അന്യായമായ
പകര്‍പ്പെടുക്കല്‍ മാനസികരോഗമോ?
ഫെയ്സ്ബുക്കില്‍
ഒരാളുടെ സൃഷ്ടി ഒരു പോസ്റ്റായി
വന്നാല്‍ അതുലൈക്ക് ചെയ്യാനും
ഷെയര്‍ചെയ്യാനും
താല്‍പര്യങ്ങള്‍ക്കനുസരിച്ച്
(നിയമവിധേയമായി)അഭിപ്രായങ്ങള്‍
രേഖപ്പെടുത്തുന്നതും സാധാരണ
സംഭവമാണ്.
മാസങ്ങളോളംകഠിനാധ്വാനം
ചെയ്ത് ശേഖരിക്കുകയും പഠനങ്ങള്‍
നടത്തുകയും തുടര്‍ന്ന്
പൊതുനന്മയ്കായി സൈറ്റുകളിലും
ബ്ലോഗുകളിലും പ്രസിദ്ധീകരിക്കുകയും
ചെയ്യുന്ന പോസ്റ്റുകള്‍
ചിലരെങ്കിലും ആവശ്യാനുസരണം
ഉപയോഗപ്പെടുത്തുന്നുമുണ്ട്.എന്നാല്‍
ഉപയോഗപ്പെടുത്തുന്നതിനു
മുമ്പായി അനുവാദം വാങ്ങിക്കുകയോ
അതുമല്ലെങ്കില്‍ കടപ്പാട്
എന്ന ലേബലില്‍ തയ്യാറാക്കിതന്ന
സൈറ്റിനോടോ വ്യക്തിയോടോ ഒരു
നന്ദിയെങ്കിലും രേഖപ്പെടുത്തുന്ന
പതിവും കാണാറുണ്ട്.
പൊതുനന്മക്കായി
ഉപയോഗപ്പെടുത്തുന്നതാകുമ്പോള്‍
ഇതൊക്കെ കണ്ണടയ്ക്കപ്പെടുന്നതായി
കാണുന്നു.എന്നാല്‍
കഴിഞ്ഞ ദിവസം എനിയ്ക്കുണ്ടായ
ഒരനുഭവം(ദുരനുഭവം)
വായനക്കാരുമായി
പങ്കുവെയ്ക്കട്ടെ.
മങ്കടയുടെ
ലഭ്യമായ ചരിത്രവും വര്‍ത്തമാനവും
ഒരു പൊതുബാനറില്‍ എല്ലാവരിലും
എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്
ഞാന്‍ കഴിഞ്ഞ ഒരുവര്‍ഷമായി
www.mankadaonline.blogspotഎന്ന
ബ്ലോഗിലൂടെ ശ്രമിക്കുന്നത്.
ലഭ്യമായ
ചരിത്രഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ്
ചെയ്യാന്‍ ബ്ലോഗിനു കഴിഞ്ഞു.ഇതുവരെ
മങ്കടയില്‍ രേഖപ്പെടുത്താതിരുന്ന
വര്‍ത്തമാന കാല വിഷയങ്ങള്‍
ബ്ലോഗ് പുറത്തുകൊണ്ടുവന്നു.ഒരു
വര്‍ഷം കൊണ്ടു ഞാന്‍പ്രതീക്ഷിച്ചതിലധികം
വായനക്കാരും അഭിപ്രായങ്ങളും
നിര്‍ദ്ദേശങ്ങളും നല്‍ക്കുന്ന
നല്ല സുഹൃത്തുകളും ബ്ലോഗിനുണ്ടായി.
ചുരുക്കത്തില്‍
മങ്കടയുടെ ചരിത്രവും
വര്‍ത്തമാനവും ഡിജിറ്റലൈസ്
ചെയ്യപ്പെട്ട ആദ്യ സംരഭമായി
ഈ ബ്ലോഗ് മാറിയിരിക്കുന്നു.
മങ്കടയെകുറിച്ച്
ആധികാരികമായി ആരെങ്കിലും
രേഖപ്പെടുത്തീട്ടുണ്ടോ എന്ന്
പരിശോധിക്കാനായി നെറ്റില്‍
സെര്‍ച്ച് ചെയ്തപ്പോഴാണ്
www.nattuvisesham
mankada.com എന്ന
ബ്ലോഗ് കണ്ടത്.ചരിത്രം
എന്ന ലിങ്കില്‍ ക്ലിക്ക്
ചെയ്തപ്പോഴാണ് ഞാന്‍ ഞെട്ടിയത്.ഓരോ
വരികളും ഞാനെഴുതിയപ്പോലെ!ഓരോ
വരികളും വായിക്കുതോറും
എനിക്കുണ്ടായ അമ്പരപ്പ്
പറഞ്ഞറീയ്കാനാവില്ല.
മോഷണം
ചെറുതായ തോതിലല്ല,മുഴുവനുമാണ്.ഒരുകാര്യം
എനിക്കു മനസ്സിലായി സൈബര്‍
നിയമങ്ങളെ കുറിച്ചു തികച്ചും
അജ്ഞനായ ഒരാളാണ് ഇതിനു
പിന്നിലെന്ന്.എന്തായാലും
ബ്ലോഗറെ കണ്ടെത്താനായി
ശ്രമിച്ചപ്പോള്‍ യാതൊരു വിധ
കോണ്‍ടാക്റ്റ് നമ്പറുകളും
രേഖപ്പെടുത്തിയതായി കണ്ടില്ല.പക്ഷേ
മറ്റൊരു ലിങ്കില്‍
ഫെയ്സ്ബുക്കിലേക്കുള്ള
ഒരഭ്യര്‍ത്ഥനകണ്ടു."മങ്കടയുടെ
ചരിത്രവും വര്‍ത്തമാനവുമായി
ഒരു ബ്ലോഗ് നിങ്ങള്‍ക്കുമുമ്പിലേക്കു
വരുന്നു …..."എന്നുതുടങ്ങുന്ന
മങ്കട ഓണ്‍ലൈനിന്റെ അഭ്യര്‍ത്ഥനയും
കോപ്പിയടിച്ച് ടിയാന്‍
വിവരങ്ങള്‍ അയച്ചുകൊടുക്കാനായി
www.informationconnect1@gmail.com
എന്ന
അഡ്രസും 9946716495
എന്ന
നമ്പറും നല്‍കീട്ടുണ്ട്.ഈ
'പ്രതിഭയെ'
കണ്ടെത്താനായി
എന്റെ അടുത്ത ശ്രമം.ആദ്യം
വിളിച്ചപ്പോള്‍ ഫോണ്‍
എടുക്കാത്തയാള്‍ മറ്റൊരു
നമ്പറില്‍ നിന്നും വിളിച്ചപ്പോള്‍
പ്രതികരിച്ചു.ബ്ലോഗ്
നന്നായിട്ടുണ്ടെന്നും
അഭിനന്ദിക്കാനായി വിളിച്ചതാണെന്നും
പറഞ്ഞപ്പോള്‍ ആളു വാചാലനായി.പിന്നീട്
എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും
സൈബര്‍ നിയമത്തിന്റെ സാധ്യതകള്‍
സൂചിപ്പിക്കുകയും ചെയ്തതോടെ
ഈ പ്രതിഭ മാപ്പുചോദിക്കാന്‍
തുടങ്ങി.എനിക്കു
പരിചയമില്ലെങ്കിലും എന്റെ
നാട്ടുക്കാരന്റെ ഈ 'കഴിവ്'
അംഗീകരിച്ചു
കൊണ്ടുതന്നെ പറയട്ടെ ടിയാനുള്ള
മറുപടി മാന്യവായനക്കാര്‍ക്ക്
കൊടുക്കാവുന്നതാണ്.
മങ്കടയുടെ
ചരിത്രവും വര്‍ത്തമാനവുമായി
ഒരു
ബ്ലോഗ് നിങ്ങള്‍ക്കു മുമ്പിലേക്കു
വരുന്നു.
മങ്കടയുടെ
ചരിത്രവും വര്‍ത്തമാനവുമായി
ബന്ധപ്പെട്ട
രേഖകള്‍,ചിത്രങ്ങള്‍
അയച്ചുതരിക.
അയക്കേണ്ട
വിലാസം
informationconnect1@gmail.com
9946716495
No comments:
Post a Comment