കൂട്ടപ്പാല
വിസിബി കംബ്രിഡ്ജ്
സമര്‍പ്പണം
14 ന്
മങ്കട:
കൂട്ടപ്പാല-വിസിബി കം ബ്രിഡ്ജും
അപ്രോച്ച് റോഡുകളുടെ
സമര്‍പ്പണവും ചൊവ്വാഴ്ച
ഉച്ചക്ക് 12 ന്
സംസ്ഥാനപൊതുമരാമത്ത് വകുപ്പ്
മന്ത്രി വി.കെ
ഇബ്രാഹിംകുഞ്ഞ്
നിര്‍വ്വഹിക്കും.ടി.എ.അഹമ്മദ്കബീര്‍
എം.എല്‍എ അധ്യക്ഷത
വഹിക്കും . മങ്കട
പഞ്ചായത്തിലെ ഏഴാംവാര്‍ഡിലെ
ഒരുകോടിരൂപയുടെ വികസനപദ്ധതികളിലെ
ആദ്യഘട്ടമായ വിസിബി കംബ്രിഡ്ജും
അപ്രോച്ച്‌റോഡുമാണ്
ആദ്യഘട്ടത്തില്‍ ഉദ്ഘാടനം
ചെയ്യുന്നത്.കുടിവെള്ള
പദ്ധതി രണ്ടാംഘട്ടത്തിലും
സമര്‍പ്പിക്കും. മൈനര്‍
ഇറിഗേഷന്‍വകുപ്പില്‍ നിന്നും
അനുവദിച്ച 40 ലക്ഷംരൂപയുടെ
വിസിബിയും വിവിധ വകുപ്പുകളുമായി
സഹകരിച്ച് നിര്‍മ്മിച്ച
അപ്രോച്ച് റോഡുമാണ്
സമര്‍പ്പിക്കുന്നത്.ഇത്
യാഥാര്‍ത്ഥ്യമായതോടെ മങ്കടയിലെ
ആദ്യ റിങ്ങ്‌റോഡാണ് പൂര്‍ത്തിയാകുന്നത്.കൂടാതെ
ചേരിയം പുളിക്കല്‍പ്പറമ്പ,
കൂട്ടില്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന
അപ്രോച്റോഡായും ഇത് മാറും.റോഡ് യാഥാര്‍ത്ത്യമായതോടെ
കൂട്ടില്‍ ശിവക്ഷേത്രത്തിലെത്തുന്ന
നൂറുകണക്കിന് യാത്രക്കാര്‍ക്ക്
ഏറെ സഹായകരമാവും.
No comments:
Post a Comment