flash news
TODAYS SPECIAL
Thursday, 25 August 2016
മങ്കടകോവിലകം പടിപ്പുര പെളിച്ചുമാറ്റി
മങ്കടകോവിലകം പടിപ്പുര പെളിച്ചുമാറ്റി
കാലപ്പഴക്കവും അറ്റകുറ്റപണികളുടെ അഭാവവുംകാരണം മങ്കട കോവിലകത്തിന്റെ പടിപ്പുര പൊളിച്ചുമാറ്റുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു.ഒരാഴ്ചയിലേറെയായി പൊളിക്കല്‍ തുടങ്ങിയിട്ട്.മങ്കടയെ സ്നേഹിക്കുന്ന ഏതൊരാളിലും വേദനയുണ്ടാക്കുന്ന ദിവസങ്ങളാണിത്.കാരണം അടുത്തതലമുറയോട് ഇങ്ങിനെ ഒരു സംവിധാനം ഇവിടെ ഉണ്ടായിരുന്നുഎന്ന് പറഞ്ഞുകൊടുക്കാന്‍ ഇനി ഓര്‍മ്മകള്‍ മാത്രം.പൊളിക്കുന്ന പല ദിവസങ്ങളിലും ഞാനവിടെപോയിരുന്നുു.ഭാവിതലമുറയ്ക്കായി സൂക്ഷിച്ചുവെയ്ക്കാന്‍ ഒരു കീറകടലാസുപോലും വിലയുള്ളതായി കണക്കാക്കുന്ന മനസ്സുമായി.അവിടെ നിന്നും ലഭിച്ച ഏതാനും ഭൂരേഖകള്‍തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ സമ്പത്തായിരുന്നു.
മങ്കടയിലെ വീണ്ടെടുക്കാനായ പ്രാദേശികചരിത്രശേഷിപ്പുകള്‍
മങ്കടയിലെ
വീണ്ടെടുക്കാനായ
പ്രാദേശികചരിത്രശേഷിപ്പുകള്‍
ഇഖ്ബാല്‍
മങ്കട
വള്ളുവകോനാതിരി
എന്നറിയപ്പെടുന്ന വെള്ളാട്ടിരിയുടെ
താവഴികള്‍ കേന്ദ്രീകരിച്ച
നാല് കോവിലകങ്ങളാണ്
മങ്കട,ആയിരനാഴി,കടന്നമണ്ണ,
അരിപ്ര.
ഇതില്‍
അരിപ്രയും കടന്നമണ്ണയും
പൂര്‍ണ്ണമായും കെട്ടിടങ്ങള്‍
തന്നെയില്ലാതായി.
എന്നാല്‍
മങ്കടകോവിലകം ഞങ്ങള്‍
മങ്കടക്കാരുടെ ഒരു സ്വാകാര്യ
അഹങ്കാരമായി തലയുയര്‍ത്തി
നില്കുയായിരുന്നു ഇതുവരെ.കാലത്തിന്റെ
കുത്തൊഴുക്കില്‍ പലഭാഗങ്ങള്‍ക്കും
കേടുപാടുകള്‍ വന്നെങ്കിലും
ഒരു ഗജരാജനെപ്പോലെ നില്ക്കുന്ന
പടിപ്പുര എന്നും ഗാഭീംര്യത്തോടെയാണ്
എല്ലാവരെയും
സ്വീകരിക്കുക.കുട്ടിയായിരിക്കുമ്പോള്‍തന്നെ
കോലോത്തുംപടിയിലേക്ക് പോകുക
എന്നത് ഒരു ആഗ്രഹമായിരുന്നു.വളര്‍ന്ന്
വലുതായശേഷമാണ് ആ മോഹമൊക്കെ
പൂവണിയിക്കാനായത്.പിന്നെ
ചരിത്രത്തില്‍ താല്പര്യം
ജനിച്ചുതുടങ്ങിയപ്പോള്‍
കോവിലകത്തെകുറിച്ച് അറിയാനായി
ആഗ്രഹം.അപ്പോഴും
തടസ്സങ്ങള്‍ ഏറെയായിരുന്നു.എങ്ങിനെയാണ്
അതിനുള്ളില്‍ ചെന്നു കയറുക
തുടങ്ങിയ ആശങ്കകള്‍.കാലം
പിന്നെയും മുന്നോട്ട്
നീങ്ങി.കോവിലകത്തെ
താമസക്കാരുടെ അംഗസംഖ്യകുറഞ്ഞു.ഞാന്‍
കുറേക്കൂടി ധൈര്യശാലിയായി.അങ്ങിനെ
കിട്ടിയ അവസരങ്ങളിലെല്ലാം
ഒരു ചരിത്രശേഷിപ്പെന്ന
നിലയില്‍ മങ്കട കോവിലകത്തെ
നോക്കി കണ്ടിരുന്നു.
കഴിഞ്ഞ
ദിവസം പടിപ്പുര പൊളിക്കുന്നത്
കണ്ടപ്പോഴാണ് കോവിലകത്തിന്റെ
ഉള്‍ഭാഗം പലതും നാശത്തിന്റെ
വക്കിലേക്ക് നീങ്ങുകയാണെന്ന്
മനസ്സിലായത്.പെട്ടെന്നായതുകൊണ്ട്
അവിടെക്ക് ചെല്ലാനും
കഴിഞ്ഞില്ല.രണ്ടുദിവസം
കഴിഞ്ഞ് സംഭവസ്ഥലം കാണാനായി
ചെന്നപ്പോള്‍ വല്ലാത്ത
സങ്കടംതോന്നി.അടുത്തതലമുറയോട്
ഇവിടെ ഇങ്ങിനെ ഒരു കെട്ടിടമുണ്ടായിരുന്നു
എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍
ബുദ്ധിമുട്ടായിരിക്കും
എന്നതാണ് എന്നെ വല്ലാതെ
അലട്ടിയത്.മകന്‍
ഷഹലിനും ആ സങ്കടം ഉണ്ടായിരുന്നതായി
അവന്റെ ഓരോ ചോദ്യങ്ങളില്‍
നിന്നും ഞാന്‍ ഊഹിച്ചു.പൊളിക്കല്‍
നടക്കുന്നതുകൊണ്ട് അപകടം
ചോദിച്ചുവാങ്ങേണ്ടതില്ലെന്ന
ബോധ്യത്തോടെ മകനെ പുറത്ത്
നിര്‍ത്തി ഞാന്‍ കെട്ടിടംപൊളിക്കുന്ന
മുകള്‍ ഭാഗത്തേക്ക് കയറിയപ്പോഴാണ്
ചില കടലാസുകെട്ടുകള്‍ മണ്ണില്‍
പുതഞ്ഞുകിടക്കുന്നത്
കണ്ടത്.അതെടുത്തുനോക്കിയപ്പോള്‍
പഴയറവന്യുരേഖകളാണതെന്ന്
മനസ്സിലായി.തലേദിവസത്തെ
മഴയും ഒലിച്ചുവന്ന മണ്ണുംകൂടി
കടലാസു കെട്ടിനെ ആകെ
നനച്ചിരുന്നു.ഒരു
കമ്പെടുത്ത് മണ്ണ് നീക്കി
നോക്കിയപ്പോള്‍ എനിക്കുണ്ടായ
അമ്പരപ്പ് ചില്ലറയായിരുന്നില്ല.കെട്ടുകണക്കിന്
കടലാസുകള്‍.ഓരോന്നും
അടുത്ത തലമുറക്കായി
ചരിത്രംരേഖപ്പെടുത്തുന്ന
അക്ഷയപാത്രങ്ങള്‍.പിന്നീട്
കാറ്റില്‍ വീഴുന്ന
മാമ്പഴംപെറുക്കാനോടുന്ന
കുട്ടിയുടെ മനസുമായി കിട്ടാവുന്നവ
മുഴുവനും പെറുക്കിയെടുത്തു.കയ്യില്‍
കിട്ടി താളിയോലകെട്ടുകള്‍
എന്നെ അക്ഷരങ്ങളുടെ
കോടിശ്വരനാക്കിയതുപോലെയാണ്
തോന്നിപ്പിച്ചത്.എന്തായാലും
കിട്ടിയതെല്ലാം കൂടി
പെറുക്കിയെടുപ്പക്കുമ്പോഴാണ്
സുഹൃത്ത് ഗോപാലന്‍ മങ്കട
വരുന്നത്.എന്നെപ്പോലെ
പ്രാദേശികചരിത്രാന്വേഷണത്തിന്റെ
അസ്കിതയുള്ള മാഷും കൂടിയായപ്പോള്‍
കുറച്ചുകൂടി ഉന്മേഷംതോന്നി.ശേഖരിച്ചവ
വീട്ടില്‍ കൊണ്ടുപോയി വെച്ച്
പാന്റോറയുടെ പെട്ടിപ്പോലെ
തുറക്കാനുള്ള ആഗ്രഹവുമായി
ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു.ഞായറാഴ്ചത്തെ
അവധിദിവസത്തില്‍ എല്ലാം
എടുത്ത് ചെളികളഞ്ഞ് വെയിലത്തിട്ട്
ഉണക്കിയെടുത്തു.ഇന്ന്
കൃഷ്ണാഷ്ടമി അവധിയാണ്
രാവിലെതന്നെ ഓരോന്നായി
പരിശോധിച്ചപ്പോണാണ് ഒരുദിവസംകൂടി
വൈകിയിരുന്നെങ്കില്‍ ഒരു
ദേശത്തിനു നഷ്ടമാകാമായിരുന്ന
രേഖകളുടെ വിലമനസിലായത്.എനിക്ക്
ലഭിച്ച രേഖകള്‍ ഒറ്റനോട്ടത്തിലെ
പരിശോധനയില്‍ തന്നെ 1867
മുതല്‍
1972വരെയുള്ള
കാലഘട്ടത്തിലെ റവന്യുരേഖകളാണെന്ന്
മനസ്സിലായി.
ഞാന്‍
കണ്ടെത്തിയ ചില പ്രധാന
കാര്യങ്ങള്‍ വായനക്കാര്‍ക്കായി
രേഖപ്പെടുത്തട്ടെ.
1.രണ്ടണ,നാലണ,എട്ടണ,പന്ത്രണ്ടണ,ഒരുരൂപ,രണ്ടുരൂപ,മൂന്ന്
രൂപ,അഞ്ച്
രൂപ,പത്ത്
രൂപ,നാല്പത്
രൂപ മുദ്രപത്രങ്ങള്‍ -
അറപത്തിയെട്ടെണ്ണം
2.1867
മുതല്‍
1900വരെയുള്ള
കാലത്തെ മുദ്രപത്രങ്ങള്‍
ഇരുപത്തിയൊമ്പതെണ്ണം
3.1900
മുതല്‍
1942
വരെയുള്ള
കാലത്തെ മുദ്രപത്രങ്ങള്‍
അറപത്തിയെട്ട്.
4.ആധാരങ്ങളുടെ
പകര്‍പ്പുകള്‍
5.വള്ളുവനാട്ടിലെ
ചിലപ്രത്യേക ഭൂ ഭാഗങ്ങളുടെ
സ്കെച്ച്.
6ചേരിക്കല്ലിലേക്ക്
ആധാരങ്ങളുടെ വിവരം ചേര്‍ത്ത്
അയക്കുന്ന പട്ടികയുടെ രൂപം
7.കോടതി
വ്യവഹാര രേഖകള്‍
8.താളിയോലകള്‍
9.കുഞ്ഞനുജത്തി
തമ്പുരാട്ടി,ചെറിയകൃഷ്മവര്‍മ്മ
രാജ,
രാമനാഥവര്‍മ്മരാജ,
കുട്ടിതമ്പുരാട്ടി
മകന്‍ ചെറിയകൃഷ്ണവര്‍മ്മരാജ
എന്നിവര്‍ പാട്ടം,മിച്ചവാരം
തുടങ്ങിയവയ്ക്ക് നല്കിയ
രശീതി.
10.ഒറ്റപ്പാലം
സബ്കോടതിയില്‍ 1945
ല്‍
മങ്കടകോവിലകത്തിന്റെ റീസീവര്‍
സമര്‍പ്പിച്ച മങ്കടചേരിക്കല്‍
മേല്‍പ്പാട്ടം /
മിച്ചവാരം
രേഖകള്‍.
11.വള്ളുവനാട്ടുക്കര
മങ്കട കോവിലകത്തെ
അഗ്രശാലയില്‍(അടുക്കളയില്‍)ഒരു
ദിവസം വെയ്യക്കാനുള്ള അരിയും
മറ്റു സാധനങ്ങളും കലവറയില്‍
നിന്നും അനുവദിക്കുന്നതിനുള്ള
രേഖകള്‍(ഈ
രേഖ പ്രകാരം മങ്കടകോവിലകത്ത്
രാവിലെയും വൈകുന്നേരവുമായി
ഒരു ദിവസം ശരാശരി നാലുപറ അരി
ഉപയോഗിച്ചിരുന്നതായി
കാണാം.വിശേഷദിവസങ്ങളില്‍
അത് എട്ടുപറയോളം എത്തിയതായി
കാണുന്നു.)
12.
ആ
കാലഘട്ടത്തിലെ റവന്യു ഭാഷ.
13.വേദപുരാട്ടി
എന്ന മങ്കട കോവിലകത്തെ
മുതിര്‍ന്ന തമ്പുരാട്ടിയുടെ
(കൊളത്തൂര്‍
തമ്പുരാട്ടി എന്നും പേര്)
കയ്യൊപ്പ്.
14.മങ്കടയിലേയും
ചുറ്റുവട്ടത്തേയും പ്രധാന
പാട്ടക്കാര്‍,ആധാരമെഴുത്തുക്കാര്‍,സ്റ്റാമ്പ്
വെണ്ടര്‍മാര്‍,സര്‍ക്കാര്‍
മുദ്രകള്‍,സാക്ഷികള്‍.കുടുംബകാരണവന്‍മാര്‍.....
ആധാരങ്ങള്‍
തുടങ്ങുതതിങ്ങനെ...
“ആലങ്ങോട്
മേനോന്‍ വായിച്ച വള്ളുവനാട്
താലൂക്ക് മങ്കട അംശത്തില്‍
വള്ളവനാടുടയകടത്തെന്‍മുത്തയില്‍
വള്ളു വനാട്ടുകരെ മങ്കട
കോവിലകത്തെ വേദപുരാട്ടി
എന്ന നാമധേയ വലിയതമ്പുരാട്ടി
അവര്‍കള്‍ പണ്ടാരത്തില്‍
ഉണര്‍ത്തികൊണ്ടതിനെ
പൊന്നാനിതാലൂക്ക് ചെറുകുടങ്ങാട്
അംശം പള്ളിപ്രം ദേശത്ത് വീടും
ഇപ്പോള്‍ വള്ളുവനാട് താലൂക്ക്
മങ്കട അംശം ചേരിയം ദേശത്തെ
മാമ്പറ്റെ താമസവുംആയ
പെരുമ്പിലാവില്‍ ജനിച്ച
കല്ല്യാണിഅമ്മ മകള്‍
നാരായണികുട്ടിയമ്മ എഴുതികൊടുത്ത
മുമ്പാട്ട കച്ചീട്ട്.മങ്കടകോവിലകം
ജന്മവും പത്ത് പറ നെല്ലും
മൂന്ന്കയും പാട്ടവുംഅമ്പത്
ക മുമ്പാട്ടവും പലിശയും
തഞ്ചിലവും നികുതിയും
കാഴ്ചകാലത്താല്‍ നാലണപുറപ്പാടുമായി
1081
ധനു
6തീയതി
പേങ്ങാട് ശങ്കരമേനോന്‍
മുമ്പാട്ടാധാര പ്രകാരം കൊടുത്ത
അന്നത്തെ തീയതിക്ക് എഴുതി
വ.സ.റ
1905
ല്‍
3266.”
എന്നെ
സംബന്ധിച്ചിടത്തോളം ഇത്
അടുത്തതലമുറയ്ക്കായുള്ള
അപൂര്‍വ്വരേഖയാണ്.
എന്നാല്‍
മറ്റു ചിലര്‍ക്ക് കേവലം കടലാസ്
മാത്രമാകുമ്പോഴാണ് ചരിത്രം
പലപ്പോഴും തുടര്‍ച്ചയില്ലാതായിപോകുന്നത്.
25/08/2016
Saturday, 20 August 2016
വിതയ്ക്കട്ടെ നന്മയുടെ വിത്തുക്കള്‍
വിതയ്ക്കട്ടെ
നന്മയുടെ വിത്തുക്കള്‍
ഇഖ്ബാല്‍
മങ്കട
പൊതു
വിദ്യാലയങ്ങള്‍ മികവിന്റെ
കേന്ദ്രം എന്ന ബാനറില്‍
കേരളത്തിലെ എല്ലാ അധ്യാപകരും
ഈ അധ്യയന വര്‍ഷത്തെ ആദ്യ
ക്ലസ്റ്ററില്‍ പങ്കെടുത്ത
ദിവസമായിരുന്നു ഇന്ന്
.പൊതുവിദ്യഭ്യാസ
സംരക്ഷണത്തിനായി പൊതുജനങ്ങളെകൂടി
ഉള്‍പ്പെടുത്തികൊണ്ടുള്ള
ഒരു ക്യാമ്പെയിന് തുടക്കംകുറിക്കാനുള്ള
തയ്യാറെടുപ്പില്‍ അധ്യാപകന്റെ
സ്ഥാനം എവിടെയാണെന്ന്
വ്യക്തതവരുത്താനുംകൂടി
ഉദ്ദ്യേശിച്ചുകൊണ്ടുള്ളതായിരുന്നു
ക്ലസ്റ്ററിലെ പ്രവര്‍ത്തനങ്ങള്‍.പ്രധാനമായും
വിദ്യാലയത്തിന്റെ അക്കാദമികവും
ഭൗതികവും സാമൂഹ്യവുമായ
മേഖലകളിലെ ഉന്നതി ഉറപ്പുവരുത്താനുതകുന്ന
സമഗ്രഗുണമേന്മ വിദ്യാലയ
വികസന പദ്ധതിയുടെ കരട്
തയ്യാറാക്കാനുള്ള പ്രാഥമിക
ധാരണ സൃഷ്ടിക്കുക എന്ന
ലക്ഷ്യത്തോടെയായിരുന്നു
ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചത്.
ഒറ്റപ്പാലം
വിദ്യഭ്യാസജില്ലയിലെ
ഷൊര്‍ണൂര്‍,പട്ടാമ്പി,തൃത്താല
ഉപജില്ലകളുടെ ക്ലസ്റ്റര്‍കേന്ദ്രം
വാടാനാംകുറിശ്ശി ഗവണ്‍മെന്റ്
ഹൈസ്ക്കൂളായിരുന്നു.കോര്‍
ഡി.ആര്‍.ജിയില്‍
പങ്കെടുത്തിരുന്നുവെങ്കിലും
ഈ ക്ലസ്റ്റര്‍ കേന്ദ്രത്തില്‍
റിസോഴ്സ് പേഴ്സണായി ക്ലാസെടുക്കേണ്ടി
വന്നപ്പോള്‍ ഉണ്ടായ ഒരു
അനുഭവമാണ് ഈ കുറിപ്പിടാന്‍
എന്നെ പ്രേരിപ്പിക്കുന്നത്.
ഭൗതികമേഖലകളിലെ
മികവുകള്‍ രേഖപ്പെടുത്തേണ്ടിന്റെ
അടിസ്ഥാന തത്വങ്ങള്‍
ചര്‍ച്ചചെയ്യുന്ന ഘട്ടത്തില്‍
ഉച്ചഭക്ഷണം എന്നത് ഒരു
ഉപമേഖലയായി പരിഗണിച്ചാല്‍
എന്തെല്ലാംപ്രവര്‍ത്തനങ്ങളാണ്
അതുമായി ബന്ധപ്പെട്ടു
ചെയ്യാനാവുക എന്ന ഒരു പ്രവര്‍ത്തനം
രേഖപ്പെടുത്താനായി നല്കുകയും
പോഷകാഹാരവും ആരോഗ്യവും
എന്നതലക്കെട്ടില്‍
കുറിപ്പുകള്‍തയ്യാറാക്കാന്‍
ആവശ്യപ്പെടുകയും ചെയ്തു.
വിദ്യാലയത്തിലെ
ഉച്ചഭക്ഷണപദ്ധതി മികച്ചതാക്കാന്‍
വന്ന നിര്‍ദ്ദേശങ്ങളില്‍
ചിലത് ഇവിടെകുറിക്കട്ടെ
1.സ്ഥലസൗകര്യമുള്ള
സ്ക്കൂള്‍ കോമ്പൗണ്ടുകളില്‍
നിര്‍ബന്ധമായുംകൃഷി നടത്തുക.
2.വീട്ടില്‍
കൃഷിചെയ്തുണ്ടാക്കുന്ന
പച്ചക്കറികള്‍ അധ്യാപകരും,വിദ്യാര്‍ത്ഥികളും
രക്ഷിതാക്കളും ഉച്ചഭക്ഷണത്തിനായി
സ്കൂളിലേക്കു നല്കുക.
3.കാലാവസ്ഥയ്ക്ക്
അനുയോജ്യമായ ഭക്ഷണവും അതിനുള്ള
ഒരു മെനുവും തയ്യാറാക്കുക
4.പായ്ക്കറ്റ്
മസാലപൊടികള്‍ ഒഴിവാക്കി
വീട്ടില്‍ തയ്യാറാക്കുന്ന
പൊടികള്‍ ഉപയോഗപ്പെടുത്തുക.
5.പാല്‍,മുട്ട
എന്നിവ പ്രാദേശികമായി
ശേഖരിക്കുക.
6.ഭക്ഷണത്തില്‍
ഇലക്കറികളും ധാന്യങ്ങളും
ഉള്‍പ്പെടെ വൈവിധ്യമുണ്ടാക്കുക
7.കുടുംബശ്രീയൂണിറ്റുകള്‍,തൊഴിലുറപ്പ്
പദ്ധതി എന്നിവ ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തുക തുടങ്ങിയ
മികച്ച നിര്‍ദ്ദശങ്ങള്‍
ഉയര്‍ന്നു വന്നു.
എന്നാല്‍
എന്നെ സംബന്ധിച്ചിടത്തോളം
ഇതിനേക്കാള്‍ മികച്ച ഒരു
നിര്‍ദ്ദേശമായി തോന്നിയത്
വിദ്യാലയങ്ങള്‍ തരിശുകിടക്കുന്ന
കൃഷിഭൂമി പാട്ടത്തിനെടുത്ത്
കൃഷി ആരംഭിക്കുക
എന്നതിനോടായിരുന്നു.എന്താണ്
ആ നിര്‍ദ്ദശത്തിന്റെ പ്രാധാന്യം
എന്ന് ആലോചിക്കുമ്പോഴാണ്
കൂടുതല്‍ തെളിച്ചം
ലഭിക്കുക.ഗ്രാമപ്രദേശങ്ങളില്‍
കൃഷിഭൂമി സമീപത്തുതന്നെ
ലഭ്യമാകുന്നു.പട്ടണ
പ്രദേശങ്ങളില്‍ നിന്നുള്ളവര്‍
ഗ്രാമങ്ങളിലെ കൃഷിഭൂമി
പാട്ടത്തിനെടുക്കുന്നു.ലാഭകരമല്ല
എന്നതിന്റെ അടിസ്ഥാനത്തില്‍
ഉപേക്ഷിക്കപ്പെട്ട തരിശാക്കി
മാറ്റിയ പാടങ്ങള്‍ക്ക്പച്ചക്കറികള്‍,നെല്ല്
തുടങ്ങിയ വിളകളാല്‍ വീണ്ടും
ജീവന്‍ തിരിച്ചുകിട്ടുന്നു.ഇതിനപ്പുറം
കൃഷി ഒരു സംസ്കാരമായി
പാഠപുസ്തകങ്ങള്‍ക്കുമപ്പുറം
കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ
ജീവിതത്തിന്റെ ഭാഗമാവുന്നു.സിലബസില്‍
കൃഷിപാഠങ്ങള്‍ ഉള്‍പ്പെടുത്താന്‍
വിദ്യാഭ്യാസ വകുപ്പ്
നിര്‍ബന്ധമാകുന്നു.നിശ്ചിത
പിര്യേഡുകള്‍ കുട്ടികളും
അധ്യാപകരുംകൃഷിഭൂമിലേക്ക്
ഇറങ്ങണം.സഹായത്തിനായി
കൃഷിഭവനുകളും പ്രാദേശിക
കര്‍ഷകരും.
ഇതിനെല്ലാമപ്പുറം
ഗ്രാമത്തിന്‍ വിശുദ്ധി
പട്ടണങ്ങളിലേക്കും അതിലൂടെ
നന്മയുടെ വിത്തുകള്‍
ഭാവിതലമുറയ്ക്കായി വിതക്കാനും
കഴിയണം.സ്വപ്നങ്ങള്‍
തന്നെയാണ് വിദ്യാലയങ്ങളെ
അന്താരാഷ്ട്രനിലവാരത്തിലേക്ക്
എത്തിക്കുന്നത്.
Wednesday, 11 May 2016
sreedara panikker-vallyettan
പുസ്തകങ്ങളുടെ കാവലാള്‍ യാത്രയായി
മങ്കട:നാല്പത്തഞ്ചു വര്‍ഷത്തോളം പുസ്തകങ്ങളുടെ കാവലാളായി മങ്കട പൊതുജനവായനാശാലയില്‍ പ്രവര്‍തത്തിച്ച ശ്രീധരപണിക്കര്‍ എന്ന വല്ല്യേട്ടന്‍ ഇന്നലെ രാത്രി(11/05/2016 )വിടപറഞ്ഞു.കുറച്ചുകാലമായി സഹോദരന്‍ കൊച്ചുണ്ണിമാഷോടൊപ്പം മഞ്ചേരിയിലെ ചെരണിയിലുള്ള വീട്ടിലായിരുന്നു താമസ്സം.രാവിലെ പത്തുമണിക്ക് മൃതദേഹം അദ്ദേഹത്തിന്റെ ലോകമായിരുന്ന മങ്കട വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചു.സമൂഹത്തിലെ നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയാണ് അസ്തമിച്ചത്.മങ്കട ഓണ്‍ലൈനിന്റെ ആദരാഞ്ജലികള്‍
മങ്കട ഓണ്‍ലൈനില്‍ വല്ല്യേട്ടനെകുറിച്ച് മുമ്പ് എഴുതിയത് വായനക്കായി റീ-പോസ്റ്റ് ചെയ്യുന്നു
Www.mankadaonline.blogspot.in
വല്ല്യേട്ടന്‍
ഇപ്പോള്‍ വിശ്രമത്തിലാണ്
ഇഖ്ബാല്‍
മങ്കട
വെക്കേഷനു
മുമ്പേതന്നെ നാലുദിവസം
അവധിലഭിച്ചപ്പോള്‍ മങ്കട
വായനശാലയില്‍ കൂടുതല്‍ സമയം
ചെലവഴിക്കാന്‍ അവസരം
ലഭിച്ചു.വായനശാലയുടെ
ഉള്ളിലേക്ക് കടക്കുമ്പോള്‍തന്നെ
ലൈബ്രേറിയന്റെ കസേരയില്‍
ഇരിക്കുന്ന വല്ല്യേട്ടനെന്ന
ശ്രീധരേട്ടനെയാണ് കുട്ടികാലം
മുതല്‍ കണ്ടിരുന്നത്.അദ്ദേഹം
ഇപ്പോള്‍ വായനശാലയിലില്ല
എന്നത് ചിലപ്പോഴൊക്കെ
മറന്നുപോവാറുണ്ട്.വാര്‍ധക്യാവസ്ഥയില്‍
സഹോദരന്‍ കൊച്ചുണ്ണി മാഷോടൊപ്പം
മഞ്ചരിയിലെ ചെരണിയിലാണ്
താമസം.അദ്ദേഹത്തെകുറിച്ച്
ഒരു വര്‍ഷം മുമ്പ് മങ്കടയുടെ
ചരിത്രവും വര്‍ത്തമാനവുമായി
പുറത്തിറങ്ങിയ സുവനീറില്‍
'മങ്കടയിലെ
വര്‍ത്തമാനകാല പ്രതിഭകള്‍
'എന്ന
ബാനറില്‍ ഒരു കുറിപ്പ്
തയ്യാറാക്കിയിരുന്നു.
വല്ലേട്ടനെ
കാണണമെന്ന് ഒരു പാട് നാളായി
കരുതിയിരുന്നു.
സുഹൃത്തുകളോട്
ആഗ്രഹം പങ്കുവെയ്ക്കുകയും
ചെയ്യാറുണ്ടായിരുന്നു.
കഴിഞ്ഞ
ദിവസം എടുത്ത തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ഇന്ന് (2016
മാര്‍ച്ച്
26ഞായര്‍)വല്ല്യേട്ടനെ
കാണാനായി മഞ്ചേരിയിലേക്ക്
സുഹൃത്തുക്കളായ രാജേഷും
അനൂപുമൊത്ത് പോയി.
ബലഹീനമായ
ആ ശരീരത്തിലേക്ക് നോക്കിയപ്പോള്‍,കഠിനമായ
വാക്കുകള്‍കൊണ്ട് പുസ്തകങ്ങളേയും
വായനശാലയേയും നിയന്ത്രിച്ചിരുന്ന
ആ പഴയ വല്ല്യേട്ടനെ കുറേനേരം
ഓര്‍ത്തുപോയി.വായനശാലയെകുറിച്ച്
ചോദിച്ചപ്പോള്‍ എന്തെല്ലാം
ഓര്‍മകളാണ് ആ മനസിലൂടെ
കടന്നുപോയിട്ടുണ്ടാവുക
എന്നറിയില്ല.കുറെ
നേരം അദ്ദേഹത്തോടൊപ്പം
ചെലവഴിച്ച് തിരിച്ചുപോരുമ്പോള്‍
മനസ്സിന്റെ ഭാരം കുറയുകയാണോ
കൂടുകയാണോ ചെയ്തതെന്നറിയില്ല,ഒരു
നെടുവീര്‍പ്പ് മാത്രമാണ്
അവശേഷിച്ചത്.
അദ്ദേഹത്തെകുറിച്ച്
മുമ്പ് പോസ്റ്റ്ചെയ്തത്
സുഹൃത്തുകള്‍ക്കായി ഒരിക്കല്‍കൂടി
റീപോസ്റ്റ് ചെയ്യട്ടെ.
പുസ്തകങ്ങള്‍ക്ക്
കാവലായി ഒരു ജീവിതം
മങ്കട
പൊതുജനവായനശാലയില്‍
ഒരിക്കല്ലെങ്കിലും
പോയിട്ടുള്ളവര്‍ക്ക്
പണിക്കരേട്ടനെ മറക്കാനാവില്ല.പലപ്പോഴും
മൂര്‍ച്ചയേറിയ വാക്കുകള്‍
കൊണ്ടാവാം നിങ്ങളെ
സ്വീകരിച്ചിട്ടുണ്ടാവുക ഈ
പുസ്തകങ്ങളുടെ കാവല്‍ക്കാരന്‍.അദ്ദേഹത്തെ
അടുത്തറിയുന്നവര്‍ക്ക്
വല്ല്യേട്ടനാണ്.ഒരിക്കല്‍
അന്വേക്ഷിച്ചു ചെന്നപ്പോള്‍
അസുഖമായി കിടപ്പിലായിരുന്നു.അതുകൊണ്ടുതന്നെ
കാത്തിരിക്കേണ്ടിവന്നു.അവസാനം
ഇന്ന് ആളിനെ കണ്ടെത്തി.എന്നെ
കണ്ടമാത്രയില്‍ ഞാന്‍
വായനശാലയില്‍ നിന്നെടുത്ത
രണ്ടു പുസ്തകങ്ങള്‍ എവിടെയാണെന്ന
ചോദ്യമാണ് നേരിടേണ്ടിവന്നത്.തൃപ്തികരമായ
ഉത്തരം നല്കിയപ്പോള്‍ മാത്രമാണ്
അദ്ദേഹത്തിന് സമാധാനമായത്.
ഇതാണ്
ശ്രീധരപണിക്കരെന്ന
വല്ല്യേട്ടന്‍.സംസാരിക്കാനുള്ള
മൂഡിലാണെന്നു തോന്നിയപ്പോള്‍
കുടുംബം,ബാല്യം
എന്നിവയെകുറിച്ച് പറഞ്ഞുതന്നു.
1931
ഒക്ടോബര്‍
8ന്
ശ്രി.ഗോവിന്ദനുണ്ണി
നായരുടെയും ശ്രീമതി
മാധവിക്കുട്ടിയമ്മയുടെയും
മകനായി മങ്കടയില്‍ ജനിച്ചു.ഇപ്പോള്‍
82
വയസ്സ്.നാലുമക്കളായിരുന്നു
അദ്ദേഹത്തിന്റെ
അമ്മയ്ക്കുണ്ടായിരുന്നത്.ബാല്യം
ദുരിതപൂര്‍ണ്ണമായിരുന്നു.
അഞ്ച്
വയസ്സുവരെ കിടപ്പിലായിരുന്നു.ആറാം
വയസ്സിലാണ്പരസഹായത്തോടെ
സ്കൂളില്‍ പോകാനാരംഭിച്ചത്.ആറാം
ക്ലാസ് കഴിഞ്ഞതോടെയാണ്
ഒറ്റക്ക് സ്കൂളില്‍ പോകാനായത്.1949
ല്‍
എലിമെന്ററി സ്കൂള്‍
സര്‍ട്ടിഫിക്കറ്റ്
പാസ്സായി.മങ്കടകോവിലകത്ത്
രണ്ട് കൊല്ലം ക്ലാര്‍ക്കായി
ജോലി ചെയ്തു.പിന്നീട്
മങ്കട കൈകുത്തറി കേന്ദ്രത്തില്‍
ജോലിചെയ്തു.സഹോദരന്‍
വി.എം
കൊച്ചുണ്ണിമാഷ് മങ്കട
വായനശാലയുടെ പ്രവര്‍ത്തകനായിരുന്നപ്പോള്‍
ലൈബ്രേറിയനായി.1968
ലായിരുന്നു
വായനശാലയിലേക്ക് വരുന്നത്.അന്നുമുതല്‍
ഇന്നുവരെ പുസ്തകങ്ങളുടെ
കാവല്‍കാരനായി വല്ല്യേട്ടനുണ്ട്.45
കൊല്ലം
പുസ്തകങ്ങള്‍ക്ക് കാവലായ ഈ
മനുഷ്യന് വാര്‍ദ്ധക്യത്തിലും
ഏകാന്ത ജീവിതമാണ്.അവിവാഹിതനായതിനാല്‍
ഇപ്പോള്‍ സഹോദരിയോടൊപ്പമാണ്
താമസിക്കുന്നത്.വായനശാലയില്‍
നിന്നുംകിട്ടുന്ന തുച്ചമായ
വരുമാനമാണ് ആകെയുള്ള
ജീവിതമാര്‍ഗ്ഗം.എങ്കിലും
പുസ്തകങ്ങളെ പിരിയാനാവാത്തതിനാല്‍
ഇപ്പോഴും പുസ്തകങ്ങളുടെ
കാവലാളായി വല്ല്യേട്ടന്‍
ഇവിടെയുണ്ട്.
Saturday, 9 April 2016
onv -kalabhavan mani
ഒ.എന്‍.വി-
കലാഭവന്‍മണി
അനുസ്മരണം
2016 ന്റെ
നഷ്ടങ്ങളുടെ പട്ടികയില്‍
പ്രമുഖരയായ മലയാളത്തിന്റെ
പ്രിയ കവി ശ്രി.
ഒ.എന്‍.വി
കുറുപ്പിനെയും മലയാള സിനിമയിലെ
വേറിട്ട മുഖമായിരുന്ന
ശ്രി.കലാഭവന്‍
മണിയേയും മങ്കട പൊതുജനവായനശാലയുടെ
ആഭിമുഖ്യത്തില്‍ 09/04/2016
(ശനിയാഴ്ച)അനുസ്മരിച്ചു.
ഒ.എന്‍.വി
അനുസ്മരണം കോഴിക്കോട്
സര്‍വ്വകലാശാല മലയാളവിഭാഗം
അസിസ്റ്റന്റ് പ്രൊഫസര്‍
ഡോ.ഹിക്മത്തുള്ളയും
മണി അനുസ്മരണം ഡോ.പ്രമോദ്
ഇരുമ്പുഴിയും നിര്‍വ്വഹിച്ചു.മങ്കട
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി.രമണി
ഉദ്ഘാടനം ചെയ്തു.സര്‍വ്വശ്രീ
സമദ് മങ്കട,അനില്‍
മങ്കട,ജലജ
(വാര്‍ഡ്
മെമ്പര്‍),സന്തോഷ്
പാറല്‍ തുടങ്ങിയവര്‍ അനുസ്മരണ
പ്രസംഗം നടത്തി.ഡോ.സിജിന്‍,ഉമ്മര്‍
പൂഴിക്കുത്ത്,വാസുദേവന്‍
നെല്ലാങ്കോട്ടില്‍,
വിജി,തപസ്യ,
അഭിരാമി,ആര്യ,
നിഷി,
ജിതേഷ്
തുടങ്ങിയവര്‍ ഒ.എന്‍വി
കവിതകളും സിനിമ-നാടക
ഗാനങ്ങളും ആലപിച്ചു.പോളിമര്‍
കെമിസ്ട്രിയില്‍ ഡോക്ടറോറ്റ്
നേടിയ മങ്കടയുടെ അഭിമാനമായ
ശ്രീമതി.സജ്ന
വി.പിയെ
ആദരിച്ചു.
Sunday, 27 March 2016
വല്ല്യേട്ടന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്
വല്ല്യേട്ടന്‍
ഇപ്പോള്‍ വിശ്രമത്തിലാണ്
ഇഖ്ബാല്‍
മങ്കട
വെക്കേഷനു
മുമ്പേതന്നെ നാലുദിവസം
അവധിലഭിച്ചപ്പോള്‍ മങ്കട
വായനശാലയില്‍ കൂടുതല്‍ സമയം
ചെലവഴിക്കാന്‍ അവസരം
ലഭിച്ചു.വായനശാലയുടെ
ഉള്ളിലേക്ക് കടക്കുമ്പോള്‍തന്നെ
ലൈബ്രേറിയന്റെ കസേരയില്‍
ഇരിക്കുന്ന വല്ല്യേട്ടനെന്ന
ശ്രീധരേട്ടനെയാണ് കുട്ടികാലം
മുതല്‍ കണ്ടിരുന്നത്.അദ്ദേഹം
ഇപ്പോള്‍ വായനശാലയിലില്ല
എന്നത് ചിലപ്പോഴൊക്കെ
മറന്നുപോവാറുണ്ട്.വാര്‍ധക്യാവസ്ഥയില്‍
സഹോദരന്‍ കൊച്ചുണ്ണി മാഷോടൊപ്പം
മഞ്ചരിയിലെ ചെരണിയിലാണ്
താമസം.അദ്ദേഹത്തെകുറിച്ച്
ഒരു വര്‍ഷം മുമ്പ് മങ്കടയുടെ
ചരിത്രവും വര്‍ത്തമാനവുമായി
പുറത്തിറങ്ങിയ സുവനീറില്‍
'മങ്കടയിലെ
വര്‍ത്തമാനകാല പ്രതിഭകള്‍
'എന്ന
ബാനറില്‍ ഒരു കുറിപ്പ്
തയ്യാറാക്കിയിരുന്നു.
വല്ലേട്ടനെ
കാണണമെന്ന് ഒരു പാട് നാളായി
കരുതിയിരുന്നു.
സുഹൃത്തുകളോട്
ആഗ്രഹം പങ്കുവെയ്ക്കുകയും
ചെയ്യാറുണ്ടായിരുന്നു.
കഴിഞ്ഞ
ദിവസം എടുത്ത തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ഇന്ന് (2016
മാര്‍ച്ച്
26ഞായര്‍)വല്ല്യേട്ടനെ
കാണാനായി മഞ്ചേരിയിലേക്ക്
സുഹൃത്തുക്കളായ രാജേഷും
അനൂപുമൊത്ത് പോയി.
ബലഹീനമായ
ആ ശരീരത്തിലേക്ക് നോക്കിയപ്പോള്‍,കഠിനമായ
വാക്കുകള്‍കൊണ്ട് പുസ്തകങ്ങളേയും
വായനശാലയേയും നിയന്ത്രിച്ചിരുന്ന
ആ പഴയ വല്ല്യേട്ടനെ കുറേനേരം
ഓര്‍ത്തുപോയി.വായനശാലയെകുറിച്ച്
ചോദിച്ചപ്പോള്‍ എന്തെല്ലാം
ഓര്‍മകളാണ് ആ മനസിലൂടെ
കടന്നുപോയിട്ടുണ്ടാവുക
എന്നറിയില്ല.കുറെ
നേരം അദ്ദേഹത്തോടൊപ്പം
ചെലവഴിച്ച് തിരിച്ചുപോരുമ്പോള്‍
മനസ്സിന്റെ ഭാരം കുറയുകയാണോ
കൂടുകയാണോ ചെയ്തതെന്നറിയില്ല,ഒരു
നെടുവീര്‍പ്പ് മാത്രമാണ്
അവശേഷിച്ചത്.
അദ്ദേഹത്തെകുറിച്ച്
മുമ്പ് പോസ്റ്റ്ചെയ്തത്
സുഹൃത്തുകള്‍ക്കായി ഒരിക്കല്‍കൂടി
റീപോസ്റ്റ് ചെയ്യട്ടെ.
പുസ്തകങ്ങള്‍ക്ക്
കാവലായി ഒരു ജീവിതം
മങ്കട
പൊതുജനവായനശാലയില്‍
ഒരിക്കല്ലെങ്കിലും
പോയിട്ടുള്ളവര്‍ക്ക്
പണിക്കരേട്ടനെ മറക്കാനാവില്ല.പലപ്പോഴും
മൂര്‍ച്ചയേറിയ വാക്കുകള്‍
കൊണ്ടാവാം നിങ്ങളെ
സ്വീകരിച്ചിട്ടുണ്ടാവുക ഈ
പുസ്തകങ്ങളുടെ കാവല്‍ക്കാരന്‍.അദ്ദേഹത്തെ
അടുത്തറിയുന്നവര്‍ക്ക്
വല്ല്യേട്ടനാണ്.ഒരിക്കല്‍
അന്വേക്ഷിച്ചു ചെന്നപ്പോള്‍
അസുഖമായി കിടപ്പിലായിരുന്നു.അതുകൊണ്ടുതന്നെ
കാത്തിരിക്കേണ്ടിവന്നു.അവസാനം
ഇന്ന് ആളിനെ കണ്ടെത്തി.എന്നെ
കണ്ടമാത്രയില്‍ ഞാന്‍
വായനശാലയില്‍ നിന്നെടുത്ത
രണ്ടു പുസ്തകങ്ങള്‍ എവിടെയാണെന്ന
ചോദ്യമാണ് നേരിടേണ്ടിവന്നത്.തൃപ്തികരമായ
ഉത്തരം നല്കിയപ്പോള്‍ മാത്രമാണ്
അദ്ദേഹത്തിന് സമാധാനമായത്.
ഇതാണ്
ശ്രീധരപണിക്കരെന്ന
വല്ല്യേട്ടന്‍.സംസാരിക്കാനുള്ള
മൂഡിലാണെന്നു തോന്നിയപ്പോള്‍
കുടുംബം,ബാല്യം
എന്നിവയെകുറിച്ച് പറഞ്ഞുതന്നു.
1931
ഒക്ടോബര്‍
8ന്
ശ്രി.ഗോവിന്ദനുണ്ണി
നായരുടെയും ശ്രീമതി
മാധവിക്കുട്ടിയമ്മയുടെയും
മകനായി മങ്കടയില്‍ ജനിച്ചു.ഇപ്പോള്‍
82
വയസ്സ്.നാലുമക്കളായിരുന്നു
അദ്ദേഹത്തിന്റെ
അമ്മയ്ക്കുണ്ടായിരുന്നത്.ബാല്യം
ദുരിതപൂര്‍ണ്ണമായിരുന്നു.
അഞ്ച്
വയസ്സുവരെ കിടപ്പിലായിരുന്നു.ആറാം
വയസ്സിലാണ്പരസഹായത്തോടെ
സ്കൂളില്‍ പോകാനാരംഭിച്ചത്.ആറാം
ക്ലാസ് കഴിഞ്ഞതോടെയാണ്
ഒറ്റക്ക് സ്കൂളില്‍ പോകാനായത്.1949
ല്‍
എലിമെന്ററി സ്കൂള്‍
സര്‍ട്ടിഫിക്കറ്റ്
പാസ്സായി.മങ്കടകോവിലകത്ത്
രണ്ട് കൊല്ലം ക്ലാര്‍ക്കായി
ജോലി ചെയ്തു.പിന്നീട്
മങ്കട കൈകുത്തറി കേന്ദ്രത്തില്‍
ജോലിചെയ്തു.സഹോദരന്‍
വി.എം
കൊച്ചുണ്ണിമാഷ് മങ്കട
വായനശാലയുടെ പ്രവര്‍ത്തകനായിരുന്നപ്പോള്‍
ലൈബ്രേറിയനായി.1968
ലായിരുന്നു
വായനശാലയിലേക്ക് വരുന്നത്.അന്നുമുതല്‍
ഇന്നുവരെ പുസ്തകങ്ങളുടെ
കാവല്‍കാരനായി വല്ല്യേട്ടനുണ്ട്.45
കൊല്ലം
പുസ്തകങ്ങള്‍ക്ക് കാവലായ ഈ
മനുഷ്യന് വാര്‍ദ്ധക്യത്തിലും
ഏകാന്ത ജീവിതമാണ്.അവിവാഹിതനായതിനാല്‍
ഇപ്പോള്‍ സഹോദരിയോടൊപ്പമാണ്
താമസിക്കുന്നത്.വായനശാലയില്‍
നിന്നുംകിട്ടുന്ന തുച്ചമായ
വരുമാനമാണ് ആകെയുള്ള
ജീവിതമാര്‍ഗ്ഗം.എങ്കിലും
പുസ്തകങ്ങളെ പിരിയാനാവാത്തതിനാല്‍
ഇപ്പോഴും പുസ്തകങ്ങളുടെ
കാവലാളായി വല്ല്യേട്ടന്‍
ഇവിടെയുണ്ട്.
Saturday, 13 February 2016
മങ്കട 66കെ.വി സബ്സ്റ്റേഷന്‍
മങ്കട
66കെ.വി
സബ്സ്റ്റേഷന്‍
മങ്കടയിലേയും
സമീപപ്രദേശങ്ങളിലേയും വൈദ്യുതി
പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന
മങ്കട 66കെ.വി
സബ്സ്റ്റേഷന്‍ കമ്മീഷന്‍
ചെയ്ത്,
ഔപചാരികമായി
ഇന്ന് (13/02/2016
ശനിയാഴ്ച്ച)
ബഹു.കേരളാമുഖ്യമന്ത്രി.ശ്രീ.ഉമ്മന്‍ചാണ്ടി
ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.ഈ
പദ്ധതിയിലൂടെ മങ്കട,
അങ്ങാടിപ്പുറം,
കൂട്ടിലങ്ങാടി,ആനക്കയംപഞ്ചായത്തിലുള്‍പ്പെട്ട
ഉപഭോക്താക്കള്‍ക്ക് ഇതിന്റെ
ഗുണംലഭിക്കും.
2011ഡിസംബറിലാണ്
സബ്സ്റ്റേഷന്‍ നിര്‍മ്മാണം
ആരംഭിച്ചത്.ഹൈദരാബാദ്
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
ആസ്റ്റര്‍ കമ്പനിയാണ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ കരാര്‍
എടുത്തിരുന്നത്.രാജീവ്
ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ
യോജന(RGGVY)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 6.5കോടിരൂപ
ചെലവഴിച്ചാണ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കിത്.10
MVAശേഷിയുള്ള
ഒരു 66/11കെ.വി
ട്രാന്‍സ് ഫോര്‍മറും അനുബന്ധ
ഉപകരണങ്ങളുമാണ്
സ്ഥാപിച്ചിരിക്കുന്നത്.നിലവിലുള്ള
മലപ്പുറം പെരിന്തല്‍മണ്ണ
ഫീഡറില്‍ ഏലച്ചോലയില്‍ നിന്നും
ഒന്നരകിലോമിറ്റര്‍
ദൈര്‍ഘ്യംവരുന്ന66കെ.വി
ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍
നിര്‍മ്മിച്ചാണ് സബ്സ്റ്റേഷനിലേക്ക്
വൈദ്യുതി എത്തിച്ചിരിക്കുന്നത്.
മലപ്പുറം
പെരിന്തല്‍മണ്ണ66കെ.വി
ഫീഡറിന്റെ കപ്പാസിറ്റി 110
kv ആയി
ഉയര്‍ത്തുന്നതിനനുസരിച്ച്
ഈ സബ്സ്റ്റേഷനിലും 110
kv ആക്കി
മാറ്റാവുന്നതരത്തിലാണ്
സബ്സ്റ്റേഷന്റെ നിര്‍മ്മാണം.
Thursday, 21 January 2016
നാദിയ
നാദിയ-
സംസ്ഥാന
സ്കൂള്‍ കലോത്സവത്തില്‍
മങ്കടയുടെ
കയ്യൊപ്പ്
നാദിയ
തിരുവന്തപുരത്ത്
നടക്കുന്ന സംസ്ഥാനസ്കൂള്‍
കലോത്സവത്തില്‍ മങ്കടയുടെ
കയ്യൊപ്പുചാര്‍ത്തി നാദിയ
.ഹയര്‍സെക്കണ്ടറി
വിഭാഗം മലയാളം കവിതാരചനയിലാണ്
നാദിയ തന്റെ മനസ്സില്‍
ഒളിപ്പിച്ച അക്ഷരങ്ങള്‍ക്ക്
പേപ്പറില്‍ ജീവന്‍ നല്കി
ഒന്നാം സ്ഥാനം നേടിയത്.
"തോറ്റവരുടെ
കൂടാരം " എന്ന
വിഷയമാണ് മത്സരത്തിനായി
നല്കിയത്.മൃതസഞ്ജീവനി
തേടി എന്ന തലക്കെട്ടിലാണ്
നാദിയ വരികള്‍ പകര്‍ന്നത്.
ജയിച്ചിട്ടും
തോറ്റവരുടെ കൂടാരത്തില്‍
കഴിയേണ്ടി വന്ന ബുദ്ധനെയുംഅര്‍ജുനനെയും
പൊട്ടിയ കണ്ണടകൂടുമായ്
നില്കുന്ന ഗാന്ധിയെയും
നിസ്സഹായതയുടെ കണ്ണുനീരുമായ്
മൗനം പാലിച്ച മദര്‍തെരേസയെയും
കൊച്ചു കവയിത്രി അക്ഷരങ്ങളിലൂടെ
കോറിയിടുമ്പോള്‍ തോറ്റുപോകുന്നത്
സമൂഹമാണ്.
എല്ലാ
അത്യാര്‍ത്ഥികള്‍ക്കും
ശമനംലഭിച്ചപ്പോള്‍
പിന്നിലേക്കുനോക്കുന്ന
മനുഷ്യന് ജയിച്ചിട്ടും
തോറ്റപോയ ജന്മത്തിന്റെ
ബാക്കിപത്രം സമര്‍പ്പിക്കുന്ന
കവിത ,പുതിയ
മൃതസഞ്ജീവനി തേടാന്‍
ഓര്‍മ്മപ്പെടുത്തുന്നു.
കോഴിക്കോട്
ചേന്ദമംഗലൂര്‍എച്ച്.എസ്.എസിലെ
വിദ്യാര്‍ത്ഥിനിയായ നാദിയ
മുന്‍ പാളയം ഇമാം ജമാലുദ്ധീന്‍
മങ്കടയുടെയും മങ്കട ഗവ:ഹൈസ്ക്കൂള്‍
ചേരിയത്തിലെ അധ്യാപികയായ
ശ്രീമതി.കെ.പി
ജസീനയുടെയും മകളാണ്.
സഹോദരി
ദാനിയ രണ്ടു തവണ അറബി ഉപന്യാസ
മത്സരത്തില്‍ സംസ്ഥാനതല
വിജയിയായിരുന്നു..അറബികവിതാരചനയില്‍
കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ മത്സരിച്ച
നാദിയ പാലക്കാട് നടന്ന സംസ്ഥാന
കലോത്സവത്തില്‍ ഹൈസ്ക്കൂള്‍
വിഭാഗം കവിതാ രചനയില്‍
രണ്ടാംസ്ഥാനം നേടിയിരുന്നു.
പ്ലസ്ടു
സയന്‍സ് വിദ്യാര്‍ത്ഥിയായ
നാദിയായുടെ പതിനഞ്ച് കവിതകള്‍
ഉള്‍പ്പെടുത്തി ആദ്യകവിതാ
സമാഹാരം പുറത്തിറങ്ങാന്‍പോകുന്നു.നദിയ
എന്ന ഈ സാഹിത്യകാരിക്ക് മങ്കട
ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍.
കവിത
:
മൃതസഞ്ജീവനി
തേടി
തോറ്റവരുടെ
കൂടാരംതേടി
യാത്രപോയതാണു
ഞാന്‍
ഗലികളുംചേരികളും
അഭയാര്‍ത്ഥിക്യാമ്പുകളും
പിന്നിട്ട്
ക്യാന്‍സര്‍
വാര്‍ഡും
അന്ധവിദ്യാലയവും
കടന്ന്
ശവമഞ്ചങ്ങള്‍ക്കു
പൂക്കളര്‍പ്പിക്കവെ
ബുദ്ധഗയയിലെ
കാറ്റാണെന്നെ
ഇവിടെയെത്തിച്ചത്.
ബോധിയുടെ
ശേഷിച്ച തണലില്‍
ഇപ്പോഴും
ഭിക്ഷതേടി ബുദ്ധന്‍!
തുരുമ്പെടുത്ത
പഴയൊരു വില്ലിന്റെ
ഞാണ്‍
മുറുക്കുന്നു അര്‍ജുനന്‍.
കറകറ
തിരിയുന്ന ചര്‍ക്കയും
പൊട്ടിയ
കണ്ണടകൂടില്‍ ഗാന്ധിയും
നീലിച്ച
സാരിതുമ്പാല്‍
കണ്ണുതുടച്ചു,
മൗനം
തുടര്‍ന്നു
മദര്‍തെരേസ!
ചോരയിറ്റുന്ന
മുള്‍കിരീടവും
കാലമഴിച്ചുവെച്ച
രുദ്രാക്ഷവും
ചിതലരിച്ച
ഓലക്കെട്ടുംഎഴുതാണിയും
അവിടവിടെ
ചിതറികിടക്കുന്നു
ഭഗീരഥനും
ബ്രഹ്മാവും
അന്യരെപ്പോലെയിരുന്നു
പഴയൊരു
റേഡിയോവില്‍
ഓണപ്പാട്ടുമുഴങ്ങി
അരികില്‍-
ആദര്‍ശംപൊടിതട്ടി
ഗുരുദേവനും
വിപ്ലവത്തിന്നീരടി
മൂളി
അയ്യങ്കാളിയും
ഞാനൊന്നു
മുരടനക്കി
ഉടന്‍ഒരശരീരി
'പോകൂ
ജയിച്ചുവരൂ;
ഇതു
ജയിച്ചിട്ടും
തോറ്റവരുടെ
അള്‍ത്താരയാണ്
'
ജയിച്ചതെന്തിനെന്നാണ്
തോറ്റവരിപ്പോള്‍
ആലോചിക്കുന്നത്,
ഞാനും...........?
Subscribe to:
Posts (Atom)