്നു
കൈമുതല്‍.
തയ്യില്‍
കമ്മാലിയുടെയും ബീവിഉമ്മയുടെയും
അവസാനത്തെ സന്തതികള്‍
ഇരട്ടകുട്ടികളായിരുന്നു.ഹംസയും
മുഹമ്മദും.1946
ജൂലൈ
15നായിരുന്നു
ജനനം.പഠനത്തിലും
രണ്ടുപേരും മികച്ചുനിന്നു.1962-63
ല്‍
SSLCയും
63-64ല്‍
പ്രീയൂണിവേഴ്സിറ്റിയും
പിന്നീട് ബി.എസ്.സി
ഡിഗ്രിയും 1968ല്‍ഫാറൂഖ്
ട്രോയിനിംഗ് കോളേജില്‍ നിന്ന്
ബി.എഡും
കരസ്ഥമാക്കി.ഇതിനിടയില്‍
ഒരു വര്‍ഷം അണ്‍ട്രെയിന്‍ഡ്
ടീച്ചറായി ജോലിയും ചെയ്തു.
1969ലാണ്
പാലക്കാട് ജില്ലയിലെ തോലന്നൂര്‍
ഹൈസ്ക്കൂളില്‍ അധ്യാപകനായി
ആദ്യമായി സര്‍ക്കാര്‍
ജോലിയിലെത്തുന്നത്.
അഞ്ചുദിവസം
മാത്രമാണ് അവിടെ ജോലി
ചെയ്തത്.പിന്നീട്
ഒരു വര്‍ഷത്തോളം ചിറ്റൂര്‍
ജെ.ടി.എസിലായിരുന്നു.1970ലാണ്
മങ്കടയില്‍ ഹൈസ്ക്കുള്‍
അധ്യാപകനായി എത്തിയത്.അധ്യാപനത്തിന്റെ
മികവില്‍ വളരെ പെട്ടെന്നു
തന്നെ ശിഷ്യരില്‍,
മികച്ച
അധ്യാപകന്‍ എന്ന ഖ്യാതിയുണ്ടാക്കി.
25 വര്‍ഷക്കാലത്തോളം
മങ്കടഹൈസ്ക്കുളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ശാസ്ത്ര വിഷയങ്ങള്‍ ലളിതമായ
പഠനപ്രവര്‍ത്തനങ്ങളിലൂടെ
മനസ്സിലാക്കികൊടുത്തു.നമ്മള്‍
കഴിക്കുന്ന ബിരിയാണി
രസതന്ത്രത്തില്‍ മിശ്രിതം
എന്നതിനുദാഹരണമാണെന്ന്
അദ്ദേഹത്തിന്റെ നാവിന്‍തുമ്പില്‍
നിന്നും കേട്ട ഒരു വിദ്യാര്‍ത്ഥിയാണു
ഞാന്‍.1983ല്‍
കേട്ടത് എന്റെ മനസ്സില്‍
ഇന്നും മായാതെ നില്‍ക്കുന്നുവെങ്കില്‍
ആയിരകണക്കിനു ശിഷ്യര്‍ക്കു
നല്‍കിയ അറിവിന്റെ ആഴം
എത്രയായിരിയ്ക്കും!.അധ്യാപകനായി
സേവനമനുഷ്ടിക്കുന്നഘട്ടത്തില്‍
തന്നെ അധ്യാപക പരിശീലനത്തിന്റെ
റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിച്ചു.
1995ല്‍
25
വര്‍ഷത്തെ
ഹൈസ്ക്കൂള്‍ അസിസ്റ്റന്റ്
എന്ന പദവിക്ക് ശേഷം സ്ഥാനകയറ്റം
ലഭിക്കുകയും DPEP
കോര്‍ഡിനേറ്ററായി
പെരിന്തല്‍മണ്ണയിലെത്തുകയും
ചെയ്തു..1996ല്‍
മഞ്ചേരി ഗവ:ബോയ്സ്
ഹൈസ്ക്കൂളില്‍ പ്രധാന
അധ്യാപകനായി.1998ല്‍
പ്രധാന അധ്യാപകനായി മങ്കടയിലേക്ക്
വന്നു.ഹംസമാസ്റ്റര്‍
മങ്കടയിലെത്തിയതോടെ സ്കൂളിന്റെ
അക്കാദമികവും ഭരണപരവുമായ
മേഖലയിലുണ്ടായ ഗുണപരമായ
മാറ്റം എടുത്തുപറയേണ്ടതാണ്.2001ല്‍
മികച്ചസേവനത്തിനുള്ള സംസ്ഥാന
അധ്യാപക അവാര്‍ഡ് അദ്ദേഹത്തെ
തേടിയെത്തി.മങ്കട
ഹൈസ്ക്കൂളിനെ സംബന്ധിച്ചിടത്തോളം
എക്കാലത്തേയും മികച്ച
അംഗീകാരങ്ങളിലൊന്നായിരുന്നു
അത്.1992
ല്‍
സ്റ്റേറ്റ് സിലബസ് കമ്മിറ്റി
മെമ്പറായും 1999ല്‍
താലൂക്കിലെ ബെസ്റ്റ്ടീച്ചറായും
തെരഞ്ഞെടുക്കപ്പെട്ടു.2002ല്‍
മങ്കട ഗവ:ഹൈസ്ക്കൂളില്‍
നിന്നും പ്രധാന അധ്യാപകനായി
സര്‍വ്വീസില്‍ നിന്നും
വിരമിച്ചു.തുടര്‍ന്നും
പന്ത്രണ്ടു വര്‍ഷത്തോളം
വിദ്യാഭ്യാസമേഖലയില്‍
പ്രവര്‍ത്തിച്ചു.ഭാര്യ
മെഹറുന്നീസ ടീച്ചര്‍ പാലക്കാട്
ജില്ലാവിദ്യാഭ്യാസ ഓഫീസറായി
സര്‍വ്വീസില്‍ നിന്നും
വിരമിച്ചു.
മക്കള്‍
ഡോ.ബിജു.ടി.ഹംസ,ബീന.
ഹംസ
മാസ്റ്റര്‍ ഇപ്പോള്‍
കുടംബത്തോടൊപ്പം വിശ്രമ
ജീവിതം നയിക്കുന്നു.
No comments:
Post a Comment