മങ്കട
അനാഥശാല വാര്‍ഷികം
കവിയരങ്ങ്
മങ്കട
അനാഥശാലയുടെ മുപ്പത്തിയേഴാം
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി
നടന്ന കവിയരങ്ങ് നവ്യാനുഭൂതിയായി.പതിനാല്
കവിതകള്‍ അവതരിപ്പിച്ചു.മങ്കടയില്‍
സാഹിത്യാഭിരുചിയുള്ള ഒരു
യുവനിരയുണ്ടെന്നത് വലിയ
സന്തോഷം നല്കുന്നു.മങ്കട
അനാഥാലയം ഇതിനൊരു വേദിയായത്
മങ്കടയുടെ മറ്റൊരു
സവിശേഷത.അനാഥാലയങ്ങളും
അനാഥകളും പാര്‍ശ്വവല്‍ക്കരിക്കപ്പെടാതെ
തികച്ചും സമൂഹത്തിന്റെ
ഭാഗമാണെന്നും ഓരോ സാമൂഹ്യ
ഇടപെടലിനും ഇത്തരം സ്ഥാപനങ്ങള്‍ക്ക്
അവസരമുണ്ടെന്നും തെളിയിച്ച
പരിപാടിയായിരുന്നു നടന്നത്.
കവിയരങ്ങ് എന്നാല്‍
എന്തോ മതവിരുദ്ധമാണെന്ന്
തെറ്റിദ്ധരിച്ച യാഥാസ്ഥിതിക
കഴ്ചപ്പാടിനെ കണ്ണു തുറപ്പിക്കാന്‍
ഇത്തരം പരിപാടികള്‍ക്കാവും
എന്നു ഞാന്‍ കരുതുന്നു.ഒരു
കവിയരങ്ങിനെ കുറിച്ച് ഇത്രയും
എന്റെ പോസ്റ്റിലിടാന്‍ കാരണം,
ഇന്നലെ വളരെ നന്നായി
കവിയരങ്ങ് അവസാനിപ്പിച്ച്
രാത്രിയില്‍ മങ്കട ഓര്‍ഫനേജിന്റെ
ഫെയ്സ്ബുക്ക് പോസ്റ്റ് എടുത്ത്
നോക്കിയപ്പോള്‍ ഒരു പ്രാദേശിക
പത്രലേഖകന്‍ രേഖപ്പെടുത്തിയ
ചില അബദ്ധവാചകങ്ങള്‍ വായിക്കാന്‍
ഇടയായി.
ടിയാന്റെ
വാചകങ്ങള്‍ മാന്യവായനക്കാരുടെ
ശ്രദ്ധയിലേക്കായി ഇവിടെ
പകര്‍ത്തട്ടെ.
"യതീംകുട്ടികളുടെ
പേരില് പടുത്തുയര്ത്തിയ ഈ
സ്ഥാപനത്തില് നടക്കുന്ന
ചിലപരിപാടികള് കണ്ടാല് ഈ
സമുദായം ലജ്ജിച്ച് തലതാഴ്ത്തും.
കവിയരങ്ങാണത്രെ....
കവിയരങ്ങ്. ഇവരൊക്കെ
എവിടുത്തെ സമുദായനേതാക്കളാണ്..ആര്ക്ക്
വേണ്ടിയാണ് കവിയരങ്ങ് പോലുള്ള
പരിപാടികള് സംഘടിപ്പിക്കുന്നത്.
എത്ര ആലോചിച്ചിട്ടും
മനസ്സിലാവുന്നില്ല.”
ഇതിനു
മറുപടിയായി ഞാന്‍ കുറിച്ചിട്ടത്
"താങ്കളുടെ
കാഴ്ചപ്പാട് എന്താണ്
എന്നറിയില്ല.പക്ഷേ
ഒരു കാര്യം മനസ്സിലായി
താങ്കളെപോലെയുള്ളവര്‍ക്ക്
യത്തീംഖാനകള്‍ എന്നും
യത്തീംഖാനകള്‍ മാത്രമായും
അനാഥകുട്ടികള്‍ എന്നും
അനാഥകളായും പാര്‍ശ്വവല്‍ക്കരിച്ചുകാണാന്‍
ആഗ്രഹിക്കുന്നവരുടെ പ്രതിനിധിയായി
സംസാരിക്കുന്നതുപോലെ
തോന്നും.അനാഥശാല
വാര്‍ഷികത്തോടനുബന്ധിച്ചു
നടത്തിയ ഒരുപാട്
പരിപാടികളുണ്ടായിരുന്നു.മഹലിലെ
കാരണവന്‍മാരെ ആദരിക്കല്‍,ഡെന്റല്‍
ക്യാമ്പ്,വനിതാ
സംഗമം,പൂര്‍വ്വ
വിദ്യാര്‍ത്ഥിസംഗമം,കവിയരങ്ങ്......ഇതില്‍
കവിയരങ്ങിനോട് മാത്രമായി
എന്താ ഒരു അയിത്തം .എണ്‍പതുവയസ്സായ
അവറാന്‍കുട്ടിക്കാക്കയും
കൂട്ടില്‍ബാപ്പുവും
കൊച്ചുണ്ണിമാഷും മങ്കടയിലെ
വളരെയധികം കഴിവുകളുള്ള യുവ
എഴുത്തുക്കാരും ഒത്തുച്ചേര്‍ന്ന്
തികച്ചും മാന്യമായി മലയാളഭാഷയില്‍
ആശയങ്ങള്‍ അവതരിപ്പിച്ചാല്‍
അനിസ്ലാമികമാണെന്ന്
താങ്കളെപോലുള്ളവര്‍ പറഞ്ഞാല്‍
ഉള്‍കൊള്ളാന്‍ എത്രപേരുണ്ടാകും
എന്ന് എനിക്കറിയില്ല.ഒരു
പ്രാദേശികപത്രപ്രവര്‍ത്തകന്‍
എന്ന മേല്‍വിലാസം പേറുന്ന
താങ്കളുടെ ഈ അഭിപ്രായം
പത്രസമ്മേളനം നടത്തിയപ്പോള്‍
കണ്ടിലല്ലോ?അതോ
സോഷ്യല്‍ മീഡിയയില്‍ ഒരു
അഭിപ്രായം രേഖപ്പെടുത്തിയാല്‍
തനിക്കില്ലാത്തത് മറ്റുള്ളവര്‍
അവതരിപ്പിക്കുമ്പോള്‍
ഉണ്ടാകുന്ന ഒരു അസ്വസ്ഥതയായി
ഞങ്ങളെപ്പോലുള്ളവര്‍
കണക്കാക്കും.എന്തായാലും
സമുദായം ലജ്ജിച്ചുതലതാഴ്ത്താന്‍
എല്ലാവരും താങ്കളല്ലാ എന്നുകൂടി
വിനീതമായി അറീയിക്കട്ടെ.....
സ്വന്തം നിലവാരം
പ്രകടിപ്പിച്ചതിനു നന്ദി.”
ഇത്രയെങ്കിലും
രേഖപ്പെടുത്തിയില്ലെങ്കില്‍
ഈ അല്പജ്ഞാനി ഇതിനപ്പുറം
തുടര്‍ന്നും മധ്യമങ്ങളില്‍
വാര്‍ത്താമാലിന്യം നിറയ്ക്കുമെന്ന്
എനിക്ക് തോന്നുന്നു.ടിയാന്‍
പറഞ്ഞ സമുദായ നേതാക്കളുടെ
കൂട്ടത്തില്‍പ്പെടിലെങ്കിലും
കവിയരങ്ങിലെ ഒരു പ്രതിനിധി
എന്ന നിലയില്‍ ഒരു കാര്യം
ഉറപ്പിച്ചുപറയാം യത്തീംഖാനയിലെ
ഓരോ ഭാരവാഹിയും നിശ്ചിതമായ
ഒരുതുക സ്വന്തം ഇഷ്ടപ്രകാരം
നല്കിതന്നെയാണ് ഇത്തരം
പരിപാടികള്‍ സംഘടിപ്പിച്ചത്
എന്നുകൂടി ടിയാനെപോലുള്ള
അധരവ്യായാമ പത്രപ്രവര്‍ത്തനം
നടത്തുന്നവരെങ്കിലും
അറിയേണ്ടതുണ്ട്.അതേ
സമയം ഈ വാര്‍ത്ത മികച്ച
രീതിയില്‍ പ്രസിദ്ധീകരിച്ച
മാധ്യമം പത്രവും മുനീര്‍
മങ്കടയെപോലുള്ള നല്ല പ്രാദേശിക
റിപ്പോര്‍ട്ടര്‍മാരും
ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ
പ്രകീര്‍ത്തികാതിരിക്കാനുമാവില്ല.
വാല്‍കഷ്ണം:കൂടുതല്‍
അന്വേഷിച്ചപ്പോള്‍ ലഭ്യാമായത്
കവിയരങ്ങല്ല ചില വ്യക്തി
താല്പര്യങ്ങളാണ് പ്രതികരണത്തിനു
പിന്നിലെന്നതായിരുന്നു.