ഇന്നത്തെ (12/04/2015)മാധ്യമം വാരാദ്യപ്പതിപ്പില്‍ മങ്കടയെകുറിച്ചുള്ള എന്റെ ലേഖനം
മങ്കടയിലെ അയിരുമടകള്‍
ഇഖ്ബാല്‍ മങ്കട
മങ്കടയിലെ അയിരുമടകള്‍
ഇഖ്ബാല്‍ മങ്കട
മങ്കടയിലെ
അയിരുമടകള്‍
ഇഖ്ബാല്‍
മങ്കട
അക്ഷാംശം
11.023
വടക്കും
76.2055കിഴക്കുമായി
വ്യാപിച്ചു കിടക്കുന്ന
മങ്കടയുടെ പ്രശസ്തി ഏതാനും
നൂറ്റാണ്ടുകളായെങ്കിലും
വള്ളുവനാട് സ്വരൂപത്തിലെ
ഒരുശാഖയുടെ ആസ്ഥാനം
എന്നതാകുന്നു.എങ്കിലും
ദേശനാമം ഈ താവഴിയുടെ ദേശത്തുള്ള
അധിവാസത്തിനും മുമ്പേ
ഉണ്ടായിരുന്നതായി കാണുന്നു.പരനാട്ടു
കോവിലകമെന്നുംചെറുക്കാട്ടു
താവഴിയെന്നും പറയുന്ന
വള്ളുവകോനാതിരിയുടെ മൂലകുടുംബം
കടന്നമണ്ണയിലാണ്.അവിടെ
നിന്നും പിരിഞ്ഞുപോന്ന
ആയിരനാഴി,മങ്കട,അരിപ്പുറെ
എന്നീശാഖകളും ഈ
സ്വരൂപത്തിനുണ്ട്.ഐതീഹ്യങ്ങളുടെ
ചുവടുപിടിച്ചു പിന്നോട്ടുപോയാല്‍
നൂറ്റാണ്ടുകള്‍ക്കുമുമ്പ്
സാമൂതിരിയും വള്ളുവകോനാതിരിയും
തമ്മിലുള്ള സമരചരിത്രത്തിന്റെ
ഭൂമികയാണിത്.മുപ്പത്തിയൊന്ന്
ചതുരശ്രകിലോമീറ്റര്‍
വിസ്തൃതിയുള്ള മങ്കട
ഗ്രാമപഞ്ചായത്ത് കൂട്ടലങ്ങാടി-പന്തലൂര്‍
,
അങ്ങാടിപ്പുറം,
മക്കരപറമ്പ്
എന്നീ പ്രദേശങ്ങളുമായി
അതിര്‍ത്തി
പങ്കിടുന്നു.കാടുംമേടുംതോടുംകുന്നുംവയലുകളുമെല്ലാം
സമൃദ്ധമായ ദേശമാണ് മങ്കട.പടിഞ്ഞാറ്
പന്തലൂര്‍ മലയില്‍ നിന്നും
തുടങ്ങി,വടക്ക്
നെന്മിനിമലയും കിഴക്ക്
മുള്ള്യാകുര്‍ശ്ശിചേര്‍ന്ന
കോട്ടമലയും വെള്ളാരംകുന്നും,തെക്ക്
പെരുമ്പറമ്പുംപടുവില്‍ക്കുന്നുംമുത്തപ്പന്‍പാറയും
ആലുംകുന്നുംതണ്ണിക്കുഴി
അതിര്‍ത്തിക്കുള്ളിലാണി
പ്രദേശം.ചേരിയം
മലയിലെ പ്രശസ്തമായ
കുരങ്ങന്‍ചോല,കുട്ടിപ്പാറ,കാപ്പ്,പൊടുവണ്ണി,
കിളിയന്‍പാറ,
ഉപ്പുപാറ,
കൂട്ടുമൂച്ചി,ചാത്തന്‍കല്ല്
തുടങ്ങി പ്രകൃതിരമണീയമായ
സ്ഥലങ്ങള്‍ മങ്കടയ്ക്കു
സ്വന്തം.മങ്കട
എന്നപേരിന്റെ ഉത്പത്തിക്കു
തന്നെ കാരണമായ(മണ്‍+കട)
ലോഹാംശത്തിന്റെ
നിക്ഷേപം നൂറ്റാണ്ടുകള്‍ക്കു
മുമ്പുതന്നെ ഈ പ്രദേശത്തിന്റെ
പ്രധാന്യം വെളിവാക്കുന്നു.എ.ഡി
1832ല്‍
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ
കമ്പനിയുമായി വള്ളുവനാട്ടു
രാജാവായ ശ്രീവല്ലഭരാമന്‍രാജന്‍
ഒരു കരാറിലേര്‍പെടുകയുണ്ടായി.
വര്‍ഷത്തില്‍
ഇരുപത്തിയഞ്ചുരൂപാ പാട്ടം
രാജാവിനു നല്കാമെന്നതായിരുന്നു
വ്യവസ്ഥ.വാര്‍ഡ്
ആന്റ് കോണറുടെ "ഡിസ്ക്രിപ്റ്റീവ്
മെമ്മയര്‍ ഓഫ് മലബാര്‍"
എന്ന
സര്‍വ്വേറിപ്പോര്‍ട്ടില്‍
ഇതിന്റെ സൂചനകള്‍ കാണാം.
മങ്കടയുടെ
ഭാഗങ്ങളായ ഇരിങ്ങാട്ടുപറമ്പ്,പെരുമ്പറമ്പ്
എന്നിവിടങ്ങളിലെ അയിരുമടകള്‍
ഈ പ്രദേശങ്ങളില്‍ ഇരുമ്പ്
ഖനനം നടന്നിരുന്നു എന്നതിന്റെ
സാക്ഷ്യപത്രമാണ്.പ്രദേശവാസികളുടെ
ആയുധബലം കുറയ്ക്കുന്നതോടൊപ്പം
ഇരുമ്പു കൈക്കലാക്കാനുമായിരുന്നുഇതെന്നു
കരുതുന്നു.
മലബാര്‍
സമരകാലഘട്ടങ്ങളില്‍ മലബാറിലെ
മറ്റുപ്രദേശങ്ങളില്‍ നിന്നും
വ്യത്യസ്ഥമായി മങ്കടയില്‍
കലാപത്തിന്റെ ദുരന്തഫലങ്ങളൊന്നും
കാര്യമായിരേഖപ്പെടുത്താതിരുന്നതും
മങ്കടകോവിലകത്തിന്റെ
സംരക്ഷണത്തിനായി മാപ്പിളമാര്‍
കാവല്‍ നിന്നതും അതിനു
പ്രത്യുപകാരമായി മങ്കട
ജുമാമസ്ജിദ് നിര്‍മ്മിക്കാന്‍
ആയിരത്തിയൊന്നുരൂപയും മരവും
നല്കി മങ്കടകോവിലകം
മതസൗഹാര്‍ദ്ധത്തിനു
വഴിക്കാട്ടിയതും ഈ നാടിന്റെ
ചരിത്രത്തിലിടം
പിടിച്ചതാണ്.സ്വാതന്ത്യസമരസേനാനി
അബ്ദുറഹിമാന്‍ സാഹിബിന്റെ
അടുത്തഅനുയായികളായിരുന്ന
മങ്കടയിലെ കോയഅധികാരി ,ഉണ്ണീന്‍
മൗലവിതുടങ്ങിയവരുടെ
പ്രവര്‍ത്തനങ്ങള്‍ കലാപം
ആളിപടരാതിരിക്കാനും സൗഹാദ്ധം
നിലനിര്‍ത്താനും ഇടയാക്കി.
നൂറ്റാണ്ടുകള്‍
പഴക്കമുള്ള ശ്രീമാണിക്യേടത്ത്
ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍
മങ്കടയില്‍ കണ്ടെത്തിയപ്പോള്‍
ആസ്ഥലത്തിന്റെ ഉടമസ്ഥയായിരുന്ന
തയ്യില്‍ മറിയുമ്മ ഹജ്ജുമ്മ
സ്വമനസ്സാല്‍ ഹിന്ദുമതവിശ്വാസികള്‍ക്കായി
സ്ഥലം വിട്ടുകൊടുത്തതും,
കര്‍ക്കിടകം
പ്രദേശത്ത് ബിലാല്‍ മസ്ജിദ്
നിര്‍മ്മാണത്തിനായി ഭൂമി
വിട്ടുനല്കിയ മൂത്തേടത്ത്
മനയും നടത്തിയ മതസൗഹാര്‍ദ്ധത്തിന്റെ
മാതൃകാപ്രവര്‍ത്തനങ്ങള്‍
ഇന്ത്യന്‍ പാര്‍ലിമെന്റില്‍പോലും
ചര്‍ച്ചയായത് മങ്കടയുടെ
ചരിത്രമാണ്.
പ്രശസ്തഛായഗ്രാഹകന്‍
മങ്കട രവിവര്‍മ്മയും
അന്റാര്‍ട്ടിക്ക പര്യവേഷണത്തില്‍
പങ്കെടുത്ത ഇന്ത്യന്‍ നേവിയിലെ
ജയപാലനും,നെഹൃയുവകേന്ദ്രത്തിലൂടെ
ദേശീയ ശ്രദ്ധനേടിയ ഹംസതയ്യിലും
,
കാല്‍പന്തുകളിയില്‍
ദേശീയതലത്തില്‍പോലും
കഴിവുതെളിയിച്ച വളരെയധികം
പ്രതിഭകളെ നല്കിയ മങ്കടദേശത്തിന്റെ
ചരിത്രവും വര്‍ത്തമാനവും
മങ്കട ഗവ :
എല്‍.പി
സ്കൂളിന്റെ നൂറ്റിയെട്ടാംവാര്‍ഷികോപഹാരമായി
ഈ വര്‍ഷം പുറത്തിറക്കിയിട്ടുണ്ട്.
ലേഖകന്‍:
കൊപ്പം
ഗവ:ഹൈസ്ക്കൂളിലെ
സാമൂഹ്യശാസ്ത്ര അധ്യാപകനും
മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും
എന്ന സുവനീറിന്റെ ചീഫ് എഡിറ്ററും
മങ്കടഓണ്‍ലൈന്‍ എന്നപേരില്‍
മങ്കടയുടെ പ്രാദേശിക ചരിത്രം
ഡിജിറ്റലൈസ് ചെയ്തുവരികയും
ചെയ്യുന്നു 9447354397
No comments:
Post a Comment