തനിമയാര്‍ന്ന
മാപ്പിള ഗാനങ്ങള്‍ക്ക് ഈണം
നല്‍കിയ
മാപ്പിളപ്പാട്ടിന്റെ
ഉറ്റതോഴന്‍ കൂട്ടില്‍ബാപ്പു
(മാപ്പിളപ്പാട്ട് ആലാപനം,രചന.സംഗീതം.എന്നീ മേഖലയിലെ നിറസാന്നിദ്ധ്യം)
"വിധിവന്നാല്‍
ഇവിടംവിട്ട്‌പോകേണ്ടോരല്ലേ..
"ഒരുകാലഘട്ടത്തില്‍
മാപ്പിളമനസ്സിനെ
പിടിച്ച്‌കുലുക്കിയമാപ്പിളപ്പാട്ടിന്റെ
രചനയും സംഗീതവും നല്‍കിയ
ബാപ്പുകൂട്ടിലിന് ജന്മമാടിന്റെ
ആദരം.മാപ്പിളപ്പാട്ട്
ജീവിതമാര്‍ഗവും ജീവനുമാക്കി
രണ്ടരപതിറ്റാണ്ട്‌കാലമായി
മാപ്പിള പരിശീലനരംഗത്ത്
സജീവസാനന്നിദ്ധ്യമാണ്
കൂട്ടില്‍ബാപ്പു.
ചെറിയകുട്ടിയായിരിക്കുമ്പോള്‍
അയല്‍വീടുകളിലെയും
കല്ല്യാണവീടുകളിലെയും
ഗ്രാമഫോണ്‍മാപ്പിളപ്പാട്ടുകളിലും
ഉമ്മപാടിനല്‍കിയ സബീനപ്പാട്ടുകളും
പ്രചോദനമായി മാപ്പിളപ്പാട്ട്
രംഗത്തെത്തിയ ബാപ്പു
സ്‌കൂള്‍തലത്തിലത്തില്‍
മൂന്ന്‌തവണ മാപ്പിളപ്പാട്ടില്‍
ഒന്നാംസ്ഥാനം നേടി.തുടര്‍ന്ന്
പെരിന്തല്‍മണ്ണ പി.ടി.എം
കോളേജ് പെരിന്തല്‍മണ്ണ.മണ്ണാര്‍ക്കാട്
കല്ലടികോളേജ് എന്നിവിടങ്ങളിലെ
പഠനകാലത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു.മങ്കട
ഗവ ഹൈസ്‌കൂളില്‍ എട്ടാംക്ലാസില്‍
പഠിക്കുമ്പോള്‍ ഒഴിവുള്ള
പിരീഡുകളില്‍ ക്ലാസിലെത്തുന്ന
സംസ്‌കൃതടീച്ചര്‍ ഇന്ദിരടീച്ചറാണ്
ബാപ്പുവിന്റെ അഭിരുചികള്‍
മനസ്സിലാക്കിയത്.സബ്‌ജില്ലാ
ജില്ലാ കലോല്‍സവങ്ങളില്‍
വേണ്ടത്രപിന്തുണയോമല്‍സരാര്‍ത്ഥികളോ
ഇല്ലാത്തതിനാല്‍ ബാപ്പുവിന്
മല്‍സരിക്കാന്‍ കഴിഞ്ഞില്ല.ഐ.പി.പി
പ്രൊജക്ടിന് വേണ്ടി
പലവേദികളില്‍ ഗാനം ആലപ്പിച്ച
ബാപ്പു 1990
മുതല്‍
ആകാശവാണികോഴിക്കോട് നിലയത്തില്‍
ഗാനങ്ങള്‍ആലപിച്ച്
വരികയാണ്.മാപ്പിള
കവിമാരായ
മോയിന്‍കുട്ടിവൈദ്യര്‍. പുലിക്കോട്ടില്‍ഹൈദ്രു .മുണ്ടമ്പ്രഉണ്ണിമമ്മദ്. പൊന്നാനി
മാളിക്കേലകത്ത് കുഞ്ഞിഅഹമ്മദ്‌സാഹിബ്
എന്നിവരുടെ ഗാനങ്ങള്‍ക്ക്
തനിമയാര്‍ന്ന ഇശല്‍ഈണങ്ങള്‍നല്‍കി
വേദികള്‍ ധന്യമാക്കിയ ഇദ്ദേഹം
ഒ.എം
കരുവാരക്കുണ്ടിന്റെ
തംഹീദ്.സ്‌നേഹമായ്.അജബേറുംകിളി
.ജനശക്തി.മവാഹിബുല്‍ജലിയ.നീയാണെന്‍മുംതാസ്.
എന്നീ
ആല്‍ബങ്ങളില്‍ ഒ.എം
കരുവാരക്കുണ്ടുമായി ചേര്‍ന്ന്
പ്രവര്‍ത്തിച്ചബാപ്പുവിനെ
തേടി വാണിമേല്‍
മാപ്പിളകലാസാഹിത്യവേദിയുടെയും,മോറിക്കര
മാപ്പിളകലാകോച്ചിംഗ്‌സെന്റെറിന്റെയും
കോഴിക്കോട് മാപ്പിളസോങ്ങ്‌ലവേഴ്‌സിന്റെയും
തൃശൂര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്
ഓഫ് മാപ്പിള സ്റ്റഡീസ്.എന്നിവരുടെ
അവാര്‍ഡുകളും മോയിന്‍ക്കുട്ടി
വൈദ്യര്‍സ്‌മാരക മാപ്പിള
ക്വിസ് മല്‍സരത്തിനും
സമ്മാനവും ലഭിച്ചു.ആലാപനമല്‍സരത്തിലും
എട്ടോളം അവാര്‍ഡ്‌ലഭിച്ച
ഇദ്ദേഹം മലപ്പുറം ഗസല്‍ മാപ്പിള
കലാപഠനകേന്ദ്രത്തിലെ
അധ്യാപകനാണ്.കഴിഞ്ഞ
20
വര്‍ഷത്തോളമായി
സംസ്ഥാന സ്‌കൂള്‍കലോല്‍സവങ്ങളില്‍
ഒന്നാംസ്ഥാനക്കാരായവരില്‍
ഭൂരിപക്ഷംപേരും ബാപ്പുവിന്റെ
ശിഷ്യരാണ്.പട്ടുറുമാല്‍.പതിനാലാംരാവ്.മൈലാഞ്ചിരാവ്
.കുപ്പിവള.തുടങ്ങിയ
റിയാലിറ്റിഷോകളിലെ ജേതാക്കളായ
അഷിതാഅഷ്‌റഫ്. സൈറാസലിം .കെ.കെ
സജ്‌ന. ഷഹാനകണ്ണൂര്‍. ഫസ്‌ന. ഹന്നായാസിര്‍ . ആഘര്‍ഷവിശ്വനാഥ്. ഹനീനറഹ്മാന്‍. റഷാഅന്‍സല. നാജിയ. ഫാത്തിമശഹബാന്‍.എന്‍
ആര്‍
റിഷാം. അഖിലാകൃഷ്‌ണന്‍. മുഹമ്മദ്‌സിയാദ്. മുഹ്‌സിന്‍.ഷാരോണ്‍.ഗൗതം.മാഷാല്‍.ആസാദ്.ഫയാസ്
ഉമര്‍എന്നിവരും
ശിഷ്യഗണത്തില്‍പെടുന്നു.കാലക്കറ്റ്
യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍
കലോല്‍സവങ്ങളില്‍ കഴിഞ്ഞ
13
വര്‍ഷമായിഒന്നും
രണ്ടും സ്ഥാനംനേടുന്നവര്‍
ബാപ്പുവിന്റെ ശിഷ്യരാണ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ്.അന്‍സാര്‍
കോളേജ് പെരുമ്പിലാവ്.കേരളവര്‍മ്മ
തൃശൂര്‍,സെന്റ്‌തോമസ്
തൃശൂര്‍.അസ്‌മാബികോളേജ്
തൃശൂര്‍.എസ്
എന്‍ കോളേജ് നാട്ടിക.ഫാറൂഖ്‌കോളേജ്
കോഴിക്കോട്. എസ്.എന്‍.ഡി.പി
കോളേജ് കൊയിലാണ്ടി തുടങ്ങിയ
സ്ഥാപനങ്ങളിലും ട്രൈനിങ്ങ്
നല്‍കിവരികയാണ്
ബാപ്പുകൂട്ടില്‍.പ്രതികൂല
ജീവിതസാഹചര്യങ്ങളാല്‍ പലനല്ല
അവസരങ്ങളും പൊതുവേദികളും
ബാപ്പുവിന് നഷ്ട്‌ടമായിട്ടുണ്ട്.എങ്കിലും
2009
ല്‍
മാപ്പിളപ്പാട്ടുരംഗത്തെ
പ്രവര്‍ത്തനത്തിന്
കൂട്ടില്‍വെച്ച് പൗരസമിതി
ആദരിച്ചു കൂടാതെ സൊളിഡാരിറ്റി
തൃശൂരില്‍വെച്ചും ആദരിച്ചിട്ടുണ്ട്..
കൂട്ടില്‍
എ.എം.യു.പി
സ്‌കൂളിന്റെ നവതിയാഘോഷവുമായി
ബന്ധപ്പെട്ട വാര്‍ഷികത്തില്‍
ജന്മനാട് ബാപ്പുവിനെ
ആദരിച്ചു.പരേതനായ
തുറക്കല്‍ കുഞ്ഞിഅഹമ്മദാണ്
പിതാവ് മാതാവ്.പാത്തുമ്മുണ്ണി.ഭാര്യ
റസിയയും,മുനവ്വര്‍.മുവസ്സിറമുസ്‌ബിറ
എന്നിവര്‍ മക്കളുമാണ്.
വിദ്യാഭ്യാസം
എ എം യു പി സ്‌കൂള്‍ കൂട്ടില്‍
മങ്കട ഗവ ഹൈസ്‌കൂള്‍
പിടിഎം കോളേജ് പെരിന്തല്‍മണ്ണ , കല്ലടികോളേജ് മണ്ണാര്‍ക്കാട്
തൃശൂര്‍ വാടാനപള്ളി ഓര്‍ഫനേജിലെ അധ്യാപകന്‍
എ എം യു പി സ്‌കൂള്‍ കൂട്ടില്‍
മങ്കട ഗവ ഹൈസ്‌കൂള്‍
പിടിഎം കോളേജ് പെരിന്തല്‍മണ്ണ , കല്ലടികോളേജ് മണ്ണാര്‍ക്കാട്
തൃശൂര്‍ വാടാനപള്ളി ഓര്‍ഫനേജിലെ അധ്യാപകന്‍
ലഭിച്ച
അംഗീകാരങ്ങള്‍ സമ്മാനങ്ങള്‍
മാപ്പിളപ്പാട്ട് രചനാമല്‍സരം (ആള്‍കേരള)മാപ്പിളകലാ കോച്ചിംഗ് സെന്റെര്‍ മോറിക്കര (1995)മാപ്പിള സോംഗ് ലവേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് (2002)ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് തൃശൂര്‍ (2002)മാപ്പിള ക്വിസ് മല്‍സരം (മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരകം കൊണ്ടോട്ടി)ആലാപന മല്‍സരം
മാപ്പിള കലാ കോച്ചിംഗ് സെന്റര്‍ മോറിക്കര (1995)സുന്നി മലപ്പുറം റേഞ്ച്‌സ് പാണായി
ചെമ്മാപ്പിള്ളി ഇര്‍ശാദിയ തൃശൂര്‍(1997)പ്രതിഭാ ഫെസ്റ്റ് 98 റാഫി രാമനാട്ടുകര അനുസ്‌മരണ മാപ്പിളപ്പാട്ടു മല്‍സരം
മാപ്പിള സോംഗ് ലവേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് (ഗാനമേള) രണ്ടാം സ്ഥാനം
ഉബൈദ് സ്‌മാരക മാപ്പിളപ്പാട്ട് മല്‍സരം കോഴിക്കോട്
2004 മെയ് 30 ന് മര്‍ഹൂം ടി.പി.ആലിക്കുട്ടി ഗുരുക്കള്‍ സ്‌മാരക അഖില കേരളമാപ്പിളപ്പാട്ടുമല്‍സരം
No comments:
Post a Comment